2026 ഏപ്രിൽ 10-ന്
അഹ്‌മദിയ്യാ മുസ്‌ലിം ജമാഅത്തിന്‍റെ ആഗോള നേതാവും അഞ്ചാമത്തെ ഖലീഫയുമായ ഹദ്റത്ത് മിര്‍സാ മസ്റൂര്‍ അഹ്‌മദ് (അയ്യദഹുല്ലാഹ്), തന്റെ ജുമുഅ പ്രഭാഷണത്തിൽ നിലവിലെ വെടിനിർത്തലിന്റെ അസ്ഥിരമായ അവസ്ഥയെക്കുറിച്ചും മിഡിൽ ഈസ്റ്റിൽ തുടരുന്ന ഇസ്രായേൽ പ്രകോപനങ്ങളെക്കുറിച്ചും സംസാരിച്ചു. അന്താരാഷ്ട്ര സമൂഹത്തിന്റെ പരിമിതമായ ഇച്ഛാശക്തിയെക്കുറിച്ച് പരാമർശിച്ച അദ്ദേഹം മുസ്ലിം ലോകത്തിനായി പ്രാർത്ഥനകൾ തുടരണമെന്ന് നിർദേശിച്ചു.
അദ്ദേഹം ഇപ്രകാരം പറഞ്ഞു:
“ലോകത്തിന്റെ അവസ്ഥയ്ക്കും, പ്രത്യേകിച്ച് മുസ്ലിം ലോകത്തിന്റെ അവസ്ഥയ്ക്കും വേണ്ടി വലിയ പ്രാർത്ഥനകൾ ആവശ്യമാണ്. നിലവിൽ എന്താണ് സംഭവിക്കുന്നതെന്ന് എല്ലാവർക്കും നന്നായി അറിയാം.”
“അവർ വെടിനിർത്തലിനെക്കുറിച്ച് സംസാരിച്ചേക്കാം, എന്നാൽ അത് അധികകാലം നിലനിൽക്കുമെന്ന് തോന്നുന്നില്ല. തീർച്ചയായും, അതിൽ ഇപ്പോൾ തന്നെ വിള്ളലുകൾ കണ്ടുതുടങ്ങിയിരിക്കുന്നു. ലബനനിൽ ആക്രമണം തുടർന്ന് ഇറാനെ പ്രകോപിപ്പിച്ച്, ഇറാൻ പ്രത്യാക്രമണം ചെയ്യണമെന്നാണ് ഇസ്രായേൽ സർക്കാർ ആഗ്രഹിക്കുന്നത്. ഇപ്പോൾ ചില യൂറോപ്യൻ നേതാക്കളും ഇസ്രായേലിന്റെ ഈ നടപടിയെ അപലപിച്ചിട്ടുണ്ട്. എന്തായാലും, കുറഞ്ഞപക്ഷം ഈ ആളുകൾ ഒരല്പം ധാർമ്മിക ആശങ്കയെങ്കിലും പ്രകടിപ്പിക്കുകയും ശബ്ദമുയർത്തുകയും ചെയ്തിട്ടുണ്ട്. എന്നാൽ അത് അവിടെത്തന്നെ അവസാനിക്കുന്നതാണ്. അവരിലെ ധാർമ്മികതയുടെ പരിധി അത്രമാത്രമാണ്. ഇതിനപ്പുറം, ഏതെങ്കിലും തരത്തിലുള്ള പരിശ്രമം നടത്താൻ അവർ ആഗ്രഹിക്കുന്നില്ല, അതിനുള്ള ധൈര്യമോ കരുത്തോ അവർക്കില്ല.”
“എന്തായാലും, അല്ലാഹു തആല മുസ്ലിം ലോകത്തോട് കരുണ കാണിക്കട്ടെ എന്ന് നമുക്ക് പ്രാർത്ഥിക്കാം.” [ആമീൻ]








0 Comments