തിരുനബിചരിത്രം-ഉഹുദ് യുദ്ധത്തിന് മുമ്പുള്ള സംഭവങ്ങളും ഫലസ്തീന് വേണ്ടി പ്രാർത്ഥനക്കുള്ള ആഹ്വാനവും

മുസ്‌ലിം രാജ്യങ്ങളുടെ ശബ്ദവും ഉയർന്നുവരുന്നുണ്ട്; പക്ഷേ അവർ ഒന്നിച്ച് യുദ്ധം അവസാനിക്കുന്നതിന് വേണ്ടി പരിശ്രമിക്കാത്തിടത്തോളം ഒരു പ്രയോജനവുമില്ല. അല്ലാഹു മുസ്ലിംകൾക്കിടയിൽ ഐക്യം സൃഷ്ടിക്കുമാറാകട്ടെ.

തിരുനബിചരിത്രം-ഉഹുദ് യുദ്ധത്തിന് മുമ്പുള്ള സംഭവങ്ങളും ഫലസ്തീന് വേണ്ടി പ്രാർത്ഥനക്കുള്ള ആഹ്വാനവും

മുസ്‌ലിം രാജ്യങ്ങളുടെ ശബ്ദവും ഉയർന്നുവരുന്നുണ്ട്; പക്ഷേ അവർ ഒന്നിച്ച് യുദ്ധം അവസാനിക്കുന്നതിന് വേണ്ടി പരിശ്രമിക്കാത്തിടത്തോളം ഒരു പ്രയോജനവുമില്ല. അല്ലാഹു മുസ്ലിംകൾക്കിടയിൽ ഐക്യം സൃഷ്ടിക്കുമാറാകട്ടെ.

മുസ്‌ലിം രാജ്യങ്ങളുടെ ശബ്ദവും ഉയർന്നുവരുന്നുണ്ട്; പക്ഷേ അവർ ഒന്നിച്ച് യുദ്ധം അവസാനിക്കുന്നതിന് വേണ്ടി പരിശ്രമിക്കാത്തിടത്തോളം ഒരു പ്രയോജനവുമില്ല. അല്ലാഹു മുസ്ലിംകൾക്കിടയിൽ ഐക്യം സൃഷ്ടിക്കുമാറാകട്ടെ.

ഡിസംബര്‍ 15,2023

അഹ്‌മദിയ്യാ മുസ്‌ലിം ജമാഅത്തിന്‍റെ ആഗോള നേതാവും ഖലീഫത്തുല്‍ മസീഹ് അഞ്ചാമനുമായ ഹദ്റത്ത് മിര്‍സാ മസ്റൂര്‍ അഹ്‌മദ്(അയ്യദഹുല്ലാഹ്) 8നവംബര്‍ 2023ന് മസ്ജിദ് മുബാറക്ക്‌ ഇസ്‌ലാമാബാദ് ടില്‍ഫോര്‍ഡില്‍ വച്ച് നിര്‍വഹിച്ച ജുമുഅ ഖുത്ബയുടെ സംഗ്രഹം. അവലംബം: The Review of Religions വിവര്‍ത്തനം: പി. എം. മുഹമ്മദ്‌ സാലിഹ്

ഉഹ്ദ് യുദ്ധവുമായി ബന്ധപ്പെട്ട സംഭവങ്ങളാണ് താൻ പരാമർശിച്ചു കൊണ്ടിരിക്കുന്നതെന്ന് തശഹ്ഹുദും തഅവ്വുദും സൂറ ഫാത്തിഹയും പാരായണം ചെയ്ത ശേഷം ഖലീഫാ തിരുമനസ്സ് പറഞ്ഞു.

