അഹ്‌മദിയ്യാ മുസ്‌ലിം ജമാഅത്തിന്‍റെ ആഗോള നേതാവും ഖലീഫത്തുല്‍ മസീഹ് അഞ്ചാമനുമായ ഹദ്റത്ത് മിര്‍സാ മസ്റൂര്‍ അഹ്‌മദ്(അയ്യദഹുല്ലാഹ്)ഡിസംബര്‍ 20, 2024ന് മസ്ജിദ് മുബാറക്ക് ഇസ്‌ലാമാബാദ് ടില്‍ഫോര്‍ഡില്‍ വച്ച് നിര്‍വഹിച്ച ജുമുഅ ഖുത്ബയുടെ സംഗ്രഹം.
അവലംബം: The Review of Religions
വിവര്‍ത്തനം: ജന്നത്ത് അഫീഫ്
തശഹ്ഹുദും തഅവുദും സൂറ ഫാത്തിഹയും പാരായണം ചെയ്തതിന് ശേഷം ഖലീഫാ തിരുമനസ്സ്, ഹദ്റത്ത് മിര്‍സാ മസ്‌റൂർ അഹ്‌മദ് (അ) ഇപ്രകാരം അരുൾ ചെയ്യുകയുണ്ടായി:
തിരുനബി(സ)യുടെ ജീവിതകാലത്തു നടന്ന വിവിധ യുദ്ധങ്ങളെയും യുദ്ധനീക്കങ്ങളെയും കുറിച്ച് താൻ പരാമർശിക്കുന്നതാണ്. ഇതിൽ ഉകാഷാ ബിൻ മിഹ്‌സാൻ്റെ പര്യവേഷണത്തെക്കുറിച്ചുള്ള പരാമർശവും ഉണ്ടായിരിക്കുന്നതാണ്.
ഉകാഷാ ബിൻ മിഹ്‌സാൻ (റ) ന്‍റെ യുദ്ധനീക്കം
ഹിജ്റ 6 -ആം വർഷം റബിയുൽ അവ്വൽ മാസത്തിലാണ് ഇത് നടന്നത് . ഹസ്രത്ത് മിർസ ബഷീർ അഹ്മദ് (റ) എഴുതുന്നു: ‘നബി(സ) തൻ്റെ മുഹാജിർ സഹാബി ഉകാഷാ ബിൻ മിഹ്‌സാൻ (റ) നെ 40 മുസ്‌ലിംകളുടെ അമീറായി നിശയിച്ചു കൊണ്ട് ബനി അസദ് ഗോത്രത്തെ നേരിടാനായി അയക്കുകയുണ്ടായി. ആ സമയത്തു , ഈ ഗോത്രം മദീനയിൽ നിന്ന് മക്കയിലേക്കുള്ള പാതയിൽ ഏതാനും ദിവസത്തെ യാത്ര ചെയ്താൽ എത്തിച്ചേരാനാകുന്ന സ്ഥലത്തു ഘംർ എന്ന അരുവിക്കടുത്തു തംമ്പടിച്ചിട്ടുണ്ടായിരുന്നു . ഉകാഷാ (റ) യുടെ സംഘം വേഗത്തിൽ യാത്ര ചെയ്യുകയും അവരുടെ അക്രമങ്ങളിൽ നിന്ന് അവരെ വിലക്കുന്നതിനായി ഘംറിനെ സമീപിക്കുകയും ചെയ്തു. മുസ്‌ലിംകളുടെ ആഗമനത്തെ സംബന്ധിച്ച വിവരം ലഭിച്ച ഗോത്രക്കാർ പലവഴിക്ക് ചിതറിപ്പോവുകയുണ്ടായി. തൽഫലമായി, ഉകാഷാ (റ) യും സംഘവും മദീനയിലേക്ക് മടങ്ങി, ഒരു യുദ്ധവും നടന്നില്ല.
((The Life and Character of the Seal of Prophets (sa), Vol. 3, p. 10)
മുഹമ്മദ്ബിൻ മസ്‌ലമ (റ) ന്‍റെ യുദ്ധനീക്കം
ഹിജ്റ 6-ൽ റബീഉൽ സാനി മാസത്തിലാണ് ഇത് നടന്നത്. തിരു നബി (സ) ഹസ്രത്ത് മുഹമ്മദ് ബിൻ മസ്ലമ (റ) യെ മദീനയിൽ നിന്ന് 24 മൈൽ അകലെയുള്ള ദുൽ ഖസ്സയിൽ താമസിച്ചിരുന്ന ബനൂ തഅ്ലബയിലേക്കും ബനൂ അവാലിലേക്കും അയച്ചു. തിരു നബി (സ) ഹസ്രത്ത് മുഹമ്മദ് ബിൻ മസ്ലമ (റ) യോടൊപ്പം 10 പേരടങ്ങുന്ന ഒരു സംഘത്തെയാണ് അയക്കുകയുണ്ടായത്. രാത്രിയിൽ അവർ ദുൽഖസ്സയിലെത്തി ഉറങ്ങിക്കിടക്കുമ്പോൾ 100 അവിശ്വാസികൾ അവരെ വളഞ്ഞു. മുസ്‌ലിംകൾ ഇതിനെ സംബന്ധിച്ച് മനസ്സിലാക്കിയപ്പോൾ, ഹസ്രത്ത് മുഹമ്മദ് ബിൻ മസ്ലമ (റ) മുസ്‌ലിംകളോട് ആയുധമെടുക്കാൻ ആഹ്വാനം ചെയ്തു. പരസ്പരം അമ്പുകളെയ്തു. ഒടുവിൽ ശത്രുക്കൾ കുന്തം കൊണ്ട് ആക്രമിക്കുകയും എല്ലാവരെയും ശഹീദാക്കുകയും ചെയ്തു. ഹസ്രത്ത് മുഹമ്മദ് ബിൻ മസ്ലമ (റ)ക്ക് ഗുരുതരമായി പരിക്കേറ്റു. ഒരു മുസ്ലീം അതിലൂടെ കടന്നുപോവുകയുണ്ടായി. ഹസ്രത്ത് മുഹമ്മദ് ബിൻ മസ്ലമ (റ) അദ്ദേഹത്തെ വിളിച്ചു. തുടർന്ന് മദീനയിലേക്ക് തിരികെ കൊണ്ടുപോയി.
