ജുമുഅ ഖുത്ബ

അഹ്‌മദിയ്യാ മുസ്‌ലിം ജമാഅത്തിന്‍റെ ആഗോള നേതാവും അഞ്ചാം ഖലീഫയുമായ ഹദ്റത്ത് മിര്‍സാ മസ്റൂര്‍ അഹ്‌മദ്(അയ്യദഹുല്ലാഹ്)ന്‍റെ ജുമുഅ ഖുത്ബകളുടെ സംഗ്രഹങ്ങള്‍

തിരുനബി ചരിത്രം-ഉഹുദ് യുദ്ധത്തിന്‍റെ ആരംഭവും, ഫലസ്തീനുകാര്‍ക്കു വേണ്ടി പ്രാര്‍ഥനകളും

ശത്രുസൈന്യത്തെ അപേക്ഷിച്ച് മുസ്‌ലീങ്ങള്‍ വളരെ ദുര്‍ബലരായിരുന്നു. അംഗബലത്തിലും ആയുധബലത്തിലും തങ്ങളെക്കാള്‍ ഏതാണ്ട് നാല് മടങ്ങ ശക്തരായ ഖുറൈശികളെയാണ് മുസ്‌ലീങ്ങള്‍ നേരിട്ടത്.

തിരുനബിചരിത്രം-ഉഹുദ് യുദ്ധത്തിന് മുമ്പുള്ള സംഭവങ്ങളും ഫലസ്തീന് വേണ്ടി പ്രാർത്ഥനക്കുള്ള ആഹ്വാനവും

മുസ്‌ലിം രാജ്യങ്ങളുടെ ശബ്ദവും ഉയർന്നുവരുന്നുണ്ട്; പക്ഷേ അവർ ഒന്നിച്ച് യുദ്ധം അവസാനിക്കുന്നതിന് വേണ്ടി പരിശ്രമിക്കാത്തിടത്തോളം ഒരു പ്രയോജനവുമില്ല. അല്ലാഹു മുസ്ലിംകൾക്കിടയിൽ ഐക്യം സൃഷ്ടിക്കുമാറാകട്ടെ.

തിരുനബി ചരിത്രം: ഉഹുദ് യുദ്ധത്തിലേക്ക് നയിച്ച ഘടകങ്ങൾ

നീതി, ക്രമസമാധാനം തുടങ്ങിയ അടിസ്ഥാന തത്ത്വങ്ങള്‍ നടപ്പില്‍ വരുത്തുക എന്ന വിശുദ്ധ ഖുര്‍ആന്‍റെ കല്പനയുടെ പ്രായോഗിക പ്രതിഫലനമായിരുന്നു നബിതിരുമേനി(സ) യുടെ ജീവിതം

വാഗ്ദത്ത മസീഹ്(അ)ന്‍റെ സത്യസാക്ഷ്യത്തിന് വര്‍ത്തമാനകാല സാക്ഷ്യങ്ങള്‍

ലോകത്ത് നിന്നും വിശ്വാസം അപ്രത്യക്ഷമായ കാലത്ത് വിശ്വാസം പുനഃസ്ഥാപിക്കുന്നതിനും ഇസ്‌ലാമിനെ പ്രകൃതി വാദികളുടെയും നിരീശ്വരവാദികളുടെയും ആക്രമണത്തിൽ നിന്ന് സംരക്ഷിക്കുന്നതിനാണ് വാഗ്ദത്ത മസീഹ്(അ) ആഗതരായത്.

തിരുനബി(സ)ചരിത്രം: ചില സംഭവങ്ങളുടെ വിവരണം; ഫലസ്തീനുവേണ്ടി പ്രാര്‍ഥനയ്ക്കുള്ള ആഹ്വാനം

ഈ യുദ്ധം തുടരുകയും ലോകമഹായുദ്ധമായി വ്യാപിക്കുകയും ചെയ്താൽ യുഎൻ പോലും നിലനിൽക്കില്ല എന്നാണ് മനസ്സിലാകുന്നത്. അല്ലാഹു ലോകത്തിന് ജ്ഞാനം നൽകട്ടെ.

