സ്വരാജ്യസ്നേഹത്തിന്‍റെ യഥാര്‍ഥ മാനങ്ങള്‍ ഉള്‍വഹിക്കുന്ന ഇസ്‌ലാമികാധ്യാപനങ്ങള്‍

രാജ്യത്തിന്‍റെ യശസ്സും അഭിമാനവും ഉയര്‍ത്തുകയും, രാജ്യത്തിന്‍റെയും അതിലെ ജനങ്ങളുടെയും അഭിവൃദ്ധിക്ക് വേണ്ടി കഠിനമായി പരിശ്രമിക്കുകയും ചെയ്യുക എന്നതാണ് യഥാര്‍ഥ രാജ്യസ്നേഹം കൊണ്ട് അര്‍ഥമാക്കുന്നത്

ഇസ്‌ലാം അഹ്‌മദിയ്യത്ത് ജനമനസ്സുകള്‍ കീഴടക്കുന്നു

ലോകമെമ്പാടും, വാഗ്ദത്ത മസീഹിനും(അ) ആ മഹാത്മാവിന്‍റെ ജമാഅത്തിനും മേൽ സ്പഷ്ടമായ നിലയിൽ അല്ലാഹു അനുഗ്രഹങ്ങൾ വർഷിച്ചു കൊണ്ടിരിക്കുന്നു. ഇത് അഹ്‌മദിയ്യാ മുസ്‌ലിം ജമാഅത്തിന്‍റെ സത്യതക്കുള്ള ഏറ്റവും വലിയ തെളിവാണ്.

ദുആ ഔഷധമാകുന്നു

ഓഗസ്റ്റ്‌ 9, 2023 താന്‍ ഇത്രയധികം പാപം ചെയ്തല്ലോ എന്നു ചിന്തിച്ച് പാപിയായ മനുഷ്യന്‍ ദുആയില്‍ നിന്ന് ഒരിക്കലും പിന്തിരിയരുത്. ദുആ ഔഷധമാണ്. പാപത്തോട് വിമുഖത തോന്നിത്തുടങ്ങിയത് എങ്ങനെയെന്ന് ഒടുവില്‍ അയാള്‍ കാണുന്നതാണ്. പാപത്തില്‍ നിപതിച്ച് ദുആ സ്വീകാര്യതയില്‍ നിരാശരാവുകയും തൗബയിലേക്ക് മടങ്ങാതിരിക്കുകയും ചെയ്യുന്നവര്‍ അവസാനം പ്രവാചകന്മാരെയും അവര്‍ ചെലുത്തുന്ന പ്രഭാവങ്ങളെയും നിഷേധിക്കുന്നു. [മല്‍ഫൂസാത്ത് വാ. 1 പേ. 4] വിവര്‍ത്തനം: ബി. എം. ആരിഫ് മുഹമ്മദ്‌

യു.കെ ജല്‍സ സാലാന: ഒരാത്മീയ സംഗമത്തിന്‍റെ അപരിമേയമായ അനുഗ്രഹങ്ങളുടെ ലഘുവിവരണം

സർവശക്തനായ ദൈവവുമായി ജീവിതകാലം മുഴുവൻ ബന്ധപ്പെട്ടിരിക്കാൻ അല്ലാഹു നമ്മെ പ്രാപ്തരാക്കട്ടെ. നമ്മുടെ വിശ്വാസം ദൃഢപ്പെടുന്നതിന് ഈ ജല്‍സ കാരണമായിത്തീരട്ടെ.

