ജല്‍സ സാലാന ജര്‍മനിയെ സംബന്ധിച്ച് ലഘുവിവരണം

ജൽസ ഏറ്റവും മികച്ച രീതിയിലാണ് സംഘടിപ്പിച്ചിരുന്നത്. പരസ്പരമുള്ള സ്നേഹം എങ്ങനെയാണ് ലോകത്തെ ഒരു മികച്ച പ്രദേശമാക്കുമെന്നതിന് ജൽസ ഒരു ഉത്തമ ഉദാഹരമാണ്.

ജല്‍സ സാലാന ജര്‍മനിയെ സംബന്ധിച്ച് ലഘുവിവരണം

ജൽസ ഏറ്റവും മികച്ച രീതിയിലാണ് സംഘടിപ്പിച്ചിരുന്നത്. പരസ്പരമുള്ള സ്നേഹം എങ്ങനെയാണ് ലോകത്തെ ഒരു മികച്ച പ്രദേശമാക്കുമെന്നതിന് ജൽസ ഒരു ഉത്തമ ഉദാഹരമാണ്.

ജൽസ ഏറ്റവും മികച്ച രീതിയിലാണ് സംഘടിപ്പിച്ചിരുന്നത്. പരസ്പരമുള്ള സ്നേഹം എങ്ങനെയാണ് ലോകത്തെ ഒരു മികച്ച പ്രദേശമാക്കുമെന്നതിന് ജൽസ ഒരു ഉത്തമ ഉദാഹരമാണ്.

അഹ്‌മദിയ്യാ മുസ്‌ലിം ജമാഅത്തിന്‍റെ ആഗോള നേതാവും ഖലീഫത്തുല്‍ മസീഹ് അഞ്ചാമനുമായ ഹദ്രത്ത് മിര്‍സാ മസ്റൂര്‍ അഹ്‌മദ്(അയ്യദഹുല്ലാഹ്) സെപ്ന്റ്റംബര്‍ 8ന് മസ്ജിദ് ബൈത്തുസ്സബൂഹ് ഫ്രാങ്ക്ഫര്‍ട്ടില്‍ വച്ച് നിര്‍വഹിച്ച ജുമുഅ ഖുത്ബയുടെ സംഗ്രഹം. അവലംബം: The Review of Religions വിവര്‍ത്തനം: പി. എം. വസീം അഹ്‌മദ്

സെപ്റ്റംബര്‍ 14, 2023

തശഹുദും തഅവുദും സൂറ ഫാത്തിഹയും പാരായണം ചെയ്തതിന് ശേഷം ഖലീഫാ തിരുമനസ്സ് ഇപ്രകാരം പറഞ്ഞു: സർവശക്തനായ അല്ലാഹുവിന്‍റെ അനുഗ്രഹത്താൽ കഴിഞ്ഞ ആഴ്ച ജർമനിയുടെ ജൽസ സാലാന വിജയകരമായി സമാപിക്കുകയുണ്ടായി.

തിരുമനസ്സ് തുടരുന്നു: കുറച്ച് വര്‍ഷങ്ങളുടെ ഇടവേളക്ക് ശേഷം ഇത്രയും വിപുലമായ രീതിയിൽ ജൽസ നടത്താൻ നമ്മളെ പ്രാപ്തരാക്കിയ സർവ്വശക്തനായ അല്ലാഹുവിനോട് നാം കൃതജ്ഞയുള്ളവരായിരിക്കണം. സംഘാടകരും അത് പോലെ പങ്കെടുത്തവരും സർവ്വശക്തനായ അല്ലാഹുവിനോട് നന്ദി പ്രകടിപ്പിക്കേണ്ടതാണ്. ഹദ്റത്ത് മസീഹ് മൗഊദ്(അ) ന്‍റെ  അതിഥികളെ സേവിക്കാൻ തങ്ങളെ പ്രാപ്തരാക്കിയ അല്ലാഹുവിനോട് വളണ്ടിയർമാർ പ്രത്യേകമായും നന്ദിയുള്ളവരായിരിക്കണം. ജൽസയിൽ തങ്ങളെ സേവിച്ച വളണ്ടിയർമാരോട് ജല്‍സയിൽ പങ്കെടുത്തവരും കൃതജ്ഞതയുള്ളവർ ആയിരിക്കണം.

