തിരുനബിചരിത്രം: മക്കാ വിജയത്തിന് ശേഷം കഠിന ശത്രുക്കൾ ഇസ്‌ലാം സ്വീകരിക്കുന്നു

വിഗ്രഹങ്ങൾ നീക്കം ചെയ്യുന്നതിലൂടെ ജനങ്ങളുടെ ഹൃദയങ്ങളിൽ ഇവയെ കുറിച്ച് ഉണ്ടായിരുന്ന ഭയം ഇല്ലാതാവുകയും ഏക സത്യദൈവത്തെ മാത്രമേ ഭയപ്പെടേണ്ടതുള്ളൂ എന്ന് അവർ മനസ്സിലാക്കുകയും ചെയ്തു

തിരുനബിചരിത്രം: മക്കാ വിജയത്തിന് ശേഷം കഠിന ശത്രുക്കൾ ഇസ്‌ലാം സ്വീകരിക്കുന്നു

വിഗ്രഹങ്ങൾ നീക്കം ചെയ്യുന്നതിലൂടെ ജനങ്ങളുടെ ഹൃദയങ്ങളിൽ ഇവയെ കുറിച്ച് ഉണ്ടായിരുന്ന ഭയം ഇല്ലാതാവുകയും ഏക സത്യദൈവത്തെ മാത്രമേ ഭയപ്പെടേണ്ടതുള്ളൂ എന്ന് അവർ മനസ്സിലാക്കുകയും ചെയ്തു

അഹ്‌മദിയ്യാ മുസ്‌ലിം ജമാഅത്തിന്‍റെ ആഗോള നേതാവും ഖലീഫത്തുല്‍ മസീഹ് അഞ്ചാമനുമായ ഹദ്റത്ത് മിര്‍സാ മസ്റൂര്‍ അഹ്‌മദ് (അയ്യദഹുല്ലാഹ്)  8 ഓഗസ്റ്റ് 2025ന് മസ്ജിദ് മുബാറക്ക്‌ ഇസ്‌ലാമാബാദ് ടില്‍ഫോര്‍ഡില്‍ വച്ച് നിര്‍വഹിച്ച ജുമുഅ ഖുത്ബയുടെ സംഗ്രഹം.

അവലംബം: The Review of Religions

വിവര്‍ത്തനം: പി.എം. വസീം അഹ്‌മദ്‌ ശാഹിദ്

തശഹ്ഹുദ്, തഅവ്വുദ്, സൂറ ഫാത്തിഹ എന്നിവ പാരായണം ചെയ്ത ശേഷം ഖലീഫാ തിരുമനസ്സ് ഹദ്റത്ത് മിർസാ മസ്‌റൂർ അഹ്‌മദ്‌ പറഞ്ഞു: മക്കാ വിജയത്തിന് ശേഷമുള്ള സംഭവങ്ങൾ പരാമർശിക്കുന്നത് തുടരുകയാണ്. മുമ്പ് കഠിനമായി ഇസ്‌ലാമിനെ എതിർത്തിരുന്ന ശത്രുക്കൾ ഇസ്‌ലാം സ്വീകരിച്ച സംഭവങ്ങളും വിവരിക്കുന്നതാണ്.

വഹ്ശി ബിൻ ഹർബ്

ഇസ്‌ലാമിന്റെ ഒരു ശത്രു, ഉഹുദ് യുദ്ധത്തിൽ ഹദ്റത്ത് ഹംസ(റ)യെ രക്തസാക്ഷിയാക്കിയ വഹ്ശി ബിൻ ഹർബ് മക്കാ വിജയസമയത്ത് ഇസ്‌ലാം സ്വീകരിച്ചു. മക്കാ വിജയത്തിനുശേഷം വഹ്ശി ബിൻ ഹർബ് ത്വാഇഫിലേക്ക് പലായനം ചെയ്തു. ത്വാഇഫിലെ ജനങ്ങൾ നബിതിരുമേനി(സ) യുടെ അടുത്തേക്ക് ദൂതന്മാരെ അയച്ചപ്പോൾ വഹ്ശിയും അവരോടൊപ്പം നബിതിരുമെനി(സ)യുടെ അടുക്കലെത്തി. നബി തിരുമേനി(സ) ചോദിച്ചു: നിങ്ങൾ എന്റെ പിതൃസഹോദരൻ ഹംസ(റ)യെ വധിച്ച അതേ വഹ്ശി തന്നെയാണോ? ആ സംഭവം ഓർമ്മിപ്പിക്കാതിരിക്കാൻ, തന്റെ മുന്നിൽ വരാതിരിക്കാൻ നബിതിരുമേനി(സ) വഹ്ശിയോട് ആവശ്യപ്പെട്ടു. നബിതിരുമേനി(സ)യുടെ മരണശേഷം, വ്യാജ പ്രവാചകനായ മുസൈലിമ കദ്ദാബ് വാദം ഉന്നയിച്ചപ്പോൾ ഹദ്റത്ത് ഹംസ(റ)യെ വധിച്ചതിന് പകരം വീട്ടാൻ വഹ്ശി അയാളെ കൊല്ലാൻ ഉദ്ദേശിച്ചു.

