











തങ്ങളുടെ രഹസ്യം പുറത്തായിരിക്കുന്നു എന്നറിഞ്ഞപ്പോൾ ബനൂ ഖുറൈസ ഭയപ്പെടുകയും മാപ്പപേക്ഷിച്ചുകൊണ്ട് നബിതിരുമേനി(സ)യുമായി ഒരു പുതിയ ഉടമ്പടിക്കും പരസ്പര ധാരണക്കും തയ്യാറായി.

ഇസ്ലാം വാളുകൊണ്ടല്ല വിജയം നേടിയത്. പകരം, ഹൃദയങ്ങള്‍ കീഴടക്കുകയും ധാര്‍മികത പ്രചോദിപ്പിക്കുകയും ചെയ്യുന്ന ഉന്നതമായ രീതിയാണ് ഇസ്ലാം അവലംബിച്ചത്

അല്ലാഹു തന്നെ സ്നേഹിക്കുകയും തന്റെ വഴിയില്‍ ത്യാഗങ്ങള്‍ അര്‍പ്പിക്കുകയും ചെയ്യുന്നവരെ അവരുടെ മരണത്തിന് ശേഷവും സംരക്ഷിക്കുന്നു

അഹ്മദിയ്യാ ഖിലാഫത്തിന്റെ ചരിത്രം സാക്ഷ്യം വഹിക്കുന്നത് ഈ ഖിലാഫത്തിനൊപ്പം എപ്പോഴും ദൈവിക സഹായമുണ്ട് എന്നും ജമാഅത്ത് നിരന്തരം അഭിവൃദ്ധിപ്പെട്ടു കൊണ്ടിരിക്കുകയാണ് എന്നുമാണ്.

അബൂ സുഫിയാൻ അനിയന്ത്രിതമായി പറഞ്ഞു; ‘ദൈവത്താണ മുഹമ്മദിനെ അദ്ദേഹത്തിന്റെ അനുചരൻമാർ സ്നേഹിക്കുന്നത് പോലെ ഒരു മനുഷ്യൻ മറ്റൊരു മനുഷ്യനെ സ്നേഹിക്കുന്നത് ഞാൻ കണ്ടിട്ടില്ല’

യുദ്ധാവസരത്തില്‍ പോലും കുട്ടികളെയോ സ്ത്രീകളെയോ മുതിര്‍ന്നവരെയോ യുദ്ധത്തില്‍ നേരിട്ട് പങ്കെടുക്കാത്ത മതനേതാക്കളെയോ കൊല്ലരുതെന്ന് നബിതിരുമേനി(സ) നിര്‍ദേശിച്ചിരുന്നു.

ബദ്റിൽ നേടിയ ഉജ്ജ്വല വിജയത്തിന് മുന്നിൽ ഉഹുദിലെ പരാജയം മുസ്ലിങ്ങളെ സംബന്ധിച്ചിടത്തോളം നിസ്സാരമായിരുന്നു. മറ്റൊരു കാഴ്ചപ്പാടിൽ ഈ പരാജയവും ഒരു വിജയം തന്നെയായിരുന്നു

ഉഹുദ് യുദ്ധത്തില്‍ രക്തസാക്ഷികളായവരുടെ കുടുംബങ്ങൾക്ക് ശ്രേഷ്ഠരായ സംരക്ഷകരെ പ്രദാനം ചെയ്യേണമേ എന്ന് നബി തിരുമേനി(സ) പ്രാർഥിക്കുകയുണ്ടായി.

അല്ലാഹുവിന്റെ മാർഗത്തിൽ വധിക്കപ്പെട്ടവര്‍ മരിച്ചവരാണെന്ന് നീ ഒരിക്കലും ധരിക്കരുത്. അല്ല, അവർ തങ്ങളുടെ രക്ഷിതാവിങ്കൽ ജീവിച്ചിരിപ്പുള്ളവരാണ്. അവർക്ക് ആത്മീയ ആഹാരം നൽകപ്പെടുകയും ചെയ്യുന്നു.

ദൈവസ്മരണയിൽ മുഴുകിയിരിക്കുന്നവനും അല്ലാത്തവനും ജീവിച്ചിരിക്കുന്നവനെയും മരിച്ചവനെയും പോലെയാണ്. ദുആ ഒരു വ്യക്തിക്ക് സംഭവിച്ചുപോയ ദുരന്തങ്ങളിൽ നിന്ന് മാത്രമല്ല, സംഭവിക്കാനിരിക്കുന്ന ദുരന്തങ്ങളിൽ നിന്നും സംരക്ഷണം നല്കുന്നു.