ജൽസയിലെ ചില പോരായ്മകളെ കുറിച്ച്

ഖലീഫാ തിരുമനസ്സ് പറയുന്നു: ഇത്രയും വിപുലമായ രീതിയിൽ വലിയ ഒരു സ്ഥലത്ത് ജൽസ സംഘടിപ്പിക്കപ്പെടുമ്പോൾ ചില പോരായ്മകൾ ഉണ്ടായേക്കാം. ചില അതിഥികൾക്ക് പ്രയാസങ്ങൾ സഹിക്കേണ്ടി വന്നിട്ടുമുണ്ടാകാം. എല്ലാവരും ഒരു ആത്മീയ ലക്ഷ്യത്തിനു വേണ്ടി ഒരുമിച്ച് കൂടിയതിനാൽ  ജനങ്ങൾ പൊതുവിൽ പരാതി പറയാറില്ല. പൊതുവെ വളണ്ടിയർമാർ തങ്ങളുടെ ജോലി വളരെ ഭംഗിയായിട്ടാണ് ചെയ്തിട്ടുള്ളത്. ഏതെങ്കിലും വിഭാഗത്തിലോ ജോലിയിലോ അവർ എന്തെങ്കിലും കുറവ് വരുത്തിയിട്ടെണ്ടിൽ അത് അവരുടെ മേൽനോട്ടക്കാർ അവർക്ക് നൽകിയ തെറ്റായ മാർഗ്ഗനിർദ്ദേശം കാരണമാണ്. അതുകൊണ്ട് എന്തെങ്കിലും പോരായ്മകൾ ഉണ്ടെങ്കിൽ അതിന്‍റെ ഉത്തരവാദിത്തം മേല്നോട്ടക്കാർക്കാണ്. ഭാവിയിൽ ഇത്തരം പോരായ്മകൾ ഇലാതാക്കുന്നതിനായി അവയെല്ലാം റെഡ്‌ബുക്കിൽ എഴുതുകയും പരിഹരിക്കുകയും ചെയ്യേണ്ടതാണ്.

തിരുമനസ്സ് തുടരുന്നു: ഇതേ സ്ഥലത്ത് തന്നെ സൗകര്യങ്ങൾ വർധിപ്പിക്കാനോ അല്ലെങ്കിൽ മറ്റേതെങ്കിലും സ്ഥലം കണ്ടുപിടിക്കണമോ എന്ന കാര്യം പരിഗണിക്കേണ്ടതാണ്. എസ്കലേറ്ററുകളും എലിവേറ്ററുകളും പ്രവർത്തിച്ചിരുന്നില്ല എന്നതായിരുന്നു അഭിമുഖീകരിക്കേണ്ടി വന്ന ഒരു പ്രശ്നം. വെള്ളത്തിന്‍റെ കുറവും ഉണ്ടായിരുന്നു. karlsruhe യിൽ ഞാൻ സ്വയം പോയിരുന്നപ്പോൾ അവിടെ പരിഹരിക്കപ്പെടേണ്ട പല പോരായ്മകളെ കുറിച്ചും ഞാൻ പറഞ്ഞിരുന്നു. പക്ഷെ ഈ സ്ഥലത്തെ കുറിച്ച് നല്ല റിപ്പോർട്ടുകൾ മാത്രമാണ് എനിക്ക് അയച്ചു തന്നിരുന്നത്.

സെക്യൂരിറ്റി വിഭാഗം വളരെ നല്ല രീതിയിൽ പ്രവർത്തിച്ചു എങ്കിലും ചില സമയങ്ങളിൽ അനാവശ്യ തടസ്സങ്ങൾ സൃഷ്ടിച്ചിരുന്നു. ഭക്ഷണം നൽകാൻ വൈകി എന്ന ഒരു പരാതി സ്ത്രീകളുടെ ഭാഗത്ത് നിന്ന് വന്നിട്ടുണ്ട്. ജനങ്ങളെ തടയുക എന്നത് മാത്രമല്ല സെക്യൂരിറ്റി വിഭാഗത്തിന്‍റെ ജോലി മറിച്ച് ജനങ്ങൾക്ക് വേണ്ട നിർദേശങ്ങൾ നൽകുക എന്നതുകൂടിയാണ്. ജനങ്ങൾക്ക് ശരിയായ വഴി പറഞ്ഞു കൊടുക്കുന്ന ഒരു സംഘവും ഈ വിഭാഗത്തിൽ ഉണ്ടായിരിക്കേണ്ടതാണ്.

