മാര്‍ച്ച് 27, 2023
അഹ്‌മദിയ്യാ മുസ്‌ലിം ജമാഅത്തിന്റെ വനിതാ വിഭാഗമായ ലജ്ന ഇമാഇല്ലാഹ് മാത്തോട്ടം ശാഖയുടെ നേതൃത്വത്തില്‍ 2023 മാർച്ച് 19ന് ഞായറാഴ്ച മാത്തോട്ടം മിഷൻ ഹൗസില്‍ വച്ച് മതമൈത്രീ സംഗമം സംഘടിപ്പിക്കപ്പെട്ടു.
മാത്തോട്ടം ലജ്ന ഇമാഇല്ലാഹ് പ്രസിഡന്റ് മുബഷിറ നാസിർ സാഹിബ യോഗത്തില്‍ അദ്ധ്യക്ഷത വഹിച്ചു. സമീറ താഹിർ സാഹിബയുടെ ഖുർആൻ പാരായണത്തോടെ യോഗം ആരംഭിച്ചു. മാത്തോട്ടം ലജ്ന ഇമാഇല്ലാഹ്‌യുടെ പ്രചാരണ വകുപ്പ് സെക്രട്ടറി സജ്‌ന മുഹ്സിൻ സാഹിബ സ്വാഗത ഭാഷണം നടത്തി. നേഹ സഫീർ സാഹിബ, സുനൈന ഇർഷാദ് സാഹിബ എന്നിവർ മൈത്രീ ഗാനം ആലപിച്ചു. യോഗത്തിന്റെ ഉദ്ഘാടനകർമ്മം ലജ്ന ഇമാഇല്ലാഹ് കോഴിക്കോട് ജില്ലാ പ്രസിഡന്റ് സിദ്ദീഖ സഈദ് സാഹിബ നിർവ്വഹിച്ചു. ‘പ്രവാചക സംസ്കാരം’ എന്ന വിഷയത്തെ ആസ്പദമാക്കി മാത്തോട്ടം ലജ്ന ഇമാഇല്ലായുടെ ശിക്ഷണ വകുപ്പ് സെക്രട്ടറി സഈമ സഫർ സാഹിബ മുഖ്യ പ്രഭാഷണം നടത്തി.
തുടർന്ന് യോഗത്തിൽ വിശിഷ്ഠാതിഥികളായി പങ്കെടുത്ത കോഴിക്കോട് കോർപ്പറേഷൻ കൗൺസിലർമാരായ ശ്രീമതി ജയശീല, ശ്രീമതി ഷമീന, ഫറോക്ക് മുനിസിപ്പാലിറ്റി ഡെപ്യൂട്ടി ചെയർപേഴ്സൺ ശ്രീമതി കെ. റീജ, ശ്രീമതി ഓമന ഫ്രാൻസിസ് എന്നിവർ ആശംസകളർപ്പിച്ചു. ശേഷം സുനിതാ അശ്റഫ് സാഹിബ ഒരു മലയാള പദ്യം ആലപിച്ചു. രഹനാ മുബാറക്ക് സാഹിബയുടെ നന്ദി പ്രകാശനത്തോടെ യോഗം അവസാനിച്ചു.
യോഗത്തിൽ 116 പേർ പങ്കെടുക്കുകയുണ്ടായി. യോഗത്തിന് പങ്കെടുത്ത നാല് വിശിഷ്ടാഥിതികൾക്ക് സ്ത്രീ ഇസ്ലാമിൽ, മൈത്രി സന്ദേശം, അഹ്‌മദിയ്യത്ത് എന്ത്? എന്തിന്? എന്നീ ഗ്രന്ഥങ്ങൾ ഉപഹാരമായി നൽകി. യോഗത്തോടനുബന്ധിച്ച് നടത്തിയ വിശുദ്ധ ഖുർആൻ പരിഭാഷകളുടെ പ്രദർശനവും, ജമാഅത്തിന്റെ ലൈബ്രററിയും അതിഥികൾ സന്ദർശിക്കുകയുണ്ടായി.
0 Comments