ജുമുഅ ഖുത്ബ

അഹ്‌മദിയ്യാ മുസ്‌ലിം ജമാഅത്തിന്‍റെ ആഗോള നേതാവും അഞ്ചാം ഖലീഫയുമായ ഹദ്റത്ത് മിര്‍സാ മസ്റൂര്‍ അഹ്‌മദ്(അയ്യദഹുല്ലാഹ്)ന്‍റെ ജുമുഅ ഖുത്ബകളുടെ സംഗ്രഹങ്ങള്‍

പശ്ചാത്താപവും പാപപൊറുതിയും കൊണ്ടുള്ള യഥാര്‍ഥ വിവക്ഷ

ദൈവത്തിന്‍റെ കൃപയില്ലാതെ ഒരാൾക്ക് ഒന്നും നേടാൻ കഴിയില്ല. അതിനാൽ ഒരാൾ എപ്പോഴും അവന്‍റെ കൃപയും സഹായവും തേടിക്കൊണ്ടിരിക്കേണ്ടതുണ്ട്.

ഭാരവാഹികളെ തിരഞ്ഞെടുക്കുമ്പോള്‍ അര്‍ഹതയ്ക്ക് പ്രഥമ പരിഗണന നല്കുക

ഭാരവാഹികള്‍ തങ്ങളില്‍ അര്‍പ്പിതമായ കടമകള്‍ ആത്മാര്‍ഥമായും, തങ്ങളുടെ എല്ലാ കഴിവുകളും ഉപയോഗിച്ചു കൊണ്ടും നിറവേറ്റാന്‍ പരിശ്രമിച്ചു കൊണ്ടിരിക്കേണ്ടതാണ്.

ഇസ്‌ലാം അഹ്‌മദിയ്യത്ത് ജനമനസ്സുകള്‍ കീഴടക്കുന്നു

ലോകമെമ്പാടും, വാഗ്ദത്ത മസീഹിനും(അ) ആ മഹാത്മാവിന്‍റെ ജമാഅത്തിനും മേൽ സ്പഷ്ടമായ നിലയിൽ അല്ലാഹു അനുഗ്രഹങ്ങൾ വർഷിച്ചു കൊണ്ടിരിക്കുന്നു. ഇത് അഹ്‌മദിയ്യാ മുസ്‌ലിം ജമാഅത്തിന്‍റെ സത്യതക്കുള്ള ഏറ്റവും വലിയ തെളിവാണ്.

യു.കെ ജല്‍സ സാലാന: ഒരാത്മീയ സംഗമത്തിന്‍റെ അപരിമേയമായ അനുഗ്രഹങ്ങളുടെ ലഘുവിവരണം

സർവശക്തനായ ദൈവവുമായി ജീവിതകാലം മുഴുവൻ ബന്ധപ്പെട്ടിരിക്കാൻ അല്ലാഹു നമ്മെ പ്രാപ്തരാക്കട്ടെ. നമ്മുടെ വിശ്വാസം ദൃഢപ്പെടുന്നതിന് ഈ ജല്‍സ കാരണമായിത്തീരട്ടെ.

ജല്‍സയുടെ യഥാർഥ ഉദ്ദേശ്യം പൂർത്തിയാക്കുക

ഈ സമ്മേളനത്തെ വെറുമൊരു ലൗകികമേളയായി കണക്കാക്കരുത്. മറിച്ച്, ഇതിന് ഒരു നിയതലക്ഷ്യമുണ്ട്; നമ്മുടെ ആത്മീയവും ബൗധികവും ധാർമികവുമായ അവസ്ഥകൾ മെച്ചപ്പെടുത്തുകയും, ദൈവത്തോടും അവന്‍റെ ദൂതനോടും(സ) സ്നേഹം സ്ഥാപിക്കുകയും ചെയ്യുക എന്നതാണ് ആ ലക്ഷ്യം.

നബി തിരുമേനി(സ)യുടെ ജീവിതവും ജല്‍സ പ്രവര്‍ത്തകര്‍ക്കുള്ള മാര്‍ഗനിര്‍ദേശവും; “സദാ പുഞ്ചിരി തൂകുക”

മുസ്‌ലിങ്ങള്‍ തടവുകാരോട് അത്യധികം കാരുണ്യത്തോടെ പെരുമാറി. അവര്‍ സ്വയം കാല്‍നടയായി സഞ്ചരിക്കുകയും തടവുകാര്‍ക്ക് സവാരിമൃഗം നല്കുകയും, സ്വയം ഭക്ഷിക്കാതെ തടവുകാര്‍ക്ക് ഭക്ഷണം നല്കുകയും ചെയ്തു.