യുദ്ധത്തെക്കുറിച്ചുള്ള സ്വപ്നത്തിന്റെ തിരുനബിയുടെ (സ) വ്യാഖ്യാനം

രണ്ടാം ഖലീഫ ഹദ്‌റത്ത് മിർസ ബശീറുദ്ദീൻ മഹ്‌മൂദ് (റ) എഴുതുന്നു: മക്കക്കാർ മൂവായിരത്തോളം സൈനികരടങ്ങുന്ന ഒരു സൈന്യത്തെ തയ്യാറാക്കിയിട്ടുണ്ടെന്ന് അറിഞ്ഞപ്പോൾ, എന്താണ് ചെയ്യേണ്ടതെന്ന് നബി(സ) മദീനയിലുള്ളവരുമായി കൂടിയാലോചന നടത്തി. ഏതെങ്കിലും തരത്തിലുള്ള ആക്രമണമുണ്ടായാൽ മദീനയിൽ നിന്നു കൊണ്ട്‌ തന്നെ നേരിടാം എന്നതായിരുന്നു നബിയുടെ (സ) അഭിപ്രായം. എന്നാൽ ബദർ യുദ്ധത്തിൽ പങ്കെടുക്കാൻ സാധിക്കാതിരുന്ന ചില യുവാക്കൾക്ക് പുറത്ത് പോയി യുദ്ധം ചെയ്യാനായിരുന്നു ആഗ്രഹിച്ചിരുന്നത്. അതുകൊണ്ട് തന്നെ മുസ്‌ലിംകൾ മദീനക്ക് പുറത്ത് യുദ്ധ മൈതാനത്ത് വെച്ച് മക്കാ സൈന്യത്തെ നേരിടണമെന്ന നിർദേശം അവർ മുന്നോട്ടു വെച്ചു.

ഒരു പശുവിനെ അറുക്കുന്നതായി കണ്ട ഒരു സ്വപ്നവും നബി(സ) വിവരിച്ചു, അതിനർത്ഥം തന്റെ ചില സ്വഹാബികൾ രക്തസാക്ഷിയാകുമെന്നാണ് എന്ന് പറഞ്ഞു. തന്റെ വാളിന്റെ അറ്റം ഒടിഞ്ഞുവീഴുന്നതായും അദ്ദേഹം സ്വപ്നത്തിൽ കണ്ടു, അതിന്റെ അർത്ഥം ഒന്നുകിൽ തന്നോട് അടുപ്പമുള്ളവർക്ക് നഷ്ടം നേരിടേണ്ടി വരുമെന്നോ അല്ലെങ്കിൽ തനിക്ക് തന്നെ എന്തെങ്കിലും പരിക്കുകൾ നേരിടേണ്ടി വരുമെന്നോ അത് അർത്ഥമാക്കുന്നു എന്ന് പറഞ്ഞു. തിരുനബി (സ) തന്റെ കൈ കവചത്തിൽ വെച്ചതായും കണ്ടു, അവർ മദീനയിൽ തന്നെ തുടരുന്നതാണ് നല്ലത് എന്നാണ് അതിന്റെ അർത്ഥം എന്ന് പറയുകയുണ്ടായി. എന്നിരുന്നാലും, ഈ സ്വപ്നത്തിന്റെ വിശദീകരണം വെളിപ്പെടാതിരുന്നതിനാലും തിരുനബി(സ)യുടെ സ്വന്തം വ്യാഖ്യാനമായതിനാലും ഭൂരിപക്ഷത്തിന്റെ അഭിപ്രായം അദ്ദേഹം അംഗീകരിക്കുകയും മുസ്‌ലിം സൈന്യവുമായി മദീനയിൽ നിന്ന് പുറപ്പെടാൻ സമ്മതിക്കുകയും ചെയ്തു.

വാഗ്ദത്ത മസീഹ് അലൈഹിസ്സലാം പറയുന്നു: പലപ്പോഴും, പ്രവാചകന്മാരുടെ സ്വപ്നങ്ങളിലോ ദർശനങ്ങളിലോ  പ്രത്യക്ഷത്തിൽ ഒരു കാര്യം കണ്ടാൽ യഥാർത്ഥത്തിൽ മറ്റെന്തെങ്കിലും ആയിരിക്കും അതുകൊണ്ട് അർത്ഥമാക്കുന്നത്. ഉദാഹരണത്തിന് രണ്ട് സ്വർണ്ണ വളകൾ ധരിച്ചതായി പ്രവാചകൻ (സ) സ്വപ്നത്തിൽ കണ്ടു. അതിന്റെ അർത്ഥം രണ്ട്‌ വ്യാജവാദികളാണെന്ന് നബി(സ) പറയുകയുണ്ടായി.  അതിനാൽ, പ്രവാചകന്മാരുടെ വാക്കുകളിൽ ആലങ്കാരിക പ്രയോഗങ്ങൾ കാണുന്നത് അസാധാരണമായ ഒരു കാര്യമല്ല.

