അല്ലാഹുവിന്റെ പ്രീതി നേടാൻ പരിശ്രമിച്ച ഭക്തരായ വ്യക്തികൾ

ദൈവത്തിന്‍റെയും അവന്‍റെ ദൂതന്‍റെയും കല്പനകള്‍ അനുസരിച്ചു കൊണ്ടും മാനവികതയ്ക്ക് സേവനം ചെയ്തുകൊണ്ടും തങ്ങളുടെ ജീവിതം ചിലവഴിക്കുന്നവര്‍ സ്വര്‍ഗാവകാശികളാകുന്നു.

അല്ലാഹുവിന്റെ പ്രീതി നേടാൻ പരിശ്രമിച്ച ഭക്തരായ വ്യക്തികൾ

ദൈവത്തിന്‍റെയും അവന്‍റെ ദൂതന്‍റെയും കല്പനകള്‍ അനുസരിച്ചു കൊണ്ടും മാനവികതയ്ക്ക് സേവനം ചെയ്തുകൊണ്ടും തങ്ങളുടെ ജീവിതം ചിലവഴിക്കുന്നവര്‍ സ്വര്‍ഗാവകാശികളാകുന്നു.

ദൈവത്തിന്‍റെയും അവന്‍റെ ദൂതന്‍റെയും കല്പനകള്‍ അനുസരിച്ചു കൊണ്ടും മാനവികതയ്ക്ക് സേവനം ചെയ്തുകൊണ്ടും തങ്ങളുടെ ജീവിതം ചിലവഴിക്കുന്നവര്‍ സ്വര്‍ഗാവകാശികളാകുന്നു.

അഹ്‌മദിയ്യാ മുസ്‌ലിം ജമാഅത്തിന്‍റെ ആഗോള നേതാവും ഖലീഫത്തുല്‍ മസീഹ് അഞ്ചാമനുമായ ഹദ്റത്ത് മിര്‍സാ മസ്റൂര്‍ അഹ്‌മദ്(അയ്യദഹുല്ലാഹ്) 15 സെപ്ന്റ്റംബര്‍ 2023ന്  മസ്ജിദ് മുബാറക്ക്‌ ഇസ്‌ലാമാബാദ് ടില്‍ഫോര്‍ഡില്‍ വച്ച് നിര്‍വഹിച്ച ജുമുഅ ഖുത്ബയുടെ സംഗ്രഹം. അവലംബം: The Review of Religions വിവര്‍ത്തനം: പി. എം. മുഹമ്മദ്‌ സാലിഹ്

സെപ്റ്റംബര്‍ 18, 2023

ഈ ലോകത്തിലേക്ക് വരുന്ന ഓരോ വ്യക്തിയും കുറച്ച് സമയം ചെലവഴിച്ച ശേഷം ഇവിടെ നിന്ന് പോകണം എന്നത് സർവശക്തനായ ദൈവത്തിന്‍റെ നിയമമാണ്. എന്നാൽ നല്ല ഓർമകൾ മാത്രം അവശേഷിപ്പിക്കുന്നവരും, മറ്റുള്ളവർക്ക് പ്രയോജനകരമായി ജീവിതം നയിക്കുന്നവരും, പ്രായോഗികമായി ഈ ലോകത്ത് വിശ്വാസത്തിന് മുൻതൂക്കം നല്കുന്നവരും, ദൈവത്തിന്‍റെയും അവന്‍റെ ദൂതന്‍റെയും കല്പനകൾ അനുസരിച്ച് പ്രവർത്തിക്കാൻ ശ്രമിക്കുന്നവരും , വാഗ്ദത്ത മസീഹിന്‍റെ കൈകളിൽ ചെയ്ത അനുസരണ പ്രതിജ്ഞ നിറവേറ്റാൻ ശ്രമിക്കുന്നവരും, അഹ്‌മദിയ്യാ ഖിലാഫത്തിനോട് യഥാർഥ വിശ്വസ്തത പ്രകടിപ്പിക്കുന്നവരും, മാനവികതയെ സേവിക്കാൻ പരിശ്രമിക്കുന്നവരുമായവർ ഭാഗ്യവാന്മാരാണെന്ന് തശഹ്ഹുദും തഅവ്വുദും സൂറ ഫാത്തിഹയും പാരായണം ചെയ്ത ശേഷം ഖലീഫാ തിരുമനസ്സ് പറഞ്ഞു. അവരെ കുറിച്ച് എല്ലാവരും അഭിനന്ദന വാക്കുകൾ മാത്രം ഉച്ചരിക്കുന്നു. നബി തിരുമേനി(സ)യുടെ അഭിപ്രായമനുസരിച്ച് അവർ സ്വർഗാവകാശികളാകുന്നു.