സാറ

പാട്ടുകാരിയായിരുന്ന സാറ എന്ന അംറ് ബിൻ ഹാശിമിന്റെ അടിമ സ്ത്രീയാണ് മറ്റൊരു ശത്രു. മക്ക കീഴടക്കിയ സമയത്ത്, താൻ ദരിദ്രയാണെന്ന് പ്രകടിപ്പിച്ചുകൊണ്ട് അവർ നബിതിരുമേനി(സ) യുടെ മുമ്പാകെ കീഴടങ്ങി. അവൾ പാടുന്ന പാട്ടുകൾക്ക് എന്ത് സംഭവിച്ചുവെന്ന് നബിതിരുമേനി(സ) ചോദിച്ചു. ബദർ യുദ്ധത്തിൽ അവിശ്വാസികളുടെ നേതാക്കൾ കൊല്ലപ്പെട്ടതുമുതൽ അവർ പാട്ടുകൾ കേൾക്കുന്നത് നിർത്തിയെന്ന് അവൾ പറഞ്ഞു. നബിതിരുമേനി(സ) അവൾക്ക് ഒരു ഒട്ടകത്തെ നൽകി. അതിനുശേഷവും അവൾ നബിതിരുമേനി(സ)ക്കെതിരെ പാട്ടുകൾ പാടുന്നത് തുടർന്നു. ഖുറൈശികൾക്ക് ഹദ്റത്ത് ഹാതിബ്(റ) എഴുതിയ കത്ത് ഇവരിൽ നിന്നായിരുന്നു കണ്ടെത്തിയിരുന്നത്. അവർ ഇസ്‌ലാം സ്വീകരിക്കുകയും ഹദ്റത്ത് ഉമർ(റ)ന്റെ ഖിലാഫത്ത് കാലം വരെ ജീവിക്കുകയും ചെയ്തു.

ഫർതന

ഇബ്നു ഖത്തലിന്റെ. അടിമയായിരുന്ന ഫർതനയും നബിതിരുമേനി(സ)ക്കെതിരെ ഗാനങ്ങൾ ആലപിച്ചിരുന്നു. അവരും ഇസ്‌ലാം സ്വീകരിച്ചു.