ഖലീഫാ തിരുമനസ്സ് തുടരുന്നു : ആദ്യത്തെ ദിവസം തർജ്ജമയെ സംബന്ധിച്ച് സ്ത്രീകളുടെ ഭാഗത്ത് ചില ബുദ്ധിമുട്ടുകൾ ഉണ്ടായിട്ടുണ്ട്. സ്ത്രീകൾ ഇതിനെ കുറിച്ച് പരാതി പറഞ്ഞിട്ടില്ല,  മറിച്ച് MTA യുടെ തർജമ വിഭാഗമാണ് ഈ കാര്യം എന്‍റെ ശ്രദ്ധയിൽ കൊണ്ടുവന്നത്. ജൽസ ഗാഹിൽ ശബ്‌ദത്തിന്‍റെ പ്രശ്നം നിലനിന്നിരുന്നു. ജൽസ ഗാഹ് ഓഡിയോ വിഭാഗം ഇതിന് ഉത്തരവാദിയാണ്. ജനങ്ങൾ ജൽസയുടെ നടപടികൾ കേൾക്കാൻ ആണ് വരുന്നത്. മറ്റ് സംവിധാനപരമായ  കുറവുകൾ അവഗണിക്കാവുന്നതാണ്. എന്നാൽ ശബ്‌ദവുമായി ബന്ധപ്പെട്ട കുറവ് അവഗണിക്കാവുന്നതല്ല. ഈ കാരണത്താൽ ജൽസ ഗാഹിന്‍റെ അവസാനഭാഗത്ത് ഇരുന്നവർക്ക് ശരിയായ രീതിയിൽ ജൽസ കേൾക്കാൻ കഴിഞ്ഞില്ല. ഈ ജൽസ മറ്റുള്ള ലൗകീക മേളകളെ പോലെയല്ല എന്ന് ഹദ്റത് മസീഹ് മൗഊദ്(അ) പറഞ്ഞിട്ടുണ്ട് എങ്കിലും ജൽസ ഗാഹിലെ ചില വിഡിയോകൾ കണ്ടതിന്‍റെ അടിസ്ഥാനത്തിൽ ഇത് ലൗകീക മേളകൾ പോലെ തന്നെയാണെന്ന് പറയേണ്ടി വരും. എന്നിരുന്നാലും ജനങ്ങളെ മുഴുവനായി ഈ കാര്യത്തിൽ കുറ്റപ്പെടുത്താൻ കഴിയില്ല. ഓഫീസർ ജൽസ സാലനായും ഓഡിയോ വിഭാഗവും ഇതിന്‍റെ ഉത്തരവാദികളാണ്. എവിടെയാണ് പാളിച്ചകൾ സംഭവിച്ചത് എന്ന് അവർ പരിശോധിക്കേണ്ടതാണ്.

തിരുമനസ്സ് പറയുന്നു: ഞാൻ നേരത്തെ പറഞ്ഞത് പോലെ സ്ത്രീകളുടെ ഭാഗത്തെ അച്ചടക്കം പുരുഷന്മാരുടെ ഭാഗത്തേക്കാൾ മികച്ചതായിരുന്നു. പുരുഷൻമാരുടെ ഭാഗത്തെ തർബ്ബിയ്യത്ത് വിഭാഗം ഇനിയും പരിശ്രമിക്കേണ്ടതുണ്ട് എന്നാണ് ഇത് തെളിയിക്കുന്നത്.  പുരോഗതി പ്രാപിക്കുന്ന സമൂഹങ്ങൾ തങ്ങളുടെ കുറവുകളെ എപ്പോഴും പരിഗണിക്കുന്നവർ ആയിരിക്കും. ഇങ്ങനെ ചെയ്യുന്നതിൽ ലജ്ജ തോന്നേണ്ട ഒരു കാര്യവുമില്ല. ഇത്തരം പോരായ്മകളെ സർവ്വ ശക്തനായ അല്ലാഹു മറച്ചുവെച്ചിരുന്നതിനാൽ ജൽസയിൽ പങ്കെടുത്ത അനഹ്മദികളായ അതിഥകളും  ലോകമെമ്പാടും MTA യിലൂടെ ജൽസ കണ്ടവരും  നല്ല രീതിയിൽ സ്വാധീനിക്കപ്പെട്ടു.

ജൽസയിലെ അതിഥികളുടെ പ്രതികരണങ്ങളും വികാരപ്രകടനങ്ങളും

ജൽസയിൽ പങ്കെടുത്ത അതിഥികളുടെ ചില പ്രതികരണങ്ങളും, എങ്ങനെയാണ് ഇസ്‌ലാമിന്‍റെ യഥാർത്ഥ സന്ദേശം പ്രചരിക്കാൻ ജൽസ സഹായകരമായത്  എന്നതിനെ കുറിച്ചും ഞാൻ ചില കാര്യങ്ങൾ പറയുന്നതാണ് എന്ന് തിരുമനസ്സ് പറഞ്ഞു.

ഖലീഫാ തിരുമനസ്സ് തുടരുന്നു: ബൾഗേറിയയിലെ ഒരു PhD ഡോക്ടറേറ്റ് ബിരുദധാരിയായ സ്ത്രീ പറയുന്നു: ജല്‍സയിലെ എല്ലാവരെയും വളരെ വിശ്വസ്തരും സഹായമനസ്കരും ആയിരുന്നു. ഈ ജൽസ അവരെ ആത്മീയമായി ഉണർത്തി എന്നും അഹ്‌മദിയ്യ കമ്മ്യൂണിറ്റിയെ കുറിച്ച് വളരെയധികം പഠിക്കാൻ കഴിഞ്ഞെന്നും അവർ പറഞ്ഞു. : അവർ തുടരുന്നു: പുരുഷൻമാരും സ്ത്രീകളും കുട്ടികളും എല്ലാവരും വളരെ അച്ചടക്കമുള്ളവരായിരുന്നു. ബെർലിൻ പള്ളി സ്ത്രീകളുടെ സംഭാവനകൊണ്ടാണ് നിർമിച്ചത് എന്നറിഞ്ഞപ്പോൾ ഞാൻ ആശ്ചര്യപ്പെട്ടു. മറ്റുള്ള പല പരിപാടികളിലും പങ്കെടുത്തിട്ടുണ്ടെങ്കിലും ഇത് പോലെ ഒന്നിൽ പങ്കെടുത്തിട്ടില്ല. തിരുമനസ്സിന്‍റെ പ്രഭാഷണങ്ങൾ വളരെ സ്വാധീനം ചെലുത്തുന്നവയായിരുന്നു.