പാപവും മാനസാന്തരവും: ഭാഗം 2

ഓഗസ്റ്റ്‌ 2, 2023 മനുഷ്യന്‍ നിരന്തരം അല്ലാഹുവിനോടു കരഞ്ഞുവിലപിച്ചു പാപപൊറുതി തേടുമ്പോള്‍ ‘നാം നിനക്ക് പൊറുത്തു തന്നിരിക്കുന്നു, നീ ഇഷ്ടം പോലെ ചെയ്തു കൊള്ളുക’ എന്നു ദൈവം പറയുമെന്ന് ഹദീസില്‍ വന്നിരിക്കുന്നു. വാസ്തവത്തില്‍, അയാള്‍ക്ക് മനഃപരിവര്‍ത്തനം ഉണ്ടായി എന്നാണ് ഇതുകൊണ്ട് അര്‍ഥമാക്കുന്നത്. പാപത്തോട് സ്വാഭാവികമായ നിലയില്‍ അയാള്‍ക്ക് വെറുപ്പു തോന്നുമാറാകുന്നു. മാലിന്യം തിന്നുന്ന ആടിനെ കാണുമ്പോള്‍ തനിക്കും അതു തിന്നണമെന്ന് ഒരാള്‍ പറയുകയില്ലല്ലോ. ഇതുപോലെ, ദൈവം പൊറുത്തു കൊടുത്ത മനുഷ്യനും Read more…

ജല്‍സയുടെ യഥാർഥ ഉദ്ദേശ്യം പൂർത്തിയാക്കുക

ഈ സമ്മേളനത്തെ വെറുമൊരു ലൗകികമേളയായി കണക്കാക്കരുത്. മറിച്ച്, ഇതിന് ഒരു നിയതലക്ഷ്യമുണ്ട്; നമ്മുടെ ആത്മീയവും ബൗധികവും ധാർമികവുമായ അവസ്ഥകൾ മെച്ചപ്പെടുത്തുകയും, ദൈവത്തോടും അവന്‍റെ ദൂതനോടും(സ) സ്നേഹം സ്ഥാപിക്കുകയും ചെയ്യുക എന്നതാണ് ആ ലക്ഷ്യം.

ജംഇയ്യത്ത് ഉലമായെ ഹിന്ദിന്‍റെ പ്രസ്താവന ഭിന്നിപ്പുളവാക്കുന്നതും മതസൗഹാര്‍ദത്തിന്‍റെ തത്ത്വങ്ങള്‍ക്ക് വിരുദ്ധവുമാണ്

ജൂലൈ 29, 2023 ജംഇയ്യത്ത് ഉലമായെ ഹിന്ദ്‌ പുറത്തിറക്കിയ പത്രക്കുറിപ്പില്‍ അഹ്‌മദിയ്യാ മുസ്‌ലിം ജമാഅത്തിനെക്കുറിച്ചും അതിന്‍റെ ഇന്ത്യയില്‍ ഉള്ള നിയമസാധുതയെ കുറിച്ചും അടിസ്ഥാനരഹിതവും തെറ്റിദ്ധാരണാജനകവുമായ വിവരങ്ങള്‍ അടങ്ങിയിട്ടുണ്ട്. ജംഇയ്യത്ത് ഉലമായെ ഹിന്ദ് (ഇന്ത്യൻ മുസ്‌ലിം പണ്ഡിതന്മാരുടെ ഒരു സംഘടന) അടുത്തിടെ പുറത്തിറക്കിയ ഒരു പത്രക്കുറിപ്പിൽ ആന്ധ്രാപ്രദേശ് വഖഫ് ബോർഡിന്‍റെ അഹ്‌മദിയ്യാ മുസ്‌ലിം ജമാഅത്തിനെ അമുസ്‌ലിങ്ങളായി പ്രഖ്യാപിച്ചുകൊണ്ടുള്ള പ്രസ്താവനയെ പിന്തുണച്ചിട്ടുണ്ട്. മതങ്ങൾക്കിടയിൽ ഭിന്നിപ്പുണ്ടാക്കുന്നത് കൊണ്ടും മതസൗഹാര്‍ദത്തിന്‍റെ തത്ത്വങ്ങൾക്ക് എതിരായത് കൊണ്ടും അഹ്‌മദിയ്യാ Read more…