ഹസ്രത്ത് അബൂ ഉബൈദ ബിൻ ജറാഹ് (റ) ന്‍റെ യുദ്ധനീക്കം
ഹസ്രത്ത് മുഹമ്മദ് ബിൻ മസ്ലമ (റ)ന്റെ സംഘത്തിന്റെ ശഹാദത്തിന് പകരം ചോദിക്കുന്നതിനായി ഹസ്രത്ത് അബു ഉബൈദ ബിൻ ജറാഹ് യുടെ യുദ്ധനീക്കം എന്ന പേരിൽ മറ്റൊരു നീക്കം നടക്കുകയുണ്ടായി. ഹസ്രത്ത് മിർസ ബഷീർ അഹ്മദ് (റ) എഴുതുന്നു:
ഈ സംഭവങ്ങളെക്കുറിച്ച് തിരുനബി(സ)യെ അറിയിച്ചപ്പോൾ, ഖുറൈഷിയും ഉന്നത സ്ഥാനീയനുമായ അബു ഉബൈദ ബിൻ അൽ ജറാഹ് (റ) നെ മുഹമ്മദ് ബിന് മസ്ലമക്കുവേണ്ടി പകരം ചോദിക്കുന്നതിന് ദുൽഖസ്സയിലേക്ക് പറഞ്ഞയച്ചു. അതിനിടയിൽ ബനൂതഅലബ ഗോത്രക്കാർ മദീനയുടെ ചുറ്റുപാടുകൾ ആക്രമിക്കാൻ ഉദ്ദേശിച്ചിരുന്നുവെന്ന വാർത്തയും ലഭിച്ചിരുന്നു. അതിനാൽ അബു ഉബൈദ (റ) യുടെ നേതൃത്വത്തിൽ 40 പ്രഗത്ഭരായ സഹാബാക്കളുടെ സംഘത്തെ തിരു നബി (സ) അയച്ചു. നബി(സ) രാത്രിയിൽ യാത്ര ചെയ്യാനും പുലർച്ചെ അവിടെ എത്താനും കൽപ്പിക്കുകയുണ്ടായി. ഈ കൽപ്പനയുടെ അടിസ്ഥാനത്തിൽ അബു ഉബൈദ (റ) തൻ്റെ സൈന്യവുമായി സുബഹി നമസ്കാരത്തിന്റെ സമയത്തു അവിടെയെത്തി ശത്രുക്കളെ ആക്രമിച്ചു. പെട്ടെന്നുള്ള ഈ ആക്രമണത്തിൽ അവർ ആശയക്കുഴപ്പത്തിലായി, ഒരു ചെറിയ ഏറ്റുമുട്ടലിന് ശേഷം അവർ ഓടിപ്പോയി, അടുത്തുള്ള പർവ്വത നിരകളിലേക്ക് മറഞ്ഞു . അബു ഉബൈദ (റ) യുദ്ധ മുതലുകൾ കൈക്കലാക്കി മദീനയിലേക്ക് മടങ്ങി.
ഈ സംഭവത്തിൽ പരാമർശിക്കപ്പെടുന്ന രണ്ട് സഹാബാക്കളും , അതായത്, മുഹമ്മദ് ബിൻ മസ്ലമ (റ) , അബു ഉബൈദ ബിൻ അൽ-ജറാഹ് (റ) എന്നിവർ ഏറ്റവും ആദരണീയരായ സഹാബാക്കളിൽ ഉയപ്പെട്ടവരായിരുന്നു . മുഹമ്മദ് ബിൻ മസ്ലമ (റ) തന്ടെ വ്യക്തിപരമായ ഗുണഗണങ്ങൾക്കും സ്വീകാര്യതക്കും പുറമെ കഅബ് ബിൻ അഷ്‌റഫ് എന്നാ യഹൂദിയുടെ വധത്തിലെ ഹീറോയുമായിരുന്നു. ഈ കലാപകാരി അദ്ദേഹത്തിന്റെ കൈകളാൽ തന്നെയാണ് അവസത്തിലേക്ക് എത്തിച്ചേർന്നത്. മുഹമ്മദ് ബിൻ മസ്ലമ (റ) ഔസ് ഗോത്രത്തിൽ നിന്നുള്ളയാളായിരുന്നു, ഹസ്രത്ത് ഉമർ (റ) യുടെ ഖിലാഫത് കാലഘട്ടത്തിൽ അദ്ദേഹത്തെ തന്ടെ അടുത്ത വിശ്വസ്തരിൽ ഒരാളായി കണക്കാക്കിയിരുന്നു. അതിനാൽ, തൻ്റെ ഗവർണർമാരെക്കുറിച്ചുള്ള പരാതികൾ അന്വേഷിക്കാൻ ഹസ്രത്ത് ഉമർ (റ) അദ്ദേഹത്തെ പൊതുവെ അയക്കുമായിരുന്നു. ഹസ്രത്ത് ഉസ്മാൻ (റ) വിൻ്റെ വിയോഗത്തിനുശേഷം മുസ്ലിങ്ങളുടെ ഇടയിൽ ആഭ്യന്തര കലഹങ്ങളുടെ വാതിൽ തുറന്നപ്പോൾ, മുഹമ്മദ് ബിൻ മസ്ലമ (റ) തന്ടെ വാൾ ഒരു പാറമേൽ വെച്ചുപൊട്ടിക്കുകയും ഒരു വടി കയ്യിലെടുക്കുകയും ചെയ്‌തു . അതിനുള്ള കാരണം ചോദിച്ചപ്പോൾ അദ്ദേഹം മറുപടി പറഞ്ഞു: ‘മുസ്‌ലിംകൾക്കുള്ളിൽ പരസ്പര രക്തച്ചൊരിച്ചിലിൻ്റെ വാതിൽ തുറക്കപ്പെടുമ്പോൾ, നിങ്ങളുടെ വാൾ പൊട്ടിച്ച് നിങ്ങളുടെ വീടുകൾക്കുള്ളിൽ തറയിൽ വിരിക്കുന്ന തുണികൾ പോലെ ഒതുങ്ങിക്കൂടണമെന്ന് എന്ന് തിരുനബി(സ)യിൽ നിന്ന് ഞാൻ കേട്ടിട്ടുണ്ട്. ഈ ഉത്തരവ് ഒരുപക്ഷേ മുഹമ്മദ് ബിൻ മസ്‌ലമഹ്‌റയ്‌ക്കോ അല്ലെങ്കിൽആ പ്രത്യേക കാലഘട്ടത്തിനോ വേണ്ടി മാത്രമുള്ളതായിരിക്കാം. ചില അവസരങ്ങളിൽ ആന്തരിക കലഹങ്ങളെ നേരിടേണ്ടതും വളരെ വലിയ ദീനിപരമായ സേവനമായിരിക്കും.