മാസിഡോണിയയിലെ ഒരു ക്രിസ്ത്യനിയായ ഒരു പത്രപ്രവർത്തകൻ ഇപ്രകാരം പറയുന്നു: ജൽസ ഏറ്റവും മികച്ച രീതിയിലാണ് സംഘടിപ്പിച്ചിരുന്നത്.  പരസ്പരമുള്ള സ്നേഹം എങ്ങനെയാണ് ലോകത്തെ ഒരു മികച്ച പ്രദേശമാക്കുമെന്നതിന് ജൽസ ഒരു ഉത്തമ ഉദാഹരമാണ്.

ഖലീഫാ തിരുമനസ്സ് തുടരുന്നു: സ്‌ളോവാക്യയിലെ ഒരു അധ്യാപിക പറയുന്നു: ആതിഥേയത്തിന്‍റെ ഈ മാതൃകകൾ  ലോകത്ത് മറ്റെവിടെയും കാണാൻ കഴിയില്ല. പ്രത്യേകിച്ച് ബൈഅത്തിന്‍റെ സമയത്തും നമസ്കാര വേളകളിലും. ബൈഅത്തിന്‍റെ സമയത്ത് അവർ തന്‍റെ വികാരങ്ങളെ നിയന്ത്രിക്കാനാവാതെ ബൈഅത്ത് നടക്കുന്ന സമയമെത്രയും കരഞ്ഞുകൊണ്ടിരുന്നു. ഖലീഫാ തിരുമനസ്സുമായ കൂടിക്കാഴ്ച താൻ ഒരിക്കലും മറക്കില്ല എന്നും തിരുമനസ്സിനെ വീണ്ടും കാണാൻ വീണ്ടും താൻ ആഗ്രഹിക്കുന്നു എന്നും അഹ്‌മദിയ്യത്തിനെ കുറിച്ച് കൂടുതൽ പഠിക്കണം എന്നും അവർ തന്‍റെ ആഗ്രഹം പ്രകടിപ്പിച്ചു.

സ്‌ളോവാക്യയിലെ മറ്റൊരു അതിഥി അഹ്‌മദികളുടെ സത്‌പേരുമാറ്റം കണ്ട് തന്‍റെ സന്തോഷം പ്രകടിപ്പിക്കുകയുണ്ടായി. അദ്ദേഹം അഹ്‌മദികളെ സമാധാനപ്രിയരാണെന്ന് മനസ്സിലാക്കുകയും എക്സിബിഷനിൽ ഇസ്‌ലാമിന്‍റെ സുന്ദരമായ അധ്യാപനങ്ങളെ കുറിച്ച് വളരെയധികം പഠിക്കാൻ അവസരം ലഭിച്ചു എന്നദ്ദേഹം പറയുകയുണ്ടായി. അഹ്‌മദികൾ തങ്ങളുടെ ഖലീഫ തിരുമനസ്സിനെ സ്നേഹിക്കുന്നു എന്നും അദ്ദേഹം മനസ്സിലാക്കി. 

എക്സിബിഷനിൽ പ്രദർശിപ്പിച്ചിരുന്നഭൂപടത്തില്‍ ബോസ്നിയയുടെ ഭൂപടം എല്ലാ ഭാഗവും ശരിയായ രീതിയിലാണോ എന്ന് ഒന്നുകൂടി പരിശോധിക്കേണ്ടതാണെന്നും ഖലീഫാ തിരുമനസ്സ് ഉണർത്തുകയുണ്ടായി.

അൽബേനിയയിലെ ഒരു പ്രൊഫെസ്സർ ജൽസ വളരെ അസാധാരണമായ ഒന്നായിരുന്നു എന്ന് അഭിപ്രായപ്പെടുന്നു. ജൽസ കാരണം യഥാർത്ഥ ഇസ്‌ലാം എന്താണെന്നും അഹ്‌മദികൾക്കും മറ്റു മുസ്‌ലിംകൾക്കും ഇടയിലുള്ള വ്യത്യാസം എന്താണെന്നും തനിക്ക് മനസ്സിലായി എന്നുകൂടി അദ്ദേഹം പറയുകയുണ്ടായി.