ഹാരിസ് ബിൻ ഹിശാം

ഇസ്‌ലാം സ്വീകരിച്ച മറ്റൊരു പ്രമുഖ വ്യക്തി മക്കയിലെ നേതാവായ ഹാരിസ് ബിൻ ഹിശാമാണ്. ഇയാൾ അബു ജഹലിന്റെ ബന്ധുവായിരുന്നു. മക്കാ വിജയത്തിൽ ഹദ്റത്ത് അലി(റ) ഇയാളെ വധിക്കാൻ പിന്നാലെ വന്നതിനാൽ അയാൾ ഉമ്മു ഹാനി(റ)യുടെ വീട്ടിൽ പ്രവേശിച്ചു. ഹദ്റത്ത് ഉമ്മു ഹാനി(റ) ഹാരിസ് ബിൻ ഹിശാമിന് സംരക്ഷണം നൽകിയതായി നബിതിരുമേനി(സ)യെ അറിയിച്ചു. അവർ സംരക്ഷണം നൽകിയ ആർക്കും സുരക്ഷിതത്വമുണ്ടെന്ന് നബിതിരുമേനി(സ) പറഞ്ഞു. നബിതിരുമേനി(സ) അവിശ്വാസികൾക്കൊപ്പം മാത്രമേ അദ്ദേഹത്തെ കണ്ടിട്ടുള്ളൂ എന്നതിനാൽ നബിതിരുമേനി(സ) യുടെ മുന്നിൽ പ്രത്യക്ഷപ്പെടാൻ അദ്ദേഹത്തിന് ലജ്ജ തോന്നി. നബിതിരുമേനി(സ)യുടെ ദയയും സഹിഷ്ണുതയും അദ്ദേഹം പിന്നീട് ഓർത്തു. അങ്ങനെ, അദ്ദേഹം പള്ളിയിൽ നബിതിരുമേനി(സ)യെ കാണാൻ പോയി, അദ്ദേഹം സന്തോഷത്തോടെ സ്വാഗതം ചെയ്തു, തുടർന്ന് ഹാരിസ് ബിൻ ഹിശാം ഇസ്‌ലാം സ്വീകരിച്ചു.

സുഹൈൽ ബിൻ അംറ്

സുഹൈൽ ബിൻ അംറും ഇസ്‌ലാം സ്വീകരിച്ചു. സുഹൈൽ ബിൻ അംറും മക്കയുടെ നേതാവായിരുന്നു. ഹുദൈബിയ ഉടമ്പടിയുടെ ചർച്ചകളിൽ മക്കയുടെ പ്രതിനിധിയായിരുന്നു. മക്കാ വിജയം നടന്നപ്പോൾ സുഹൈൽ ബിൻ അംറ് വീട്ടിൽ അടച്ചിരുന്നു. പ്രവാചകൻ(സ) പൊതുമാപ്പ് നൽകിയിട്ടും ഇസ്‌ലാമിനോട് കാണിച്ച എതിർപ്പ് കാരണം തന്റെ ജീവൻ അപകടത്തിലാകുമെന്ന് ഭയന്ന് സുരക്ഷ തേടി തന്റെ മകനെ നബിതിരുമേനി(സ)യുടെ അടുത്തേക്ക് അയച്ചു. സുഹൈല്‍ ബിന്‍ അംറിന്റെ മകനോട്‌, സുഹൈൽ സംരക്ഷിക്കപ്പെട്ടിട്ടുണ്ടെന്ന് നബിതിരുമേനി(സ) ഉറപ്പുനൽകി. സുഹൈലിനെ പുറത്ത് കണ്ടാൽ തുറിച്ചുനോക്കുക പോലും ചെയ്യരുതെന്ന് നബിതിരുമേനി(സ) അനുയായികളോട് നിർദ്ദേശിച്ചു. കാരണം അദ്ദേഹത്തിന് അധികനേരം ഇസ്‌ലാം സ്വീകരിക്കാതിരിക്കാൻ കഴിയില്ല. ഇസ്‌ലാം സ്വീകരിച്ചിട്ടില്ലെങ്കിലും ഹുനൈൻ യുദ്ധത്തിൽ അദ്ദേഹം പങ്കെടുത്തു. ഹുനൈൻ യുദ്ധത്തിൽ നിന്ന് മടങ്ങുമ്പോഴാണ് അദ്ദേഹം ഇസ്‌ലാം സ്വീകരിച്ചത്. അന്നുമുതൽ അദ്ദേഹത്തിൽ വിപ്ലവകരമായ ഒരു ആത്മീയ മാറ്റം സംഭവിച്ചു.

