ബുർക്കിനാ ഫാസോയിലെ പള്ളിക്ക് നേരെയുണ്ടായ ഭീകരാക്രമണത്തിൽ ഒമ്പത് അഹ്‌മദി മുസ്‌ലിങ്ങൾ കൊല്ലപ്പെട്ടു

ജനുവരി 16, 2023 വിശ്വാസം പരിത്യജിക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ ഇമാം ബൗറൈമ പറഞ്ഞു, “നിങ്ങള്‍ വേണമെങ്കില്‍ എന്‍റെ തലയെടുത്തുകൊള്ളുക. എന്ത് സംഭവിച്ചാലും ഞാന്‍ ഒരിക്കലും ഇസ്‌ലാം അഹ്‌മദിയ്യത്ത് ഉപേക്ഷിക്കുന്നതല്ല” 2023 ജനുവരി 11ന് ബുധനാഴ്ച ബുര്‍ക്കിനാ ഫാസോയിലെ അഹ്‌മദിയ്യാ മുസ്‌ലിം ജമാഅത്തിന്റെ പള്ളിയില്‍ തീവ്രവാദികള്‍ പ്രവേശിക്കുകയും യാതൊരു പ്രകോപനവുമില്ലാതെ അതിക്രൂരമായ രീതിയില്‍ ഒമ്പത് അഹ്‌മദി മുസ്‌ലിങ്ങളെ കൊലപ്പെടുത്തുകയും ചെയ്തു. തീര്‍ച്ചയായും ഞങ്ങള്‍ അല്ലാഹുവിന്റേതാണ്. അവനിലേക്ക് തന്നെയാണ് ഞങ്ങളുടെ മടക്കവും. മഹ്ദിയാബാദിലുള്ള പള്ളിയില്‍ Read more…

അഹ്‌മദിയ്യാ മുസ്‌ലിം ജമാഅത്തിന്റെ വനിതാസംഘടന കോഴിക്കോട് വച്ച് നബികീര്‍ത്തന യോഗം നടത്തി

ജനുവരി 14, 2023 അഹ്‌മദിയ്യാ മുസ്‌ലിം ജമാഅത്തിന്റെ വനിതാസംഘടനയായ ലജ്ന ഇമാഇല്ലായുടെ കോഴിക്കോട് ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍ 2022 നവംബര്‍ 26ന് ശനിയാഴ്ച വൈകുന്നേരം നബി കീർത്തന യോഗം സംഘടിപ്പിക്കപ്പെട്ടു. ജമാഅത്തിന്റെ കോഴിക്കോട്ടെ കോവൂര്‍ സെന്ററില്‍ വച്ചായിരുന്നു പരിപാടി. ലജ്ന ഇമാഇല്ലാഹ് കോഴിക്കോട് പ്രസിഡന്റ് ഡോ. വസീമ സലാം സാഹിബ അദ്ധ്യക്ഷത വഹിച്ചു. ശുക്റ താഹാ സാഹിബയുടെ ഖുർആൻ പാരായണത്തോട് കൂടി യോഗം ആരംഭിച്ചു. ഫഹീമ ഷഹ്സാദ് സാഹിബ, അഫ്രീന നൗഫൽ Read more…

അഹ്‌മദിയ്യാ മുസ്‌ലിം ജമാഅത്ത് കണ്ണൂരില്‍ നബികീര്‍ത്തന യോഗം സംഘടിപ്പിച്ചു

നവംബര്‍ 30, 2022 അഹ്‌മദിയ്യാ മുസ്‌ലിം ജമാഅത്ത് കണ്ണൂരിന്റെ ആഭിമുഖ്യത്തില്‍ നവംബർ 19ന് ശനിയാഴ്ച വൈകുന്നേരം നൂർ മസ്ജിദിന്റെ അങ്കണത്തിൽ നബികീർത്തന യോഗം നടന്നു. അഹ്‌മദിയ്യാ ജമാഅത്ത് കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് അബ്ദുല്‍ അസീസ് സാഹിബ് യോഗത്തിന് അദ്ധ്യക്ഷത വഹിച്ചു. മുഹമ്മദ് അമൻ സാഹിബിന്റെ ഖുർആൻ പാരായണത്തോടെ യോഗം ആരംഭിച്ചു. മൗലവി ശഫീഖ് അഹ്‌മദ് സാഹിബ് പദ്യാലാപനം നടത്തി. അഹ്‌മദിയ്യാ ജമാഅത്ത് കണ്ണൂർ സിറ്റി പ്രസിഡന്റ് ടി. ഷറഫുദ്ദീൻ സാഹിബ് Read more…

