ജുമുഅ ഖുത്ബ
അഹ്‌മദിയ്യാ മുസ്‌ലിം ജമാഅത്തിന്‍റെ ആഗോള നേതാവും അഞ്ചാം ഖലീഫയുമായ ഹദ്റത്ത് മിര്‍സാ മസ്റൂര്‍ അഹ്‌മദ്(അയ്യദഹുല്ലാഹ്)ന്‍റെ ജുമുഅ ഖുത്ബകളുടെ സംഗ്രഹങ്ങള്‍

തിരുനബി ചരിത്രം: ഹദ്റത്ത് ആയിശ(റ)യുടെ വിവാഹം; ഇസ്രായേല്‍-ഫലസ്തീന്‍ പ്രശ്നത്തെ കുറിച്ച് മാർഗനിർദേശം
യുദ്ധം നടക്കുകയാണെങ്കില്‍ അതിന്‍റെ പരിണിത ഫലങ്ങള്‍ സാധാരണക്കാരന് ചിന്തിക്കാന്‍ പോലും സാധിക്കില്ല. ഈ സാഹചര്യത്തില്‍ മുസ്‌ലിം രാഷ്ട്രങ്ങള്‍ പര്‌സപര ഭിന്നതകള്‍ ഒഴിവാക്കിക്കൊണ്ട് ഐക്യപ്പെടേണ്ടതാണ്.

തിരുനബി ചരിത്രം: രണ്ട് കെട്ടിച്ചമച്ച സംഭവങ്ങള്‍
ഇസ്‌ലാമിക ചരിത്ര ഗ്രന്ഥങ്ങളില്‍ രേഖപ്പെട്ടിട്ടുള്ള രണ്ട് സംഭവങ്ങളാണ് അസ്മാ എന്ന സ്ത്രീയുടെയും അബൂ അഫക്ക് എന്ന വ്യക്തിയുടെയും വധശിക്ഷയുമായി ബന്ധപ്പെട്ട സംഭവങ്ങള്‍. എന്നാല്‍, ഈ രണ്ട് സംഭവങ്ങളിലും കാര്യമായ പൊരുത്തക്കേടുകള്‍ ഉണ്ടെന്നും ആയതിനാല്‍ ഇവ കെട്ടിച്ചമച്ചതാകാമെന്നുമാണ് ഇവയെ സൂക്ഷ്മമായി പരിശോധിക്കുമ്പോള്‍ വ്യക്തമാകുന്നത്.

തിരുനബി ചരിത്രം: ബദ്ര്‍ യുദ്ധത്തിന് ശേഷമുള്ള സംഭവങ്ങള്‍
ഇസ്‌ലാമിനെതിരെ ആളുകളെ പ്രേരിപ്പിച്ചുവെന്ന കാരണത്താല്‍ വധിക്കപ്പെട്ട അസ്മാ ബിന്‍ത്ത് മര്‍വാന്‍ എന്ന ഒരു സ്ത്രീയുടെ സംഭവം ചരിത്രത്തില്‍ രേഖപ്പെട്ടതായി കാണാം. എന്നാല്‍, വിശദമായ പഠനത്തില്‍ നിന്നും മനസ്സിലാകുന്നത് ഈ സംഭവം അടിസ്ഥാനരഹിതമാണ് എന്നാണ്.

തിരുനബി ചരിത്രം: പേർഷ്യൻ സാമ്രാജ്യത്തിനു മേൽ റോമാ സാമ്രാജ്യത്തിന്‍റെ വിജയത്തെ കുറിച്ചുള്ള പ്രവചനം
“റോമാക്കാര്‍ പരാജയപ്പെട്ടിരിക്കുന്നു. ഏറ്റവും അടുത്ത് കിടക്കുന്ന ദേശത്ത് വെച്ച്. അവരുടെ പരാജയത്തിനുശേഷം താമസിയാതെ അവര്‍ വിജയിക്കുന്നതുമാണ്” – വിശുദ്ധ ഖുര്‍ആന്‍ 30:2-5

അല്ലാഹുവിന്റെ പ്രീതി നേടാൻ പരിശ്രമിച്ച ഭക്തരായ വ്യക്തികൾ
ദൈവത്തിന്‍റെയും അവന്‍റെ ദൂതന്‍റെയും കല്പനകള്‍ അനുസരിച്ചു കൊണ്ടും മാനവികതയ്ക്ക് സേവനം ചെയ്തുകൊണ്ടും തങ്ങളുടെ ജീവിതം ചിലവഴിക്കുന്നവര്‍ സ്വര്‍ഗാവകാശികളാകുന്നു.