ഹജ്ജത്തുല്‍ വിദായുടെ അവസരത്തിൽ നബിതിരുമേനി(സ) തന്റെ മുടി മുറിച്ചപ്പോൾ, സുഹൈൽ(റ) ആ മുടി എടുത്ത് കണ്ണുകളിൽ തടവുന്നത് ഹദ്റത്ത് അബൂബക്കർ(റ) കണ്ടു. ഹുദൈബിയ ഉടമ്പടിയിൽ നബി തിരുമേനി(സ)യുടെ പേരിനൊപ്പം ‘അല്ലാഹുവിന്റെ നാമത്തിൽ’ എന്നും ‘അല്ലാഹുവിന്റെ ദൂതൻ’ എന്നും എഴുതുന്നത് നിരസിച്ച അതേ വ്യക്തി തന്നെയല്ലേ ഇത് എന്ന് ഹദ്റത്ത് അബൂബക്കർ(റ) ചിന്തിച്ചു. സുഹൈലിൽ(റ)ന് സംഭവിച്ച ഇത്രയും വലിയ മാറ്റത്തിന് ഹദ്റത്ത് അബൂബക്കർ(റ) ദൈവത്തെ സ്തുതിച്ചു. അതുപോലെ, നബിതിരുമേനി(സ)യുടെ വിയോഗത്തിനുശേഷം ഇസ്‌ലാം ഉപേക്ഷിച്ചവരെ സുഹൈൽ(റ) അഭിസംബോധന ചെയ്തു. അവരെ യുക്തി ഉപയോഗിക്കാൻ സുഹൈൽ(റ) പ്രേരിപ്പിച്ചു. അദ്ദേഹത്തിന്റെ. ശക്തമായ വാക്കുകളാൽ സ്വാധീനിക്കപ്പെട്ട പലരും ഇസ്‌ലാമിൽ ഉറച്ചുനിന്നു

അബൂലഹബിന്റെ പുത്രന്മാർ

അബൂലഹബിന്റെ പുത്രന്മാരായ ഉത്ബയും മുഅത്തിബും ഇസ്‌ലാം സ്വീകരിച്ചു. മക്കാ വിജയ സമയത്ത് അബൂലഹബിന്റെ രണ്ട് പുത്രന്മാർ എവിടെയാണെന്ന് നബിതിരുമേനി(സ) ചോദിച്ചു. അവരെ കണ്ടെത്തി തന്റെ‍ അടുക്കൽ കൊണ്ടുവരാൻ നബി തിരുമേനി(സ) ഹദ്റത്ത് അബ്ബാസ്(റ)യോട് നിർദ്ദേശിച്ചു. നബിതിരുമേനി(സ) അവരെ ഇസ്‌ലാമിലേക്ക് ക്ഷണിച്ചു. അവർ ഇരുവരും വിശ്വസിക്കുകയും അദ്ദേഹത്തിന്റെ കൈയിൽ ബൈഅത്ത് ചെയ്തു. തുടർന്ന് അവർ ഇരുവരും പ്രാർത്ഥന സ്വീകാര്യമായ സ്ഥലമാണെന്ന് അറിയപ്പെടുന്ന ഹജ്റെ അസ്‌വദിനും കഅബയുടെ വാതിലിനും ഇടയിലുള്ള സ്ഥലത്തേക്ക് പോയി. ഇതറിഞ്ഞ നബിതിരുമേനി(സ)യുടെ സന്തോഷം പ്രകടമായിരുന്നു.