തിരുനബി(സ)യുടെ ഉപദേശവും യുദ്ധത്തിനുള്ള തയ്യാറെടുപ്പും

ഖലീഫാ തിരുമനസ്സ് പറയുന്നു:  ക്ഷമ കൈകൊള്ളുകയാണെങ്കിൽ വിജയം കൈവരിക്കാൻ സാധിക്കുന്നതാണെന്ന് യാത്ര പുറപ്പെടുന്നതിന് മുമ്പ് തിരുനബി (സ) അനുചരന്മാരെ ഉപദേശിച്ചു.അതിനുശേഷം, യുദ്ധത്തിന് തയ്യാറെടുക്കാൻ നബി(സ) മുസ്‌ലിംകളോട് നിർദേശിക്കുകയുണ്ടായി. തിരുനബി(സ)യും ഒരുക്കങ്ങൾ നടത്തി. രണ്ട് പാളി കവചങ്ങൾ ധരിച്ച്, വാൾ മുതുകിൽ തൂക്കിയിട്ട് കൊണ്ട് തിരുനബി(സ) പുറത്തിറങ്ങി.തിരുനബി(സ) സഖാബ് എന്ന തന്റെ കുതിരപ്പുറത്ത് കയറി.പുറപ്പെടുന്നതിന് മുമ്പ് മാലിക് ബിൻ അംറ് നജ്ജാരിയുടെ വിയോഗത്തെ കുറിച്ചുള്ള വാർത്ത ലഭിച്ചു. അതുകൊണ്ട് ഉഹ്ദിലേക്ക് പുറപ്പെടുന്നതിന് മുമ്പ് നബി(സ) അദ്ദേഹത്തിന്റെ മയ്യിത്ത് നമസ്കാരത്തിന് നേതൃത്വം വഹിക്കുകയുണ്ടായി.

കൂടിയാലോചനയും യുദ്ധത്തിനായുള്ള തീരുമാനവും ഖലീഫാ തിരുമനസ്സ് പറയുന്നു: പുറപ്പെടുന്നതിന് മുമ്പ് ജനങ്ങൾ നബി(സ)യുടെ അടുത്ത് ചെന്ന് അദ്ദേഹത്തിന്റെ അഭിപ്രായത്തെ എതിർക്കലല്ല തങ്ങളുടെ ഉദ്ദേശ്യമെന്നും മദീനയിൽ തന്നെ തുടരണമെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായമെങ്കിൽ മദീനയിൽ തന്നെ തുടരാമെന്നും അറിയിച്ചപ്പോൾ തിരുനബി (സ) പറഞ്ഞു: കവചം ധരിച്ചു കഴിഞ്ഞാൽ അല്ലാഹു അവന്റെയും അവന്റെ ശത്രുവിനുമിടയിൽ  തീരുമാനമാക്കുന്നത് വരെ, മറ്റൊരു വിധത്തിൽ പറഞ്ഞാൽ ഒരു യുദ്ധം ഉണ്ടാകുന്നതുവരെ തന്റെ കവചം നീക്കം ചെയ്യുക എന്നത് ഒരു പ്രവാചകന് അനുവദനീയമല്ല.

ഹദ്‌റത്ത് മിർസ ബശീർ അഹ്‌മദ്‌ (റ) എഴുതുന്നു: ഇരു കവചങ്ങളും ധരിച്ച് തിരുനബി(സ)യെ കണ്ടപ്പോൾ അവരുടെ വിഷമം വർധിച്ചു. അവർ ഏകകണ്ഠമായി പറഞ്ഞു, “അല്ലാഹുവിന്റെ ദൂതരേ! താങ്കളുടെ വീക്ഷണത്തിന് മേൽ ഞങ്ങളുടെ സ്വന്തം വീക്ഷണം നടപ്പിലാക്കണം എന്ന് നിർബന്ധിച്ചു കൊണ്ട് ഞങ്ങൾ ഒരു തെറ്റ് ചെയ്തിരിക്കുന്നു. താങ്കൾക്ക് ഏറ്റവും അനുയോജ്യമെന്ന് തോന്നുന്ന ഏത് മാർഗവും അവലംബിക്കാവുന്നതാണ്. ദൈവം ഇച്ഛിച്ചാൽ അത് ഏറ്റവും അനുഗ്രഹീതമായിരിക്കും.

