ജുമുഅ ഖുത്ബ
അഹ്‌മദിയ്യാ മുസ്‌ലിം ജമാഅത്തിന്‍റെ ആഗോള നേതാവും അഞ്ചാം ഖലീഫയുമായ ഹദ്റത്ത് മിര്‍സാ മസ്റൂര്‍ അഹ്‌മദ്(അയ്യദഹുല്ലാഹ്)ന്‍റെ ജുമുഅ ഖുത്ബകളുടെ സംഗ്രഹങ്ങള്‍

തിരുനബി(സ)യുടെ ജീവിതം: ബദ്ര്‍ യുദ്ധം ആരംഭിക്കുന്നു
മുസ്‌ലിം സൈന്യത്തെ വീക്ഷിച്ച ഉമൈര്‍ പറഞ്ഞു,“ഖുറൈശി സമൂഹമേ! മുസ്‌ലിം സൈന്യത്തില്‍ ഞാന്‍ കണ്ടത് ഇതാണ്. അവരുടെ ഒട്ടകങ്ങളുടെ പുറത്ത് ഇരിക്കുന്നത് മനുഷ്യര്‍ അല്ല, മറിച്ച്, ഓരോ ഒട്ടകവും മരണം പേറിയതായാണ് ഞാന്‍ കണ്ടത്. യസ്‌രിബിലെ ഒട്ടകങ്ങള്‍ സര്‍വനാശവും വഹിച്ചാണ് വന്നിട്ടുള്ളത്.”

തിരുനബി(സ)യുടെ ജീവിതം: ബദ്ര്‍ യുദ്ധത്തിനുള്ള തയ്യാറെടുപ്പുകള്‍
ഏതവസ്ഥയിലും തങ്ങള്‍ നബി(സ)യെ അനുഗമിക്കുമെന്നും, മൂസാ നബി(അ)യോട് അദ്ദേഹത്തിന്‍റെ സമുദായം പറഞ്ഞ പോലെ ‘നീയും നിന്‍റെ നാഥനും പോയി യുദ്ധം ചെയ്യുക, ഞങ്ങള്‍ ഇവിടെ ഇരുന്നോളാം’ എന്ന് ഒരിക്കലും തങ്ങള്‍ പറയില്ലെന്നും സഹാബികള്‍ മുഹമ്മദ് നബി(സ)യോട് പറഞ്ഞു.

തിരുനബി(സ)യുടെ ജീവിതം: ബദ്ര്‍ യുദ്ധത്തിന് മുന്നോടിയായി നടന്ന സംഭവങ്ങള്‍
മക്കയിൽ നിന്ന് പുറപ്പെടുന്നതിന് മുമ്പ് ഖുറൈശികൾ കഅ്ബയില്‍ ചെന്ന് പ്രാർത്ഥിച്ചു, ‘ദൈവമേ! ഈ രണ്ട് കക്ഷികളിൽ വച്ച് നിന്‍റെ പക്കല്‍ കൂടുതൽ ശ്രേഷ്ഠമായ കക്ഷിക്ക് വിജയം നല്കുകയും എതിര്‍കക്ഷിയെ അപമാനിക്കുകയും ചെയ്യേണമേ’.

തിരുനബി(സ)യുടെ ജീവിതം: ആദ്യകാല സൈനിക നീക്കങ്ങള്‍
ഖുറൈശികള്‍ തങ്ങളുടെ കച്ചവട ലാഭം മുസ്‌ലിങ്ങള്‍ക്കെതിരെ യുദ്ധം ചെയ്യാന്‍ ഉപയോഗിക്കുമായിരുന്നുവെന്ന് ചരിത്രം തെളിയിക്കുന്നു. ആയതിനാല്‍, അവരെ യുദ്ധത്തില്‍ നിന്ന് തടയാന്‍ അവരുടെ യാത്രാസംഘങ്ങളുടെ നീക്കം തടയേണ്ടത് അനിവാര്യമായിരുന്നു.

തിരുനബി(സ)യുടെ ജീവിതം: ബദ്ര്‍ യുദ്ധത്തിലേക്ക് നയിച്ച സാഹചര്യങ്ങള്‍
ഖുറൈശികള്‍ മുസ്‌ലിങ്ങളോട് ചെയ്ത ക്രൂരതകളും ഇസ്‌ലാമിനെ തുടച്ചു നീക്കാന്‍ ആവിഷ്കരിച്ച പദ്ധതികളും ഏത് ധാര്‍മിക മാനദണ്ഡമനുസരിച്ചും രണ്ട് ജനതകള്‍ക്കിടയില്‍ യുദ്ധം പൊട്ടിപ്പുറപ്പെടാന്‍ മതിയായ കാരണങ്ങളായിരുന്നു.