അമതുൽ ഖുദൂസ്, ഡോ മീർ മുഹമ്മദ് ഇസ്മാഈൽ സാഹിബിന്റെ മകൾ

സർവ്വശക്തനായ ദൈവത്തിന്റെ പ്രീതിക്ക് അനുസൃതമായി ജീവിതം നയിക്കാൻ ശ്രമിച്ചിരുന്ന ഒരു മഹിളാരത്നത്തെ കുറിച്ച് പരാമർശിക്കുന്നതാണെന്ന്‌ ഖലീഫാ തിരുമനസ്സ് പറഞ്ഞു. ഡോ. മീർ മുഹമ്മദ് ഇസ്മാഈൽ (റ) ന്റെ മകളും പരേതനായ സാഹിബ് സാദ മിർസ വസീം അഹ്‌മദ് സാഹിബിന്റെ ഭാര്യയും അങ്ങനെ രണ്ടാം ഖലീഫ (റ) യുടെ മരുമകളുമായിരുന്ന അമതുൽ ഖുദൂസ് സാഹിബയാണ് അവർ. അവർ ഖാദിയാനിലാണ് താമസിച്ചിരുന്നത്, എന്നാൽ റബ്‌വയിലെ തന്റെ പെൺമക്കളെ സന്ദർശിക്കാൻ പോയിരിക്കുകയായിരുന്നു. അവിടെ വെച്ച് അവർ മരണപ്പെടുകയുണ്ടായി. നിശ്ചയമായും ഞങ്ങൾ അല്ലാഹുവിനുള്ളവരും അവങ്കലേക്ക് തന്നെ മടങ്ങുന്നവരുമാകുന്നു.[1]

ഹദ്‌റത്ത് ഡോ. മീർ മുഹമ്മദ് ഇസ്മാഈൽ സാഹിബിന്റെ(റ) ഭാര്യയുടെ അഭ്യർത്ഥന പ്രകാരം രണ്ടാം ഖലീഫ(റ) അവരുടെ നിക്കാഹ് വിളംബരം (ഇസ്‌ലാമിക വിവാഹ വിളംബരം) നടത്തുകയുണ്ടായെന്ന് ഖലീഫാ തിരുമനസ്സ് പറഞ്ഞു. മകന്റെ ഭാഗത്ത് നിന്ന് പങ്കെടുക്കുന്നതിന് പകരം മരുമകളുടെ ഭാഗത്ത്‌ നിന്നുള്ള പ്രതിനിധി ആയാണ് രണ്ടാം ഖലീഫ(റ) വലീമയിൽ (നിക്കാഹിന് ശേഷം വരന്റെ ഭാഗത്ത് നിന്ന് നടത്തപ്പെടുന്ന സൽക്കാരം). സർവ്വശക്തനായ അല്ലാഹു അവർക്ക് മൂന്ന് പെൺമക്കളെയും ഒരു മകനെയും നൽകി. മകൾ അമത്തുൽ അലീം പാകിസ്ഥാനിലെ ലജ്നാ ഇമായില്ലാഹ് (അഹ്‌മദിയ്യാ മുസ്‌ലിം ജമാഅത്തിന്‍റെ വനിതാ സംഘടന) ദേശീയ പ്രസിഡന്റായി സേവനമനുഷ്ഠിക്കുന്നു.