അൽബേനിയയിലെ ഒരു ഹൈസ്കൂൾ അധ്യാപിക പറയുന്നു: കുട്ടികൾ എത്രത്തോളം അച്ചടക്കമില്ലാത്തവരാണ് എന്നെനിക്ക് നന്നായി അറിയാം. എന്നാൽ ജൽസയിൽ പങ്കെടുക്കുന്ന കുട്ടികളുടെ സത്‌പെരുമാറ്റവും അവർ തങ്ങളുടെ ഡ്യൂട്ടികൾ നിർവഹിക്കുന്നതും കണ്ട് ആ അധ്യാപിക  വളരെയധികം സ്വാധീനിക്കപ്പെട്ടു. അങ്ങനെ കുട്ടികൾ പോലും തബ്‌ലീഗിന്‍റെ ഹേതുവായി മാറുന്നു. അവർ പറയുന്നു: ഭക്ഷണം കഴിക്കുന്ന സ്ഥലത്ത് എല്ലാവരും വളരെ അച്ചടക്കത്തോടെ യാതൊരു കലഹങ്ങളും ഇല്ലാതെ പെരുമാറുന്നതും കണ്ടു.

ഖലീഫാ തിരുമനസ്സ് പറയുന്നു: മദീനയിൽ 15 വർഷത്തോളം വിദ്യാഭ്യാസം കരസ്ഥമാക്കിയ ജോർജിയയിലെ ഒരു സുന്നി പണ്ഡിതനും ജൽസയിൽ പങ്കെടുത്തിരുന്നു.  തന്‍റെ വിദ്യഭ്യാസ കാലത്ത് അഹ്‌മദിയ്യ ജമാഅത്തിനെ കുറിച്ച് തെറ്റായ കാര്യങ്ങളാണ് തനിക്ക് പഠിപ്പിച്ച് തന്നിരുന്നത്. എന്നാൽ താന്‍ അഹ്‌മദിയ്യ മിഷനറിയുമായി കൂടിക്കാഴ്ച നടത്തുകയും ജമാഅത്തിനെ കുറിച്ച് കൂടുതൽ കാര്യങ്ങൾ പഠിക്കാൻ സാധിച്ചു എന്ന് അദ്ദേഹം പറയുകയുണ്ടായി. ജമാഅത്തിനെ കൂടുതൽ അടുത്തറിയാൻ താൻ തീരുമാനിച്ചിരിക്കുന്നു എന്നും ജൽസയിൽ പങ്കെടുത്ത ശേഷം അഹ്മദിയ്യത്ത് തീർച്ചയായും ഇസ്‌ലാമിന്‍റെ ഒരു ഭാഗമാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഖലീഫാ തിരുമനസ്സിലെ പ്രഭാഷണം കേട്ട ശേഷം അഹ്‌മദികളെ കാഫിറുകളാണെന്ന് പറയുന്നത് തീർത്തും തെറ്റാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

കൊസോവോയിലെ ഒരു മുനിസിപ്പാലിറ്റിയിലെ വിദ്യാഭ്യാസ വിഭാഗത്തിലെ ഡയറക്ടർ ജൽസയിൽ പങ്കെടുത്തിരുന്നു. ജൽസയിൽ പങ്കെടുത്തതിന്‍റെ അനുഭവങ്ങളും ഖലീഫ തിരുമനസ്സിന്‍റെ പ്രഭാഷണത്തിൽ നിന്ന് തനിക്ക് ലഭിച്ച പാഠങ്ങളെ കുറിച്ചും തന്‍റെ സുഹൃത്തുക്കളോട് പറയാൻ താൻ വെമ്പൽ കൊള്ളുകയാണെന്നും തന്നോട് പ്രകടിപ്പിച്ച മഹത്തായ ആതിഥ്യ മര്യാദ ദൂരവ്യാപക സ്വാധീനമാണ് തന്നിൽ ചെലുത്തിയത് എന്നും അദ്ദേഹം പറഞ്ഞു.

ജൽസയിൽ താൻ കണ്ട ഐക്യവും സാഹോദര്യവും തന്നിൽ വളരെയധികം സ്വാധീനം ചെലുത്തി എന്ന് കൊസോവോയിലെ മേയർ പറയുന്നു: അദ്ദേഹം തുടരുന്നു: പ്രഭാഷണങ്ങൾ എല്ലാം വളരെ മികച്ചതായിരുന്നു, പ്രത്യേകിച്ചും ഖലീഫ തിരുമനസ്സിന്‍റെ പ്രഭാഷണങ്ങൾ. തനിക്ക് യഥാർത്ഥ ഇസ്‌ലാമിനെ ഇപ്പോൾ മനസ്സിലാക്കാൻ സാധിച്ചു എന്നും അദ്ദേഹം പറയുകയുണ്ടായി.

തിരുമനസ്സ് പറയുന്നു: തജികിസ്താനിലെ ഒരു അതിഥി തനിക്ക് ഖലീഫാ തിരുമനസ്സുമായി തന്‍റെ രാജ്യത്തെ കുറിച്ച് സംസാരിക്കാൻ അവസരം ലഭിച്ചു എന്നും  ഖലീഫാ തിരുമനസിന്‍റെ എല്ലാ മനുഷ്യരെയും കുറിച്ചുള്ള അവധാനത തന്നിൽ വളരെയധികം സ്വാധീനം ചെലുത്തി എന്നും പറയുകയുണ്ടായി. ജൽസയിൽ പങ്കെടുക്കുന്നതിന് മുൻപ് ഈ ജമാഅത്തിനെ കുറിച്ച് തെറ്റായ കാര്യങ്ങളാണ് താൻ കേട്ടിരുന്നത്. എന്നാൽ അതിന് വിപരീതമായി ജൽസയിൽ നിന്ന് താൻ മനുഷ്യത്വവും സാഹോദര്യവും പഠിക്കുകയുണ്ടായി എന്നുകൂടി അദ്ദേഹം കൂട്ടിച്ചേർത്തു.

