സ്ത്രീകളും സമൂഹനിർമ്മാണവും: കോഴിക്കോട് ലജ്നാ ഇമായില്ലായുടെ നേതൃത്വത്തിൽ വനിതാ സമ്മേളനം

സ്ത്രീകളും സമൂഹനിർമ്മാണവും: കോഴിക്കോട് ലജ്നാ ഇമായില്ലായുടെ നേതൃത്വത്തിൽ വനിതാ സമ്മേളനം

ഡോ. വസീമ സലാം, പ്രസിഡന്‍റ് ലജ്നാ ഇമായില്ലാഹ് കോഴിക്കോട്

2024 ഡിസംബർ 14-ന് ലജ്നാ ഇമായില്ലാഹ് (അഹ്‍മദിയ്യാ മുസ്‌ലിം വനിതാ സംഘടന), കോഴിക്കോട് ശാഖയുടെ ആഭിമുഖ്യത്തിൽ ‘സമൂഹ രൂപീകരണത്തിൽ സ്ത്രീകളുടെ പങ്ക്’ എന്ന വിഷയത്തിൽ ഒരു പൊതു സമ്മേളനം കെ. പി. കേശവമേനോൻ ഹാളില്‍ വച്ച് സംഘടിപ്പിക്കപ്പെട്ടു. 183 പേർ പങ്കെടുത്ത ഈ പരിപാടിയിൽ, 55 പേർ അനഹ്‍മദികളായ അതിഥികൾ ആയിരുന്നു.

ലജ്നാ ഇമായില്ലാഹ് കോഴിക്കോട് ശാഖയുടെ പ്രസിഡന്‍റ് എന്ന നിലക്ക് സമ്മേളനത്തിന്‍റെ അദ്ധ്യക്ഷതയുടെ കര്‍ത്തവ്യം വിനീതയില്‍ അര്‍പ്പിതമായിരുന്നു.
പരിപാടിയുടെ തുടക്കത്തില്‍ ‘ഇസ്‌ലാമും മനുഷ്യാവകാശങ്ങളും’ എന്ന വിഷയത്തിലുള്ള ഒരു ഡോക്ക്യുമെന്‍ററി പ്രദര്‍ശിപ്പിക്കപെട്ടു. അത്തിയത്തുല്‍ ഗാലിബിന്‍റെ വിശുദ്ധ ഖുര്‍ആന്‍ പാരായണത്തോടെ ഔപചാരിക സെഷന്‍ ആരംഭിച്ചു. തുടര്‍ന്ന് തൂബാ ബശീര്‍ സ്വാഗത പ്രസംഗം നടത്തി.

ലജ്നാ ഇമായില്ലാഹ് കോഴിക്കോട്-വയനാട് ജില്ലാ പ്രസിഡന്‍റ്, ഫൈസ സലാഹുദ്ദീൻ ഉദ്ഘാടന പ്രഭാഷണം നടത്തി. സ്ത്രീകളുടെ സമൂഹപരമായ ഉത്തരവാദിത്വങ്ങൾ, അവരെ പ്രബലരാക്കാനുള്ള ശ്രമങ്ങൾ തുടങ്ങിയവയെ കുറിച്ച് അവർ ഊന്നിപ്പറഞ്ഞു. തുടർന്ന്, കോഴിക്കോട് ലജ്നാ അംഗങ്ങൾ മൈത്രി ഗാനം ആലപിച്ചു.

സ്ത്രീകൾ സമൂഹ രൂപീകരണത്തിൽ വഹിക്കുന്ന നിർണായക പങ്കിനെക്കുറിച്ച് മുഹ്സിനാ താഹിർ മുഖ്യ പ്രഭാഷണം നടത്തി. ഭാവി തലമുറകളിലും സാമൂഹിക വികസനത്തിലും സ്ത്രീകളുടെ സ്വാധീനത്തെ സംബന്ധിച്ച് അവര്‍ വിശദീകരിക്കുകയും ചെയ്തു.

