ജുമുഅ ഖുത്ബ
അഹ്‌മദിയ്യാ മുസ്‌ലിം ജമാഅത്തിന്‍റെ ആഗോള നേതാവും അഞ്ചാം ഖലീഫയുമായ ഹദ്റത്ത് മിര്‍സാ മസ്റൂര്‍ അഹ്‌മദ്(അയ്യദഹുല്ലാഹ്)ന്‍റെ ജുമുഅ ഖുത്ബകളുടെ സംഗ്രഹങ്ങള്‍

തിരുനബി ചരിത്രം : ഉഹുദ് യുദ്ധത്തിലെ രക്തസാക്ഷികളെ കുറിച്ചുള്ള സ്മരണകൾ
അല്ലാഹുവിന്‍റെ മാർഗത്തിൽ വധിക്കപ്പെട്ടവര്‍ മരിച്ചവരാണെന്ന് നീ ഒരിക്കലും ധരിക്കരുത്. അല്ല, അവർ തങ്ങളുടെ രക്ഷിതാവിങ്കൽ ജീവിച്ചിരിപ്പുള്ളവരാണ്. അവർക്ക് ആത്മീയ ആഹാരം നൽകപ്പെടുകയും ചെയ്യുന്നു.

പ്രാർത്ഥനകളുടെ യാഥാർഥ്യവും ദൈവരക്ഷക്കായുള്ള പ്രാർത്ഥനകളും
ദൈവസ്മരണയിൽ മുഴുകിയിരിക്കുന്നവനും അല്ലാത്തവനും ജീവിച്ചിരിക്കുന്നവനെയും മരിച്ചവനെയും പോലെയാണ്. ദുആ ഒരു വ്യക്തിക്ക് സംഭവിച്ചുപോയ ദുരന്തങ്ങളിൽ നിന്ന് മാത്രമല്ല, സംഭവിക്കാനിരിക്കുന്ന ദുരന്തങ്ങളിൽ നിന്നും സംരക്ഷണം നല്കുന്നു.

റമദാന്‍ : പ്രാര്‍ത്ഥനാ സ്വീകാര്യതയുടെ വസന്ത കാലം
ഒരു വ്യക്തിയും അല്ലാഹുവും തമ്മിലുള്ള ബന്ധം രണ്ട് യഥാർത്ഥ സുഹൃത്തുക്കൾ തമ്മിലുള്ള ബന്ധം പോലെയായിരിക്കണം എന്നതാണ് ദുആ സ്വീകാര്യതക്കുള്ള മൗലികവും അടിസ്ഥാനപരവുമായ വ്യവസ്ഥ.

റമദാനും വിശുദ്ധ ഖുർആനും: വാഗ്‌ദത്ത മസീഹ്(അ)ൻ്റെ അധ്യാപനങ്ങൾ
വിശുദ്ധ ഖുർആൻ്റെ
നിലവാരത്തിൽ മറ്റേതൊരു ഗ്രന്ഥവും എത്തുകയില്ല. വിശുദ്ധ ഖുർആൻ്റെ
കയ്യിൽ വിജയം സുനിശ്ചിതമാണ്. ഒരു തിന്മക്കും ഇരുട്ടിനും അതിനെ മറികടക്കാൻ സാധിക്കുകയില്ല.

തിരുനബി(സ)യുടെ ജീവിതത്തിൽ നിന്നുള്ള സംഭവങ്ങൾ: ഉഹുദ് യുദ്ധത്തിലെ രക്തസാക്ഷികൾ
ഉഹുദ് യുദ്ധ വേളയിൽ രക്തസാക്ഷികള്‍ക്ക് വേണ്ടി ജനാസ നമസ്‌കാരം നിര്‍വഹിച്ചില്ലെങ്കിലും, പിന്നീട് നബിയുടെ വിയോഗത്തിന്‍റെ കാലഘട്ടത്തോട് അടുത്ത്, പ്രത്യേകമായി ഉഹുദിലെ രക്തസാക്ഷികള്‍ക്കായി ജനാസ നമസ്‌കാരം നിര്‍വഹിക്കുകയും വളരെ വേദനയോടെ അവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുകയും ചെയ്തു.

തിരുനബിചരിത്രം: ഉഹുദ് യുദ്ധത്തിലെ സംഭവങ്ങൾ
ദൈവത്തിന്റെ( മഹത്വം ചോദ്യം ചെയ്യപ്പെട്ടപ്പോൾ നബിതിരുമേനി(സ)ക്ക് നിശ്ശബ്ദനായിരിക്കാന്‍ കഴിഞ്ഞില്ല. യഥാർഥ മഹത്ത്വം ദൈവത്തിന് മാത്രമാണെന്ന് പ്രഖ്യാപിക്കാൻ നബിതിരുമേനി(സ) അനുചരന്മാരോട് നിര്‍ദേ ശിച്ചു.