രണ്ടാമത്തെ സഹാബി അബൂ ഉബൈദ ബിൻ അൽ ജറാഹ് (റ) ആയിരുന്നു. അദ്ദേഹം ഉന്നതസ്ഥാനീയനായ സഹാബിയും ഖുറൈശിയുമായിരുന്നു. അതേഹത്തിന്ടെ ഉന്നത സ്ഥാനം ഏത്രത്തോളമായിരുന്നുവന്നാൽ തിരുനബി(സ) അദ്ദേഹത്തിന് അമീനുൽ മില്ലാഹ് [ഉമ്മത്തിന്റെ അമീൻ ] എന്ന പദവി നൽകിയിരുന്നു. മാത്രമല്ല, തിരുനബി(സ)യുടെ വിയോഗശേഷം ഹസ്രത്ത് അബൂബക്കർ(റ) ഖിലാഫത്തിന് യോഗ്യരെന്ന് കരുതിയ രണ്ട് സഹാബിമാരിൽ അദ്ദേഹവും ഉണ്ടായിരുന്നു. അബു ഉബൈദ (റ), ഹസ്രത്ത് ഉമർ (റ) യുടെ ഖിലാഫത്ത് കാലത്ത് പ്ലേഗ് ബാധിച്ച് ശഹീദാവുകയുണ്ടായി.
(The Life and Character of the Seal of Prophets (sa), Vol. 3, pp. 12-13)
സൈദ് ബിൻ ഹരിസഹ് (റ) യുടെ രണ്ട് യുദ്ധനീക്കങ്ങൾ
അടുത്തത് സൈദ് ബിൻ ഹരിസഹ് (റ) യുടെയുദ്ധനീക്കമാണ്. ഹസ്രത്ത് മിർസ ബഷീർ അഹ്മദ് (റ) എഴുതുന്നു:
ഹിജ്‌റ 6ആം വർഷം ബീഉൽ-ആഖിർ മാസത്തിൽ, നബി (സ) തൻ്റെ മോചിപ്പിക്കപ്പെട്ട അടിമയും മുമ്പ് ദത്തുപുത്രനുമായ സൈദ് ബിൻ ഹരിതഹ് (റ) യുടെ നേതൃത്വത്തിൽ ഏതാനും മുസ്ലീങ്ങളെ ബാനി സുലൈം ഗോത്രത്തിലേക്ക് അയച്ചു. ഈ ഗോത്രം നജ്ദ് പ്രദേശത്ത് ജമൂം എന്ന സ്ഥലത്ത് താമസിച്ചു, കുറച്ചുകാലമായി നബി (സ) ക്കെതിരെ യുദ്ധം ചെയ്തുവരികയായിരുന്നു. കൂടാതെ , ഈ ഗോത്രം മുസ്ലീങ്ങൾക്കെതിരെ കിടങ്ങ് യുദ്ധത്തിലും കാര്യമായ പങ്ക് വഹിച്ചിരുന്നു . മദീനയിൽ നിന്ന് ഏകദേശം 50 മൈൽ അകലെ സ്ഥിതി ചെയ്യുന്ന ജമൂമിൽ സൈദ് ബിൻ ഹരിതഹ് (റ) വും കൂട്ടാളികളും എത്തിയപ്പോൾ അത് ശൂന്യമാണെന്ന് അവർ കണ്ടെത്തി. എന്നിരുന്നാലും, ഇസ്ലാമിൻ്റെ എതിരാളികളായ മുസൈന ഗോത്രത്തിൽ നിന്നുള്ള ഹലീമ എന്ന സ്ത്രീയിൽ നിന്ന് ബനൂ സുലൈമിൻ്റെ ഒരു വിഭാഗം തങ്ങളുടെ കന്നുകാലികളെ മേയ്ക്കുന്ന സ്ഥലം കണ്ടെത്താൻ അവർക്ക് കഴിഞ്ഞു. ഇതിൽ നിന്നും പ്രയോജനംമുൾക്കൊണ്ടുകൊണ്ട് സൈദ് ബിൻ ഹാരിത (റ) ആ സ്ഥലം ആക്രമിച്ചു. പെട്ടെന്നുള്ള ഈ ആക്രമണത്തിൽ ഭൂരിഭാഗം ആളുകളും പലായനം ചെയ്യുകയും അവർ പലവഴിക്ക് ചിതറിപ്പോവുകയും ചെയ്തു. എന്നിരുന്നാലും, മുസ്‌ലിംകൾക്ക് കുറച്ച് തടവുകാരെയും കുറച്ച് കന്നുകാലികളെയും പിടിക്കാൻ കഴിഞ്ഞു, അവർ മദീനയിലേക്ക് മടങ്ങി. യാദൃശ്ചികമായി, ഹലീമയുടെ ഭർത്താവും തടവുകാരിൽ ഉണ്ടായിരുന്നു, അദ്ദേഹം യുദ്ധത്തിൻ്റെ ശത്രുവാണെങ്കിലും, ഹലീമയുടെ സഹായം പരിഗണിച്ച്, തിരുനബി (സ) ഹലീമയെ മോചനദ്രവ്യം കൂടാതെ മോചിപ്പിക്കുക മാത്രമല്ല, അവരുടെ ഭർത്താവിനെ ഒരു പരോപകാരിയായി മോചിപ്പിക്കുകയും ചെയ്തു. അതിനുശേഷം ഹലീമയും ഭർത്താവും സന്തോഷത്തോടെ സ്വന്തം നാട്ടിലേക്ക് മടങ്ങി.