തിരുനബി ചരിത്രം: ചില സംഭവങ്ങളുടെ വിവരണം; ഹമാസ്-ഇസ്റായേൽ യുദ്ധപശ്ചാത്തലത്തിൽ പ്രാര്‍ഥനക്കുള്ള ആഹ്വാനം

സര്‍ക്കാരുകളും രാഷ്ട്രീയക്കാരും ഫലസ്തീനികളുടെ ജീവന് ഒരു പ്രാധാന്യവും നല്കുന്നില്ല. അവര്‍ക്ക് അവരുടേതായ താല്പര്യങ്ങളുണ്ട്. എന്നിരുന്നാലും, സര്‍വ ശക്തനായ അല്ലാഹു ഒരു നിശ്ചിത സമയത്തേക്ക് മാത്രമേ അവധി നല്കുകയുള്ളൂ.

പ്രിയപ്പെട്ടതില്‍ നിന്ന് ചെലവഴിക്കുക: തഹ്‌രീക്കെ ജദീദിന്‍റെ സർവസാരം

അഹ്‌മദിയ്യാ ജമാഅത്തിന്‍റെ വ്യാപനത്തിലൂടെ ഇസ്‌ലാമിക പതാക ലോകത്തെല്ലായിടത്തും നിലനാട്ടപ്പെടുന്നതിന് വേണ്ടിയാണ് ഇത്തരം സാമ്പത്തിക ത്യാഗങ്ങളുണ്ടാകുന്നത്.

തിരുനബി ചരിത്രം: ചില സംഭവങ്ങളുടെ വിവരണം; ഹമാസ്-ഇസ്രായേൽ യുദ്ധത്തില്‍ നീതിക്കായുള്ള ആഹ്വാനം

ഈ സന്ദര്‍ഭത്തില്‍ നാം വളരെയധികം പ്രാർഥിക്കുകയും നീതിയുടെ സന്ദേശം എല്ലായിടത്തും പ്രചരിപ്പിക്കാൻ ശ്രമിക്കുകയും ചെയ്യേണ്ടതാണ്.

തിരുനബി ചരിത്രം: ചില സംഭവങ്ങളുടെ വിവരണം, ഫലസ്തീന്‍-ഇസ്രായേല്‍ പ്രശ്നത്തെ മുൻനിറുത്തിയുള്ള പ്രാർഥനകള്‍

മുസ്‌ലിം രാജ്യങ്ങള്‍ ഒരുമിക്കണം. എല്ലാ മുസ്‌ലിം രാജ്യങ്ങളും ഒരേ ശബ്ദത്തില്‍ പ്രതികരിക്കുകയാണെങ്കില്‍ അത് ശക്തമായ ഒരു സ്വാധീനം ചെലുത്തുന്നതായിരിക്കും.

തിരുനബി ചരിത്രം: ഹദ്റത്ത് ആയിശ(റ)യുടെ വിവാഹം; ഇസ്രായേല്‍-ഫലസ്തീന്‍ പ്രശ്നത്തെ കുറിച്ച് മാർഗനിർദേശം

യുദ്ധം നടക്കുകയാണെങ്കില്‍ അതിന്‍റെ പരിണിത ഫലങ്ങള്‍ സാധാരണക്കാരന് ചിന്തിക്കാന്‍ പോലും സാധിക്കില്ല. ഈ സാഹചര്യത്തില്‍ മുസ്‌ലിം രാഷ്ട്രങ്ങള്‍ പര്‌സപര ഭിന്നതകള്‍ ഒഴിവാക്കിക്കൊണ്ട് ഐക്യപ്പെടേണ്ടതാണ്.

ഹുനൈന്‍ യുദ്ധനീക്കം

മുസ്ലീം സൈന്യം ചിതറിയപ്പോള്‍ നബി തിരുമേനി ﷺ യുദ്ധക്കളത്തില്‍ ഉറച്ചുനിന്നു എന്നും ഒരു ഘട്ടത്തില്‍ ശത്രുസൈന്യത്തിന് നേരെ മുന്നോട്ട് പോയി എന്നും രേഖപ്പെടുത്തിയിട്ടുണ്ട്

തിരുനബിചരിത്രം: ഹുനൈൻ യുദ്ധത്തിന്‍റെ പശ്ചാത്തലം

ഹവാസിൻകാരെപ്പോലെ ഒരു ജനതയുമായി ഇതിനുമുമ്പ് നബിതിരുമേനി(സ) യുദ്ധം ചെയ്തിട്ടില്ലെന്നും, എല്ലാവരും ഒറ്റക്കെട്ടായി ശക്തമായ ആക്രമണം നടത്തണമെന്നും, ആദ്യം ആക്രമിക്കുന്നവർക്കായിരിക്കും അന്തിമവിജയം എന്നും മാലിക് പറയുന്നത് കേട്ടു