സഫ്‌വാൻ ബിൻ ഉമയ്യ

സഫ്‌വാൻ ബിൻ ഉമയ്യ മക്കൻ നേതാവായ ഉമയ്യ ബിൻ ഖലഫിന്റെെ മകനായിരുന്നു. ഇസ്‌ലാമിന്റെ കടുത്ത എതിരാളിയായിരുന്ന സഫ്‌വാൻ ബിൻ ഉമയ്യ, മക്കയിലെ മുസ്‌ലീങ്ങളെ പ്രയാസത്തിലകപ്പെടുത്തിയിരുന്നു. പ്രവാചകനെ(സ) വധിക്കാൻ പോലും പദ്ധതിയിട്ടിരുന്നു. മക്ക കീഴടക്കപ്പെട്ടപ്പോൾ സഫ്‌വാൻ ബിൻ ഉമയ്യ ഭയന്ന് ഓടിപ്പോയി. സഫ്‌വാൻ ബിൻ ഉമയ്യയുടെ സുഹൃത്ത് ഉമൈർ ബിൻ വഹബ്(റ) ഇസ്‌ലാം സ്വീകരിച്ചിരുന്നു. ഉമൈര്‍ ബിൻ വഹബ് സഫ്‌വാൻ ബിൻ ഉമയ്യക്ക് വേണ്ടി നബിതിരുമേനി(സ)യോട് സംരക്ഷണം തേടി. നബിതിരുമേനി(സ) അത് അനുവദിച്ചു. അദ്ദേഹം പ്രവാചകനോട്(സ) ഒരു അടയാളം ആവശ്യപ്പെട്ടു, അത് സംരക്ഷണത്തിന്റെ തെളിവായി സഫ്‌വാന് കാണിക്കാനായിരുന്നു. അപ്പോൾ പ്രവാചകൻ(സ) തന്റെ തലപ്പാവ് നൽകി. ചെങ്കടലിൽ ഒരു ബോട്ടിൽ കയറാൻ പോകുമ്പോൾ ഹദ്റത്ത് ഉമൈർ(റ) സഫ്‌വാനെ കണ്ടുമുട്ടി. സംരക്ഷണം ഉറപ്പാക്കിയിട്ടുണ്ടെന്ന് അറിയിച്ചു. തന്റെ സംരക്ഷണം ഉറപ്പാക്കുന്ന എന്തെങ്കിലും അടയാളം കാണുന്നത് വരെ താൻ അത് വിശ്വസിക്കില്ലെന്ന് സഫ്‌വാൻ പറഞ്ഞു. അപ്പോൾ ഉമൈർ(റ) നബിതിരുമേനി(സ)യുടെ തലപ്പാവ് സംരക്ഷണത്തിന്റെ അടയാളമായി കാണിച്ചുകൊടുത്തു.

തുടർന്ന് സഫ്‌വാൻ നബിതിരുമേനി(സ)യുടെ അടുത്തേക്ക് പോയി രണ്ട് മാസത്തെ സമയം ചോദിച്ചു. കാരണം അദ്ദേഹം അതുവരെ ഇസ്‌ലാം സ്വീകരിക്കാൻ തയ്യാറായിരുന്നില്ല. ഇഷ്ടമാണെങ്കിൽ നാല് മാസം എടുക്കാമെന്ന് നബി തിരുമേനി(സ) പറഞ്ഞു. പിന്നീട് ഹുനൈൻ യുദ്ധത്തിനുശേഷം നബിതിരുമേനി(സ)യുദ്ധത്തിൽ നിന്ന് യുദ്ധമുതലുകൾ വിതരണം ചെയ്തുകൊണ്ടിരിക്കുമ്പോൾ ഒരു താഴ്‌വരയിൽ ശേഖരിച്ച സമ്പത്തിലേക്ക് സഫ്‌വാൻ ഉറ്റുനോക്കുന്നത് അദ്ദേഹം നിരീക്ഷിച്ചു. നബിതിരുമേനി(സ) സഫ്‌വാന് എല്ലാ സമ്പത്തും നൽകി. ഒരു പ്രവാചകന് മാത്രമേ ഇത്രയും ഉദാരമതിയാകാൻ കഴിയൂ എന്ന് സഫ്‌വാൻ പറഞ്ഞു, അങ്ങനെ അദ്ദേഹം ഇസ്‌ലാം സ്വീകരിച്ചു.