പരിപാടിയില്‍ പ്രമുഖ അതിഥികൾ ആശംസാ പ്രഭാഷണങ്ങള്‍ നടത്തി:

കോഴിക്കോട് വനിതാ സബ്-ഇൻസ്‌പെക്ടർ ശ്രീസിത സി. എസ്. സ്ത്രീ ശാക്തീകരണത്തിന്‍റെ പ്രാധാന്യത്തെക്കുറിച്ച് വിശദീകരിച്ചു കൊണ്ട്, സ്ത്രീകൾക്ക് സ്വാതന്ത്ര്യവും സ്വയംപര്യാപ്തതയും ഉണ്ടാകേണ്ടതാണെന്ന് ചൂണ്ടിക്കാട്ടി.

ഡോ. പി കെ രാധാമണി, മലപ്പുറം ക്രിസ്ത്യൻ കോളേജ്, ഹിന്ദി വിഭാഗം മുൻ മേധാവി, ആൺകുട്ടികളെ പോലെ പെൺകുട്ടികൾക്കും മികച്ച വിദ്യാഭ്യാസം നല്കുന്നത് സമൂഹ പരിവർത്തനത്തിന് അടിത്തറയാകുമെന്നു വ്യക്തമാക്കി.

ലേഖികയും യാത്രാ വ്ലോഗറും ജില്ലാ ഇൻഷുറൻസ് ഓഫിസറുമായ ക്ഷേമാ തോമസ് സ്ത്രീകൾ നടത്തുന്ന ഒരു അപൂർവമായ സമ്മേളനം സംഘടിപ്പിച്ചതിന് ലജ്നാ ഇമായില്ലായെ അഭിനന്ദിച്ചു. സമൂഹത്തിന്‍റെ ഉന്നമനത്തില്‍ അമ്മമാര്‍ വഹിക്കുന്ന സുപ്രധാന പങ്കിനെ സംബന്ധിച്ചും അവര്‍ ഊന്നിപ്പറഞ്ഞു.

കെ. സി. ശോഭിത, വാർഡ് കൗൺസിലർ, സ്ത്രീകളുടെ സ്വാതന്ത്ര്യത്തെ സംബന്ധിച്ചും ലിംഗസമത്വത്തെ സംബന്ധിച്ചും വിശദീകരിച്ചു. ലജ്നാ ഇമായില്ലായുടെ പ്രവർത്തനങ്ങളെ അവർ പ്രശംസിക്കുകയും ചെയ്തു.

സമ്മേളനത്തിന്‍റെ ഭാഗമായി, വിവിധ കിയോസ്ക്കുകളും ഒരുക്കിയിരുന്നു:

ഖുർആൻ എക്സിബിഷനും കാലിഗ്രഫി വർക്ക്ഷോപ്പും: ഈ സെക്ഷനില്‍ വിവിധ ഭാഷകളിൽ വിശുദ്ധ ഖുർആൻ പ്രദർശിപ്പിക്കുകയും, കാലിഗ്രഫി പരിശീലനം നല്കുകയും ചെയ്തു. സൂറ ഫാത്തിഹ എഴുതുന്നതില്‍ അതിഥികളും പങ്കെടുത്തു.

