അഹ്‌മദിയ്യാ മുസ്‌ലിം ജമാഅത്തിന്‍റെ വനിതാസംഘടനയായ ലജ്‌നാ ഇമാഇല്ലാഹ് ശതാബ്ദിയുടെ നിറവില്‍

അഹ്‌മദിയ്യാ മുസ്‌ലിം ജമാഅത്തിന്‍റെ വനിതാസംഘടനയായ ലജ്‌നാ ഇമാഇല്ലാഹ് ശതാബ്ദിയുടെ നിറവില്‍

ജനുവരി 21, 2023

അഹ്‌മദിയ്യാ ജമാഅത്തിന്‍റെ വനിതാസംഘടനയാണ് ലജ്‌നാ ഇമാഇല്ലാഹ്. 1922 ഡിസംബര്‍ 25ന് ഈ ജമാഅത്തിന്‍റെ രണ്ടാം ഖലീഫയായ ഹദ്‌റത്ത് മിര്‍സ ബശീറുദ്ദീന്‍ മഹ്‌മൂദ് അഹ്‌മദ്(റ) ആണ് ഈ സംഘടനയ്ക്ക് നാന്ദി കുറിച്ചത്.

അഹ്‌മദിയ്യാ മുസ്‌ലിം ജമാഅത്ത് സ്ത്രീകളുടെ അവകാശ സംരക്ഷണത്തിന്‍റെ ധ്വജവാഹകരാണ്.

അഹ്‌മദിയ്യാ മുസ്‌ലിം ജമാഅത്ത് മതാടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന ഒരു ആത്മീയ സംഘടനയാണ്. ഇന്ത്യയിലെ പഞ്ചാബ് സംസ്ഥാനത്ത് ഖാദിയാന്‍ എന്ന ഗ്രാമപ്രദേശത്ത് 1889ന് വാഗ്ദത്ത മസീഹും മഹ്ദിയുമാണെന്ന് വാദിച്ച ഹദ്‌റത്ത് മിര്‍സാ ഗുലാം അഹ്‌മദ് സാഹിബ്(അ) ആണ് ഈ സംഘടന സ്ഥാപിച്ചത്. മനുഷ്യന് അവന്റെ യഥാര്‍ഥ സ്രഷ്ടാവുമായി ജീവസുറ്റതും സുദൃഢവുമായ ബന്ധം ഉണ്ടാക്കുക, അതുപോലെ ലോകത്ത് മാനവികത സ്ഥാപിച്ചുകൊണ്ട് പരസ്പര സ്‌നേഹവും സാഹോദര്യവും സഹാനുഭൂതിയും നിലനിറുത്തുക എന്നതാണ് ഈ ജമാഅത്തിന്റെ  സ്ഥാപനലക്ഷ്യം. അഹ്‌മദിയ്യാ മുസ്‌ലിം ജമാഅത്തിന്റെ മുദ്രാവാക്യം എല്ലാവരോടും സ്‌നേഹം ആരോടുമില്ല വെറുപ്പ് എന്നതാണ്. വെറും വാക്കുകളിലുപരിയായി ഈ സംഘടന ഇക്കാര്യം പ്രാവര്‍ത്തികമാക്കുകയും ചെയ്യുന്നു. അങ്ങനെ ഈ സംഘടനയ്ക്ക് അതിന്റെ സമാധാനതല്പരമായ അധ്യാപനങ്ങളുടെയും മനുഷ്യകുല സേവനങ്ങളുടെയും ഫലമായി ഇന്ന് ലോകത്ത് ഇരുന്നൂറിലധികം രാജ്യങ്ങളില്‍ ശക്തമായ വേരോട്ടം ലഭിച്ചിരിക്കുന്നു.