തിരുനബി (സ) പറഞ്ഞു: കവചം ധരിച്ചു കഴിഞ്ഞാൽ ദൈവിക കല്പന ഇറങ്ങുന്നത് വരെ കവചം നീക്കം ചെയ്യുക എന്നത് ദൈവത്തിന്റെ പ്രവാചകന് അനുവദനീയമല്ല. അതുകൊണ്ട് ദൈവിക നാമത്തിൽ മുന്നോട്ട് പോവുക. നിങ്ങൾ സ്ഥിരചിത്തരായി നിലകൊള്ളുകയാണെങ്കിൽ തീർച്ചയായും വിജയം നിങ്ങളുടെ കൂടെ ആയിരിക്കും”

(സീറത്ത് ഖാതമുന്നബിയ്യീൻ വാള്യം 2, പേജ് 324-324)

മുസ്‌ലിംകളുടെ മൂന്ന് പതാകകൾ

തിരുനബി(സ) മൂന്ന് പതാകകൾ തയ്യാറാക്കിയിരുന്നു. ഒന്ന് ഉസൈദ് ബിൻ ഹുദൈറിനും(റ) മറ്റൊന്ന് ഹബ്ബാദ് ബിൻ മുൻദിറിനും (റ) മൂന്നാമത്തേത് അലി(റ)വിനും നൽകി. തിരുനബി(സ) തന്റെ കുതിരപ്പുറത്ത് കയറി പുറപ്പെട്ടു. അന്ന് മുസ്‌ലിംകൾക്ക് രണ്ട് കുതിരകൾ ഉണ്ടായിരുന്നു, ഒന്ന് തിരുനബി(സ)യുടേതും മറ്റൊന്ന് ഹദ്‌റത്ത് ബുർദ(റ)യുടേതുമായിരുന്നു.

ഹദ്‌റത്ത് മിർസ ബശീർ അഹ്‌മദ്‌ (റ) എഴുതുന്നു:

” ഇതിനുശേഷം, മുസ്‌ലിം സൈന്യത്തിന് മൂന്ന് പതാകകൾ തയ്യാറാക്കാൻ പ്രവാചകൻ (സ) നിർദ്ദേശിച്ചു. ഔസ് ഗോത്രത്തിന്റെ പതാക ഉസൈദ് ബിൻ അൽ ഹുദൈറിനെയും ഖസ്രജ് ഗോത്രത്തിന്റെ പതാക ഹബ്ബാബ് ബിൻ മുൻദിറിനെയും (റ), മുഹാജിറുകളുടെ (മക്കയിൽ നിന്ന് പലായനം ചെയ്ത് വന്നവരുടെ) പതാക ഹദ്‌റത്ത് അലിയേയും (റ) ഏൽപ്പിച്ചു. തുടർന്ന് അബ്ദുല്ലാഹിബ്‌നു ഉമ്മി മക്തൂമിനെ(റ) മദീനയിൽ നമസ്കാരത്തിന് നേതൃത്വം വഹിക്കുന്നതിന് വേണ്ടി നിയമിക്കുകയും ചെയ്തു. അസർ നമസ്കാരം അനുഷ്ഠിച്ചതിന് ശേഷം നബി(സ) ഒരു കൂട്ടം അനുചരന്മാരുടെ കൂടെ മദീനയിൽ നിന്ന് പുറപ്പെട്ടു.”

(സീറത്ത് ഖാതമുന്നബിയ്യീൻ വാള്യം 2, പേജ് 324-325)

