ജുമുഅ ഖുത്ബ

അഹ്‌മദിയ്യാ മുസ്‌ലിം ജമാഅത്തിന്‍റെ ആഗോള നേതാവും അഞ്ചാം ഖലീഫയുമായ ഹദ്റത്ത് മിര്‍സാ മസ്റൂര്‍ അഹ്‌മദ്(അയ്യദഹുല്ലാഹ്)ന്‍റെ ജുമുഅ ഖുത്ബകളുടെ സംഗ്രഹങ്ങള്‍

തിരുനബിചരിത്രം: ബദ്‌റുൽ മൗഇദ്, ദൂമത്തുൽ ജന്ദൽ യുദ്ധനീക്കങ്ങൾ

രാജ്യത്ത് സമാധാനം സ്ഥാപിക്കുക എന്ന ലക്ഷ്യത്തോടുകൂടി ഉണ്ടായ ആദ്യത്തെ യുദ്ധനീക്കമായിരുന്നു ഇത്. ദൂമ നിവാസികള്‍ക്ക് മുസ്‌ലിംങ്ങളുമായി യാതൊരു തര്‍ക്കവും ഉണ്ടായിരുന്നില്ല

തിരുനബിചരിത്രം: ബനൂനദീര്‍ കോട്ടകളുടെ ഉപരോധം

അന്നത്തെ സാഹചര്യങ്ങളുടെ അടിസ്ഥാനത്തിൽ ഇത്തരം കോട്ടകൾ ജയിച്ചടക്കുക എന്നത് വളരെ പ്രയാസമേറിയതും കഠിനവുമായിരുന്നു എന്ന് മാത്രമല്ല ഒരു നീണ്ട ഉപരോധം തന്നെ ആവശ്യമായിരുന്നു

തിരുനബിചരിത്രം: ബനൂനദീർ ഗോത്രത്തിന്‍റെ വഞ്ചന

ഒരു ജൂതൻ തൗറാത്ത് കൊണ്ട് സത്യം ചെയ്ത് പറഞ്ഞു, പ്രവാചകൻ(സ)ക്ക് നിങ്ങളുടെ ഗൂഢാലോചനയെക്കുറിച്ച് തീര്‍ച്ചയായും അറിവ് ലഭിച്ചിട്ടുണ്ടാകും. തീര്‍ച്ചയായും മുഹമ്മദ്(സ) ദൈവത്തിന്‍റെ പ്രവാചകനാണെന്നും പ്രവാചകകുല ശ്രേഷ്ഠനാണെന്നും അദ്ദേഹം പ്രഖ്യാപിച്ചു

തിരുനബി ചരിത്രം: ബനൂ നദീറിന്‍റെ വിശ്വാസ വഞ്ചന    

തങ്ങളുടെ രഹസ്യം പുറത്തായിരിക്കുന്നു എന്നറിഞ്ഞപ്പോൾ ബനൂ ഖുറൈസ ഭയപ്പെടുകയും മാപ്പപേക്ഷിച്ചുകൊണ്ട് നബിതിരുമേനി(സ)യുമായി ഒരു പുതിയ ഉടമ്പടിക്കും പരസ്പര ധാരണക്കും തയ്യാറായി.

തിരുനബിചരിത്രം: ബിഅ്റ് മഊന സംഭവം

ഇസ്‌ലാം വാളുകൊണ്ടല്ല വിജയം നേടിയത്. പകരം, ഹൃദയങ്ങള്‍ കീഴടക്കുകയും ധാര്‍മികത പ്രചോദിപ്പിക്കുകയും ചെയ്യുന്ന ഉന്നതമായ രീതിയാണ് ഇസ്‌ലാം അവലംബിച്ചത്

തിരുനബിചരിത്രം: ഹദ്‌റത്ത് ഖുബൈബി(റ)ന്‍റെ രക്തസാക്ഷിത്വം

അല്ലാഹു തന്നെ സ്‌നേഹിക്കുകയും തന്‍റെ വഴിയില്‍ ത്യാഗങ്ങള്‍ അര്‍പ്പിക്കുകയും ചെയ്യുന്നവരെ അവരുടെ മരണത്തിന് ശേഷവും സംരക്ഷിക്കുന്നു

ഖിലാഫത്ത്: ഒരു ദൈവാനുഗ്രഹം

അഹ്‌മദിയ്യാ ഖിലാഫത്തിന്‍റെ ചരിത്രം സാക്ഷ്യം വഹിക്കുന്നത് ഈ ഖിലാഫത്തിനൊപ്പം എപ്പോഴും ദൈവിക സഹായമുണ്ട് എന്നും ജമാഅത്ത് നിരന്തരം അഭിവൃദ്ധിപ്പെട്ടു കൊണ്ടിരിക്കുകയാണ് എന്നുമാണ്.