(The Life and Character of the Seal of Prophets (sa), Vol. 3, p. 14)
സൈദ് ബിൻ ഹരിസഹ് (റ)ന്ടെ മറ്റൊരു സംഭവവുമുണ്ട്. അവർ അ യിസിലേക്ക് നിയോഗിക്കപ്പെട്ടതായിരുന്നു. ഹസ്രത്ത് മിർസ ബഷീർ അഹ്മദ് (റ) എഴുതുന്നു:
‘സൈദ് ബിൻ ഹരിസഹ് (റ) മടങ്ങിവന്നിട്ട് അധിക ദിവസം ആകുന്നതിനു മുന്നേ തന്നെ തിരുനബി(സ) അദ്ദേഹത്തെയും 170 സഹാബാക്കളുടെ സംഘത്തെയും ജമാദി അൽ-ഉലാ മാസത്തിൽ ഒരിക്കൽ കൂടി മദീനയിൽ നിന്നും പറഞ്ഞയച്ചു.
സിറിയയിൽ നിന്ന് ഖുറൈശികളുടെ ഒരു യാത്രാസംഘം വരുന്നതാണ് ഈ yയുദ്ധനീക്കത്തിന്റെ കാരണമെന്നും ഈ യാത്രാസംഘത്തെ തടയാൻ തിരുനബി(സ) ഈ സ്ക്വാഡ്രനെ അയച്ചുവെന്നും സിറാത്തിലെ പണ്ഡിതന്മാർ എഴുതിയിട്ടുണ്ട്. യുദ്ധങ്ങളെക്കുറിച്ചുള്ള പരാമർശത്തിന്റെ തുടക്കത്തിൽ ഈ യാത്രാസംഘങ്ങൾ സൃഷ്ടിച്ചിരുന്ന ബുദ്ധിമുട്ടുകളെ സംന്ധിച്ചു വിശദീകരിച്ചിട്ടുണ്ട് . ഈ യാത്രക്കാർ എപ്പോഴും ആയുധധാരികളായിരുന്നു. മക്കയ്ക്കും സിറിയയ്ക്കുമിടയിൽ യാത്ര ചെയ്യുമ്പോൾ അവർ മദീനയുടെ വളരെ അടുത്തുകൂടി കടന്നുപോയിരുന്നു. അതിനാൽ അവർ നിരന്തരമായ ഭീഷണിയായിരുന്നു. ഇതുകൂടാതെ, ഈ യാത്രാസംഘങ്ങൾ കടന്നുപോകുന്നിടത്തെല്ലാം, അറേബ്യയിലെ ഗോത്രങ്ങളിൽ മുസ്‌ലിംകൾക്കെതിരായി പ്രകോപന സൃഷ്ടിച്ചിരുന്നു. ഇക്കാരണത്താൽ, മുസ്‌ലിംകൾക്കെതിരെ രാജ്യമെമ്പാടും വിദ്വേഷത്തിൻ്റെ അപകടകരമായ തീ ആളിക്കത്തിയിരുന്നു, അതിനാൽ അവരെതടയേണ്ടത് അനിവാര്യമായിരുന്നു. ഏതായാലും, ഈ യാത്രാസംഘത്തെക്കുറിച്ചുള്ള വാർത്ത ലഭിച്ചപ്പോൾ, തിരുനബി (സ) സൈദ് ബിൻ ഹരിസഹ് (റ) വിനെ അഅവിടേക്ക് പറഞ്ഞയച്ചു. അദ്ദേഹം വളരെ ജാഗ്രതയോടെ യാത്രചെയ്ത് അയിസിൽ എത്തിച്ചേർന്നു. മദീനയിൽനിന്നും സമുദ്രത്തിലൂടെ നാല് ദിവസത്തെ യാത്രാ ദൂരത്തിൽ സ്ഥിതി ചെയ്യുന്ന സ്ഥലത്തിൻ്റെ പേരാണ് അയിസ് . ഇതൊരു പെട്ടെന്നുള്ള ആക്രമണമായതിനാൽ, മുസ്ലീങ്ങളുടെ ഈ ആക്രമണത്തെ ചെറുക്കാൻ കച്ചവട സംഘത്തിലെ ആളുകൾക്ക് കഴിഞ്ഞില്ല. സാധനങ്ങളെല്ലാം ഉപേക്ഷിച്ച് അവർ ഓടി രക്ഷപ്പെട്ടു. സൈദ് (റ) ഏതാനും തടവുകാരെ പിടികൂടി, യാത്രാസംഘത്തിൻ്റെ മുതലും പിടിച്ചെടുത്തു മദീനയിലേക്ക് പുറപ്പെട്ട് തിരുനബി(സ)യുടെ മുന്നിൽ ഹാജരായി.