ഇസ്‌ലാം സ്വീകരിച്ചവരിൽ വിപ്ലവകരമായ പരിവർത്തനം

ഇസ്‌ലാം സ്വീകരിച്ച മക്കയിലെ പ്രമാണിമാർ തങ്ങളിൽ തന്നെ ആഴമേറിയതും വിപ്ലവകരവുമായ ഒരു ആത്മീയ മാറ്റം വരുത്തിയിരുന്നു. ഹദ്റത്ത് ഉമര്‍(റ)ന്റെ ഖിലാഫത്ത് കാലത്ത് മക്കയിലെ പ്രമാണിമാരിൽ നിന്ന് ഇസ്‌ലാം സ്വീകരിച്ചവർ തങ്ങളേക്കാൾ കൂടുതൽ മുന്‍ കാലത്ത് അടിമകളായിരുന്നവരെ ഊഷ്മളമായി സ്വാഗതം ചെയ്യുകയും ശ്രദ്ധ നൽകുകയും ചെയ്യുന്നത് കണ്ട് അസ്വസ്ഥരായിരുന്നു.
ഇതിനെക്കുറിച്ച് ഹദ്റത്ത് ഉമർ(റ) യോട് ചോദിച്ചപ്പോൾ നബിതിരുമേനി(സ)യുടെ കാലഘട്ടത്തിൽ ആദരിക്കപ്പെട്ട ആളുകയിരുന്നു എന്ന് അദ്ദേഹം പറഞ്ഞു. ഇസ്‌ലാമിനോടുള്ള എതിർപ്പ് കാരണം തങ്ങളുടെ പൂർവ്വികർ തങ്ങളുടെ പേരിന് അപമാനം വരുത്തിയെന്ന് തങ്ങൾക്ക് അറിയാമെന്നും, അതിനാൽ ഇത് എങ്ങനെ പരിഹരിക്കാനാകുമെന്നും അവർ ചോദിച്ചു. സിറിയയിൽ അക്കാലത്ത് നടന്നിരുന്ന യുദ്ധങ്ങളിൽ പങ്കെടുത്താൽ അവരുടെ കുടുംബനാമത്തിൽ നിന്ന് ആ കളങ്കം നീക്കം ചെയ്യാൻ കഴിയുമെന്ന് ഹദ്റത്ത് ഉമർ(റ) അവരോട് സൂചിപ്പിച്ചു. അങ്ങനെ അവർ ആ യുദ്ധങ്ങളിൽ പങ്കെടുക്കാൻ പോയി. അതിന്റെ( ഫലമായി അവരിൽ പലരും രക്തസാക്ഷികളായി. അങ്ങനെ അവരുടെ കുടുംബത്തിന്റെ പേരിന് ബഹുമാനം പുനഃസ്ഥാപിച്ചു. യുദ്ധാവസാനത്തിൽ മുസ്‌ലീങ്ങൾ ഗുരുതരമായി പരിക്കേറ്റ 12 മുസ്‌ലീങ്ങളെ കണ്ടെത്തി. അവരിൽ ഇക്‌രിമയും ഉണ്ടായിരുന്നു. അദ്ദേഹത്തിന് വെള്ളം നല്കാനായി ഒരു വ്യക്തി അദ്ദേഹത്തിനടുത്ത് പോയി. ഇക്‌രിമ ചുറ്റും നോക്കിയപ്പോൾ ഹദ്റത്ത് അബ്ബാസ്(റ)യുടെ മകനും പരിക്കേറ്റതായി കണ്ടു. പ്രവാചകൻ(സ)യെ എതിർക്കുന്ന സമയത്ത് തന്നെ പിന്തുണച്ചവരുടെ മുമ്പിൽ വെള്ളം കുടിക്കാൻ തനിക്ക് കഴിയില്ലെന്ന് ഇക്‌രിമ പറഞ്ഞു. വെള്ളം ഫദ്ൽ ബിൻ അബ്ബാസ്(റ)ന് നൽകണമെന്ന് പറഞ്ഞു. വെള്ളം നൽകാനായി വന്ന വ്യക്തി ഫദ്ൽ ബിൻ അബ്ബാസ്(റ)ന്റെ അടുത്തെത്തി. അദ്ദേഹം അടുത്ത വ്യക്തിക്ക് ആദ്യം വെള്ളം നൽകണമെന്ന്‍ പറഞ്ഞു., തുടർന്ന് അടുത്ത വ്യക്തി അടുത്തയാൾക്ക് നൽകണമെന്ന് പറഞ്ഞു. അങ്ങനെ അവസാനം എല്ലാവരും ശഹീദായി.