ജല്‍സ സാലാന ജര്‍മനിയെ സംബന്ധിച്ച് ലഘുവിവരണം
ജൽസ ഏറ്റവും മികച്ച രീതിയിലാണ് സംഘടിപ്പിച്ചിരുന്നത്. പരസ്പരമുള്ള സ്നേഹം എങ്ങനെയാണ് ലോകത്തെ ഒരു മികച്ച പ്രദേശമാക്കുമെന്നതിന് ജൽസ ഒരു ഉത്തമ ഉദാഹരമാണ്.

പശ്ചാത്താപവും പാപപൊറുതിയും കൊണ്ടുള്ള യഥാര്‍ഥ വിവക്ഷ
ദൈവത്തിന്‍റെ കൃപയില്ലാതെ ഒരാൾക്ക് ഒന്നും നേടാൻ കഴിയില്ല. അതിനാൽ ഒരാൾ എപ്പോഴും അവന്‍റെ കൃപയും സഹായവും തേടിക്കൊണ്ടിരിക്കേണ്ടതുണ്ട്.

ഭാരവാഹികളെ തിരഞ്ഞെടുക്കുമ്പോള്‍ അര്‍ഹതയ്ക്ക് പ്രഥമ പരിഗണന നല്കുക
ഭാരവാഹികള്‍ തങ്ങളില്‍ അര്‍പ്പിതമായ കടമകള്‍ ആത്മാര്‍ഥമായും, തങ്ങളുടെ എല്ലാ കഴിവുകളും ഉപയോഗിച്ചു കൊണ്ടും നിറവേറ്റാന്‍ പരിശ്രമിച്ചു കൊണ്ടിരിക്കേണ്ടതാണ്.

ഇസ്‌ലാം അഹ്‌മദിയ്യത്ത് ജനമനസ്സുകള്‍ കീഴടക്കുന്നു
ലോകമെമ്പാടും, വാഗ്ദത്ത മസീഹിനും(അ) ആ മഹാത്മാവിന്‍റെ ജമാഅത്തിനും മേൽ സ്പഷ്ടമായ നിലയിൽ അല്ലാഹു അനുഗ്രഹങ്ങൾ വർഷിച്ചു കൊണ്ടിരിക്കുന്നു. ഇത് അഹ്‌മദിയ്യാ മുസ്‌ലിം ജമാഅത്തിന്‍റെ സത്യതക്കുള്ള ഏറ്റവും വലിയ തെളിവാണ്.

യു.കെ ജല്‍സ സാലാന: ഒരാത്മീയ സംഗമത്തിന്‍റെ അപരിമേയമായ അനുഗ്രഹങ്ങളുടെ ലഘുവിവരണം
സർവശക്തനായ ദൈവവുമായി ജീവിതകാലം മുഴുവൻ ബന്ധപ്പെട്ടിരിക്കാൻ അല്ലാഹു നമ്മെ പ്രാപ്തരാക്കട്ടെ. നമ്മുടെ വിശ്വാസം ദൃഢപ്പെടുന്നതിന് ഈ ജല്‍സ കാരണമായിത്തീരട്ടെ.

തിരുനബിചരിത്രം: ഹുനൈൻ യുദ്ധം
പതിനായിരം പേരടങ്ങിയ സൈന്യം വീണ്ടും പ്രവാചകൻ ﷺ യുടെ ചുറ്റും ഒരുമിച്ചു. അങ്ങനെ തോൽവി ഉറപ്പാണെന്ന് തോന്നിയിരുന്ന അവസ്ഥ അത്ഭുതകരമായ വിജയമായി മാറി

ഹുനൈന്‍ യുദ്ധനീക്കം
മുസ്ലീം സൈന്യം ചിതറിയപ്പോള്‍ നബി തിരുമേനി ﷺ യുദ്ധക്കളത്തില്‍ ഉറച്ചുനിന്നു എന്നും ഒരു ഘട്ടത്തില്‍ ശത്രുസൈന്യത്തിന് നേരെ മുന്നോട്ട് പോയി എന്നും രേഖപ്പെടുത്തിയിട്ടുണ്ട്

തിരുനബിചരിത്രം: ഹുനൈൻ യുദ്ധത്തിന്‍റെ പശ്ചാത്തലം
ഹവാസിൻകാരെപ്പോലെ ഒരു ജനതയുമായി ഇതിനുമുമ്പ് നബിതിരുമേനി(സ) യുദ്ധം ചെയ്തിട്ടില്ലെന്നും, എല്ലാവരും ഒറ്റക്കെട്ടായി ശക്തമായ ആക്രമണം നടത്തണമെന്നും, ആദ്യം ആക്രമിക്കുന്നവർക്കായിരിക്കും അന്തിമവിജയം എന്നും മാലിക് പറയുന്നത് കേട്ടു