(The Life and Character of the Seal of Prophets (sa), Vol. 3, pp. 14-15)
'അബുൽ-'അസ് ബിൻ അർ-റബീ' (റ) ന്ടെ ഇസ്ലാംമതാശ്ലേഷണം
ഹസ്രത്ത് മിർസ ബഷീർ അഹ്മദ് (റ) എഴുതുന്നു:
ആയിസിലേക്ക് പുറപ്പെട്ട സൈനിക സംഘം പിടികൂടിയ ബന്ധികളിൽ ‘അബുൽ-‘അസ് ബിൻ അർ-റബീ’ (റ)യും ഉൾപ്പെട്ടിരുന്നു . അദ്ദേഹം തിരുനബി (സ) യുടെ ജാമാതാവും ഹസ്രത്ത് ഖദീജ (റ) യുടെ അടുത്ത ബന്ധുവുമായിരുന്നു. ഇതിനുമുമ്പ്, ബദർ യുദ്ധത്തിലും ഇദ്ദേഹം ബന്ദിയാക്കപ്പെട്ടിരുന്നു. എന്നാൽ മക്കയിൽ എത്തിയാൽ മകൾ ഹസ്രത്ത് സൈനബിനെ (റ) മദീനയിലേക്ക് അയക്കുമെന്ന വ്യവസ്ഥയിൽ തിരുനബി (സ) അദ്ദേഹത്തെ വിട്ടയച്ചു. അബുൽ-ആസ് (റ) തൻ്റെ വാഗ്ദാനം നിറവേറ്റിയെങ്കിലും വ്യക്തിപരമായി ഒരു ബഹുദൈവാരാധകനായിരുന്നു. സൈദ് ബിൻ ഹാരിത (റ) അദ്ദേഹത്തെ പിടികൂടി മദീനയിലേക്ക് കൊണ്ടുവന്നപ്പോൾ രാത്രി സമയമായിരുന്നു, പക്ഷേ എങ്ങനെയോ അദ്ദേഹം ഹസ്രത്ത് സൈനബ് (റ) യോട് പറഞ്ഞു, “എന്നെ പിടികൂടി ഇവിടെ കൊണ്ടുവന്നിരിക്കുന്നു. സാധ്യമെങ്കിൽ, എൻ്റെ മോചനത്തിനായി എന്തെങ്കിലും ക്രമീകരണം ചെയ്യാൻ നിങ്ങൾക്ക് കഴിയുമോ എന്ന് നോക്കുക. അങ്ങനെ, തിരുനബി(സ)യും അനുചരന്മാരും സുബഹി നമസ്‌കാരത്തിൽ മുഴുകിയിരിക്കുമ്പോൾ സൈനബ്(റ) തൻ്റെ വീട്ടിൽ നിന്ന് ഉച്ചത്തിൽ പറഞ്ഞു: “അല്ലയോ മുസ്‌ലിംകളേ! ഞാൻ അബുൽ ആസിനു അഭയം നൽകിയിരിക്കുന്നു. . തിരുനബി(സ) നമസ്കാരം പൂർത്തിയാക്കിയപ്പോൾ സഹാബാക്കളെ അഭിസംബോധനചെയ്‌തുകൊണ്ട് പറഞ്ഞു: സൈനബ് പറഞ്ഞത് നിങ്ങളും കേട്ടുവല്ലോ . അല്ലാഹുവാണെ സത്യം, എനിക്കിതിനെ സംബന്ധിച്ച് യാതൊരറിവുമില്ലായിരുന്നു. വിശ്വാസിസംഘം ഒരേ മനസ്സുള്ളവരാണ്. അതിൽ ആരെങ്കിലും ഏതെങ്കിലും അവിശ്വാസിക്ക് അഭയം നൽകിയാൽ അതിനെ ആദരിക്കേണ്ടത് അനിവാര്യമാകുന്നു.
തുടർന്ന് തിരുനബി (സ) സൈനബ (റ) യെ വിളിച്ചുകൊണ്ട് പറഞ്ഞു: “നീ അഭയം നൽകിയവർക്ക് ഞങ്ങളും അഭയം നൽകുന്നു..” ഈ യുദ്ധ നീക്കത്തിൽ അബുൽ ആസ്(റ)ൽ നിന്ന് പിടിച്ചെടുത്ത സമ്പത്ത് അദ്ദേഹത്തിന് തിരികെ നൽകപ്പെട്ടു. തുടർന്ന് തിരുനബി (സ) സൈനബ് (റ) യുടെ വീട്ടിൽ പ്രവേശിച്ച് തൻ്റെ മകളോട് പറഞ്ഞു: “അബുൽ-ആസ് (റ) ന് വളരെ നല്ലരീതിയിൽ ആതിഥ്യമരുളുക, എന്നാൽ ഒറ്റക്ക് അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തരുത്. . നിലവിലെ സാഹചര്യത്തിൽ നീ അവനുമായി അടുത്തിടപഴകുന്നത് അനുവദനീയമല്ല.
കുറച്ച് ദിവസത്തെ താമസത്തിന് ശേഷം, അബുൽ-അസ് മക്കയിലേക്ക് പോയി, എന്നാൽ ഇത്തവണ മക്കയിലേക്ക് മടങ്ങുന്നത് സ്ഥിരതാമസത്തിന് വേണ്ടിയായിരുന്നില്ല. അദ്ദേഹം എത്രയും വേഗം തന്ടെ ഇടപാടുകളെല്ലാം തീർത്ത് , ശഹാദത്ത്കലിമ ചൊല്ലി മദീനയിലേക്ക് പുറപ്പെട്ടു. നബി(സ) യുടെ സവിധത്തിലെത്തി മുസ്ലിമായി. തിരു നബി (സ) ഒരു പുതിയ നിക്കാഹ് നടത്തത്തെ തന്നെ ഹസ്രത്ത് സൈനബ് (റ) യെ അദ്ദേഹത്തിന്റെ അടുത്തേക്ക് അയച്ചു, അതായത്, അബുൽ-ആസുമായി വീണ്ടും വിവാഹബന്ധം പുനരാരംഭിക്കാൻ സൈനബ് (റ) ന് അനുമതി നൽകി.
(The Life and Character of the Seal of Prophets (sa), Vol. 3, pp. 15-16).
അബു ലഹ്‌യാൻ യുദ്ധനീക്കം
അടുത്തത് അബു ലഹ്‌യാൻ യുദ്ധനീക്കമാണ്. ഹസ്രത്ത് മിർസ ബഷീർ അഹ്മദ് (റ) പറയുന്നതനുസരിച്ച്, ഈ യുദ്ധനീക്കം നടന്നത് ഹിജ്റ 6ആം വർഷം ജമാദി അൽ-ഉലമാസത്തിലാണ്
ഹസ്രത്ത് മിർസ ബഷീർ അഹ്മദ് (റ) എഴുതുന്നു:
ഈ അവസരത്തിൽ സമാധാനപരമായ പ്രബോധനത്തിനായി അയക്കപ്പെട്ട 10 നിരപരാധികളായ മുസ്‌ലിംകളെ വഞ്ചനയിലൂടെ നിഷ്‌കരുണം കൊലപ്പെടുത്തുകയുണ്ടായി. . അക്കാലത്ത് മക്കയ്ക്കും മദീനയ്ക്കും ഇടയിൽ ഘുറാൻ താഴ്‌വരയിൽ താമസിച്ചിരുന്ന ബനൂ ലിഹ്‌യാൻ്റെ കൈകളായിരുന്നു ഈ മുഴുവൻ കുഴപ്പങ്ങളുടെയും മൂലകാരണം.