വിശ്വാസത്തിന്റെ മാർഗത്തിൽ അവരുടെ ത്യാഗങ്ങൾ

വിവാഹം കഴിഞ്ഞ് കുറച്ച് ദിവസങ്ങൾക്ക് ശേഷം, മിർസാ വസീം അഹ്‌മദ്‌(റഹ്) തന്‍റെ ഭാര്യയെ ഖാദിയാനിലേക്ക് തിരികെ കൊണ്ടുപോകാനുള്ള രേഖകൾ തയ്യാറാക്കിക്കൊണ്ടിരിക്കുമ്പോൾ ഖാദിയാനിൽ വാഗ്ദത്ത മസീഹ്(അ)ന്‍റെ കുടുംബത്തിലെ ആരെങ്കിലും ഉണ്ടായിരിക്കേണ്ടതിനാൽ വസീം അഹ്മദ് സാഹിബ് ഉടൻ തന്നെ ഖാദിയാനിലേക്ക് മടങ്ങുകയും ത്യാഗത്തിന്‍റെ മാതൃക നിലനാട്ടുകയും ചെയ്യണമെന്നും രണ്ടാം ഖലീഫ(റ) ഉപദേശിക്കുകയുണ്ടായി. ഈ ഒരു കല്പന അനുസരിക്കുന്നതിന് വേണ്ടി അമത്തുൽ ഖുദ്ദൂസ് സാഹിബ ചെയ്ത ത്യാഗവും വളരെ വലുതാണ്. ഖാദിയാനിൽ ഭർത്താവിന്‍റെ അടുത്തേക്ക് പോകാനുള്ള നടപടിക്രമം എപ്പോൾ പൂർത്തിയാകുമെന്നോ, അവിടേക്ക് പോകാനായി ഇന്ത്യയും പാകിസ്താനും തമ്മിലുള്ള സാഹചര്യം എന്ന് അനുകൂലമാകുമെന്നോ പറയാൻ സാധിക്കാത്തത് കൊണ്ട് തന്നെ ത്യാഗത്തിന്‍റെ ഉന്നതമായ മാതൃകയാണ് അവർ നിലനാട്ടിയത്.
ഒരു വർഷത്തിന് ശേഷം അവർ ഖാദിയാനിലേക്ക് പുറപ്പെട്ടതായി ഖലീഫാ തിരുമനസ്സ് പറഞ്ഞു. ഖാദിയാനിലെ സ്ത്രീകളെ എല്ലാം ഒരുമിച്ചു കൂട്ടുന്നതിൽ അവർ നിർണായക പങ്ക് വഹിച്ചു.
നാലാം ഖലീഫ ലണ്ടനിലേക്ക് പലായനം ചെയ്തതിന് ശേഷം ലണ്ടനിലും ജർമനിയിലുമായി രണ്ട് കേന്ദ്രങ്ങൾ ആരംഭിക്കുന്നതിന് വേണ്ടിയുള്ള ആഹ്വാനം നടത്തുകയുണ്ടായി. അഹ്‌മദിയ്യാ വനിതകൾ ഈ പദ്ധതി പൂർത്തീകരിക്കാൻ ത്യാഗങ്ങൾ ചെയ്യാൻ സന്നദ്ധരായി മുന്നോട്ട് വന്നു. ആ അവസരത്തിൽ അമത്തുൽ ഖുദ്ദൂസ് സാഹിബയുടെ നേതൃത്വത്തിൽ ഖാദിയാനിലെ സ്ത്രീകൾ വലിയ രീതിയിൽ സാമ്പത്തിക ത്യാഗം ചെയ്യുകയുണ്ടായി. ഇവരും ഇവരുടെ എല്ലാ ആഭരണങ്ങളും സമർപ്പിക്കുകയുണ്ടായി.
പിന്നീട്, നാലാം ഖലീഫ(റഹ്) ഈ ത്യാഗങ്ങളെക്കുറിച്ച് പരാമർശിക്കുകയും അവരെ വളരെയധികം പ്രശംസിക്കുകയും ചെയ്തു. നാലാം ഖലീഫ(റഹ്) ഖാദിയാൻ സന്ദർശിച്ചപ്പോൾ അദ്ദേഹം ഖാദിയാനിലെ സ്ത്രീകൾ സമർപ്പിച്ച വലിയ സാമ്പത്തിക ത്യാഗത്തെക്കുറിച്ച് വീണ്ടും പരാമർശിച്ചു.
അവരെ ഖാദിയാനിലേക്ക് അയച്ചപ്പോൾ, രണ്ടാം ഖലീഫ(റ) അവരെ അവിടെയുള്ള സ്ത്രീകളെ ഒന്നിപ്പിക്കാനുള്ള ചുമതല ഏൽപ്പിച്ചിരുന്നതായി ഖലീഫാ തിരുമനസ്സ് പറഞ്ഞു. അഹ്‌മദിയ്യാ വനിതാ വിഭാഗത്തിന്‍റെ പ്രസിഡന്‍റ് ഉൾപ്പെടെ വിവിധ പദവികളിൽ അവർ സേവനമനുഷ്ഠിച്ചു. പ്രത്യേകിച്ച് വിഭജനത്തിന് ശേഷം ഐക്യപ്പെടേണ്ട വിവിധ മേഖലയിൽ വനിതകളെ സംഘടിപ്പിക്കുന്നതിനായി അവർ കഠിനമായി പരിശ്രമിച്ചു. അവർ അവരുമായി കത്തുകളിലൂടെ ആശയവിനിമയം നടത്തുകയും പിന്നീട് വിവിധ പ്രദേശങ്ങൾ സന്ദർശിക്കുകയും ചെയ്യുമായിരുന്നു.