മുസ്‌ലിം സൈന്യത്തിൽ ചേരാനുള്ള യുവാക്കളുടെ ആവേശം

ഖലീഫാ തിരുമനസ്സ് പറയുന്നു: ശൈഖൈൻ എന്ന സ്ഥലത്ത് എത്തിയപ്പോൾ തിരുനബി (സ) സൈന്യത്തെ പരിശോധിക്കുന്നതിനായി തങ്ങി. 14-ഓ 15-ഓ വയസ്സിന് താഴെയായവരെ തിരുനബി(സ) മദീനയിലേക്ക് തിരിച്ചയച്ചു. ഇതുപോലെ 17 യുവാക്കളെ തിരിച്ചയച്ചതായി രേഖപ്പെടുത്തിയിട്ടുണ്ട്.  ചെറുപ്പക്കാരിൽ റാഫി എന്ന ഒരു കുട്ടി തനിക്ക് അസ്ത്രവിധ്യയിൽ നൈപുണ്യം ഉണ്ടെന്ന്   തിരുനബി(സ) യോട് പറഞ്ഞു. അതിനാൽ അദ്ദേഹത്തിന് സൈന്യത്തിൽ തുടരാൻ നബി(സ) അനുവാദം നൽകി. അപ്പോൾ, റാഫിയേക്കാൾ ശക്തനാണ് താനെന്ന് മറ്റൊരു ചെറുപ്പക്കാരനായ സംറ പറഞ്ഞു. രണ്ടുപേരും തമ്മിൽ ഒരു ഗുസ്തി നടത്താൻ തിരുനബി(സ) നിർദേശിച്ചു. അങ്ങനെ അവർ തമ്മിൽ ഗുസ്തി നടന്നു. അതിൽ സംറ വിജയിച്ചു. തൽഫലമായി, റാഫിയെയും സംറയെയും മുസ്ലീം സൈന്യത്തിൽ തുടരാൻ പ്രവാചകൻ (സ) അനുവാദം നൽകി.

തിരുനബി(സ) ഉഹുദ് പർവതത്തിൽ വെച്ച് മുസ്ലീങ്ങളെ അഭിസംബോധന ചെയ്യുന്നു

ഖലീഫാ തിരുമനസ്സ് പറയുന്നു: ഉഹുദിൽ എത്തിയപ്പോൾ തിരുനബി (സ) ഉഹുദ് പർവ്വതം പിന്നിലും മുസ്‌ലിംകൾ മദീനയുടെ ദിശയിലേക്ക് അഭിമുഖീകരിക്കുന്ന വിധത്തിലും സൈന്യത്തെ ക്രമീകരിക്കുകയുണ്ടായി. ഈ അവസരത്തിൽ പ്രവാചകൻ (സ) മുസ്‌ലിംകളെ അഭിസംബോധന ചെയ്തു. പ്രഭാത നമസ്കാരത്തിന് നേതൃത്വം നൽകിയ ശേഷം, അല്ലാഹു നൽകിയ കൽപ്പനകൾ പാലിക്കാനും അവൻ വിലക്കിയതിൽ നിന്ന് വിട്ടുനിൽക്കാനും പ്രവാചകൻ (സ) മുസ്ലീങ്ങളോട് കൽപ്പിച്ചു. മുസ്‌ലിംകളിൽ അർപ്പിതമായ ദൗത്യം ക്ഷമയോടെ നിറവേറ്റണമെന്ന് അദ്ദേഹം നിർദേശം നൽകി. താൻ ആജ്ഞാപിക്കുന്നതെന്തും അവർ പാലിക്കണമെന്നും അനുസരണക്കേട് ഉണ്ടാകരുതെന്നും അദ്ദേഹം നിർദ്ദേശിച്ചു. അല്ലാഹുവിന് വേണ്ടി മാത്രം നിഷിദ്ധമായതിൽ നിന്ന് വിട്ടുനിൽക്കുന്നവന്റെ പാപങ്ങൾ പൊറുക്കപ്പെടും. ഒരാൾ ഒരിക്കൽ തിരുനബി(സ)യുടെ മേൽ സലാം പറഞ്ഞാൽ മലക്കുകൾ പത്ത് പ്രാവശ്യം സലാം പറയുന്നതാണ്. ചുരുക്കത്തിൽ, പ്രവാചകൻ (സ) മുസ്‌ലിംകൾക്ക് സമഗ്രമായ മാർഗനിർദേശം നൽകി. തിരുനബി(സ) പറഞ്ഞു, ഒരു വിശ്വാസി ശരീരത്തിലെ തല പോലെയാണ്; തലക്ക് വേദനയുണ്ടെങ്കിൽ ശരീരം മുഴുവൻ അത് അനുഭവപ്പെടുന്നു. ഖലീഫാ തിരുമനസ്സ് പറയുന്നു: ഇന്ന് മുസ്‌ലിംകൾ ഇക്കാര്യം മനസ്സിലാക്കുകയാണെങ്കിൽ എതിരാളികൾ അവരെ ഒരു തരത്തിലും ആക്രമിക്കാൻ ധൈര്യപ്പെടില്ല.

ഈ വിഷയം തുടരുന്നതാണെന്നും ഖലീഫാ തിരുമനസ്സ് പറഞ്ഞു.

