
മകൾ എന്ന സ്വർഗവാതിൽ: ഇസ്‌ലാം മാറ്റിയെഴുതിയ ലോകബോധം
നിലോഫര്‍ ടി. എ. പള്ളുരുത്തി, ബുഷ്‌റ ടി. എ. ഖാദിയാന്‍ ഉത്തർ പ്രദേശിലെ ഷാജഹാൻപൂർ ജില്ലയിൽ, ഇരുപത് ദിവസം മാത്രം പ്രായമുള്ള പെൺകുഞ്ഞിനെ ജീവനോടെ മണ്ണിൽ നിന്നും കണ്ടെത്തിയത് ഈ അടുത്താണ്.[1] ആടുകളെ മേയ്ക്കുവാൻ ഇറങ്ങിയ ഒരു ഇടയൻ തികച്ചും യാദൃശ്ചികമായി ഒരു കരച്ചിൽ കേൾക്കുവാനിടയായി. മണ്ണും ചെളിയും വാരി വെച്ചിടത്ത് നിന്നായിരുന്നു ആ ശബ്ദം കെട്ടിരുന്നത്. ചെളിയുടെ ഇടയിൽ ഒരു പിഞ്ചു പൈതലിന്‍റെ കരങ്ങൾ അയാളുടെ ശ്രദ്ധയിൽ പെട്ടു.