സിറിയയിൽ നിന്ന് വന്ന ഒരു അതിഥി ഇപ്രകാരം പറഞ്ഞു; എന്‍റെ സുഹൃത്താണ് തന്നെ ജൽസയിൽ പങ്കെടുക്കാൻ കൊണ്ടുവന്നത്. ഒരു ദിവസം എങ്കിലും ജൽസയിൽ പങ്കെടുത്ത് വേണമെങ്കിൽ തിരിച്ചു പോയിക്കൊള്ളാൻ അദ്ദേഹം എന്നെ നിർബന്ധിച്ചു. എന്നാൽ ഇത്രയും മനോഹരമായ ഒരു അന്തരീക്ഷം കണ്ട് ഞാൻ  ജൽസയിൽ പങ്കെടുക്കാനും തറയിൽ കിടന്നുറങ്ങാനും തയ്യാറായി.  അദ്ദേഹം അഹ്മദിയ്യത്തിനോട് തന്‍റെ വിശ്വസ്തതയും ബൈഅത്ത് ചെയ്യാനുള്ള ആഗ്രഹവും പ്രകടിപ്പിച്ചു.

ഖലീഫാ തിരുമനസ്സ് പറയുന്നു: ഈജിപ്തിലെ ഒരു ഫിസിക്സ് വിദ്യാർത്ഥിയും ജൽസയിൽ പങ്കെടുക്കുകയുണ്ടായി. അദ്ദേഹം പറയുന്നു: ഫിസിക്സിൽ എല്ലാത്തിനെയും ചോദ്യം ചെയ്യാനാണ് പഠിപ്പിക്കുന്നത്. ഇദ്ദേഹം കുറച്ച് കാലം മുൻപ് അഹ്മദിയ്യത് സ്വീകരിച്ചിരുന്നു. എന്നാൽ പിന്നീട് ഇദ്ദേഹത്തിന് ചില സംശയങ്ങൾ ഉടലെടുക്കുകയും ജമാഅത്തിൽ നിന്ന് അകലാനും തുടങ്ങി. അദ്ദേഹം ജൽസയിൽ വന്നപ്പോൾ രെജിസ്റ്ററേഷൻ പ്രക്രിയ കാരണത്താൽ ഇദ്ദേഹം കുറച്ച് വൈകിയാണ് എത്തിയത്. ഖലീഫാ തിരുമനസ്സിന്‍റെ ഖുത്ബ ആരംഭിച്ചിരുന്നു. അദ്ദേഹം ജൽസ ഹാളിലേക്ക് പ്രവേശിച്ച സമയത്ത് ഖലീഫാ തന്‍റെ ഖുത്ബയിൽ ഇപ്രകാരം പറയുകയായിരുന്നു: ആരെങ്കിലും എല്ലാത്തിനെയും സംശയിക്കാനും ചോദ്യം ചെയ്യാനും ആരംഭിക്കുകയാണെങ്കിൽ ഒരു പക്ഷെ അയാൾക്ക് ഈ ലോകത്ത് ഒരു നിമിഷം പോലും കഴിയാൻ സാധിക്കുകയില്ല. (ഇത് ഹദ്റത് മസീഹ് മൗഊദ്(അ)ന്‍റെ ഉദ്ധരണിയിൽ നിന്ന് എടുത്ത ഒരു ഭാഗമാണ്.) വെള്ളം വിഷലിപ്തമാണോ എന്ന ചിന്തയിൽ വെള്ളം കുടിക്കാൻ പോലും കഴിയില്ല. അതുപോലെ ചന്തയിൽ നിന്ന് ഒന്നും തന്നെ വാങ്ങാനും കഴിയില്ല. ഇങ്ങനെയുള്ള ഒരു മനുഷ്യന് എങ്ങനെ നിലനിൽക്കാൻ കഴിയും. ഈ കാര്യം അദ്ദേഹത്തിൽ വലിയ സ്വാധീനം ചെലുത്തുകയും ഇത് ആകസ്മികമായി സംഭവിച്ചതല്ല എന്നും ഇത് തനിക്കുള്ള മാർഗ്ഗദര്ശനമാണ് എന്നും അദ്ദേഹം ചിന്തിച്ചു. അതിന് ശേഷം അദ്ദേഹത്തിന്‍റെ എല്ലാ സംശയങ്ങളും നീങ്ങിപ്പോവുകയും ചെയ്തു.