ഖിലാഫത്തിനും ജമാഅത്തിനും ഇടയില്‍ ദൈവം സ്ഥാപിച്ച അതുല്യമായ ബന്ധം
ഖിലാഫത്തുമായി ബന്ധപ്പെട്ട അനുഗ്രഹങ്ങള്‍ മനുഷ്യമനസ്സിന് ഗ്രഹിക്കാന്‍ കഴിയാത്തത്ര മഹത്തരവും, നിഗൂഢമായ വഴികളിലൂടെ സംഭവിക്കുന്നതുമാണ്.

എതിര്‍പ്പുകള്‍ക്കിടയിലും അഹ്‌മദിയ്യാ മുസ്‌ലിം ജമാഅത്തിന്‍റെ പുരോഗതി
എതിരാളികള്‍ അഹ്‌മദിയ്യാ മുസ്‌ലിം ജമാഅത്തിനെ അടിച്ചമര്‍ത്താന്‍ സംഘടിത ശ്രമങ്ങള്‍ നടത്തുന്നു. എന്നാല്‍ അല്ലാഹു വാഗ്ദത്ത മസീഹ്(അ)ന് നല്കിയ വാഗ്ദാനം അനുസരിച്ച് ജമാഅത്ത് ലോകമെമ്പാടും വ്യാപിച്ചു കൊണ്ടിരിക്കുന്നു.

പരസ്പര കൂടിയാലോചനയുടെ പ്രാധാന്യം ഖുര്‍ആനിക അധ്യാപനങ്ങളുടെ വെളിച്ചത്തില്‍
തിരുനബി(സ) പല കാര്യങ്ങളിലും അനുയായികളുടെ അഭിപ്രായം ആരാഞ്ഞിരുന്നു എന്ന കാര്യം കൂടിയാലോചനയുടെ പ്രാധാന്യം നമുക്ക് മനസ്സിലാക്കിത്തരുന്ന വസ്തുതയാണ്.

നീതി, ഉദാരത, ബന്ധുത്വം: നന്മയുടെ മൂന്ന് നിലവാരങ്ങള്‍
ഒരു യഥാര്‍ഥ വിശ്വാസി ജനങ്ങളോട് നന്മ ചെയ്യുന്നതില്‍ മുന്നേറാന്‍ പരിശ്രമിച്ചു കൊണ്ടിരിക്കേണ്ടതാണ്. നിസ്വാര്‍ഥമായ സ്നേഹം കരസ്ഥമാക്കുന്നതു വരെ നാം നമ്മുടെ നന്മയുടെ നിലവാരം ഉയര്‍ത്തണം.

പരിശുദ്ധ സമ്പത്തിൽ നിന്നുള്ള ത്യാഗവും വഖ്ഫെ ജദീദിൻ്റെ പുതുവർഷ പ്രഖ്യാപനവും
ദൈവത്തിനാണ് പ്രഥമ പരിഗണനയെന്നും തൻറെ ആവശ്യങ്ങൾ അവൻ നിറവേറ്റുമെന്നും അദ്ദേഹം മറുപടി നല്കി

വാഗ്ദത്ത മസീഹിന് അല്ലാഹുവിനോടുള്ള അചഞ്ചല സ്നേഹം
ജനങ്ങള്‍ സന്തോഷവേളകളില്‍ സ്വര്‍ണവളകള്‍ ധരിക്കുന്നു. എന്നാല്‍ താന്‍ അല്ലാഹുവിന് വേണ്ടി ഇരുമ്പ് വളകള്‍ (വിലങ്ങുകള്‍) അണിയാന്‍ തയ്യാറാണെന്ന് വാഗ്ദത്ത മസീഹ്(അ) പറഞ്ഞു.

തിരുനബി(സ)ക്ക് അല്ലാഹുവിനോടുള്ള സ്‌നേഹം
വാസ്തവത്തിൽ, ദൈവസ്നേഹം നേടിയെടുക്കാനായി തിരുനബി(സ) കടന്നുപോയ യാതനയും മാനവകുലത്തെ സംബന്ധിച്ച് അദ്ദേഹത്തിനുണ്ടായിരുന്ന വേദനയുമാണ് ദൈവസ്നേഹത്തെ അദ്ദേഹത്തിലേക്ക് ആകർഷിച്ചത്.