വിഗ്രഹങ്ങള്‍ അകറ്റപ്പെടുന്നു

മക്കാ വിജയത്തിനുശേഷം പ്രവാചകൻ(സ) ജനങ്ങളെ ഇസ്‌ലാമിലേക്ക് ക്ഷണിക്കുന്നതിനും എല്ലാ വിഗ്രഹങ്ങളും നശിപ്പിക്കുന്നതിനുമായി വ്യത്യസ്ത ദിശകളിലേക്ക് ദൂതന്മാരെ അയച്ചു. അറേബ്യയിൽ മൂന്ന് പ്രമുഖ വിഗ്രഹങ്ങളുണ്ടായിരുന്നു, ലാത്ത്, മനാത്ത്, ഉസ്സ. അറബികൾ അവരെ ആരാധിച്ചിരുന്നു. ഖുർആൻ ഈ വിഗ്രഹങ്ങളെക്കുറിച്ച് പരാമർശിച്ചിട്ടുണ്ട്. പറയുന്നു, ‘ഇനി ലാത്തിന്റെയും ഉസ്സയുടെയും സ്ഥിതി ഒന്ന് പറഞ്ഞു തരിക. മൂന്നാമത്തെ മറ്റൊരു ദേവതയായ മനാത്തിനെ കുറിച്ചും. എന്ത്.? നിങ്ങൾക്ക് ആൺസന്താനങ്ങളും അവന് (അല്ലാഹുവിന്) പെൺസന്താനങ്ങളുമോ.? അങ്ങനെയാണെങ്കിൽ അത് അന്യായമായൊരു വിഭജനമാണ്. നിങ്ങളും നിങ്ങളുടെ പൂർവപിതാക്കളും സങ്കല്പിച്ചു വെച്ച ചില നാമങ്ങൾ മാത്രമാണവ. അവയെ സംബന്ധിച്ച് ഒരു തെളിവും അല്ലാഹു ഇറക്കിയിട്ടില്ല. ഊഹത്തെയും ദേഹേച്ഛകളെയും മാത്രമാണ് അവർ പിന്തുടരുന്നത്. എന്നാൽ അവർക്ക് തങ്ങളുടെ നാഥനിൽ നിന്ന് മാർഗദർശനം വന്നു കഴിഞ്ഞിരിക്കുന്നു’. (വിശുദ്ധ ഖുർആൻ, 53:20-24)
മക്കാ വിജയത്തിനു തൊട്ടുപിറകെ എല്ലാ വിഗ്രഹങ്ങളും നശിപ്പിക്കണമെന്ന് തിരുനബി (സ) നിർദ്ദേശിച്ചു. ഇത് വളരെ യുക്തിപൂർവമായ നിർദേശമായിരുന്നു. എന്തെന്നാല്‍ ഈ വിഗ്രഹങ്ങൾ നീക്കം ചെയ്യുന്നതിലൂടെ ജനങ്ങളുടെ ഹൃദയങ്ങളിൽ ഇവയെ കുറിച്ച് ഉണ്ടായിരുന്ന ഭയം ഇല്ലാതാവുകയും ഏക സത്യദൈവത്തെ മാത്രമേ ഭയപ്പെടേണ്ടതുള്ളൂ എന്ന് അവർ മനസ്സിലാക്കുകയും ചെയ്തു.

ഭാവിയിലും ഈ സംഭവങ്ങളെക്കുറിച്ച് പരാമർശിക്കുന്നത് തുടരുമെന്ന് ഖലീഫാ തിരുമനസ്സ് പറഞ്ഞു.

അനുസ്മരണങ്ങള്‍

ഖുത്ത്ബയുടെ അവസാനത്തിൽ ഖലീഫാ തിരുമനസ്സ് ജമാഅത്തിലെ ചൗധരി അബ്‌ദുൽ ഗഫൂർ സാഹിബ്(ഹൈദരാബാദ്, പാകിസ്ഥാൻ), മുഹമ്മദ് അലി സാഹിബ്(ഫൈസലാബാദ്, പാകിസ്താൻ) എന്നീ വ്യക്തികൾ മരണപ്പെട്ട വിവരം അറിയിക്കുകയും ഇരുവരുടെയും നൻമകളും ജമാഅത്തി സേവനങ്ങളും അനുസ്മരിക്കുകയും ജുമുഅ നമസ്കാരത്തിന് ശേഷം ഇരുവരുടെയും ജനാസാ നമസ്കാരം അനുഷ്ഠിക്കുന്നതാണ് എന്ന് അറിയിക്കുകയും ചെയ്തു

0 Comments

മറുപടി രേഖപ്പെടുത്തുക

Avatar placeholder

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Mirza_Ghulam_Ahmad
Hazrat Mirza Ghulam Ahmad – The Promised Messiah and Mahdi as
Mirza Masroor Ahmad
Hazrat Mirza Masroor Ahmad aba, the Worldwide Head and the fifth Caliph of the Ahmadiyya Muslim Community
wcpp
Download and Read the Book
World Crisis and the Pathway to Peace

More Articles

Twitter Feed