തിരുനബി ചരിത്രം: ഉഹുദ് യുദ്ധത്തിൽ സഹാബാക്കളുടെ ധീരമായ പോരാട്ടങ്ങൾ; ലോക സമാധാനത്തിന് വേണ്ടി പ്രാര്‍ത്ഥനക്കുള്ള ആഹ്വാനം
നബിതിരുമേനി(സ) പറഞ്ഞു; ‘മഹത്ത്വവും ഗാംഭീര്യവും അല്ലാഹുവിനാകുന്നു എന്ന് പ്രഖ്യാപിക്കുക’. ഇത് കേട്ട അബൂസുഫിയാൻ മറുപടി പറഞ്ഞു; ‘ഞങ്ങള്‍ക്ക് ഉസ്സയുണ്ട്, നിങ്ങള്‍ക്ക് ഉസ്സയില്ല.’ നബിതിരുമേനി(സ) തന്റെ അനുചരരോട് ഇപ്രകാരം മറുപടി പറയാൻ നിര്‍ദേശിച്ചു; ഞങ്ങള്‍ക്ക് അല്ലാഹു സംരക്ഷകനായുണ്ട്. നിങ്ങള്‍ക്ക് സംരക്ഷകനായി ആരും തന്നെയില്ല

തിരുനബി ചരിത്രം-ഉഹുദ് യുദ്ധാവസരത്തിലെ സംഭവങ്ങൾ
മറ്റൊരു അനുചരന് പറഞ്ഞു: മലക്കുകള്‍ ഇറങ്ങിവന്ന് യുദ്ധത്തില്‍ അവരെ സഹായിക്കുമെന്ന അല്ലാഹുവിന്റെയും അവന്റെ ദൂതന്റെയും പ്രസ്താവന സത്യമായിരുന്നു.

തിരുനബി(സ) ചരിത്രം: ഉഹുദ് യുദ്ധാവസരത്തിലെ സംഭവങ്ങള്‍
യുദ്ധക്കളത്തില്‍ എല്ലാ ദിക്കുകളില്‍ നിന്നും അമ്പുകളും കല്ലുകളും മഴ വര്‍ഷിക്കുന്നത് പോലെ മുസ്ലിങ്ങളുടെ മേല്‍ പതിച്ചുകൊണ്ടിരുന്നു. ഈ അപകടാവസ്ഥ കണ്ടപ്പോള്‍, പ്രസ്തുത അനുയായികള്‍ നബിതിരുമേനി(സ)യുടെ ചുറ്റും നിന്നുകൊണ്ട് നബിയെ സംരക്ഷിക്കുകയുണ്ടായി.

തിരുനബി ചരിത്രം: ഉഹുദ് യുദ്ധത്തിലെ സംഭവങ്ങള്‍; ഫലസ്തീന് വേണ്ടി പ്രാര്‍ഥനക്കുള്ള ആഹ്വാനം
നബി തിരുമേനി(സ)യുടെ സഹാബാക്കള്‍ കാണിച്ച ത്യാഗത്തിന്റെ മാതൃക ലോകത്ത് മറ്റെവിടെയും കാണാൻ സാധിക്കില്ല. അവര്‍ ഇയ്യാംപാറ്റകളെ പോലെ പ്രവാചകന് ചുറ്റും കൂടുകയും പ്രവാചകന് വേണ്ടി സ്വന്തം ജീവൻ ത്യജിക്കാൻ തയ്യാറാവുകയും ചെയ്തു.

ഹുനൈന്‍ യുദ്ധനീക്കം
മുസ്ലീം സൈന്യം ചിതറിയപ്പോള്‍ നബി തിരുമേനി ﷺ യുദ്ധക്കളത്തില്‍ ഉറച്ചുനിന്നു എന്നും ഒരു ഘട്ടത്തില്‍ ശത്രുസൈന്യത്തിന് നേരെ മുന്നോട്ട് പോയി എന്നും രേഖപ്പെടുത്തിയിട്ടുണ്ട്

തിരുനബിചരിത്രം: ഹുനൈൻ യുദ്ധത്തിന്‍റെ പശ്ചാത്തലം
ഹവാസിൻകാരെപ്പോലെ ഒരു ജനതയുമായി ഇതിനുമുമ്പ് നബിതിരുമേനി(സ) യുദ്ധം ചെയ്തിട്ടില്ലെന്നും, എല്ലാവരും ഒറ്റക്കെട്ടായി ശക്തമായ ആക്രമണം നടത്തണമെന്നും, ആദ്യം ആക്രമിക്കുന്നവർക്കായിരിക്കും അന്തിമവിജയം എന്നും മാലിക് പറയുന്നത് കേട്ടു