നബി തിരുമേനി(സ)യുടെ ജീവിതം: ഖുറൈശി നേതാക്കളുടെ ദാരുണാന്ത്യവും യുദ്ധത്തടവുകാരോടുള്ള സമീപനവും

യുദ്ധത്തടവുകാരെ മോചനദ്രവ്യം വാങ്ങി വിട്ടയക്കണമെന്നും, മോചനദ്രവ്യം നല്കാന്‍ പറ്റാത്തവര്‍ക്ക് മദീനയിലെ കുട്ടികളെ എഴുത്തും വായനയും പഠിപ്പിച്ചാല്‍ മോചിതരാകാം എന്നും തിരുദൂതര്‍(സ) ഉത്തരവിട്ടു.

തിരുനബി(സ)യുടെ ജീവിതം: ബദ്ര്‍ യുദ്ധ വേളയിലെ സംഭവവികാസങ്ങൾ

മുസ്‌ലിങ്ങള്‍ അംഗബലത്തിലും ആയുധബലത്തിലും ശത്രുക്കളെക്കാള്‍ ദുര്‍ബലരായിരുന്നുവെങ്കിലും, ലോകത്തിലെ ഒരു ശക്തിക്കും അതിജയിക്കാനാകാത്ത വിശ്വാസദാർഢ്യം അവര്‍ക്കു മുതല്‍കൂട്ടായി ഉണ്ടായിരുന്നു.

തിരുനബി(സ)യുടെ ജീവിതം: ബദ്ര്‍ യുദ്ധം ആരംഭിക്കുന്നു

മുസ്‌ലിം സൈന്യത്തെ വീക്ഷിച്ച ഉമൈര്‍ പറഞ്ഞു,“ഖുറൈശി സമൂഹമേ! മുസ്‌ലിം സൈന്യത്തില്‍ ഞാന്‍ കണ്ടത് ഇതാണ്. അവരുടെ ഒട്ടകങ്ങളുടെ പുറത്ത് ഇരിക്കുന്നത് മനുഷ്യര്‍ അല്ല, മറിച്ച്, ഓരോ ഒട്ടകവും മരണം പേറിയതായാണ് ഞാന്‍ കണ്ടത്. യസ്‌രിബിലെ ഒട്ടകങ്ങള്‍ സര്‍വനാശവും വഹിച്ചാണ് വന്നിട്ടുള്ളത്.”

തിരുനബി(സ)യുടെ ജീവിതം: ബദ്ര്‍ യുദ്ധത്തിനുള്ള തയ്യാറെടുപ്പുകള്‍

ഏതവസ്ഥയിലും തങ്ങള്‍ നബി(സ)യെ അനുഗമിക്കുമെന്നും, മൂസാ നബി(അ)യോട് അദ്ദേഹത്തിന്‍റെ സമുദായം പറഞ്ഞ പോലെ ‘നീയും നിന്‍റെ നാഥനും പോയി യുദ്ധം ചെയ്യുക, ഞങ്ങള്‍ ഇവിടെ ഇരുന്നോളാം’ എന്ന് ഒരിക്കലും തങ്ങള്‍ പറയില്ലെന്നും സഹാബികള്‍ മുഹമ്മദ്‌ നബി(സ)യോട് പറഞ്ഞു.

തബൂക്ക് സൈനികനീക്കത്തിനുള്ള ഒരുക്കങ്ങൾ

സ്വഹാബികൾ കാഴ്ച്ച വച്ച സാമ്പത്തിക ത്യാഗത്തിൻറെ മാതൃക അഹ്മദികൾ മനസ്സിലാക്കുന്നത് അല്ലാഹുവിൻറെ അനുഗ്രഹമാണ്. ചിലർ തങ്ങളുടെതെല്ലാം ത്യജിക്കുന്നു

മക്കാ വിജയത്തിന് ശേഷമുള്ള സൈനികനീക്കങ്ങൾ

രാജ്യം കീഴടക്കുവാനോ, ജനങ്ങളെ നിർബന്ധിച്ച് ഇസ്‌ലാം സ്വീകരിപ്പിക്കുവാനോ നബിതിരുമേനി(സ)ക്ക് താത്പര്യമുണ്ടായിരുന്നില്ല എന്ന് ഇത് ചൂണ്ടിക്കാണിക്കുന്നു.