വിശുദ്ധ ഖുർആൻ പഠിപ്പിക്കൽ, ആതിഥ്യമര്യാദ, ജീവിതത്തിൽ സംതൃപ്തി

ഇരുനൂറിലധികം ആളുകളെ അവർ വിശുദ്ധ ഖുർആൻ പഠിപ്പിച്ചിട്ടുണ്ടെന്ന് ഖലീഫാ തിരുമനസ്സ് പറഞ്ഞു. വിവിധ സംഭവങ്ങൾ അവതരിപ്പിച്ച് കൊണ്ട് ഖിലാഫത്തിനെ സ്നേഹിക്കാൻ അവർ ആളുകളെ പ്രേരിപ്പിക്കുമായിരുന്നു. അസാധാരണമായ ആതിഥ്യമര്യാദയും അവർക്കുണ്ടായിരുന്നു. അർപ്പണബോധമുള്ള, പിന്തുണ നൽകുന്ന, ഒന്നും ആവശ്യപ്പെടാതെ ഉള്ളതിൽ സംതൃപ്തയായി ജീവിച്ച ഉത്തമ ഭാര്യയായിരുന്നു അവർ. ഭർത്താവ് മരിച്ചതിന് ശേഷം, താൻ ജീവിതത്തിന്റെ അവസാന യാത്രയിലാണെന്ന് ഒരു സ്വപ്നത്തിൽ കണ്ടെന്നും എന്നാൽ, തനിക്ക് ഇതുവരെ വിസ ലഭിച്ചിട്ടില്ലെന്ന് മറ്റൊരു സ്വപ്നത്തിൽ മൂന്നാം ഖലീഫ(റഹ്) പറഞ്ഞതായി കണ്ടെന്നും അവരുടെ മകൾ പറയുന്നു. സർവ്വശക്തനായ അല്ലാഹുവിന്റെ അനുഗ്രഹത്താൽ അവർ പിന്നീട് അവർ ദീർഘകാലം ജീവിക്കുകയുണ്ടായി.

