ലേഖനങ്ങള്‍

ആർദ്രതയും അനുകമ്പയും സ്നേഹവും സാഹോദര്യവും പഠിപ്പിക്കുന്ന മതം മനുഷ്യ ചോരയ്ക്ക് വേണ്ടി നിലവിളിക്കുമോ? മതാധ്യാപനങ്ങൾക്ക് വേട്ടക്കാരനെ സൃഷ്ടിക്കാൻ കഴിയുമോ? യഥാർഥത്തിൽ മതതീവ്രവാദം ആരുടെ സൃഷ്ടിയാണ്?
സ്ത്രീപുരുഷ സംസർഗം സാമാന്യവത്കരിക്കപ്പെട്ട ആധുനിക കാലഘട്ടത്തിൽ ഇസ്‌ലാമിക മൂല്യങ്ങൾ എങ്ങനെ പാലിക്കാമെന്ന് അഹ്‌മദിയ്യാ ഖലീഫ വിശദീകരിക്കുന്നു.
വിദ്വേഷത്താല്‍ ചിതറിക്കിടന്ന ഒരു സമൂഹത്തെ ബഹുസ്വരതയില്‍ കോര്‍ത്തിണക്കിയ മദീനാ കരാർ മനുഷ്യചരിത്രത്തില്‍ തന്നെ ഇത്തരത്തിലുള്ള ആദ്യത്തേതും കാലത്തിനു മുന്നേ സഞ്ചരിച്ചതുമായ ഒരു രേഖയാണ്.
അന്ധകാരം അതിന്‍റെ പരമസീമയിൽ എത്തുന്ന ഇരുളടഞ്ഞ കാലഘട്ടത്തിനാണ്‌ ലൈലത്തുൽ ഖദ്ർ എന്ന് പറയുന്നത്. ആ അന്ധകാരത്തെ നീക്കുന്ന ഒരു പ്രകാശത്തെ അത്തരമൊരു കാലം ആവശ്യപ്പെടുന്നതിനാൽ ഒരു ദൈവദൂതന്‍ അവതീര്‍ണനാകുന്ന സമയം കൂടിയാകുന്നു അത്.
റമദാന്‍ ബാഹ്യമായ വ്രതാനുഷ്ഠാനത്തിന്‍റെ മാത്രം മാസമല്ല. മറിച്ച്, ശാശ്വതമായ ഒരു ആത്മീയ മാറ്റം കൈവരിക്കാനുള്ള ഒരു ജീവിതരീതിയാണ് റമദാന്‍ മുന്നോട്ട് വയ്ക്കുന്നത്.
നബി തിരുമേനി(സ) ഹദ്റത്ത് ആയിശ(റ)യെ വിവാഹം ചെയ്യുമ്പോള്‍ അവര്‍ക്ക് പ്രായപൂര്‍ത്തി ആയിട്ടില്ല എന്ന് പൊതുവില്‍ വിമര്‍ശിക്കപ്പെടാറുണ്ട്. എന്നാല്‍, ചരിത്ര വസ്തുതകളുടെ അടിസ്ഥാനത്തില്‍ പരിശോധിക്കുമ്പോള്‍ ഇത് വാസ്തവവിരുദ്ധമായ ആരോപണമാണെന്ന് മനസ്സിലാക്കാം.
ഗുരുതരമായ ആഗോള സാഹചര്യങ്ങളെ മുന്‍നിര്‍ത്തി അഹ്‍മദിയ്യാ ഖലീഫ പ്രാര്‍ഥനകള്‍ക്കും, അതുപോലെ ലോകത്തും—വിശിഷ്യാ ഫലസ്തീനിലും—സമാധാനം സ്ഥാപിക്കാനും, മുസ്‌ലിം ലോകത്ത് ഐക്യം സ്ഥാപിക്കാനും ആഹ്വാനം ചെയ്യുന്നു.
യു.എൻ ദുർബലമായ ഒരു സ്ഥാപനമായി മാറിയിരിക്കുന്നു. അവിടെ കുറച്ച് പ്രബല രാജ്യങ്ങൾക്ക് മുഴുവൻ ശക്തിയും ലഭിക്കുകയും ഭൂരിപക്ഷത്തിന്‍റെ കാഴ്ചപ്പാടുകൾ ചവിട്ടി മെതിക്കപ്പെടുകയും ചെയ്യുന്നു.