മക്കാവിജയത്തിനു ശേഷമുളള ചില സൈനിക നീക്കങ്ങൾ

നോഹയുടെ കാലത്ത് നിലനിന്നിരുന്ന അതേ വിഗ്രഹങ്ങൾ അറേബ്യയിലും നിലവിലുണ്ടായിരുന്നുവെന്നും നോഹയുടെ കാലത്തെ കുലീനരായ ആളുകളുടെ പേരിലാണ് അവയ്ക്ക് പേരിട്ടതെന്നും രേഖപ്പെടുത്തിയിട്ടുണ്ട്

തിരുനബിചരിത്രം: മക്കാ വിജയത്തിന് ശേഷം കഠിന ശത്രുക്കൾ ഇസ്‌ലാം സ്വീകരിക്കുന്നു

വിഗ്രഹങ്ങൾ നീക്കം ചെയ്യുന്നതിലൂടെ ജനങ്ങളുടെ ഹൃദയങ്ങളിൽ ഇവയെ കുറിച്ച് ഉണ്ടായിരുന്ന ഭയം ഇല്ലാതാവുകയും ഏക സത്യദൈവത്തെ മാത്രമേ ഭയപ്പെടേണ്ടതുള്ളൂ എന്ന് അവർ മനസ്സിലാക്കുകയും ചെയ്തു

ജൽസാ സാലാന യുകെ: അവലോകനവും പങ്കെടുത്തവരുടെ പ്രതികരണങ്ങളും

ഈ ജമാഅത്ത് ലോകമെമ്പാടുമുള്ള ഹൃദയങ്ങളെ സമാധാനത്തിലും ഐക്യത്തിലും ഒരുമിപ്പിക്കാൻ പ്രേരിപ്പിക്കുന്നു. കൂടാതെ അത് പഠിപ്പിക്കുന്ന കാര്യങ്ങൾ യഥാർഥത്തിൽ പ്രാവർത്തികമാക്കുകയും ചെയ്യുന്നു

വാർഷിക സമ്മേളനത്തിൽ പങ്കെടുക്കുന്നവർക്കുള്ള മാർഗ്ഗനിർദ്ദേശങ്ങൾ

ഇവിടെ നൽകപ്പെടുന്ന സന്ദേശങ്ങൾ സശ്രദ്ധം കേൾക്കുകയും അവ പ്രാവർത്തികമാക്കാൻ ശ്രമിക്കുകയും അല്ലാഹുവിനെ നിരന്തരം സ്മരിക്കുകയും ചെയ്യുമ്പോഴാണ് ഈ മൂന്ന് ദിവസം ഫലപ്രദമായി എന്ന് പറയാൻ സാധിക്കുക

തിരുനബിചരിത്രം: മക്കാ വിജയവുമായി ബന്ധപ്പെട്ട സംഭവങ്ങൾ

സർ വില്യം മ്യൂർ, സർ മോണ്ട്ഗോമറി തുടങ്ങിയ ഓറിയന്റലിസ്റ്റുകൾ മക്കാ വിജയത്തെക്കുറിച്ച് എഴുതവെ നബി(സ)യുടെ നീതിപൂർവമായ പെരുമാറ്റത്തെ എടുത്ത് പറഞ്ഞിട്ടുണ്ട്

തിരുനബിചരിത്രം: മക്കാ വിജയത്തിന് ശേഷമുള്ള സംഭവങ്ങള്‍

നബിതിരുമേനി(സ) പറഞ്ഞു: അല്ലാഹുവിനു വേണ്ടിയാണ് ഞാൻ മദീനയിലേക്ക് പലായനം ചെയ്തത്. എന്‍റെ ജീവിതവും മരണവും ഇനി മദീനയില്‍ തന്നെയായിരിക്കും.

തിരുനബി ചരിത്രം: മക്കാ വിജയവുമായി ബന്ധപ്പെട്ട സംഭവങ്ങള്‍

തന്നെ എല്ലാ രീതിയിലും എതിര്‍ത്തവരോട് മക്കാവിജയ സമയത്ത് പ്രവാചകന്‍(സ) പറഞ്ഞു: “ഇന്ന് നിങ്ങള്‍ക്ക് മേല്‍ യാതൊരു കുറ്റവുമില്ല.”

തിരുനബിചരിത്രം: മക്കാ വിജയം

ഇത് കാരുണ്യത്തിന്‍റെ ദിവസമാണ്. ഇന്നെ ദിവസം അല്ലാഹു കഅബയെ ആദരിക്കുകയും ഖുറൈശികളെ ബഹുമാനിക്കുകയും ചെയ്യുന്നതാണ്.