നവംബര്‍ 30, 2022
അഹ്‌മദിയ്യാ മുസ്‌ലിം ജമാഅത്ത് കണ്ണൂരിന്റെ ആഭിമുഖ്യത്തില്‍ നവംബർ 19ന് ശനിയാഴ്ച വൈകുന്നേരം നൂർ മസ്ജിദിന്റെ അങ്കണത്തിൽ നബികീർത്തന യോഗം നടന്നു.
അഹ്‌മദിയ്യാ ജമാഅത്ത് കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് അബ്ദുല്‍ അസീസ് സാഹിബ് യോഗത്തിന് അദ്ധ്യക്ഷത വഹിച്ചു. മുഹമ്മദ് അമൻ സാഹിബിന്റെ ഖുർആൻ പാരായണത്തോടെ യോഗം ആരംഭിച്ചു. മൗലവി ശഫീഖ് അഹ്‌മദ് സാഹിബ് പദ്യാലാപനം നടത്തി. അഹ്‌മദിയ്യാ ജമാഅത്ത് കണ്ണൂർ സിറ്റി പ്രസിഡന്റ് ടി. ഷറഫുദ്ദീൻ സാഹിബ് സ്വാഗത ഭാഷണം നടത്തി. യോഗത്തിന്റെ ഉദ്ഘാടനം കെ. വി. ഉമേഷ് എം. എൽ. എ. നിർവഹിച്ചു. അഹ്‌മദിയ്യാ മുസ്‌ലിം ജമാഅത്ത് സംഘടിപ്പിക്കുന്ന ഇത്തരം പരിപാടികള്‍ അഭിനന്ദനാര്‍ഹമാണെന്ന് അദ്ദേഹം പറയുകയുണ്ടായി.
മൗലവി സുൽത്താൻ നസീർ സാഹിബ് മുഖ്യപ്രഭാഷണം നടത്തി. ലോകം ഇന്ന് അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളുടെ അടിസ്ഥാന കാരണം ദൈവത്തില്‍ നിന്നുള്ള അകല്‍ച്ചയും നീതിയുടെ ഇല്ലായ്മയുമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രവാചകന്‍(സ)യുടെ ജീവിതമാതൃകയനുസരിച്ച് നീതി നടപ്പിലാക്കുകയും സ്രഷ്ടാവായ ദൈവത്തിലേക്ക് തിരിയുകയും ചെയ്യുന്നതാണ് ഈ പ്രതിസന്ധികള്‍ക്കുള്ള പരിഹാരമെന്നും അദ്ദേഹം വ്യക്തമാക്കി.
മുഖ്യഭാഷണത്തിനുശേഷം ശ്രീ ഹാഷിം അരിയിൽ (കൺവീനർ ഖുർആൻ സ്റ്റഡി സെന്റർ കാസർഗോഡ്), ശ്രീ വി. കെ. ദിവാകരൻ മാസ്റ്റർ (കോളേജ് ഓഫ് കൊമേഴ്സ്, കണ്ണൂർ) എന്നിവർ പ്രസംഗിച്ചു. മൗലവി മുനവ്വർ അഹ്‌മദ് സാഹിബിന്റെ നന്ദി പ്രകാശനത്തോടെ 7:30ന് യോഗം അവസാനിച്ചു. സ്ത്രീകളും പുരുഷന്മാരും ഉൾപ്പെടെ യോഗത്തിൽ നൂറ്റിയമ്പതോളം പേർ പങ്കെടുത്തു.
1 Comment
AbdulKareem CG · ഡിസംബർ 1, 2022 at 6:18 am
Alhamdulillah. May Almighty Allah bless all the participants. Ameen Ya Rabbal Aalameen.