ചെക് റിപ്പബ്ലിക്കിലെ ഒരു അതിഥി ജൽസയിൽ പങ്കെടുത്തതിനാൽ അഹ്മദികളിലൂടെ തനിക്ക് ദൈവത്തെ കാണാൻ കഴിഞ്ഞു എന്ന് പറഞ്ഞു. പല വ്യക്തികളും ദൈവത്തെ കുറിച്ച് സംസാരിക്കാൻ ശ്രമിക്കുന്നു, പക്ഷെ ജനങ്ങളിലെ ഉയർന്ന ധാർമീക മൂല്യങ്ങൾ കണ്ടെത്തുന്നതിലൂടെ ദൈവത്തിലേക്ക് നയിക്കപ്പെടുന്നു എന്നും അദ്ദേഹം പറഞ്ഞു.

ഖലീഫാ തിരുമനസ്സ് പറയുന്നു: ഒരു ജർമൻ അതിഥി ഇപ്രകാരം തന്‍റെ വികാരങ്ങൾ വെളിപ്പെടുത്തി;  ഖലീഫാ തിരുമനസ്സിന്‍റെ  മനോഹരമായ പ്രഭാഷണത്തെ കുറിച്ച് വിവരിക്കാൻ തനിക്ക് വാക്കുകളില്ല. ഖലീഫാ തിരുമനസ്സ് പറഞ്ഞ കാര്യങ്ങൾ എല്ലാവരും പ്രാവർത്തികമാക്കേണ്ടതാണ്.     എല്ലാവരും എപ്പോഴും പുഞ്ചിരിക്കണം എന്ന ഖലീഫാ തിരുമനസ്സിന്‍റെ ഉപദേശം ജെര്‍മനിക്കാർ ഗൗരവത്തിൽ എടുക്കണമെന്നും അദ്ദേഹം പറഞ്ഞു. അതുപോലെ സ്ത്രീകളുടെ സ്ഥാനത്തെ കുറിച്ച് തിരുമനസ്സ് പറഞ്ഞതിനോട് തനിക്ക് പൂർണ യോജിപ്പാണ് ഉള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.

സൗഭാഗ്യവാന്മാർ അഹ്മദിയ്യത്തിലേക്ക് പ്രവേശിക്കുന്നു

ഖലീഫാ തിരുമനസ്സ് പറയുന്നു: ഏഴ് രാജ്യങ്ങളിൽ നിന്നായി 39 പേർ അഹ്‌മദിയ്യത്ത് സ്വീകരിച്ചു. സെർബിയയിൽ നിന്നും ഒരു അതിഥി പറയുന്നു; ബൈഅത്തിന്‍റെ കാഴ്ചകൾ തന്നിൽ ദൂരവ്യാപക ആത്മീയ സ്വാധീനം ചെലുത്തിയിരിക്കുന്നു. അവർക്ക് വാക്കുകളുടെ അർഥം മനസ്സിലായില്ലെങ്കിലും ആ കാഴ്ചകൾ അവരിൽ വളരെ അഗാധമായ സ്വാധീനം ചെലുത്തുകയും അവരെ ദൈവത്തിലേക്ക് അടുപ്പിക്കുകയും ചെയ്തു.

(ഇത് ഖലീഫാ തിരുമനസ്സ് വിവരിച്ച അതിഥികളുടെ വികാരപ്രകടനങ്ങളിൽ ചിലതാണ്)

ജൽസയെ കുറിച്ചുള്ള പത്ര റിപ്പോർട്ടുകൾ

4 ടീവി ചാനലുകൾ ജൽസയെ കുറിച്ച് റിപ്പോർട്ട് ചെയ്യുകയും അതിലൂടെ ഏകദേശം 41 മില്യൺ ജനങ്ങളിലേക്ക് സന്ദേശം എത്തുകയും ചെയ്തു. 11 ജർമൻ ദിനപ്രത്രങ്ങൾ ജൽസയെ കുറിച്ച് റിപ്പോർട്ടുകളും ലേഖനങ്ങളും പ്രസിദ്ധീകരിക്കുകയും 50 മില്യൺ ജനങ്ങളിലേക്ക് സന്ദേശം എത്തുകയും ചെയ്തു. 14 മില്യൺ ജനങ്ങളിലേക്ക് സന്ദേശം എത്തുന്ന രീതിയിൽ 5 റേഡിയോ സ്റ്റേഷനുകൾ ജൽസയെ കുറിച്ച് റിപ്പോർട്ട് പ്രക്ഷേപണം ചെയ്യുകയുണ്ടായി. സാമൂഹിക മാധ്യമങ്ങളിലൂടെ 2 മില്യൺ ജനങ്ങളിലേക്ക് സന്ദേശം എത്തുകയുണ്ടായി. ഇത്തരത്തിൽ മൊത്തം 108 മില്യൺ ജനങ്ങളിലേക്ക് സന്ദേശം എത്തുകയുണ്ടായി. ഇതിനെല്ലാം ഭാവിയിൽ നല്ല ഫലങ്ങൾ ഉണ്ടാകട്ടെ എന്ന് ഖലീഫാ തിരുമനസ്സ് ദുആ ചെയ്യുകയുണ്ടായി.