ഫലസ്തീനികൾക്കുവേണ്ടി പ്രാർത്ഥനകൾക്കുള്ള അഭ്യർത്ഥനയും ഈ ക്രൂരതകൾ അവസാനിപ്പിക്കുന്നതിനുള്ള പരിഹാരവും

ഖലീഫാ തിരുമനസ്സ് പറഞ്ഞു: പലസ്തീനികൾക്ക് വേണ്ടി നിരന്തരം പ്രാർത്ഥിച്ചുകൊണ്ടേയിരിക്കുക. കഴിഞ്ഞ കുറച്ച് ദിവസങ്ങളിൽ വെടിനിർത്തൽ അവസാനിച്ചതിന്ശേഷം, പ്രതീക്ഷിച്ചതുപോലെ തന്നെയാണ് ഇപ്പോൾ സംഭവിച്ചു കൊണ്ടിരിക്കുന്നത്. ഇസ്റാഈൽ ഗവൺമെന്റ് ഗസ്സയിലെ എല്ലാ മേഖലകളിലും മുമ്പത്തേക്കാൾ തീവ്രതയോടെ ബോംബെറിഞ്ഞ് ആക്രമിച്ചുകൊണ്ടി രിക്കുന്നു. നിരപരാധികളായ അനേകം കുട്ടികളാണ് രക്തസാക്ഷികളായികൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ, ഈ നടപടിക്കെതിരെ, ജൂതൻ ആണെന്നു തോന്നുന്ന ഒരു അമേരിക്കൻ കോൺഗ്രസ്സ് പ്രതിനിധിപോലും ഇത് അതിര് കടന്നിരിക്കുന്നു എന്ന് പറഞ്ഞിരിക്കുന്നു. ഇത് തടയുന്ന കാര്യത്തിൽ അമേരിക്ക അവരുടെ പങ്ക് വഹിക്കേണ്ടതാണ്.

ഉത്തര ദക്ഷിണ ഭാഗങ്ങളിൽ ഒരേപോലെ തുടർന്നു കൊണ്ടിരിക്കുന്ന ഈ ഷെല്ലാക്രമണം അവസാനിപ്പിക്കണമെന്ന് അമേരിക്കൻ പ്രസിഡന്റും ഇപ്പോൾ പതിഞ്ഞ സ്വരങ്ങളിൽ പ്രസ്‌താവന നടത്തിക്കൊണ്ടിരിക്കുകയാണ്. വടക്കുഭാഗത്ത് പോയാൽ ഒന്നും സംഭവിക്കില്ല എന്നാണ് ഇവർ ആദ്യം പറഞ്ഞിരു ന്നത്. എന്നാൽ ഇപ്പോൾ അവിടെയും അക്രമം നടത്തിക്കൊണ്ടിരിക്കുകയാണ്.

എന്നിരുന്നാലും, അമേരിക്കൻ പ്രസിഡന്റിന്റെ ഈ വാക്കുകൾ ഒരു മാനുഷിക സഹതാപം മൂലമാണ് എന്ന തെറ്റിദ്ധാരണയിൽ അകപ്പെടരുത്. മറിച്ച് അത് അദ്ദേഹത്തിന്റെ സ്വന്തം താൽപര്യത്തിന് വേണ്ടിയാണ് അത്. അമേരിക്കയിൽ തെരഞ്ഞെടുപ്പ് വരാനിരിക്കുകയാണ്. കൂടാതെ യുവസമൂഹം വെടിനിർത്തലിന് വേണ്ടി മുറവിളികൂട്ടുകയും ചെയ്യുകയാണ്. അതുകൊണ്ട് വോട്ട് നേടാനാണ് ഇതൊക്കെ ചെയ്യുന്നത്. അവർക്ക് ഫലസ്തീനികളോടും മുസ്ലിംകളോടും ഒരു സഹതാപവുമില്ല.