തിരുനബിചരിത്രം: ഹുനൈൻ യുദ്ധത്തിന് ശേഷമുള്ള സംഭവങ്ങൾ

ഒരിക്കൽ പ്രവാചകൻ ﷺ യുടെ കടുത്ത ശത്രുവായിരുന്ന മാലിക് ബിൻ ഔഫ് പിന്നീട് നബിതിരുമേനി ﷺ യുടെ ആത്മാർഥനും വിശ്വസ്തനുമായ അനുയായിയായി മാറി

ഹുനൈൻ യുദ്ധത്തിലെ യുദ്ധമുതലുകളുടെ വിതരണം

ഏതെങ്കിലും ഒരു സ്ഥാനമോ പദവിയോ സമ്പത്തോ നേടാൻ വേണ്ടി മാത്രം ഖലീഫ ആഹ്വാനം ചെയ്യുമ്പോൾ ത്യാഗത്തിനായി ആരും മുന്നോട്ടു വരരുത്; പകരം അല്ലാഹുവിനുവേണ്ടി ത്യാഗം ചെയ്യാൻ തയ്യാറുള്ളവർ മാത്രം മുന്നോട്ട് വരുക

തിരുനബിചരിത്രം: ഹുനൈൻ യുദ്ധം

പതിനായിരം പേരടങ്ങിയ സൈന്യം വീണ്ടും പ്രവാചകൻ ﷺ യുടെ ചുറ്റും ഒരുമിച്ചു. അങ്ങനെ തോൽവി ഉറപ്പാണെന്ന് തോന്നിയിരുന്ന അവസ്ഥ അത്ഭുതകരമായ വിജയമായി മാറി

ഹുനൈന്‍ യുദ്ധനീക്കം

മുസ്ലീം സൈന്യം ചിതറിയപ്പോള്‍ നബി തിരുമേനി ﷺ യുദ്ധക്കളത്തില്‍ ഉറച്ചുനിന്നു എന്നും ഒരു ഘട്ടത്തില്‍ ശത്രുസൈന്യത്തിന് നേരെ മുന്നോട്ട് പോയി എന്നും രേഖപ്പെടുത്തിയിട്ടുണ്ട്

തിരുനബിചരിത്രം: ഹുനൈൻ യുദ്ധത്തിന്‍റെ പശ്ചാത്തലം

ഹവാസിൻകാരെപ്പോലെ ഒരു ജനതയുമായി ഇതിനുമുമ്പ് നബിതിരുമേനി(സ) യുദ്ധം ചെയ്തിട്ടില്ലെന്നും, എല്ലാവരും ഒറ്റക്കെട്ടായി ശക്തമായ ആക്രമണം നടത്തണമെന്നും, ആദ്യം ആക്രമിക്കുന്നവർക്കായിരിക്കും അന്തിമവിജയം എന്നും മാലിക് പറയുന്നത് കേട്ടു

മക്കാവിജയത്തിനു ശേഷമുളള ചില സൈനിക നീക്കങ്ങൾ

നോഹയുടെ കാലത്ത് നിലനിന്നിരുന്ന അതേ വിഗ്രഹങ്ങൾ അറേബ്യയിലും നിലവിലുണ്ടായിരുന്നുവെന്നും നോഹയുടെ കാലത്തെ കുലീനരായ ആളുകളുടെ പേരിലാണ് അവയ്ക്ക് പേരിട്ടതെന്നും രേഖപ്പെടുത്തിയിട്ടുണ്ട്

തിരുനബിചരിത്രം: മക്കാ വിജയത്തിന് ശേഷം കഠിന ശത്രുക്കൾ ഇസ്‌ലാം സ്വീകരിക്കുന്നു

വിഗ്രഹങ്ങൾ നീക്കം ചെയ്യുന്നതിലൂടെ ജനങ്ങളുടെ ഹൃദയങ്ങളിൽ ഇവയെ കുറിച്ച് ഉണ്ടായിരുന്ന ഭയം ഇല്ലാതാവുകയും ഏക സത്യദൈവത്തെ മാത്രമേ ഭയപ്പെടേണ്ടതുള്ളൂ എന്ന് അവർ മനസ്സിലാക്കുകയും ചെയ്തു

ജൽസാ സാലാന യുകെ: അവലോകനവും പങ്കെടുത്തവരുടെ പ്രതികരണങ്ങളും

ഈ ജമാഅത്ത് ലോകമെമ്പാടുമുള്ള ഹൃദയങ്ങളെ സമാധാനത്തിലും ഐക്യത്തിലും ഒരുമിപ്പിക്കാൻ പ്രേരിപ്പിക്കുന്നു. കൂടാതെ അത് പഠിപ്പിക്കുന്ന കാര്യങ്ങൾ യഥാർഥത്തിൽ പ്രാവർത്തികമാക്കുകയും ചെയ്യുന്നു