ദൈവത്തിലേക്കുള്ള ക്ഷണം : വിശുദ്ധ ഖുര്‍ആന്‍റെ മാര്‍ഗ്ഗ നിര്‍ദേശങ്ങള്‍
പ്രത്യേക വാക്കുകളുടെയോ വാക്യങ്ങളുടെയോ നിഘണ്ടുപരമായ വിശകലനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ച് സംവാദങ്ങളിൽ ഏർപ്പെടുന്നത് ഒരു പ്രയോജനവും നൽകില്ല. പകരം, ലോകമെമ്പാടും ഇസ്‌ലാമിന്‍റെ ശ്രേഷ്ഠത സ്ഥാപിക്കുക എന്നതാണ് നമ്മുടെ ഏക ലക്ഷ്യം

പരിശുദ്ധ പ്രവാചകൻ: മനുഷ്യ കുലത്തിനുള്ള ഉത്തമ മാതൃക
ഒരു സമൂഹം മുഴുവൻ ഒന്നടങ്കം ഒരാളുടെ മഹത്വത്തെ കുറിച് ഏകകണ്ഠമായി അംഗീകരിക്കുകയും ചെയ്ത ഒരു ചരിത്രം നബിതിരുമേനി(സ)യുടെ കാര്യത്തിലല്ലാതെ വേറെ എവിടെയുമില്ല.

തിരുനബിചരിത്രം: തബൂക്ക് യുദ്ധാനന്തരം നടന്ന സംഭവങ്ങൾ
തബൂക്ക് യുദ്ധവും മടക്കയാത്രയും അങ്ങേയറ്റം വിജയകരമായിരുന്നു. ഇസ്ലാമിന്റെ വിജയവാർത്ത അതിവേഗം പ്രചരിക്കുകയും അറേബ്യയിലുടനീളം ഇസ്ലാമിന്റെ പതാക ഉയർത്തപ്പെടുകയും ചെയ്തു.

തിരുനബിചരിത്രം: തബൂക്ക് യുദ്ധത്തെ തുടർന്നുള്ള സംഭവങ്ങള്‍
സത്യം പറഞ്ഞത് കൊണ്ടാണ് താൻ പൊറുക്കപ്പെട്ടതെന്നും, അതിനാൽ ജീവിതത്തിലുടനീളം സത്യം മാത്രം പറയുക എന്നത് തൻ്റെ പശ്ചാത്താപത്തിന്റെ ഭാഗമാണെന്നും കഅ്ബ്(റ) പറഞ്ഞു.

തിരുനബിചരിത്രം: തബൂക്ക് സൈനികയാത്രയുമായി ബന്ധപ്പെട്ട സംഭവങ്ങള്‍
തിരുനബി(സ) പ്രസ്താവിച്ചു: അവർ തങ്ങളുടെ വീടുകളിൽ വെച്ച് നടത്തിയ പ്രാർത്ഥനകൾ, ആയുധങ്ങൾ പ്രയോഗിക്കുന്നതിനേക്കാൾ കൂടുതൽ ഫലപ്രദമായിരുന്നു

തിരുനബിചരിത്രം: തബൂക്ക് സൈനികയാത്രക്കിടയിലെ സംഭവങ്ങള്‍
കളവ് പറയൽ വലിയ പാപങ്ങളിൽ ഒന്നാണെന്നും ഹൃദയത്തിൻ്റെ സമ്പത്താണ് ഏറ്റവും വലിയ സമ്പത്തെന്നും സൂക്ഷ്മതയാണ് ഏറ്റവും വലിയ വിഭവമെന്നും ഹൃദയങ്ങളിൽ ദൃഢത സ്ഥാപിക്കുന്നതാണ് ഏറ്റവും നല്ല വാക്കെന്നും പ്രവാചകന്‍ ﷺ പറഞ്ഞു

സാമ്പത്തിക ത്യാഗം മുഖേനയുള്ള ദൈവാനുഗ്രഹങ്ങള്‍ – തഹ്‌രീകെ ജദീദിന്റെ 92-ാം വര്‍ഷ വിളംബരം
യഥാര്‍ഥത്തില്‍ നിസ്സാരം എന്ന് തോന്നുന്ന ഈ ചെറിയ ത്യാഗങ്ങളിലൂടെയാണ് ലോകമെമ്പാടും ഈ ജമാഅത്ത് പ്രവര്‍ത്തിക്കുന്നത്. തങ്ങളുടെ കാര്യത്തിനായി ബില്യണ്‍ കണക്കിന് പണം ചെലവഴിക്കുന്ന ആളുകളേക്കാള്‍ എത്രയോ വലുതാണ് ജമാഅത്തിന്റെ വിജയം