അഹ്‌മദിയ്യാ ജമാഅത്തിന്റെ വനിതാസംഘടനയാണ് ലജ്‌നാ ഇമാഇല്ലാഹ്. 1922 ഡിസംബര്‍ 25ന് ഈ ജമാഅത്തിന്റെ രണ്ടാം ഖലീഫയായ ഹദ്‌റത്ത് മിര്‍സ ബശീറുദ്ദീന്‍ മഹ്‌മൂദ് അഹ്‌മദ്(റ) ആണ് ഈ സംഘടനയ്ക്ക് നാന്ദി കുറിച്ചത്. സ്ത്രീകളെ കുറിച്ച് ഇസ്‌ലാം അഹ്‌മദിയ്യത്ത് വച്ചുപുലര്‍ത്തുന്ന പ്രതീക്ഷകള്‍ തന്നെയാണ് ഈ സംഘടന കൊണ്ടും ഉദ്ദേശിക്കുന്നത്.  അതായത് പ്രപഞ്ച സ്രഷ്ടാവിനെ കുറിച്ചുള്ള പരമജ്ഞാനം നേടുക, അവനുമേല്‍ സജീവ വിശ്വാസമുണ്ടാക്കുക, സ്രഷ്ടാവും സൃഷ്ടികളായ മനുഷ്യരും തമ്മിലുള്ള വിടവ് നികത്തി അന്യോന്യം ഒരു ജീവല്‍ബന്ധം സ്ഥാപിക്കുക മുതലായവ. ഈയൊരു ലക്ഷ്യം നേടാനുതകും വിധമാണ് ഈ സംഘടനയുടെ പ്രവര്‍ത്തന രൂപരേഖ തയ്യാറാക്കിയിട്ടുള്ളത്. ഉന്നത വിദ്യാഭ്യാസം കരസ്ഥമാക്കുക, മറ്റുള്ളവര്‍ക്ക് ജ്ഞാനം പകര്‍ന്നു കൊടുക്കുക, ഇസ്‌ലാമിന്റെ യഥാര്‍ഥ അധ്യാപനങ്ങള്‍ പഠിക്കുകയും പ്രാവര്‍ത്തികമാക്കുകയും ചെയ്യുക,  പരസ്പരമുള്ള ഐക്യവും അഖണ്ഡതയും ഊട്ടിയുറപ്പിക്കുക, ധാര്‍മികവും ആത്മീയവുമായ കഴിവുകള്‍ പരിപോഷിപ്പിക്കാനായി സദാ പരിശ്രമിക്കുക, കുട്ടികള്‍ക്ക് സുശിക്ഷണം നല്കുക, അവരില്‍ നന്മയും സല്‍പ്രകൃതവും ഉണ്ടാക്കി അവരെ രാജ്യത്തിനും സമൂഹത്തിനും ഫലപ്രദമായ വ്യക്തിത്വങ്ങളാക്കി മാറ്റുക എന്നിവയൊക്കെ അതില്‍ ഉള്‍പ്പെട്ടിരിക്കുന്നു. അതുപോലെതന്നെ സ്ത്രീകളെ സമൂഹത്തിന്റെ ഉന്നമനത്തിനായുള്ള അവരുടെ സുപ്രധാന ഉത്തരവാദിത്വങ്ങള്‍ നിറവേറ്റാന്‍ സജ്ജരാക്കുക, ചാരിത്രവതികളും പരിശുദ്ധ വ്യക്തിത്വങ്ങളുമായി അവരെ മാറ്റുക, ഇവയൊക്കെ ഈ സംഘടനയുടെ പ്രധാന ഉദ്ദേശലക്ഷ്യങ്ങളില്‍ പെടുന്നു.

