
ഖൈബറിന്റെ വിജയം കാരണം മദീനയിലെ ജീവിതനിലവാരം ഉയർന്നു. ഈ യുദ്ധത്തിന് ശേഷമാണ് മദീനവാസികൾ ആദ്യമായി വയറുനിറയെ ഭക്ഷണം കഴിച്ചത് എന്ന് നിവേദനങ്ങളിൽ രേഖപ്പെട്ടു കിടക്കുന്നു.
ഖൈബറിൽ നിന്ന് ലഭിച്ച യുദ്ധമുതലുകളിൽ തൗറാത്തിന്റെ ചില കയ്യെഴുത്ത് പ്രതികളും ഉള്പ്പെട്ടിരുന്നു. നബി തിരുമേനി(സ) അത് ശ്രദ്ധാപൂർവം സംരക്ഷിക്കുകയും യഹൂദികളുടെ അഭ്യർഥനപ്രകാരം അത് തിരിച്ചു നല്കുകയും ചെയ്തു.
ഈ റമദാനിൽ നാം സൽക്കർമങ്ങളിലേക്കും ആരാധന കർമങ്ങളിലേക്കും ശ്രദ്ധ തിരിച്ചു. എന്നാല്, ഈ പരിശ്രമം റമദാൻ മാസത്തോടുകൂടി അവസാനിപ്പിക്കേണ്ടതല്ല. മറിച്ച്, അത് വർഷം മുഴുവൻ തുടർന്നുകൊണ്ടുപോകേണ്ടതാണ്.
ഹദ്റത്ത് അഹ്മദ്(അ)ന്റെ സത്യസാക്ഷ്യത്തിനായി അല്ലാഹു പല ദൃഷ്ടാന്തങ്ങളും പ്രകടമാക്കി. അതിൽ ആകാശീയമായ ഒരു ദൃഷ്ടാന്തം ആയിരുന്നു സ്പഷ്ടമായി പൂര്ത്തിയായ സൂര്യ ചന്ദ്രഗ്രഹണങ്ങൾ.
നാം വിശുദ്ധ ഖുർആനെ സ്നേഹിക്കുന്നു എന്ന വാദം, വാക്കുകളിൽ മാത്രം ഒതുക്കാതെ, അതിന്റെ അധ്യാപനങ്ങള് ജീവിതത്തിൽ പകർത്താന് ശ്രമിക്കേണ്ടതാണ്.
റമദാൻ മാസത്തിൽ മാത്രമേ ആരാധനകൾ അനുഷ്ഠിക്കേണ്ടതുള്ളൂ എന്ന് ചിലർ ചിന്തിക്കാറുണ്ട്. ഇത് തികച്ചും തെറ്റായ ചിന്താഗതി ആണ്. വർഷം മുഴുവനും നിലനിർത്തുന്നതിന് വേണ്ടിയാണ്, ഈ മാസത്തിൽ ആരാധനകളിലേക്ക് പ്രത്യേകം ശ്രദ്ധ ചെലുത്തപ്പെട്ടിരിക്കുന്നത്.
യഹൂദികളുടെ കുറ്റകൃത്യങ്ങളും അപ്പോഴത്തെ സാഹചര്യങ്ങളും വിശകലനം ചെയ്യുമ്പോൾ, നബിതിരുമേനി(സ)യുടെ പ്രവർത്തനങ്ങൾ എത്രത്തോളം ഉചിതമായിരുന്നെന്ന് മാത്രമല്ല, എത്രത്തോളം കാരുണ്യത്തോടുകൂടിയാണ് യഹൂദികൾക്ക് മാപ്പ് നൽകിയതെന്നും സ്വന്തം നാട്ടിൽതന്നെ താമസം തുടരാൻ അനുവാദം നൽകിയതെന്നും മനസ്സിലാകുന്നതാണ്.
മതപരമായ വിഷയങ്ങളിലും ഭൗതീക വിഷയങ്ങളിലും ഉള്ള ഹദ്റത്ത് മിർസാ ബശീറുദ്ദീൻ മഹ്മൂദ് അഹ്മദ്(റ)ന്റെ രചനകൾ വിജ്ഞാനത്തിന്റെ നിധിയാണ്. എല്ലാ അർത്ഥത്തിലും അദ്ദേഹം വാഗ്ദത്ത മസീഹ്(അ)ന് നൽകപ്പെട്ട സുവാര്ത്തയുടെ പൂർത്തീകരണം ആയിരുന്നു.
നിധിയുടെ സ്ഥാനം വെളിപ്പെടുത്താത്തതിന്റെ പേരില് കിനാന പീഡിപ്പിക്കപ്പെട്ടു എന്നത് തെറ്റാണ്. ഒരു മുസ്ലിമിനെ കൊലപ്പെടുത്തിയതിന്റെ പേരിലാണ് അദ്ദേഹം വധിക്കപ്പെട്ടത്.
ശത്രുവുമായി മുഖാമുഖം വരാന് ഒരിക്കലും ആഗ്രഹിക്കരുതെന്നും, എന്നാല് അങ്ങനെ യുദ്ധം ചെയ്യാന് നിര്ബന്ധിതരായാല് ഒരിക്കലും പിന്തിരിഞ്ഞു പോകരുതെന്നും പ്രവാചകന്(സ) മുസ്ലീങ്ങളെ ഉപദേശിച്ചു.
© 2021 All rights reserved