മതസ്വാതന്ത്ര്യം ഒരു വ്യക്തിയുടെ മൗലികാവകാശമാണ്

ജൂലൈ 27, 2023 മതസ്വാതന്ത്ര്യം ഒരു വ്യക്തിയുടെ മൗലികാവകാശമാണ്. ഒരു സംഘടനക്കും സ്ഥാപനത്തിനും ഈ അവകാശം ഇല്ലാതാക്കാൻ സാധിക്കില്ല. അഹ്‌മദി  മുസ്‌ലിങ്ങളെ അമുസ്‌ലിങ്ങളായി പ്രഖ്യാപിച്ച പ്രമേയത്തെ അപലപിച്ച കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയത്തോട് അഹ്‌മദിയ്യാ മുസ്‌ലിം ജമാഅത്ത് നന്ദി അറിയിക്കുന്നു. ഞങ്ങളുടെ അഭ്യർത്ഥനയോട് കേന്ദ്രമന്ത്രാലയം ഉടൻ പ്രതികരിക്കുകയും പ്രസ്തുത പ്രമേയം നിയമ വിരുദ്ധവും ഭരണഘടനാ വിരുദ്ധവുമാണെന്ന് പ്രസ്താവിക്കുകയും ചെയ്തു. ഒരു മുസ്‌ലിം സംഘടന പുറപ്പെടുവിച്ച ഫത്‌വയുടെ (മതവിധി) അടിസ്ഥാനത്തിൽ ഇന്ത്യയിലെ ഒരു Read more…

പാപവും മാനസാന്തരവും: ഭാഗം 1

ജൂലൈ 26, 2023 പാപത്തിന്‍റെ പൊരുള്‍ എന്നത് ദൈവം അതിനെ സൃഷ്ടിച്ച് ആയിരക്കണക്കിനു വര്‍ഷങ്ങള്‍ക്കു ശേഷം പാപം പൊറുത്തു കൊടുക്കണമെന്ന ആശയം ഉദിക്കുക എന്നതല്ല. ഉദാഹരണമായി, ഈച്ചയുടെ രണ്ടു ചിറകുകളില്‍ ഒന്നില്‍ വിഷസംഹാരിയും മറ്റേതില്‍ വിഷവും അടങ്ങിയിരിക്കുന്നതുപോലെ, മനുഷ്യനും രണ്ടു ചിറകുകളുണ്ട്. ഒന്ന്, പാപത്തിന്‍റെതാണെങ്കില്‍, മറ്റേത് ലജ്ജയുടെയും തൗബ അഥവാ മാനസാന്തരത്തിന്‍റെയും ഖേദത്തിന്‍റെയുമാണ്. ഇതൊരു പൊതുതത്ത്വമത്രേ. ഒരടിമയെ കഠിനമായി മര്‍ദിക്കുന്ന വ്യക്തി അതിനുശേഷം ഖേദിക്കുന്നു; ഇവിടെ രണ്ടു ചിറകുകളും ഒരുമിച്ചു Read more…

മാസാന്തര സൃഷ്ടിസേവന യജ്ഞം: ലജ്നാ ഇമായില്ലാഹ് പാലക്കാട്-തൃശൂര്‍ വിഭാഗം കരുതല്‍ സംഘടനയിലേക്ക് ഭക്ഷണപ്പൊതികള്‍ സംഭാവന ചെയ്തു

ജൂലൈ 24, 2023 അഹ്‌മദിയ്യാ മുസ്‌ലിം ജമാഅത്തിന്‍റെ വനിതാ സംഘടനയായ ലജ്നാ ഈമാഇല്ലായുടെ പാലക്കാട്-തൃശൂര്‍ വിഭാഗം കേരളത്തിലുടനീളം പ്രവര്‍ത്തിച്ചു വരുന്ന കരുതല്‍ എന്ന ജീവകാരുണ്യ സംഘടനയിലേക്ക് മുന്നൂറ് ഭക്ഷണപ്പൊതികള്‍ സംഭാവന ചെയ്തു. ലജ്നാ ഇമായില്ലായുടെ പ്രധാന പദ്ധതിയായ ഖിദ്മത്തെ ഖല്‍ക്ക് (സൃഷ്ടിസേവനം) എന്നതിന്‍റെ ഭാഗമായി മെയ്‌ 25, 2023ന് പാലക്കാട് അഹ്‌മദിയ്യാ മുസ്‌ലിം മസ്ജിദില്‍ വച്ചായിരുന്നു പരിപാടി. ലജ്നാ ഇമായില്ലാഹ് പാലക്കാട്‌-തൃശൂർ പ്രസിഡൻറ് രഹ്‌നാ കമാൽ സാഹിബയുടെ നേതൃത്വത്തിലായിരുന്നു പരിപാടി Read more…