സ്വാഭാവികമായും, തിരുനബി (സ) ഈ സംഭവത്തിൽ അഗാധമായി ദുഃഖിതനായിരുന്നു, ബനൂ ലിഹ്യാൻ്റെ പെരുമാറ്റം അപ്പോഴും ശത്രുതയും കുഴപ്പവും നിറഞ്ഞതായിരുന്നു. , ഭാവിയിൽ മുസ്‌ലിംകൾക്കെതിരെയുള്ള വിനാശത്തിന് അവർ കാരണമാകുമെന്ന ആശങ്കയും നിലനിന്നിരുന്നു. അതുകൊണ്ട് തന്നെ അവർക്കെതിരിൽ ഔദ്യോഗികശാസന പുറപ്പെടുവിക്കുന്നത് നല്ലതായിരിക്കുമെന്ന് തിരുനബി (സ) ചിന്തിച്ചു. കുറഞ്ഞത് മുസ്‌ലിംകൾ കൂടുതൽ കുഴപ്പങ്ങളിൽ നിന്ന് സുരക്ഷിതരാവുമെങ്കിലും ചെയ്യും. ഈ ചിന്തയോടെ നബി(സ) ഹിജ്‌റ 6-ന് ജമാദി അൽ-ഉലാ മാസത്തിൽ 200 സഹാബികളുമായി മദീനയിൽ നിന്ന് പുറപ്പെട്ടു. . തുടക്കത്തിൽ,ബനൂ ലിഹ്യാൻ ഇതേ സംന്ധിച്ചു വിവരം ലഭിച്ചേക്കുമെന്നോ അതുവഴി അവർ ജാഗരൂകരാകുമെന്ന ചിന്തയിൽ ഈ യാത്രയുടെ ഉദ്ദേശ്യം രഹസ്യമായി സൂക്ഷിച്ചു. തിരുനബി (സ) വടക്കോട്ട് യാത്ര ചെയ്തു, കുറച്ച് സ്ഥലം പിന്നിട്ട് തെക്കോട്ട് തിരിച്ചു. എന്നിരുന്നാലും,ഇത്രയധികം ജാഗ്രത പുലർത്തിയിട്ടും , എങ്ങനെയോ ശത്രുവിന് വാർത്തകൾ ലഭിക്കുകയും മുൻകൂട്ടി മുന്നറിയിപ്പ് നൽകുകയും ചെയ്തു. തിരുനബി(സ) ഘുറാൻ താഴ്‌വരയിൽ എത്തുന്നതിന് മുമ്പ് ബനൂ ലിഹ്യാൻ നിവാസികൾ ചിതറിപ്പോയി,പർവതങ്ങളിൽ മറഞ്ഞു.
ലക്ഷ്യസ്ഥാനത്ത് എത്തിയപ്പോൾ തിരുനബി(സ) അവിടെ കുറച്ചു നേരം തങ്ങി. ഈ യാത്രയ്ക്കിടയിൽ തിരുനബി(സ) തൻ്റെ സഹാബിമാർ ശഹീദാക്കപ്പെട്ടസ്ഥലത്ത് എത്തിയപ്പോൾ കടുത്ത വൈകാരികാവസ്ഥ അദ്ദേഹത്തെ കീഴടക്കി, ഈ ശുഹദാക്കൾക്കായി തിരുനബി (സ) കരഞ്ഞു പ്രാർത്ഥിച്ചുവെന്ന് വിവരിക്കപ്പെടുന്നു. തുടർന്ന് തിരുനബി(സ) മക്കയിലേക്ക് അഞ്ചോ ആറോ മൈൽ അകലെയുള്ള ഉസ്ഫാനിലേക്ക് നീങ്ങുകയും വിവിധ കക്ഷികളെ വിവിധ ദിശകളിലേക്ക് അയയ്ക്കുകയും ചെയ്തു. ഹസ്രത്ത് അബൂബക്കർ (റ) മക്കയുടെ ദിശയിലേക്ക് അയക്കപ്പെട്ട ഈ പാർട്ടികളിലൊന്നിൻ്റെ നേതാവായിരുന്നു. എന്നിരുന്നാലും, ഈ കക്ഷികൾക്കൊന്നും യുദ്ധത്തിൻ്റെ ആവശ്യകത നേരിടേണ്ടി വന്നില്ല, കുറച്ച് ദിവസങ്ങൾക്കുശേഷം നബി (സ) മദീനയിലേക്ക് മടങ്ങി.
(The Life and Character of the Seal of Prophets (sa), Vol. 3, pp. 20-21)
‘തിരിച്ചുള്ള യാത്രയ്ക്കിടെ, തിരുനബി(സ) ഒരു ദുആ ചെയ്യുകയുണ്ടായി , അത് പിന്നീട് മുസ്ലീങ്ങൾ പ്രധാനപ്പെട്ട യാത്രകളിൽ നിന്ന് മടങ്ങുമ്പോൾ ചൊല്ലാറുണ്ട്. ദുആ ഇപ്രകാരമാകുന്നു:
“ഞങ്ങൾ ഞങ്ങളുടെ നാഥനിലേക്ക് തിരിച്ചുവരുന്നവരും അവനു മുന്നിൽ കുനിയുന്നവരും അവനെ ആരാധിക്കുന്നവരുമാകുന്നു. അവനുമുന്നിൽ പ്രണാമം ചെയ്യുന്നവരുമാണ്. ഞളുടെ നാഥന്റെ സ്തുതികീർത്തനം പാടുന്നവരുമാകുന്നു.”