അവരുടെ ജീവിതത്തിന്റെ അവസാന കാലഘട്ടത്തിൽ അവർക്ക് കാഴ്ച നഷ്ടപ്പെട്ടു, പക്ഷേ സംതൃപ്തമായ ജീവിതം നയിച്ചു, ഒരിക്കലും പരാതിപ്പെട്ടിട്ടില്ലെന്ന് ഖലീഫാ തിരുമനസ്സ് പറഞ്ഞു. എങ്ങനെയുണ്ട് എന്ന് ചോദിച്ചാൽ ‘എല്ലാ സ്തുതിയും അല്ലാഹുവിന്’ എന്നായിരുന്നു മറുപടി. കാലത്തിന്റെ ഖലീഫയുടെ ഭാഗത്ത് നിന്ന് ഓരോ ആഹ്വാനം ഉണ്ടായപ്പോഴെല്ലാം ഖാദിയാനിൽ നിന്ന് സാമ്പത്തിക ത്യാഗങ്ങൾ അർപ്പിക്കുന്നവരിൽ മുൻനിരയിൽ സാഹിബ്സാദ മിർസ വസീം അഹ്‌മദ്‌ സാഹിബും അമതുൽ ഖുദ്ദൂസ് സാഹിബയും ആയിരിക്കും. അവർ എപ്പോഴും മറ്റുള്ളവരുടെ സന്തോഷകരമായ പരിപാടികളിളും അവരുടെ അവരുടെ ദുഃഖസമയത്തും സന്ദർശിക്കുമായിരുന്നു. അവർക്ക് സുഖമില്ലെങ്കിലും അത് അനുവർത്തിച്ചു പോന്നു.

തന്റെ മക്കളോട് നമസ്കാരം അതിന്റെ പ്രാരംഭ സമയത്ത് തന്നെ നിർവഹിക്കാൻ അവർ നിർദേശം നൽകിയിരുന്നു എന്ന് ഖലീഫാ തിരുമനസ്സ് പറഞ്ഞു. മറ്റ് പല പെൺകുട്ടികളെയും അവർ വളർത്തി, അവരെ നന്നായി വളർത്തി, അവരെ ഖുർആൻ പഠിപ്പിച്ചു, തുടർന്ന് അവരുടെ വിവാഹങ്ങൾ നടത്തി. ഖാദിയാനിലെ പ്രയാസകരമായ സമയങ്ങളിൽ, ഒരു പെൺകുട്ടി വിവാഹം കഴിക്കുമ്പോൾ, അവർ അവരുടെ ആഭരണങ്ങൾ അവർക്ക് നൽകുകയും അത് തിരികെ നൽകുന്നതിന് മുമ്പ് അവർക്ക് ഇഷ്ടമുള്ളിടത്തോളം ധരിക്കാമെന്ന് പറയുകയും പിന്നീട് വിവാഹം കഴിക്കാൻ മറ്റുള്ളവർക്ക് കടമായി നൽകുകയും ചെയ്യുമായിരുന്നു. അങ്ങനെ പലർക്കും അവരുടെ ആഭരണങ്ങൾ കൊണ്ട് ഒരുപാട് ഉപകാരമുണ്ടായിട്ടുണ്ട്. ജനങ്ങൾ അവരുടെ സൂക്ഷിപ്പുമുതലുകൾ അവരെ ഏല്പിക്കാറുണ്ടായിരുന്നു. അത് തിരികെ കൊണ്ടു പോകാൻ വരുമ്പോൾ, എല്ലാം അതിലുണ്ടോ എന്നും കേടുകൂടാതെ അതിൽ ഉണ്ടോ എന്ന് ഉറപ്പുവരുത്താനും അവരോട് ആവശ്യപ്പെടുമായിരുന്നു.

