മജ്‌ലിസ് അന്‍സാറുല്ലാഹ് പത്തപ്പിരിയത്തിന്‍റെ ആഭിമുഖ്യത്തില്‍ വയോജന സംഗമം

മജ്‌ലിസ് അന്‍സാറുല്ലാഹ് പത്തപ്പിരിയത്തിന്‍റെ ആഭിമുഖ്യത്തില്‍ വയോജന സംഗമം

നവംബര്‍ 30, 2022

അഹ്‌മദിയ്യാ മുസ്‌ലിം ജമാഅത്തിന്റെ വയോജന സംഘടനയായ മജ്‌ലിസ് അൻസാറുല്ലായുടെ പത്തപ്പിരിയം ഘടകത്തിന്റെ ആഭിമുഖ്യത്തിൽ നവംബര്‍ 27ന് ഞായറാഴ്ച രാവിലെ 10 മണിക്ക് Elders Meet (വയോജന സംഗമം) സംഘടിപ്പിച്ചു.

മജ്‌ലിസ് അൻസാറുല്ലാഹ് അഖിലേന്ത്യാ ഉപാധ്യക്ഷൻ ബഹുമാന്യ എം താജുദ്ദീൻ സാഹിബിന്റെ അധ്യക്ഷതയിൽ ആരംഭിച്ച പരിപാടിയിൽ ബഹുമാന്യ മുല്ലക്കോയ തങ്ങൾ സാഹിബ് വിശുദ്ധഖുർആൻ പാരായണം ചെയ്യുകയും സി കെ സഫറുല്ലാഹ് സാഹിബ്‌ മൈത്രി ഗാനമാലപിക്കുകയും ചെയ്തു. തുടർന്ന് എടവണ്ണ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബഹുമാന്യ ടി അഭിലാഷ് അവറുകൾ ഉൽഘാടനകർമ്മം നിർവഹിച്ചു.

ഈ സംഗമത്തിൽ ജീവിതത്തിന്റെ വ്യത്യസ്ത മേഖലകളിൽ ശ്ലാഘനീയമായ പ്രവർത്തനങ്ങളിലൂടെ ജനശ്രദ്ധ പിടിച്ചു പറ്റിയ വിശിഷ്ട വ്യക്തിത്വങ്ങളെ ആദരിച്ചു. ഇതിൽ മിലിട്ടറിയിൽ നിന്നും വിരമിച്ച സൂബേദാര്‍ മേജർ സുധാകർ, മേജർ രവി നായർ എന്നിവര്‍ ഉണ്ടായിരുന്നു. അതുപോലെ ദീർഘകാലം അധ്യാപകനായി സേവനമനുഷ്ഠിച്ച അഡ്വക്കേറ്റ് കെ പി ബാബുരാജൻ മാസ്റ്റർ അവറുകളെയും ആദരിക്കുകയുണ്ടായി.

ബി ജെ പി ദേശീയ നിർവാഹക സമിതി അംഗം വാസുദേവൻ മാസ്റ്റർ, പത്തപ്പിരിയം അഹ്‌മദിയ്യാ മുസ്‌ലിം ജമാഅത്ത് പ്രസിഡന്റ് സി കെ അൻവർ സാദത്ത് സാഹിബ്‌ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിക്കുകയും, കെ പി അശ്‌റഫ് സാഹിബ്‌  എല്ലാവർക്കും നന്ദി അറിയിച്ചു സംസാരിക്കുകയും ചെയ്തു. പ്രസ്തുത പരിപാടിയിൽ മുപ്പതോളം അനഹ്‌മദി  സഹോദരങ്ങളും സഹോദരസമുദായങ്ങളിൽ പെട്ടവരും അറുപതോളം അഹ്‌മദി സഹോദരങ്ങളും പങ്കെടുത്തു.

1 Comment

Thajudeen · നവംബർ 30, 2022 at 6:43 am

Masha Allah , Good effort taken by Zaeem sb and all members of Pathapariyam majlis Ansarullah with the support of khuddamul Ahmadiyya. Well organised and all are greeted this function. Similarly all are advised/requested to organise this type of get together program every month.
Congratulations..

മറുപടി രേഖപ്പെടുത്തുക

Avatar placeholder

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Mirza_Ghulam_Ahmad
Hazrat Mirza Ghulam Ahmad – The Promised Messiah and Mahdi as
Mirza Masroor Ahmad
Hazrat Mirza Masroor Ahmad aba, the Worldwide Head and the fifth Caliph of the Ahmadiyya Muslim Community
wcpp
Download and Read the Book
World Crisis and the Pathway to Peace

More Articles

Twitter Feed