“സഹനം കൈകൊള്ളുന്നത് പ്രവാചകചര്യയാണ്” അഹ്‌മദി മുസ്‌ലീങ്ങൾ തുടര്‍ന്നും പ്രാര്‍ഥനകളിലൂടെ എതിര്‍പ്പുകളെ നേരിടുമെന്ന് അഹ്‌മദിയ്യാ മുസ്‌ലിം ജമാഅത്തിന്‍റെ ആഗോള നേതാവ്
മെയ് 15, 2023 “ശത്രുക്കളുടെ ആക്രമണം വർധിക്കുന്നതിനനുസരിച്ച്, സർവ്വശക്തനായ അല്ലാഹുവിലേക്ക് നമ്മള്‍ കൂടുതൽ തിരിയണം. ഇതാണ് നമ്മുടെ വിജയത്തിനുള്ള ഒരേയൊരു മാര്‍ഗം” – ഹദ്റത്ത് മിർസാ മസ്‌റൂർ അഹ്‌മദ്(അയ്യദഹുല്ലാഹ്) അഹ്‌മദിയ്യാ മുസ്‌ലിം ജമാഅത്തിന്‍റെ ആഗോള നേതാവും, ഖലീഫത്തുൽ മസീഹ് (വാഗ്ദത്ത മസീഹിന്‍റെ ഖലീഫ) അഞ്ചാമനുമായ, ഹദ്റത്ത് മിർസാ മസ്‌റൂർ അഹ്‌മദ്(അയ്യദഹുല്ലാഹ്) അഹ്‌മദി മുസ്‌ലിങ്ങള്‍ നേരിടുന്ന കഠിനമായ പീഡനങ്ങളെ അവര്‍ ക്ഷമയോടെ നേരിടണമെന്നും തങ്ങളുടെ സ്രഷ്ടാവിലേക്ക് കൂടുതൽ തിരിയണമെന്നും ഉപദേശിച്ചു. 2023 Read more