ആഗോള പ്രതിസന്ധിയും സമാധാനത്തിലേക്കുള്ള പാതയും: ഈ സെക്ഷനില്‍ അഹ്‍മദിയ്യ മുസ്‌ലിം ജമാഅത്ത് ലോകത്തിൽ സമാധാനം സ്ഥാപിക്കാൻ മുന്നോട്ട് വയ്ക്കുന്ന കാഴ്ചപ്പാട് വിശദീകരിച്ചു. അഹ്‍മദിയ്യാ ഖലീഫ ഹദ്റത്ത് മിർസാ മസ്റൂർ അഹ്‍മദ്(അയ്യദഹുല്ലാഹ്)ന്‍റെ ഇത് സംബന്ധിച്ച മുന്നറിയിപ്പുകളുടെയും, അന്താരാഷ്ട്ര വേദികളില്‍ അദ്ദേഹം നടത്തിയ പ്രസംഗങ്ങളുടെയും ഒരു ടൈംലൈൻ ഇവിടെ പ്രദർശിപ്പിക്കപ്പെട്ടു. ഈ സെക്ഷനില്‍ ഒരു “പീസ്‌ വാളും” (സമാധാന ഭിത്തി) ഉൾപ്പെടുത്തിയിരുന്നു. സമാധാനം സംസ്ഥാപനത്തിന് അനിവാര്യം എന്ന് തങ്ങള്‍ കരുതുന്ന ആശയങ്ങൾ എഴുതുവാന്‍ അതിഥികൾക്ക് അവസരം നല്‍കുന്ന ഒരു വേദിയായിരുന്നു ഇത്.

ബുക്ക് സ്റ്റാൾ: അഹ്‍മദിയ്യ മുസ്‌ലിം ജമാഅത്തിന്‍റെ വിവിധ പുസ്തകങ്ങൾ ഈ സെക്ഷനില്‍ വിൽപ്പനയ്ക്ക് വച്ചിരുന്നു. പല അതിഥികളും ജമാഅത്തിന്‍റെ ആശയങ്ങളില്‍ താല്പര്യം പ്രകടിപ്പിക്കുകയും വിവിധ പുസ്തകങ്ങള്‍ വാങ്ങുകയും ചെയ്തു.

പ്ലാന്‍റ് സ്റ്റാൾ“Think Green, Act Green: പരിസ്ഥിതി സംരക്ഷണം പ്രോത്സാഹിപ്പിക്കാനുള്ള ഈ കിയോസ്ക്കിൽ 120 പഴവർഗ്ഗ/പരിപോഷക ചെടികൾ അതിഥികൾക്ക് സമ്മാനമായി നൽകി.

പരിപാടിയുടെ അവസാനത്തില്‍ മുബഷിറ നൗഫൽ നന്ദിപ്രസംഗം നടത്തി. തുടർന്ന് മൗന പ്രാർത്ഥനയോടെ പരിപാടി സമാപിച്ചു. പരിപാടിക്ക് ശേഷം ചെറിയ സല്‍ക്കാരവും സംഘടിപ്പിക്കപ്പെട്ടു. അതിഥികൾക്ക് സ്മരണികകളും ചെടിച്ചട്ടികളും അന്നൂർ മലയാള ലജ്നാ മാസികയുടെ കോപ്പികളും സമ്മാനമായി നൽകി.

1 Comment

Naseem Ahamed. E · ഫെബ്രുവരി 4, 2025 at 4:53 pm

മാതൃകാപരമായ വനിതാ സമ്മേളനം സംഘടിപ്പിച്ചതിൽ ആയിരം അഭിനന്ദനങൾ. ഇനിയും സർവശക്തനായ അള്ളാഹു ഇതുപോലുള്ള പരിപാടികൾ സംഘടിപ്പിക്കുവാൻ സൗഭാഗ്യം നൽകുമാറാകട്ടെ. ആമീൻ
സംഘാടകർക്ക് എല്ലാവിധ ഭാവുകങ്ങളും നേരുന്നു

മറുപടി രേഖപ്പെടുത്തുക

Avatar placeholder

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Mirza_Ghulam_Ahmad
Hazrat Mirza Ghulam Ahmad – The Promised Messiah and Mahdi as
Mirza Masroor Ahmad
Hazrat Mirza Masroor Ahmad aba, the Worldwide Head and the fifth Caliph of the Ahmadiyya Muslim Community
wcpp
Download and Read the Book
World Crisis and the Pathway to Peace

More Articles

Twitter Feed