മഹ്ദിയുടെ മഹദ് വചനങ്ങള്‍
പാപവും മാനസാന്തരവും: ഭാഗം 2
ഓഗസ്റ്റ് 2, 2023 മനുഷ്യന്‍ നിരന്തരം അല്ലാഹുവിനോടു കരഞ്ഞുവിലപിച്ചു പാപപൊറുതി തേടുമ്പോള്‍ ‘നാം നിനക്ക് പൊറുത്തു തന്നിരിക്കുന്നു, നീ ഇഷ്ടം പോലെ ചെയ്തു കൊള്ളുക’ എന്നു ദൈവം പറയുമെന്ന് ഹദീസില്‍ വന്നിരിക്കുന്നു. വാസ്തവത്തില്‍, അയാള്‍ക്ക് മനഃപരിവര്‍ത്തനം ഉണ്ടായി എന്നാണ് ഇതുകൊണ്ട് അര്‍ഥമാക്കുന്നത്. പാപത്തോട് സ്വാഭാവികമായ നിലയില്‍ അയാള്‍ക്ക് വെറുപ്പു തോന്നുമാറാകുന്നു. മാലിന്യം തിന്നുന്ന ആടിനെ കാണുമ്പോള്‍ തനിക്കും അതു തിന്നണമെന്ന് ഒരാള്‍ പറയുകയില്ലല്ലോ. ഇതുപോലെ, ദൈവം പൊറുത്തു കൊടുത്ത മനുഷ്യനും Read more…