പെൺകുട്ടികളിൽ മാന്യമായ ഗുണങ്ങൾ വളർത്തുക

അനേകം പെൺകുട്ടികളെ അടിസ്ഥാനകാര്യങ്ങൾ പഠിപ്പിച്ചിട്ടുണ്ടെന്ന് ഖലീഫാ തിരുമനസ്സ് പറഞ്ഞു. അവരുടെ ഈ പരിശീലനം വളരെയധികം പ്രധാനമായിരുന്നുവെന്ന് പലരും അഭിപ്രായം പ്രകടിപ്പിച്ചിട്ടുണ്ട്, ഇത് അവരുടെ ഭർത്താവിന്റെ വീട്ടിൽ സമാധാനത്തോടെ ജീവിക്കാൻ അവരെ പ്രാപ്തരാക്കിയിരുന്നു. ഖാദിയാനിൽ ജീവിക്കാൻ കഴിഞ്ഞത് അല്ലാഹുവിന്റെ അനുഗ്രഹമാണെന്ന് അവർ പറയാറുണ്ടായിരുന്നു. എന്നാൽ സ്വർഗത്തിൽ ഗംഭീരവും ഉന്നതവുമായ ഒരു വീട് ലഭിക്കാൻ അവർ പ്രാർത്ഥിച്ചിരുന്നു. സാഹിത്യവും വ്യാകരണവും മുതൽ കർമ്മശാസ്ത്രം വരെയുള്ള വിവിധ വിഷയങ്ങൾ അവർ പെൺകുട്ടികളെ പഠിപ്പിച്ചിരുന്നു.

അവരുടെ ആരോഗ്യം അനുവദിക്കുന്നിടത്തോളം കാലം അവർ ഉപവാസം തുടർന്നുവെന്നും റമദാനിൽ തറാവിഹ് നമസ്കാരത്തിനായി പതിവായി പള്ളിയിൽ പോകുമായിരുന്നുവെന്നും ഖലീഫാ തിരുമനസ്സ് പറഞ്ഞു . നാലാം ഖലീഫ(റഹ്) ഖാദിയാൻ സന്ദർശിച്ചപ്പോൾ അവർ അദ്ദേഹത്തിന് വേണ്ടി മുറി ഒരുക്കി. അതുപോലെ, 2005 ൽ ഖലീഫാ തിരുമനസ്സ് ഖാദിയാൻ സന്ദർശിച്ചപ്പോൾ, അവർ തന്നെ മുറി ഒരുക്കുകയും ഖലീഫാ തിരുമനസ്സിന് ദിവസവും ഒരു നേരത്തെ ഭക്ഷണം നിർബന്ധമായി അയക്കുകയുണ്ടായി.

ചെറുപ്പം മുതലേ ആതിഥ്യമര്യാദയുടെ ഗുണങ്ങൾ അവർ കുട്ടികളിൽ സന്നിവേശിപ്പിച്ചതായി ഖലീഫാ തിരുമനസ്സ് പറഞ്ഞു. അതുപോലെ, സർക്കാർ ഉദ്യോഗസ്ഥരുമായി അവരുടെ ഭർത്താവിന് നല്ല ബന്ധമാണുണ്ടായിരുന്നത്. അമത്തുൽ ഖുദ്ദൂസ് സാഹിബ അവരുടെ ഭാര്യമാർക്ക് അഹ്‌മദിയ്യ ജമാഅത്തിനെ കുറിച്ച് പറഞ്ഞുകൊടുക്കാറുണ്ടായിരുന്നു. അവർ അവരുടെ സൂക്ഷിപ്പിമുതലുകൾ അവരുടെ പക്കൽ ഏൽപ്പിച്ചു പോകാറുണ്ടായിരുന്നു. അത്രത്തോളം ബന്ധമായിരുന്നു.

അവരുടെ രോഗാവസ്ഥയിൽ, അവരുടെ പെൺമക്കൾ അവരെ റബ്‌വയിലേക്ക് കൊണ്ടുവന്നപ്പോൾ, അവരുടെ ആരോഗ്യം സംരക്ഷിക്കാൻ കൂടുതൽ നേരം താമസിക്കേണ്ടതിന്റെ ആവശ്യകത ഉണ്ടാകുമ്പോൾ, കാലത്തിന്റെ ഖലീഫയുടെ അനുമതി ലഭിക്കുന്നതുവരെ കൂടുതൽ നേരം നിൽക്കില്ലെന്ന് അവർ പറഞ്ഞുവെന്ന് ഖലീഫാ തിരുമനസ്സ് പറഞ്ഞു. അവർ കാലത്തിന്റെ ഖലീഫക്ക് കത്തെഴുതി, അവർക്ക് ആവശ്യമുള്ളിടത്തോളം കാലം റബ്‌വയിൽ തുടരാൻ താൻ അനുമതി നൽകി കൊണ്ട് കത്തെഴുതിയതായി ഖലീഫാ തിരുമനസ്സ് പറഞ്ഞു.