അഹ്‌മദിയ്യാ മുസ്‌ലിം ജമാഅത്ത് സ്ത്രീകളുടെ അവകാശ സംരക്ഷണത്തിന്റെ ധ്വജവാഹകരാണ്.  ഇസ്‌ലാം സ്ത്രീകളെ ഇസ്‌ലാമിനു  മുമ്പുണ്ടായിരുന്ന ഇരുണ്ടയുഗത്തിലെ നിന്ദ്യാവസ്ഥയില്‍ നിന്നും പുറത്തുകൊണ്ടുവരികയും അവര്‍ക്ക് വിദ്യാഭ്യാസവും സുശിക്ഷണവും നല്കി അവരെ സമൂഹത്തിലെ വിലമതിക്കുന്ന വ്യക്തിത്വങ്ങളാക്കി മാറ്റുകയുമുണ്ടായി. ഈ ജമാഅത്ത് ഇസ്‌ലാമിന്റെ യഥാര്‍ഥ അധ്യാപനങ്ങളെ പുനസ്ഥാപിക്കുന്നതിലും സ്ത്രീകളുടെ സര്‍വവിധ അവകാശങ്ങളും നേടി കൊടുക്കുന്നതിലും ഒരു സുപ്രധാന പങ്ക് വഹിക്കുന്നു. ലജ്‌നാ ഇമാഇല്ലാഹ് സ്വതന്ത്രമായി പ്രവര്‍ത്തിക്കുകയും സ്ത്രീകളാല്‍ തന്നെ നയിക്കപ്പെടുകയും പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം, ധാര്‍മിക ഉന്നമനം എന്നിവയ്ക്കു വേണ്ടിയുള്ള എല്ലാ പദ്ധതികളും സ്വയം തയ്യാറാക്കുകയും അവ നടപ്പില്‍ വരുത്തുകയും ചെയ്യുന്ന ഒരു സംഘടനയാണ്. അല്ലാഹുവിന്റെ അനുഗ്രഹത്താല്‍ അഹ്‌മദി വനിതകള്‍ വിദ്യാഭ്യാസരംഗത്ത് വളരെ മുന്‍പന്തിയിലാണ്. അവര്‍ ഡോക്ടര്‍മാര്‍, ഗവേഷകര്‍, ടീച്ചര്‍മാര്‍, തുടങ്ങി പല നിലകളിലും സമൂഹത്തിന്റെ നാനാതുറകളിലും സേവനനിരതരാണ്. അതുപോലെ  അവര്‍ സമൂഹത്തിന്റെ സര്‍വതോമുഖമായ ഉന്നതിക്കായി വളരെ ക്രിയാത്മകവും മാതൃകായോഗ്യവുമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ച്ചവയ്ക്കുന്നു. ആഗോള അഹ്‌മദിയ്യാ ജമാഅത്തിന്റെ ഇമാം ഇതിന് നേരിട്ടു മേല്‍നോട്ടം വഹിക്കുകയും വേണ്ട ഉപദേശ നിര്‍ദേശങ്ങള്‍ നല്കുകയും ചെയ്യുന്നു. ഒരു നൂറ്റാണ്ട് പിന്നിട്ടതിനാല്‍ ഈ വര്‍ഷം ലജ്‌നാ ഇമാഇല്ലാഹ് ദൈവത്തോട് നന്ദി പ്രകടിപ്പിച്ചുകൊണ്ട് ഇന്ത്യ ഒട്ടാകെ വ്യത്യസ്തങ്ങളായ കാര്യപരിപാടികളും ആഘോഷങ്ങളും സംഘടിപ്പിക്കുകയാണ്.

കൂടുതല്‍ വിവരങ്ങള്‍ക്കായി ബന്ധപ്പെടുക:
Incharge Press and Media, Ahmadiyya Muslim Jama’at India.
Qadian-143516, dist. Gurdaspur, Punjab, India.
Mob: +91-9988757988, email: [email protected],
tel: +91-1872-500311, fax: +91-1872-500178
Noorul Islam Toll Free Number: 1800-103-2131

0 Comments

മറുപടി രേഖപ്പെടുത്തുക

Avatar placeholder

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Mirza_Ghulam_Ahmad
Hazrat Mirza Ghulam Ahmad – The Promised Messiah and Mahdi as
Mirza Masroor Ahmad
Hazrat Mirza Masroor Ahmad aba, the Worldwide Head and the fifth Caliph of the Ahmadiyya Muslim Community
wcpp
Download and Read the Book
World Crisis and the Pathway to Peace

More Articles

Twitter Feed