മജ്‌ലിസ് അന്‍സാറുല്ലാഹ് പത്തപ്പിരിയത്തിന്‍റെ ആഭിമുഖ്യത്തില്‍ വയോജന സംഗമം

നവംബര്‍ 30, 2022 അഹ്‌മദിയ്യാ മുസ്‌ലിം ജമാഅത്തിന്റെ വയോജന സംഘടനയായ മജ്‌ലിസ് അൻസാറുല്ലായുടെ പത്തപ്പിരിയം ഘടകത്തിന്റെ ആഭിമുഖ്യത്തിൽ നവംബര്‍ 27ന് ഞായറാഴ്ച രാവിലെ 10 മണിക്ക് Elders Meet (വയോജന സംഗമം) സംഘടിപ്പിച്ചു. മജ്‌ലിസ് അൻസാറുല്ലാഹ് അഖിലേന്ത്യാ ഉപാധ്യക്ഷൻ ബഹുമാന്യ എം താജുദ്ദീൻ സാഹിബിന്റെ അധ്യക്ഷതയിൽ ആരംഭിച്ച പരിപാടിയിൽ ബഹുമാന്യ മുല്ലക്കോയ തങ്ങൾ സാഹിബ് വിശുദ്ധഖുർആൻ പാരായണം ചെയ്യുകയും സി കെ സഫറുല്ലാഹ് സാഹിബ്‌ മൈത്രി ഗാനമാലപിക്കുകയും ചെയ്തു. തുടർന്ന് Read more…

ദൈവവിധിയും മനുഷ്യസ്വാതന്ത്ര്യവും

മനുഷ്യന്‍ പൂര്‍വകല്‍പിതമായ വിധിയുടെ വെറും ബലിയാടാണോ? അവന് സ്വയം തിരഞ്ഞെടുക്കാനും നിര്‍ണ്ണയിക്കാനുമുള്ള സ്വാതന്ത്ര്യമില്ലേ? എന്താണ് ദൈവവിധിയുടെ രഹസ്യം?

മജ്‌ലിസ് അന്‍സാറുല്ലാഹ് കേരള സംസ്ഥാന ഇജ്തിമാഅ് 2022

ഒക്ടോബര്‍ 10, 2022 അഹ്മദിയ്യ മുസ്‌ലിം ജമാഅത്തിന്റെ വയോജന സംഘടനയായ മജ്‌ലിസ് അൻസാറുല്ലാഹ് കേരളയുടെ ദ്വിദിന സംസ്ഥാന ഇജ്തിമാഅ് സെപ്തംബർ 10, 11 തിയ്യതികളില്‍ ശനി, ഞായർ ദിവസങ്ങളിൽ കരുനാഗപ്പള്ളിയിൽ പ്രൗഢഗംഭീരമായി നടന്നു. ഏറെക്കാലത്തെ ഇടവേളക്കുശേഷം ഉണ്ടായ സഹോദരങ്ങളുടെ സമാഗമം ആവേശഭരിതവും ആഹ്ലാദ ജനകവുമായി. നിരവധി പടുകൂറ്റൻ പ്രകടനങ്ങൾക്ക് സാക്ഷിയായ ദേശീയപാതയുടെ ഓരം ശാന്ത ഗംഭീരമായ ആത്മീയ സംഗമത്തിന് വേദിയായി. ദേശീയ പാതയോട് ചേർന്ന് 2.5 ഏക്കറോളം വരുന്ന സ്ഥലത്ത് Read more…

നിരീശ്വരവാദം വിചാരണ ചെയ്യപ്പെടുന്നു

നവനാസ്തികര്‍ ആരംഭിച്ച യുക്തി വിചിന്തനങ്ങളും ധൈഷണിക സംവാദങ്ങളും പ്രപഞ്ചാസ്തിത്വത്തിന്റെ നിഗൂഢയാതാര്‍ത്ഥ്യങ്ങള്‍ക്ക് യാതൊരു ഉത്തരവും നല്‍കുന്നില്ല. അയുക്തികമായ ദൈവനിഷേധത്തിന്റെ വൈകാരികത ഉത്തേജിപ്പിക്കാനുള്ള പൊള്ളയായ വാചകക്കസറത്തുകള്‍ മാത്രമാണ് അതെല്ലാം.

വയനാട്ടില്‍ അഹ്‌മദിയ്യ മുസ്‌ലിം ജമാഅത്തിന്‍റെ ബുക്ക്‌ സ്റ്റാള്‍

ഏപ്രില്‍ 27, 2022 2022 മാര്‍ച്ച്‌ 1 മുതല്‍ 27 വരെ കല്‍പറ്റയില്‍ വച്ച് നടന്ന വയനാട് ഫ്ലവര്‍ ഷോ 2022ല്‍ അഹ്മദിയ്യ മുസ്‌ലിം ജമാഅത്തിന്റെ കമ്പളക്കാട് ചാപ്റ്റര്‍ ഒരു ബുക്ക്‌ സ്റ്റാള്‍ സംഘടിപ്പിച്ചു. ഏതാണ്ട് 30,000ത്തോളം ആളുകള്‍ അഹ്മദിയ്യ സ്റ്റാള്‍ സന്ദര്‍ശിച്ചു. സന്ദര്‍ശകരില്‍ അധികപേരും അഹ്മദിയ്യത്തിന്‍റെ പ്രതിനിധികളുമായി സംഭാഷണം നടത്തുകയും ജമാഅത്ത് അവതരിപ്പിക്കുന്ന ഇസ്‌ലാമിക സന്ദേശത്താല്‍ പ്രഭാവിതരാവുകയും ചെയ്തു. സ്റ്റാള്‍ സന്ദര്‍ശിച്ച പ്രമുഖരില്‍ മലയാള സിനിമാ നടന്‍ അബുസലീം, Read more…