ഖലീഫാ തിരുമനസ്സ് പറയുന്നു: മുസ്ലിം രാജ്യങ്ങളുടെ ശബ്ദവും ഉയർന്നുവരുന്നുണ്ട്; പക്ഷേ അവർ ഒന്നിച്ച് യുദ്ധം അവസാനിക്കുന്നതിന് വേണ്ടി പരിശ്രമിക്കാത്തിടത്തോളം ഒരു പ്രയോജനവുമില്ല. അല്ലാഹു മുസ്ലിംകൾക്കിട യിൽ ഐക്യം സൃഷ്ടിക്കുമാറാകട്ടെ. മുസ്ലിംകൾക്കിടയിൽ ഐക്യമില്ലെന്നും മറിച്ച് മുസ്ലിംകൾ മുസ്ലിംകളെ തന്നെ കൊല്ലാൻ തുനിയുന്നുവെന്നും അമു സ്ലിം ലോകത്തിന് നന്നായി അറിയാം.  ലക്ഷക്കണക്കിന് കുട്ടികളും നിരപരാധി കളും മുസ്ലിംകളുടെ കൈകളാൽ മരിക്കുന്നു.   ആയതിനാൽ മുസ്ലിമിന് തന്നെ ഒരു മുസ്‌ലിമിന്റെ ജീവനെക്കുറിച്ച് ആശങ്കയില്ലാത്തപ്പോൾ, ശത്രുക്കൾ എങ്ങനെയാണ് അവരെക്കുറിച്ച് വേവലാതിപ്പെടുന്നത്. അതുകൊണ്ട് മുസ്‌ലിംകൾ പരസ്പരം പോരാടിക്കാതെ  ഐക്യപ്പെട്ടുകൊണ്ട് എല്ലാത്തരം അനീതികൾ അവസാനിപ്പിക്കുന്നതിന് വേണ്ടി പ്രയത്നിക്കേണ്ടതാണ്.

ഖലീഫാ തിരുമനസ്സ് പറയുന്നു: UN അവരുടെ ശബ്ദം ഉയർത്താൻ ശ്രമിക്കുന്നു പക്ഷെ അവരുടെ ശബ്ദം ആര് കേൾക്കാനാണ്. ഞങ്ങൾ അതു ചെയ്യും ഇത് ചെയ്യും എന്നൊക്കെ പറയുന്നുണ്ട്. പക്ഷെ അവർക്ക് ഒന്നും ചെയ്യാൻ സാധിക്കുകയില്ല കാരണം ആരും തന്നെ അവരുടെ വാക്കുകൾ കേൾക്കാൻ തയ്യാറല്ല. അല്ലാഹു മുസ്ലിങ്ങളോട് കരുണ കാണിക്കട്ടെ. ഈ അക്രമം അവസാനിപ്പിക്കാൻ പ്രാർഥിക്കുന്നതോടൊപ്പം തന്നെ ഈ അനീതികൾ അവസാനിപ്പിക്കുക എന്ന സന്ദേശം നാം നമ്മുടെ സുഹൃദവലയങ്ങളിൽ പ്രചരിപ്പിക്കേണ്ടതാണ്.

നിരപരാധികളായ എല്ലാവരെയും ദൈവം കാത്തുരക്ഷിക്കട്ടെ എന്ന് ഖലീഫാ തിരുമനസ്സ് പ്രാർത്ഥിച്ചു.

ഖുത്ബയുടെ അവസാനത്തില്‍ ഖലീഫാ തിരുമനസ്സ് മിഷനറിയായിരുന്ന പരേതനായ അബ്ദുൾ ഹക്കിം അക്മലിന്റെ ഭാര്യ മസൂദ ബീഗം, ജീവിതം ദൈവ മാർഗ്ഗത്തിൽ സേവനത്തിന് വേണ്ടി അർപ്പിച്ച് തഅ്‌ലീമുൽ ഇസ്‌ലാം കോളേജിൽ പ്രൊഫസയിരുന്ന അബ്ദുൾ മജീദ് മാസ്റ്റർ എന്നിവര്‍ മരണമടഞ്ഞതായി അറിയിക്കുകയും അവരുടെ സേവനങ്ങളെ കുറിച്ചും നന്‍മകളെകുറിച്ചും അനുസ്മരിക്കുകയും പരേരുടെ ജനാസ നമസ്കരിക്കുന്നതാനെന്നു അറിയിക്കുകയും ചെയ്തു. 

0 Comments

മറുപടി രേഖപ്പെടുത്തുക

Avatar placeholder

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Mirza_Ghulam_Ahmad
Hazrat Mirza Ghulam Ahmad – The Promised Messiah and Mahdi as
Mirza Masroor Ahmad
Hazrat Mirza Masroor Ahmad aba, the Worldwide Head and the fifth Caliph of the Ahmadiyya Muslim Community
wcpp
Download and Read the Book
World Crisis and the Pathway to Peace

More Articles

Twitter Feed