തിരുനബി(സ) പിന്നീടുള്ള പല യാത്രകളിലും ഈ ദുആ പൊതുവെ ചൊല്ലാറുണ്ടായിരുന്നു. ചില അവസരങ്ങളിൽ ഇനിപ്പറയുന്ന വാക്കുകൾ കൂട്ടിച്ചേർക്കുകയും ചെയ്യുമായിരുന്നു:
“നമ്മുടെ നാഥൻ തൻ്റെ വാഗ്ദത്തം നിറവേറ്റുകയും, തൻ്റെ ദാസനെ സഹായിക്കുകയും ശത്രുസൈന്യത്തെ അവൻ്റെ വീര്യം കെടുത്തികൊണ്ട് പരാചിതരാക്കുകയും ചെയ്തു. “
സിറാത്തിലെ പണ്ഡിതന്മാർ ബനൂ ലിഹ്‌യാൻ യുദ്ധവുമായി ബന്ധപ്പെടുത്തിയാണ് വ്യവരിക്കുന്നത്.
ഹദീസ് പണ്ഡിതരും അതിനെ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. ഈ ദുആക്ക് സവിശേഷമായ ഒരു പ്രത്യേകതയുണ്ട്. അത് വായിക്കുമ്പോൾ ആ പ്രയാസ ഘട്ടത്തിൽ തിരുനബി (സ) യുടെ ഹൃദയാന്തരങ്ങളിൽ അലയടിച്ചിരുന്ന വൈകാരിക ഭാവങ്ങളെക്കു റിച്ച് അനുമാനിക്കാനാകും. തിരു നബി (സ്) തന്ടെ സഹാബത്തിന്റെ
, ഈ പ്രക്ഷുബ്ധമായ കാലഘട്ടത്തിൽ തിരുനബി(സ)യുടെ (എൻ്റെ ആത്മാവ് അദ്ദേഹത്തിന് ഒരു മോചനദ്രവ്യമായിരിക്കട്ടെ) ശുദ്ധമായ ഹൃദയത്തിൽ തുളച്ചുകയറുന്ന വികാരങ്ങളെക്കുറിച്ചും അവിടുന്ന് തന്ടെ സഹാബത്തിന്റെ ഹൃദയങ്ങളിൽ സന്നിവേശിപ്പിക്കാൻ ആഗ്രഹിച്ചതെന്താണെന്നും മനസ്സിലാക്കാനുള്ള അവസരം ലഭിക്കും.
മുസ്‌ലിംകളുടെ ആരാധനകൾക്കും സമാധാനപരമായ പ്രബോധനത്തിനും തടസ്സമായി ശത്രുക്കൾ ഉണ്ടാക്കുന്ന തടസ്സങ്ങൾ അല്ലാഹു നീക്കിതരേണമേയെന്നുള്ള അർത്ഥനയും അവൻ ഇതുവരെ നീക്കിയ തടസ്സങ്ങളിൽ അത്രയും അത്യുന്നതനായ അള്ളാഹുവിന് നന്ദി രേഖപ്പെടുത്തലും ഈ ദുആയിലടങ്ങിയിരിക്കുന്നു.
ഇതിനുള്ള ഉദാഹരണംഇപ്രകാരമാണ് : ഒരാൾ തനിക്ക് വളരെ അഭിലഷണീയമായ ജോലിയിൽ മുഴുകിയിരിക്കുകയാണ്. പെട്ടെന്ന് മറ്റൊരാൾ അതിൽ ഇടപെടുന്നു, അങ്ങനെ അവൻ്റെ ശ്രദ്ധ വ്യതിചലിക്കുന്നു. എന്നിരുന്നാലും, കുറച്ച് സമയത്തിന് ശേഷം, ദൈവിക കൃപയാൽ ഈ തടസ്സം നീങ്ങി, ഒരിക്കൽ കൂടി അവൻ തൻ്റെ പ്രിയപ്പെട്ട ജോലിയിൽ ഏർപ്പെടാൻ അവസരം കണ്ടെത്തുന്നു. അത്തരമൊരു മനുഷ്യനിൽ പ്രേരിപ്പിക്കുന്ന വികാരങ്ങൾ ഈ ദുആയിൽ മറഞ്ഞിരിക്കുന്നു.
നമ്മുടെ താൽക്കാലിക തടസ്സങ്ങളിൽ നിന്ന് മോചനം നേടിയ ശേഷം, ദൈവസ്മരണയിൽ സമയം ചെലവഴിക്കാനും അവനെ സ്തുതിക്കാനും അവസരം ലഭിക്കുന്ന ഒരു അവസ്ഥയിലേക്ക് നാമിപ്പോൾ തിരിച്ചെത്തുകയാണെന്ന് തിരുമേനി (സ) ഇവിടെ പ്രകടിപ്പിക്കുന്നു. നിശ്ചയമായും, ശത്രുവിൻ്റെ തന്ത്രങ്ങളിൽ നിന്ന് നമ്മെ കാലാകാലങ്ങളിൽ സംരക്ഷിച്ച് അവന്ടെ സംരക്ഷണ കവചത്തിലേക്ക് കൊണ്ടുവന്ന അതേ ദൈവം തന്നെ. ഈ വികാരം വളരെ അനുഗ്രഹീതമായിരുന്നു, അത് വളരെ ആകർഷകമായിരുന്നു, അത് സമാധാനം നിറഞ്ഞതായിരുന്നു! എന്നിരുന്നാലും, ഇസ്‌ലാമിൻ്റെ വിവിധ ശത്രുക്കൾ ആരോപണങ്ങൾ ഉന്നയിക്കുന്നതിൽ നിന്ന് വിട്ടുനിൽക്കുന്നില്ല, കൂടാതെ പ്രവാചകൻ (സ) യുടെയും സഹാബത്തിന്റെയും യഥാർത്ഥ ലക്ഷ്യം ആക്രമണാത്മക യുദ്ധവും ഭൗതികത്വവുമാണെന്ന് സ്ഥിരീകരിക്കുന്നത് തുടരുന്നു.”