വർധിച്ചു വരുന്ന ആഗോള സംഘർഷങ്ങൾക്കും കുഴപ്പങ്ങൾക്കുമിടയിൽ അഹ്‌മദികളോട് പ്രാർത്ഥനകളിൽ മുഴുകാനും തയ്യാറെടുപ്പുകൾ നടത്താനും അഹ്‌മദിയ്യാ ഖലീഫ ആഹ്വാനം ചെയ്യുന്നു.
ഇസ്‌ലാമിക ഹിജാബിനെതിരെ രോഷം പ്രകടിപ്പിക്കുന്ന ആധുനിക സമൂഹം മീഡിയകളിലും ഫാഷന്‍ വ്യവസായങ്ങളിലുമുള്ള സ്ത്രീ ലൈംഗികവത്കരണത്തിന് നേരെ കണ്ണടയ്ക്കുന്നതായാണ് കാണാന്‍ സാധിക്കുന്നത്.
റഷ്യ-യുക്രൈന്‍ സംഘര്‍ഷം കൂടുതല്‍ വ്യാപിക്കുമോ, അതോ തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതിന് പകരം, മറ്റു രാജ്യങ്ങളും യുദ്ധത്തിന് മുതിരുമോ എന്ന ആശങ്കകള്‍ നിലനില്ക്കവെ സമാധാനത്തിന് വേണ്ടി ഒരുമിച്ച് പരിശ്രമിക്കേണ്ടത് അനിവാര്യമാണ്.
വ്യക്തിസ്വാതന്ത്ര്യത്തിന് മാത്രം ഊന്നല്‍ നല്‍കാതെ, അര്‍ഹതപ്പെട്ടവരുടെയെല്ലാം അവകാശങ്ങള്‍ മാനിക്കുകയും സാമൂഹിക സുരക്ഷ ഉറപ്പ് വരുത്തുകയും ചെയ്യുന്ന ഒരു സംവിധാനമാണ് ഇസ്‌ലാം മുന്നോട്ട് വയ്ക്കുന്നത്.
പര്‍വതങ്ങള്‍ ഭൂമിയില്‍ സ്ഥാപിച്ചത് ഭൂമി കുലുങ്ങാതിരിക്കാനല്ല, ജീവിതവിഭവങ്ങളുടെ സക്രിയമായ ഒരു സ്രോതസ്സ് വര്‍ത്തിക്കാനാണ് എന്നാണ് ഖുര്‍ആന്‍ വചനങ്ങളില്‍ നിന്നും മനസ്സിലാവുന്നത്.
പര്‍വതങ്ങള്‍ ഭൂമിയില്‍ സ്ഥാപിച്ചത് ഭൂമി കുലുങ്ങാതിരിക്കാനല്ല, ജീവിതവിഭവങ്ങളുടെ സക്രിയമായ ഒരു സ്രോതസ്സ് വര്‍ത്തിക്കാനാണ് എന്നാണ് ഖുര്‍ആന്‍ വചനങ്ങളില്‍ നിന്നും മനസ്സിലാവുന്നത്.
മനുഷ്യന്‍ പൂര്‍വകല്‍പിതമായ വിധിയുടെ വെറും ബലിയാടാണോ? അവന് സ്വയം തിരഞ്ഞെടുക്കാനും നിര്‍ണ്ണയിക്കാനുമുള്ള സ്വാതന്ത്ര്യമില്ലേ? എന്താണ് ദൈവവിധിയുടെ രഹസ്യം?
മസ്തിഷ്കം യുക്തിയുടെയും ചിന്തയുടെയും ഉറവിടമാണ്. എന്നാല്‍ ഹൃദയമാണ് ആത്മീയ ഗുണങ്ങളുടെ ഉറവിടം.
നവനാസ്തികര്‍ ആരംഭിച്ച യുക്തി വിചിന്തനങ്ങളും ധൈഷണിക സംവാദങ്ങളും പ്രപഞ്ചാസ്തിത്വത്തിന്റെ നിഗൂഢയാതാര്‍ത്ഥ്യങ്ങള്‍ക്ക് യാതൊരു ഉത്തരവും നല്‍കുന്നില്ല. അയുക്തികമായ ദൈവനിഷേധത്തിന്റെ വൈകാരികത ഉത്തേജിപ്പിക്കാനുള്ള പൊള്ളയായ വാചകക്കസറത്തുകള്‍ മാത്രമാണ് അതെല്ലാം.