തിരുനബി(സ)യുടെ ജീവിതത്തില്‍ നിന്നുള്ള സംഭവങ്ങള്‍: റജീഅ് സൈനികനീക്കം

അബൂ സുഫിയാൻ അനിയന്ത്രിതമായി പറഞ്ഞു; ‘ദൈവത്താണ മുഹമ്മദിനെ അദ്ദേഹത്തിന്‍റെ അനുചരൻമാർ സ്നേഹിക്കുന്നത് പോലെ ഒരു മനുഷ്യൻ മറ്റൊരു മനുഷ്യനെ സ്നേഹിക്കുന്നത് ഞാൻ കണ്ടിട്ടില്ല’

തിരുനബി(സ)യുടെ ജീവിതത്തില്‍ നിന്നുള്ള സംഭവങ്ങള്‍: ഉഹുദ് യുദ്ധത്തിനു ശേഷമുള്ള വിവിധ സൈനികനീക്കങ്ങള്‍

യുദ്ധാവസരത്തില്‍ പോലും കുട്ടികളെയോ സ്ത്രീകളെയോ മുതിര്‍ന്നവരെയോ യുദ്ധത്തില്‍ നേരിട്ട് പങ്കെടുക്കാത്ത മതനേതാക്കളെയോ കൊല്ലരുതെന്ന് നബിതിരുമേനി(സ) നിര്‍ദേശിച്ചിരുന്നു.

തിരുനബി ചരിത്രം: ഹംറാഉൽ അസദ്, ഉഹുദ് യുദ്ധങ്ങളുടെ പരിണിതഫലങ്ങൾ; പ്രാർഥനക്ക് വേണ്ടിയുള്ള ആഹ്വാനം

ബദ്‌റിൽ നേടിയ ഉജ്ജ്വല വിജയത്തിന് മുന്നിൽ ഉഹുദിലെ പരാജയം മുസ്‌ലിങ്ങളെ സംബന്ധിച്ചിടത്തോളം നിസ്സാരമായിരുന്നു. മറ്റൊരു കാഴ്ചപ്പാടിൽ ഈ പരാജയവും ഒരു വിജയം തന്നെയായിരുന്നു

തിരുനബിചരിത്രം: മക്കാ വിജയം

ഇത് കാരുണ്യത്തിന്‍റെ ദിവസമാണ്. ഇന്നെ ദിവസം അല്ലാഹു കഅബയെ ആദരിക്കുകയും ഖുറൈശികളെ ബഹുമാനിക്കുകയും ചെയ്യുന്നതാണ്.

തിരുനബിചരിത്രം: മക്കയിലേക്കുള്ള ജൈത്രയാത്ര

മദീനയിൽ നിന്ന് പുറപ്പെടുമ്പോൾ തിരുനബി(സയുടെ) കൂടെ 7,400 പുരുഷന്മാർ ഉണ്ടായിരുന്നു, വഴിയിൽ കൂടുതൽ ആളുകൾ അവരോടൊപ്പം ചേർന്നു. തിരുനബി(സ) മക്കയിൽ എത്തിയപ്പോഴേക്കും അംഗസംഖ്യ പതിനായിരത്തിലേക്ക് എത്തിയിരുന്നു.

തിരുനബിചരിത്രം: മക്കാ വിജയത്തിലേക്ക് നയിച്ച ഘടകങ്ങൾ; ഇസ്‌റായേൽ ഇറാൻ യുദ്ധ പശ്ചാത്തലത്തിൽ പ്രാർത്ഥനകൾക്കുള്ള ആഹ്വാനം

അവിശ്വാസികളായ രാഷ്ട്രങ്ങൾ ഒരു ഐക്യ രാഷ്ട്രം പോലെയായി. അതിനാൽ, മുസ്‌ലിങ്ങളും ഒരൊറ്റ രാഷ്ട്രമായി ഐക്യപ്പെടണം, കാരണം അവർക്ക് അതിജീവിക്കാൻ കഴിയുന്ന ഒരേയൊരു മാർഗ്ഗമാണിത് – മറ്റ് മാർഗമേതുമില്ല.