മക്കാവിജയത്തിനു ശേഷമുളള ചില സൈനിക നീക്കങ്ങൾ
നോഹയുടെ കാലത്ത് നിലനിന്നിരുന്ന അതേ വിഗ്രഹങ്ങൾ അറേബ്യയിലും നിലവിലുണ്ടായിരുന്നുവെന്നും നോഹയുടെ കാലത്തെ കുലീനരായ ആളുകളുടെ പേരിലാണ് അവയ്ക്ക് പേരിട്ടതെന്നും രേഖപ്പെടുത്തിയിട്ടുണ്ട്

തിരുനബിചരിത്രം: മക്കാ വിജയത്തിന് ശേഷം കഠിന ശത്രുക്കൾ ഇസ്‌ലാം സ്വീകരിക്കുന്നു
വിഗ്രഹങ്ങൾ നീക്കം ചെയ്യുന്നതിലൂടെ ജനങ്ങളുടെ ഹൃദയങ്ങളിൽ ഇവയെ കുറിച്ച് ഉണ്ടായിരുന്ന ഭയം ഇല്ലാതാവുകയും ഏക സത്യദൈവത്തെ മാത്രമേ ഭയപ്പെടേണ്ടതുള്ളൂ എന്ന് അവർ മനസ്സിലാക്കുകയും ചെയ്തു

ജൽസാ സാലാന യുകെ: അവലോകനവും പങ്കെടുത്തവരുടെ പ്രതികരണങ്ങളും
ഈ ജമാഅത്ത് ലോകമെമ്പാടുമുള്ള ഹൃദയങ്ങളെ സമാധാനത്തിലും ഐക്യത്തിലും ഒരുമിപ്പിക്കാൻ പ്രേരിപ്പിക്കുന്നു. കൂടാതെ അത് പഠിപ്പിക്കുന്ന കാര്യങ്ങൾ യഥാർഥത്തിൽ പ്രാവർത്തികമാക്കുകയും ചെയ്യുന്നു

വാർഷിക സമ്മേളനത്തിൽ പങ്കെടുക്കുന്നവർക്കുള്ള മാർഗ്ഗനിർദ്ദേശങ്ങൾ
ഇവിടെ നൽകപ്പെടുന്ന സന്ദേശങ്ങൾ സശ്രദ്ധം കേൾക്കുകയും അവ പ്രാവർത്തികമാക്കാൻ ശ്രമിക്കുകയും അല്ലാഹുവിനെ നിരന്തരം സ്മരിക്കുകയും ചെയ്യുമ്പോഴാണ് ഈ മൂന്ന് ദിവസം ഫലപ്രദമായി എന്ന് പറയാൻ സാധിക്കുക

തിരുനബിചരിത്രം: മക്കാ വിജയവുമായി ബന്ധപ്പെട്ട സംഭവങ്ങൾ
സർ വില്യം മ്യൂർ, സർ മോണ്ട്ഗോമറി തുടങ്ങിയ ഓറിയന്റലിസ്റ്റുകൾ മക്കാ വിജയത്തെക്കുറിച്ച് എഴുതവെ നബി(സ)യുടെ നീതിപൂർവമായ പെരുമാറ്റത്തെ എടുത്ത് പറഞ്ഞിട്ടുണ്ട്

തിരുനബിചരിത്രം: മക്കാ വിജയത്തിന് ശേഷമുള്ള സംഭവങ്ങള്‍
നബിതിരുമേനി(സ) പറഞ്ഞു: അല്ലാഹുവിനു വേണ്ടിയാണ് ഞാൻ മദീനയിലേക്ക് പലായനം ചെയ്തത്. എന്‍റെ ജീവിതവും മരണവും ഇനി മദീനയില്‍ തന്നെയായിരിക്കും.

തിരുനബി ചരിത്രം: മക്കാ വിജയവുമായി ബന്ധപ്പെട്ട സംഭവങ്ങള്‍
തന്നെ എല്ലാ രീതിയിലും എതിര്‍ത്തവരോട് മക്കാവിജയ സമയത്ത് പ്രവാചകന്‍(സ) പറഞ്ഞു: “ഇന്ന് നിങ്ങള്‍ക്ക് മേല്‍ യാതൊരു കുറ്റവുമില്ല.”