
നബിതിരുമേനി(സ) പറഞ്ഞു: അല്ലാഹുവിനു വേണ്ടിയാണ് ഞാൻ മദീനയിലേക്ക് പലായനം ചെയ്തത്. എന്‍റെ ജീവിതവും മരണവും ഇനി മദീനയില്‍ തന്നെയായിരിക്കും.
ഇത് കാരുണ്യത്തിന്റെ ദിവസമാണ്. ഇന്നെ ദിവസം അല്ലാഹു കഅബയെ ആദരിക്കുകയും ഖുറൈശികളെ ബഹുമാനിക്കുകയും ചെയ്യുന്നതാണ്.
മദീനയിൽ നിന്ന് പുറപ്പെടുമ്പോൾ തിരുനബി(സയുടെ) കൂടെ 7,400 പുരുഷന്മാർ ഉണ്ടായിരുന്നു, വഴിയിൽ കൂടുതൽ ആളുകൾ അവരോടൊപ്പം ചേർന്നു. തിരുനബി(സ) മക്കയിൽ എത്തിയപ്പോഴേക്കും അംഗസംഖ്യ പതിനായിരത്തിലേക്ക് എത്തിയിരുന്നു.
അവിശ്വാസികളായ രാഷ്ട്രങ്ങൾ ഒരു ഐക്യ രാഷ്ട്രം പോലെയായി. അതിനാൽ, മുസ്‌ലിങ്ങളും ഒരൊറ്റ രാഷ്ട്രമായി ഐക്യപ്പെടണം, കാരണം അവർക്ക് അതിജീവിക്കാൻ കഴിയുന്ന ഒരേയൊരു മാർഗ്ഗമാണിത് – മറ്റ് മാർഗമേതുമില്ല.
‘ഖുർആൻ നിനക്ക് നിയമമാക്കി കൽപ്പിച്ചവൻ തീർച്ചയായും നിന്നെ പ്രത്യാഗമന സ്ഥാനത്തേക്ക് തിരിച്ചെത്തിക്കുന്നവനാണ്’ (വിശുദ്ധ ഖുർആൻ, 28:86)