സോഷ്യല്‍ മീഡിയയില്‍ ആക്ഷേപങ്ങളോട് പ്രതികരിക്കുമ്പോള്‍ പാലിക്കേണ്ട കാര്യങ്ങള്‍

തെറ്റായ രീതിയിൽ പ്രതികരിച്ച് കൊണ്ട് ജമാഅത്തിനെ സംബന്ധിച്ച് ജനങ്ങളില്‍ തെറ്റിദ്ധാരണ ഉണ്ടാകാന്‍ നാം കാരണക്കാരാകരുത്.

ഖിലാഫത്ത്: ലോകരക്ഷക്കുള്ള ഏക മാര്‍ഗ്ഗം

എന്തുതന്നെ എതിർപ്പുകൾ ഉണ്ടായിട്ടും അഹ്‌മദിയ്യത്തിന്‍റെ പുരോഗതി ഒരിക്കലും നിലച്ചിട്ടില്ല എന്ന് മാത്രമല്ല ഖിലാഫത്തിന് അസാധാരണമായ തിളക്കം കരസ്ഥമായി.

മക്കാ വിജയത്തിന്‍റെ പശ്ചാത്തലവും ഒരു രക്തസാക്ഷിയെ കുറിച്ചുള്ള അനുസ്മരണവും

‘ഖുർആൻ നിനക്ക് നിയമമാക്കി കൽപ്പിച്ചവൻ തീർച്ചയായും നിന്നെ പ്രത്യാഗമന സ്ഥാനത്തേക്ക് തിരിച്ചെത്തിക്കുന്നവനാണ്’ (വിശുദ്ധ ഖുർആൻ, 28:86)

നബിതിരുമേനി[സ]യുടെ ജീവിത കാലത്തെ രണ്ട് സൈനീക ദൗത്യങ്ങളും രണ്ട് പുണ്യാത്മാക്കളെ കുറിച്ചുള്ള അനുസ്മരണവും

അദ്ദേഹം അറിവിന്‍റെ ഒരു സമുദ്രമായിരുന്നു . അദ്ദേഹത്തിന്‍റെ ജീവിതം നിർവചിക്കപ്പെട്ടത് അദ്ദേഹത്തിന്‍റെ കര്‍മ്മങ്ങളിലൂടെയാണ്. വിശ്രമം എന്ന വാക്ക് അദ്ദേഹത്തിന്‍റെ നിഘണ്ടുവിൽ ഇല്ലായിരുന്നു.

തിരുനബിചരിത്രം: വിവിധ സൈനിക നീക്കങ്ങള്‍

മുഅ്ത്ത യുദ്ധത്തില്‍ 3000 മുസ്‌ലീങ്ങളും 2 ലക്ഷം റോമാക്കാരും തമ്മില്‍ ഏറ്റുമുട്ടി. മുസ്‌ലീങ്ങള്‍ക്ക് യുദ്ധമുതലുകള്‍ ലഭിച്ചിരുന്നു എന്നത് അവരുടെ വിജയത്തിന്‍റെ വ്യക്തമായ തെളിവാണ്.

തിരുനബി ചരിത്രം: മുഅ്ത്ത യുദ്ധം

ശത്രുക്കൾ പൂർണ്ണമായ രീതിയിൽ മുസ്‌ലിങ്ങളെ വളഞ്ഞിരുന്നു, ഇത്തരം സാഹചര്യത്തിൽ മുസ്‌ലീങ്ങളുടെ ജീവൻ രക്ഷപ്പെടുത്തി പുറത്തേക്ക് കൊണ്ടുവരുന്നത് തന്നെ ഒരു വിജയമായിരുന്നു.

തിരുനബി ചരിത്രം: ഖൈബർ യുദ്ധത്തിന് ശേഷമുള്ള വിവിധ യുദ്ധനീക്കങ്ങൾ

ബനൂ ഹവാസിൻ വിഭാഗക്കാർ ഇസ്‌ലാമിന്‍റെ ശത്രുക്കൾക്ക് സഹായം നൽകുന്നുണ്ടെന്നും അവർ ഇസ്‌ലാമിന്‍റെ സഖ്യകക്ഷികളെ കൊള്ളയടിച്ച് ഒളിച്ചിരിക്കുകയാണെന്നും വിവരം ലഭിച്ചതിനെ തുടര്‍ന്ന് പ്രവാചകന്‍(സ) അവര്‍ക്കെതിരെ ശുജാഅ്‌(റ)ന്‍റെ നേതൃത്വത്തില്‍ ഒരു സൈന്യത്തെ അയക്കുകയുണ്ടായി.