മക്കാവിജയത്തിനു ശേഷമുളള ചില സൈനിക നീക്കങ്ങൾ
നോഹയുടെ കാലത്ത് നിലനിന്നിരുന്ന അതേ വിഗ്രഹങ്ങൾ അറേബ്യയിലും നിലവിലുണ്ടായിരുന്നുവെന്നും നോഹയുടെ കാലത്തെ കുലീനരായ ആളുകളുടെ പേരിലാണ് അവയ്ക്ക് പേരിട്ടതെന്നും രേഖപ്പെടുത്തിയിട്ടുണ്ട്

തിരുനബിചരിത്രം: മക്കാ വിജയത്തിന് ശേഷം കഠിന ശത്രുക്കൾ ഇസ്‌ലാം സ്വീകരിക്കുന്നു
വിഗ്രഹങ്ങൾ നീക്കം ചെയ്യുന്നതിലൂടെ ജനങ്ങളുടെ ഹൃദയങ്ങളിൽ ഇവയെ കുറിച്ച് ഉണ്ടായിരുന്ന ഭയം ഇല്ലാതാവുകയും ഏക സത്യദൈവത്തെ മാത്രമേ ഭയപ്പെടേണ്ടതുള്ളൂ എന്ന് അവർ മനസ്സിലാക്കുകയും ചെയ്തു

ജൽസാ സാലാന യുകെ: അവലോകനവും പങ്കെടുത്തവരുടെ പ്രതികരണങ്ങളും
ഈ ജമാഅത്ത് ലോകമെമ്പാടുമുള്ള ഹൃദയങ്ങളെ സമാധാനത്തിലും ഐക്യത്തിലും ഒരുമിപ്പിക്കാൻ പ്രേരിപ്പിക്കുന്നു. കൂടാതെ അത് പഠിപ്പിക്കുന്ന കാര്യങ്ങൾ യഥാർഥത്തിൽ പ്രാവർത്തികമാക്കുകയും ചെയ്യുന്നു

വാർഷിക സമ്മേളനത്തിൽ പങ്കെടുക്കുന്നവർക്കുള്ള മാർഗ്ഗനിർദ്ദേശങ്ങൾ
ഇവിടെ നൽകപ്പെടുന്ന സന്ദേശങ്ങൾ സശ്രദ്ധം കേൾക്കുകയും അവ പ്രാവർത്തികമാക്കാൻ ശ്രമിക്കുകയും അല്ലാഹുവിനെ നിരന്തരം സ്മരിക്കുകയും ചെയ്യുമ്പോഴാണ് ഈ മൂന്ന് ദിവസം ഫലപ്രദമായി എന്ന് പറയാൻ സാധിക്കുക

തിരുനബിചരിത്രം: മക്കാ വിജയവുമായി ബന്ധപ്പെട്ട സംഭവങ്ങൾ
സർ വില്യം മ്യൂർ, സർ മോണ്ട്ഗോമറി തുടങ്ങിയ ഓറിയന്റലിസ്റ്റുകൾ മക്കാ വിജയത്തെക്കുറിച്ച് എഴുതവെ നബി(സ)യുടെ നീതിപൂർവമായ പെരുമാറ്റത്തെ എടുത്ത് പറഞ്ഞിട്ടുണ്ട്

തിരുനബിചരിത്രം: മക്കാ വിജയത്തിന് ശേഷമുള്ള സംഭവങ്ങള്‍
നബിതിരുമേനി(സ) പറഞ്ഞു: അല്ലാഹുവിനു വേണ്ടിയാണ് ഞാൻ മദീനയിലേക്ക് പലായനം ചെയ്തത്. എന്റെ ജീവിതവും മരണവും ഇനി മദീനയില്‍ തന്നെയായിരിക്കും.

തിരുനബി ചരിത്രം: മക്കാ വിജയവുമായി ബന്ധപ്പെട്ട സംഭവങ്ങള്‍
തന്നെ എല്ലാ രീതിയിലും എതിര്‍ത്തവരോട് മക്കാവിജയ സമയത്ത് പ്രവാചകന്(സ) പറഞ്ഞു: “ഇന്ന് നിങ്ങള്‍ക്ക് മേല്‍ യാതൊരു കുറ്റവുമില്ല.”

തിരുനബിചരിത്രം: മക്കാ വിജയം
ഇത് കാരുണ്യത്തിന്റെ ദിവസമാണ്. ഇന്നെ ദിവസം അല്ലാഹു കഅബയെ ആദരിക്കുകയും ഖുറൈശികളെ ബഹുമാനിക്കുകയും ചെയ്യുന്നതാണ്.