ജുമുഅ ഖുത്ബ

വാഗ്ദത്ത മസീഹ് (അ) അല്ലാഹുവിൽ അർപ്പിച്ച പൂർണ്ണമായ തവക്കുൽ

പ്രവാചകന്മാരുടെ ഭയവും സാധാരണക്കാരുടെ ഭയവും തമ്മിലുള്ള പ്രധാന വ്യത്യാസം, പ്രവാചകന്മാർ കഠിനമായ ആശങ്കയിലും ഒരിക്കലും നിരാശരാകുന്നില്ല എന്നതാണ്. അല്ലാഹു തങ്ങളെ നശിപ്പിക്കാൻ വിട്ടുതരില്ലെന്ന പൂർണ്ണ ബോധ്യം അവർക്കുണ്ടായിരിക്കും.

വാഗ്ദത്ത മസീഹിന്റെ (അ) അല്ലാഹുവിലുള്ള വിശ്വാസവും ആശ്രയവും

ദൈവത്തിന്റെ ദൃഷ്ടിയിൽ സംസ്‌കാരം എന്നതുകൊണ്ട് അർത്ഥമാക്കുന്നത് ഒരാൾ തന്റെ വിശ്വാസം പൂർണ്ണമായും ദൈവത്തിൽ അർപ്പിക്കുകയും ദൈവത്തിന്റെ മഹത്വവും ഗാംഭീര്യവും തന്റെ ഹൃദയത്തിൽ കാത്തുസൂക്ഷിക്കുകയും ചെയ്യുക എന്നതാണ്

വാഗ്ദത്ത മസീഹ്(അ)ന് അല്ലാഹുവിന്മേല്‍ ഉണ്ടായിരുന്ന തവക്കുലിന്‍റെ (ഭരമേല്‍പ്പിക്കല്‍) അതിമഹത്തായ മാതൃക

ദൈവത്തിൽ ഭരമേല്‍പിക്കുന്നവര്‍ വലിയ നിധികൾ കൈവശമുള്ളവരെപ്പോലെയാണ്. കാരണം അവരുടെ സംതൃപ്തി ഭൗതിക സമ്പത്തിലല്ല; മറിച്ച്, ദൈവം തങ്ങളെ ഒരിക്കലും ഉപേക്ഷിക്കുകയില്ല എന്ന തിരിച്ചറിവിലാണ്.

അല്ലാഹുവിലുള്ള നബി തിരുമേനി (സ) യുടെ അസാധാരണമായ തവക്കുലിൻ്റെ (ഭരമേല്പിക്കലിൻ്റെ) ഉദാഹരണങ്ങൾ

പരാജയം തൊട്ടുമുന്നിൽ കണ്ട നിമിഷത്തിലും ദൈവത്തിലുള്ള നബി തിരുമേനി (സ) യുടെ വിശ്വാസം തെല്ലും പതറിയില്ല; ഒടുവിൽ മുസ്‌ലിംകൾ മഹത്തായ വിജയം വരിക്കുകയും ചെയ്തതിലൂടെ ആ വിശ്വാസം സാക്ഷാത്കരിക്കപ്പെടുകയാണുണ്ടായത്.

ദൈവത്തിലുള്ള അചഞ്ചലമായ തവക്കുൽ: നബി തിരുമേനി(സ)യുടെ മാതൃക

തീര്‍ത്തും അപകടകരമായ സാഹചര്യങ്ങളിലും, തന്‍റെ ജീവന് തന്നെ ആപത്തുള്ള ഘട്ടങ്ങളിലും നബി തിരുമേനി(സ) ഒട്ടും ഭയപ്പെട്ടിരുന്നില്ല. മറിച്ച്, അല്ലാഹുവില്‍ പരിപൂര്‍ണമായി ഭരമേല്പിക്കുമായിരുന്നു.

മുഹമ്മദ് നബി (സ) : മനുഷ്യരാശിക്ക് ഉദാത്ത മാതൃക

തങ്ങളിൽ ഉന്നതമായ ധാർമിക മൂല്യങ്ങൾ വളർത്തിയെടുക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ നബി തിരുമേനി(സ)യെ പിന്തുടരണമെന്ന് അല്ലാഹു മുഴുവൻ മനുഷ്യരോടുമായി അനുശാസിക്കുകയും ചെയ്തു.

നന്ദിപ്രകടനത്തിൽ വാഗ്ദത്ത മസീഹിന്റെ (അ) ഉന്നതമായ മാതൃകകൾ

വാഗ്ദത്ത മസീഹ് (അ) എഴുതുന്നു:
“എനിക്ക് അനുകൂലമായ അടയാളങ്ങൾ പ്രത്യക്ഷപ്പെടാത്ത ഒരു ജനതയും ഇല്ല, എന്റെ അടയാളങ്ങൾക്ക് സാക്ഷ്യം വഹിക്കാത്ത ഒരു വിഭാഗവുമില്ല. ഈ അടയാളങ്ങൾക്ക് സാക്ഷ്യം വഹിച്ചവരുടെ എണ്ണം പത്ത് കോടിയോളം വരുമെന്ന് പറയുന്നതിൽ ഒട്ടും അതിശയോക്തിയില്ല.

കൃതജ്ഞതയുടെ ഉന്നത നിലവാരങ്ങൾ

പരിശുദ്ധ ഖുർആനിൽ അല്ലാഹു പറയുന്നു: ‘നിങ്ങൾ നന്ദിയുള്ളവരാണെങ്കിൽ, തീർച്ചയായും ഞാൻ നിങ്ങൾക്ക് കൂടുതൽ അനുഗ്രഹങ്ങൾ നൽകും; എന്നാൽ നിങ്ങൾ നന്ദികെട്ടവരാണെങ്കിൽ, എൻ്റെ ശിക്ഷ തീർച്ചയായും കഠിനമാണെന്ന് മനസ്സിലാക്കുക.’

ഹദ്‌റത്ത് മുഹമ്മദ്(സ) യുടെ നന്ദി പ്രകടനത്തിന്‍റെ അദ്ധ്യാപനങ്ങളും ഉദാത്ത മാതൃകയും

ഒരു വ്യക്തി തന്റെ ഉപജീവനമാർഗ്ഗത്തിലും ധനത്തിലും അനുഗ്രഹം ആഗ്രഹിക്കുന്നുവെങ്കിൽ, തനിക്കുള്ള എല്ലാറ്റിനോടും അവൻ നന്ദിയുള്ളവനായിരിക്കേണ്ടതാണ്.