(The Life and Character of the Seal of Prophets (sa), Vol. 3, pp. 22-23)
സൈദ് ബിൻ ഹാരിസ് (റ) ന്ടെ യുദ്ധനീക്കം
ഹിജ്റ 6ആം വര്ഷം ജമാദി അൽ-ആഖിർ മാസത്തിൽ സൈദ് ബിൻ ഹാരിസ് (റ) നടത്തിയ യുദ്ധ നീക്കമാണ് അടുത്തത്. . മദീനയിൽ നിന്ന് 36 മൈൽ അകലെയുള്ള താരിഫിലുള്ള ബനൂ തഅ്ലബ ബിൻ സഅദിൻ്റെ അടുത്തേക്ക് നബി (സ) ഹസ്രത്ത് സൈദ് (റ) യെ അയച്ചു. ഹസ്രത്ത് സൈദ് ബിൻ ഹാരിസ് (റ) 15 പേരുമായി പുറപ്പെട്ടു, താരിഫിൽ എത്തിയപ്പോൾ അവർ ഒട്ടകങ്ങളെയും ആടുകളെയും പിടികൂടി. ഇതിനിടെ അവിടെയുള്ളവർ ഭയന്ന് ഓടി രക്ഷപ്പെട്ടു. 20 ഒട്ടകങ്ങളുമായി അവർ മദീനയിലേക്ക് യുദ്ധമൊന്നും കൂടാതെ മടങ്ങി.
ഭാവിയിൽ ഈ വിവരണങ്ങൾ തുടർന്നും പറയുന്നതാണെന്ന് ഹുസൂർ തിരുമനസ്സ് പറയുകയുണ്ടായി.
ലോകത്തിലെ അനീതികളുടെ വെളിച്ചത്തിൽ ദുആക്കായുള്ള അഭ്യർത്ഥന
ലോകത്തിൻ്റെ അവസ്ഥയെക്കുറിച്ച് എല്ലാവരും ബോധവാന്മാരാണ് . സിറിയയിലെ സ്ഥിതിഗതികൾ ഇതുവരെ പൂർണ്ണമായും വ്യക്തമല്ല. ഒരു സ്വേച്ഛാധിപത്യം അവസാനിച്ചുവെന്ന് തോന്നുമെങ്കിലും, വരാനിരിക്കുന്ന സർക്കാർ നീതിപൂർവ്വം ഭരിക്കാൻ നാം ദുആ ചെയ്യേണ്ടതുണ്ട്. നീതിയോടെ ഭരണം നടത്തുമെന്ന് പറയുന്നുണ്ടെങ്കിലും അധികാരത്തിലെത്തിയ ശേഷം വാക്കുകൾക്ക് നിരക്കുന്നതല്ല പ്രവർത്തനങ്ങൾ എന്നാണ് പൊതുവെ നിരീക്ഷിക്കപ്പെടുന്നത്. സർവ്വശക്തനായ അല്ലാഹു ഈ സ്ഥലങ്ങളിലെ അഹമ്മദികളെ സംരക്ഷിക്കട്ടെ . ക്രൂരതകൾ അവസാനിച്ചതിൽ ആളുകൾ ആഹ്ലാദിക്കുകയാണെന്ന് കമൻ്റേറ്റർമാർ പറയുന്നു, എന്നാൽ ഭാവിയിൽ എന്ത് സംഭവിക്കുമെന്ന് പറയാനാവില്ല.
അതുപോലെ, ഇസ്രായേൽ ഈ പ്രദേശങ്ങളെ അനാവശ്യമായി ആക്രമിക്കുകയാണ്. ഇസ്ലാമിക ലോകത്തിനെതിരെ വിദ്വേഷമുള്ളതുപോലെയാണ് കാണുന്നത്. ഈ രീതിയിൽ, ഒരു രാജ്യവും സുരക്ഷിതമല്ല, പാകിസ്ഥാൻ, ഇറാൻ തുടങ്ങിയ രാജ്യങ്ങൾക്ക് വേണ്ടി നാം ദുആ ചെയ്യണം . സർവ്വശക്തനായ അല്ലാഹു മുസ്‌ലിംകൾക്ക് ബുദ്ധിയും വിവേകവും നൽകട്ടെയെന്നും വിഭാഗീയതയും ഭരണത്തിനായുള്ള ആഗ്രഹവും അവസാനിപ്പിച്ച് എല്ലാവരും ഐക്യപ്പെടുമാറാകട്ടെ. മുസ്ലീങ്ങളുടെ പെരുമാറ്റം ഇപ്രകാരം തുടരുകയാണെങ്കിൽ, സ്വന്തം ആളുകളെ കൊല്ലുന്ന ഇത്തരം ക്രൂരന്മാരെ അള്ളാഹു എങ്ങനെ സഹായിക്കും?
എല്ലാവരും വളരെയധികംദുആ ചെയ്യണം. ഈ തിന്മകളിൽ നിന്ന് ഓരോ അഹമ്മദിയെയും അല്ലാഹു കാത്തുരക്ഷിക്കട്ടെ മുസ്ലീങ്ങൾ എന്ന് വിളിക്കപ്പെടുന്നവരിൽ നിന്നോ മുസ്ലീങ്ങൾക്ക് എതിരായ അമുസ്ലിംകളിൽ നിന്നോ അഹമ്മദികൾ സുരക്ഷിതരല്ല. സർവ്വശക്തനായ അല്ലാഹു കരുണ കാണിക്കുകയും നമ്മെ സംരക്ഷിക്കുകയും ചെയ്യട്ടെ.
മയോട്ടിലെ അഹ്‍മദികൾക്കുവേണ്ടി ദുആചെയ്യാനുള്ള അപേക്ഷ
ഈ ദിവസങ്ങളിൽ ധാരാളം സുനാമികൾഉണ്ടാകുന്നുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ മയോട്ട് ദ്വീപിൽ വലിയ സുനാമി ഉണ്ടായി. അല്ലാഹുവിൻ്റെ അനുഗ്രഹത്താൽ അഹമ്മദികൾ സുരക്ഷിതരാണ് . അവർ സർക്കാരിൻ്റെ പ്രശംസ പിടിച്ചുപറ്റിയ സഹായങ്ങൾ ചെയ്യുന്നു. അഹമ്മദിയ്യ കമ്മ്യൂണിറ്റിയാണ് ആവശ്യമുള്ളവർക്ക് ഭക്ഷണം നൽകുന്നത്. സർവ്വശക്തനായ അല്ലാഹു പ്രകൃതി ദുരന്തങ്ങളിൽ നിന്ന് ഈ ദ്വീപുകളെ സംരക്ഷിക്കട്ടെ .
0 Comments