ഖാദിയാനിലെ കുട്ടികൾ അവരെ ‘ഉമ്മുമ്മ’ എന്ന് സ്നേഹപൂർവ്വം വിളിച്ചിരുന്നു എന്ന് ഖലീഫാ തിരുമനസ്സ് പറഞ്ഞു.
മിഷനറിയാകാൻ പഠിക്കുന്ന കൊച്ചുമകൻ അവരോട് മാർഗനിർദേശം ആവശ്യപ്പെട്ടപ്പോൾ, ആവശ്യമായ എല്ലാ മാർഗനിർദേശങ്ങളും കാലത്തിന്റെ ഖലീഫയുടെ വാക്കുകളിലൂടെ നൽകിയിട്ടുണ്ടെന്ന് അവർ പ്രതികരിച്ചു.

അഹ്‌മദികളല്ലാത്ത നിരവധി ആളുകൾ അവരുടെ ഖബറടക്കത്തിൽ പങ്കെടുത്തെന്ന് ഖലീഫാ തിരുമനസ്സ് പറഞ്ഞു. അവർ ഖാദിയാനിലെ ജനങ്ങളെ എത്രമാത്രം സ്‌നേഹിച്ചിരുന്നുവെന്നും ഖാദിയാനിലെ ജനങ്ങൾ അവരെ എത്രമാത്രം സ്‌നേഹിച്ചിരുന്നുവെന്നും എന്നത് അതിൽ നിന്ന് വ്യക്തമായിരുന്നു. തങ്ങളെ സ്വന്തം മാതാവിനെപ്പോലെയാണ് അവർ വളർത്തിയത് എന്ന് പറഞ്ഞു കൊണ്ട് നിരവധി പേർ ഖാദിയാനിൽ നിന്നും കത്തെഴുതിയിട്ടുണ്ടെന്ന് ഖലീഫാ തിരുമനസ്സ് പറഞ്ഞു.

അല്ലാഹു അവരുടെ സ്ഥാനം ഉയർത്തട്ടെ എന്ന് ഖലീഫാ തിരുമനസ്സ് പ്രാർത്ഥിച്ചു.

മുഹമ്മദ് അർഷാദ് അഹ്‌മദി

യുകെയിലെ മുഹമ്മദ് അർഷാദ് അഹ്‌മദിയുടെ മയ്യിത്ത് നമസ്‌കാരത്തിനും താൻ നേതൃത്വം നൽകുമെന്ന് ഖലീഫാ തിരുമനസ്സ് അറിയിച്ചു. അദ്ദേഹം 15-ാം വയസ്സിൽ നെയ്‌റോബിയിൽ നിന്ന് യുകെയിലേക്ക് താമസം മാറി.അമതുൽ ബസീറിനെ വിവാഹം കഴിച്ചു. സന്തപ്ത കുടുംബാംഗങ്ങളിൽ ഭാര്യയും രണ്ട് ആൺമക്കളും ഒരു മകളുമുണ്ട്. ജമാഅത്തിൽ ഉറച്ചുനിൽക്കുകയും വിവിധ തലങ്ങളിൽ സേവനമനുഷ്ഠിക്കുകയും ചെയ്തു. 20 വർഷം യുകെയിൽ പ്രസിദ്ധീകരണ വിഭാഗത്തിന്റെ ദേശീയ സെക്രട്ടറിയായി സേവനമനുഷ്ഠിച്ചു. സൽമാൻ റുഷ്ദിക്ക് മറുപടിയായി അദ്ദേഹം ഒരു പുസ്തകം എഴുതിയിട്ടുണ്ട്. തിരുനബി (സ) യോടും വാഗ്ദത്ത മസീഹിനോടും (അ) അദ്ദേഹത്തിന് വലിയ സ്നേഹമായിരുന്നു . ഇസ്‌ലാമിന്റെ സന്ദേശം പ്രചരിപ്പിക്കുന്നതിൽ അദ്ദേഹത്തിന് വളരെയധികം അഭിനിവേശമുണ്ടായിരുന്നു. നമസ്കാരം കൃത്യമായി അനുഷ്ഠിച്ചിരുന്നു. അർഷാദ് അഹ്‌മദിയെപ്പോലെ വിശ്വസ്തരായ അപൂർവം ചിലരെ മാത്രമേ കണ്ടിട്ടുള്ളുവെന്ന് നാലാം ഖലീഫ (റ) ഒരിക്കൽ പറഞ്ഞു. താനും അദ്ദേഹത്തെ വിനയാന്വിതനും ഖിലാഫത്തിനോട് അർപ്പണബോധമുള്ളവനുമായി മാത്രമെ കണ്ടിട്ടുള്ളുവെന്ന് ഖലീഫാ തിരുമനസ്സ് പറഞ്ഞു. അല്ലാഹു അദ്ദേഹത്തോട് കാരുണ്യത്തോടെ പെരുമാറാട്ടെയെന്നും അദ്ദേഹത്തിന് പാപമോചനം നൽകട്ടെയെന്നും അദ്ദേഹം ചെയ്ത നന്മകളിൽ നിലനിൽക്കാൻ മക്കളെ പ്രാപ്തരാക്കട്ടെയെന്നും ഖലീഫാ തിരുമനസ്സ് പ്രാർത്ഥിച്ചു.