ഖലീഫാ തിരുമനസ്സ് പറയുന്നു: അതിഥികളുടെ വികാരപ്രകടനങ്ങളിൽ കുറച്ച് മാത്രമാണ് ഞാൻ പരാമർശിച്ചത്. നമ്മുടെ കുറവുകളെ മറച്ചു വെച്ചത് അല്ലാഹുവിന്‍റെ ഒരു വലിയ അനുഗ്രഹമാണ്. പള്ളികളുടെ ഉദ്ഘാടന വേളകളിലും അതിഥികൾ തങ്ങളുടെ വളരെ നല്ല അഭിപ്രായങ്ങൾ പങ്കുവെച്ചിട്ടുണ്ട്. അഹ്‌മദിയ്യത്തിനെ കുറിച്ചോ  അല്ലാഹുവിനോടും അവന്‍റെ സൃഷ്ടികളോടുള്ള കടമകളെ കുറിച്ചുള്ള ഇസ്‌ലാമിന്‍റെ അധ്യാപനങ്ങളെ കുറിച്ചോ തങ്ങൾക്ക് യാതൊരു അറിവും ഇല്ലായിരുന്നു എന്നും എന്നാൽ ഈ പരിപാടികളിൽ തങ്ങൾ അത് മനസ്സിലാക്കി എന്നും  അവർ പറഞ്ഞിരുന്നു. യാഥാർഥ്യമെന്തെന്നാൽ തങ്ങളുടെ അഹ്‌മദി സുഹൃത്തുക്കൾ ഇസ്‌ലാമിന്‍റെ മനോഹര അധ്യാപനങ്ങൾ തങ്ങളോട് പങ്കുവെച്ചില്ല എന്ന് ചിലർ പരാതി പറയുകയുമുണ്ടായി. അതിനാൽ ഒരു തബ്‌ലീഗി പ്രോഗ്രാം ഏർപ്പാട് ചെയ്യുകയും യാതൊരു വിധ അപകര്‍ഷതാബോധത്തിനും അടിമയാകാതെ അഹ്മദികൾ ഇസ്‌ലാം അഹ്മദിയ്യതിന്‍റെ മനോഹര അധ്യാപനങ്ങൾ മറ്റുള്ളവരിലേക്ക് എത്തിക്കേണ്ടതുമാണ്. ലീഫ്‌ലെറ്റുകൾ വിതരണം ചെയ്തത് കൊണ്ട് മാത്രം ഒന്നും ആയില്ല മറിച്ച് എല്ലാ വിധത്തിലുള്ള അവസരങ്ങളും നാം സന്ദേശം എത്തിക്കാൻ ഫലപ്രദമായി ഉപയോഗിക്കേണ്ടതാണ്. ഖലീഫാ തിരുമനസ്സ് പറയുന്നു: ജർമനിയിൽ ജനങ്ങൾ ഇപ്പോഴും മതത്തെ കുറിച്ച് സംസാരിക്കാൻ താത്പര്യമുള്ളവരാണ്. അതിനാൽ അത്തരം ആളുകളെ ഉൾപ്പെടുത്തി ഒരു പ്രോഗ്രാം ഏർപ്പാട് ചെയ്യേണ്ടതാണ്.

ഖലീഫാ പറയുന്നു: നാം നമ്മെ തന്നെ സ്വയം പരിശോധിക്കേണ്ടതാണ്. ജൽസയുടെ സംവിധാനമായാലും സ്ഥിരം വകുപ്പുകളുടെ സംവിധാനമായാലും നാം ഏറ്റവും മികച്ച സംവിധാനം ഏർപ്പെടുത്താൻ ശ്രമിക്കണം. ജൽസയുടെ ലക്‌ഷ്യം പൂർത്തീകരിക്കാൻ നാം എപ്പോഴും പരിശ്രമിക്കണം. അല്ലാഹു കരുണ ചെയ്യട്ടെ എന്നും ഭാവിയിലും എല്ലാവർക്കും ജൽസയുടെ ലക്ഷ്യങ്ങൾ പൂർത്തീകരിക്കാൻ അല്ലാഹു തൗഫീഖ് നൽകട്ടെ എന്നും ഖലീഫാ തിരുമനസ്സ് ദുആ ചെയ്യുകയുണ്ടായി.

1 Comment

ABDUL LATHEEF · സെപ്റ്റംബർ 15, 2023 at 6:37 am

masha allah good work

മറുപടി രേഖപ്പെടുത്തുക

Avatar placeholder

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Mirza_Ghulam_Ahmad
Hazrat Mirza Ghulam Ahmad – The Promised Messiah and Mahdi as
Mirza Masroor Ahmad
Hazrat Mirza Masroor Ahmad aba, the Worldwide Head and the fifth Caliph of the Ahmadiyya Muslim Community
wcpp
Download and Read the Book
World Crisis and the Pathway to Peace

More Articles

Twitter Feed