അഹ്‌മദ്‌ ജമാൽ

അടുത്തിടെ യുഎസിൽ അന്തരിച്ച അഹ്‌മദ്‌ ജമാലിന്റെ ജനാസ ഗായിബ് നമസ്കാരം (മയ്യിത്ത് മുമ്പിൽ ഇല്ലാതെയുള്ള നമസ്കാരം) ഉണ്ടെന്ന് ഖലീഫാ തിരുമനസ്സ് പറഞ്ഞു. അദ്ദേഹം രണ്ടാം ഖലീഫ(റ)യുടെ കൈയിൽ ബൈഅത്ത് ചെയ്തു. വളരെ വിനയാന്വിതനായിരുന്നു, ജമാഅത്തിനോടും ഖിലാഫത്തിനോടും അഗാധമായ സ്നേഹമുണ്ടായിരുന്നു. അദ്ദേഹം പതിവായി വെള്ളിയാഴ്ച ഖുത്ബ കേൾക്കുകയും കുറിപ്പുകൾ തയ്യാറാക്കുകയും ചെയ്യുമായിരുന്നു. മസ്ജിദിൽ നിന്ന് വളരെ ദൂരെ ആയിരുന്നിട്ടും, അസുഖ ബാധിതനായിരുന്നിട്ടും, അദ്ദേഹം പതിവായി വെള്ളിയാഴ്ച ജുമുഅ നമസ്കാരത്തിനായി പങ്കെടുക്കുമായിരുന്നു. അല്ലാഹു അദ്ദേഹത്തിനോട് കാരുണ്യത്തോടെ പെരുമാറുകയും പാപമോചനം നൽകട്ടെയെന്നും, അഹ്‌മദി അല്ലാത്ത തന്റെ മകൾക്ക് വേണ്ടി അദ്ദേഹം ചെയ്ത പ്രാർത്ഥനകൾ സ്വീകരിക്കട്ടെയെന്നും ഖലീഫാ തിരുമനസ്സ് പ്രാർത്ഥിച്ചു.

കുറിപ്പുകള്‍

[1] വിശുദ്ധ ഖുര്‍ആന്‍ 2:157

0 Comments

മറുപടി രേഖപ്പെടുത്തുക

Avatar placeholder

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Mirza_Ghulam_Ahmad
Hazrat Mirza Ghulam Ahmad – The Promised Messiah and Mahdi as
Mirza Masroor Ahmad
Hazrat Mirza Masroor Ahmad aba, the Worldwide Head and the fifth Caliph of the Ahmadiyya Muslim Community
wcpp
Download and Read the Book
World Crisis and the Pathway to Peace

More Articles

Twitter Feed