ലേഖനങ്ങള്‍
വിദ്വേഷത്താല്‍ ചിതറിക്കിടന്ന ഒരു സമൂഹത്തെ ബഹുസ്വരതയില്‍ കോര്‍ത്തിണക്കിയ മദീനാ കരാർ മനുഷ്യചരിത്രത്തില്‍ തന്നെ ഇത്തരത്തിലുള്ള ആദ്യത്തേതും കാലത്തിനു മുന്നേ സഞ്ചരിച്ചതുമായ ഒരു രേഖയാണ്.
അന്ധകാരം അതിന്‍റെ പരമസീമയിൽ എത്തുന്ന ഇരുളടഞ്ഞ കാലഘട്ടത്തിനാണ് ലൈലത്തുൽ ഖദ്ർ എന്ന് പറയുന്നത്. ആ അന്ധകാരത്തെ നീക്കുന്ന ഒരു പ്രകാശത്തെ അത്തരമൊരു കാലം ആവശ്യപ്പെടുന്നതിനാൽ ഒരു ദൈവദൂതന്‍ അവതീര്‍ണനാകുന്ന സമയം കൂടിയാകുന്നു അത്.
റമദാന്‍ ബാഹ്യമായ വ്രതാനുഷ്ഠാനത്തിന്‍റെ മാത്രം മാസമല്ല. മറിച്ച്, ശാശ്വതമായ ഒരു ആത്മീയ മാറ്റം കൈവരിക്കാനുള്ള ഒരു ജീവിതരീതിയാണ് റമദാന്‍ മുന്നോട്ട് വയ്ക്കുന്നത്.
നബി തിരുമേനി(സ) ഹദ്റത്ത് ആയിശ(റ)യെ വിവാഹം ചെയ്യുമ്പോള്‍ അവര്‍ക്ക് പ്രായപൂര്‍ത്തി ആയിട്ടില്ല എന്ന് പൊതുവില്‍ വിമര്‍ശിക്കപ്പെടാറുണ്ട്. എന്നാല്‍, ചരിത്ര വസ്തുതകളുടെ അടിസ്ഥാനത്തില്‍ പരിശോധിക്കുമ്പോള്‍ ഇത് വാസ്തവവിരുദ്ധമായ ആരോപണമാണെന്ന് മനസ്സിലാക്കാം.
ഗുരുതരമായ ആഗോള സാഹചര്യങ്ങളെ മുന്‍നിര്‍ത്തി അഹ്‍മദിയ്യാ ഖലീഫ പ്രാര്‍ഥനകള്‍ക്കും, അതുപോലെ ലോകത്തും—വിശിഷ്യാ ഫലസ്തീനിലും—സമാധാനം സ്ഥാപിക്കാനും, മുസ്‌ലിം ലോകത്ത് ഐക്യം സ്ഥാപിക്കാനും ആഹ്വാനം ചെയ്യുന്നു.
യു.എൻ ദുർബലമായ ഒരു സ്ഥാപനമായി മാറിയിരിക്കുന്നു. അവിടെ കുറച്ച് പ്രബല രാജ്യങ്ങൾക്ക് മുഴുവൻ ശക്തിയും ലഭിക്കുകയും ഭൂരിപക്ഷത്തിന്‍റെ കാഴ്ചപ്പാടുകൾ ചവിട്ടി മെതിക്കപ്പെടുകയും ചെയ്യുന്നു.
വർധിച്ചു വരുന്ന ആഗോള സംഘർഷങ്ങൾക്കും കുഴപ്പങ്ങൾക്കുമിടയിൽ അഹ്‌മദികളോട് പ്രാർത്ഥനകളിൽ മുഴുകാനും തയ്യാറെടുപ്പുകൾ നടത്താനും അഹ്‌മദിയ്യാ ഖലീഫ ആഹ്വാനം ചെയ്യുന്നു.
ഇസ്‌ലാമിക ഹിജാബിനെതിരെ രോഷം പ്രകടിപ്പിക്കുന്ന ആധുനിക സമൂഹം മീഡിയകളിലും ഫാഷന്‍ വ്യവസായങ്ങളിലുമുള്ള സ്ത്രീ ലൈംഗികവത്കരണത്തിന് നേരെ കണ്ണടയ്ക്കുന്നതായാണ് കാണാന്‍ സാധിക്കുന്നത്.
ആര്‍ത്തവം, ഈദ് ഖുത്ബ, ഇഅ്‌തികാഫ്, പര്‍ദ്ദ, നോമ്പ് തുടങ്ങിയ വിഷയങ്ങളിലുള്ള ചോദ്യങ്ങള്‍ക്ക് അഹ്‌മദിയ്യാ ഖലീഫ നല്കിയ മറുപടികള്‍.
ഹിംസയില്‍ അധിഷ്ഠിതമായ ഒരു പോരാട്ടമായി ഗസ്‌വയെ ഹിന്ദിനെ മനസ്സിലാക്കുന്നത് ഇസ്‌ലാമിന്‍റെ അടിസ്ഥാന തത്വങ്ങള്‍ക്കും, മതസ്വാതന്ത്ര്യത്തിന് പ്രാധാന്യം നല്കുന്ന വിശുദ്ധ ഖുര്‍ആന്‍റെ ആത്മാവിനും എതിരാണ്.
മതത്തെ മറ്റുള്ളവരുടെ മേല്‍ അടിച്ചേല്‍പ്പിക്കാനല്ല, മറിച്ച്, ജാതിമതവര്‍ഗവിശ്വാസഭേദമന്യേ എല്ലാവര്‍ക്കിടയിലും നീതി നടപ്പിലാക്കാനാണ് ശരീഅത്ത് അനുശാസിക്കുന്നത്.
ഇസ്‌ലാമിനെ മനപ്പൂർവം അവഹേളിക്കുന്നവര്‍ക്ക് മറുപടി നല്കുന്നതിന് പകരം അഹ്‌മദിയ്യാ മുസ്‌ലിം ജമാഅത്തിനെ എതിർക്കുന്നതിലാണ് ചില മുസ്‌ലിം നേതാക്കൾ തങ്ങളുടെ ഊർജ്ജം മുഴുവൻ ചിലവഴിച്ചു കൊണ്ടിരിക്കുന്നത്.
സംഘർഷങ്ങളാലും ധാർമിക അനിശ്ചിതത്വങ്ങളാലും വിഭജിക്കപ്പെട്ട ഈ ലോകത്ത്, പ്രവാചകൻ മുഹമ്മദ്(സ)യുടെ ജീവിതം മനുഷ്യരാശിക്ക് കാലാതീതമായ മാതൃക പ്രദാനം ചെയ്യുന്നു.
നമ്മുടെ പെണ്മക്കള്‍ക്കും സഹോദരിമാര്‍ക്കും തുല്യമായ പരിചരണവും പരിഗണനയും ആദരവും നല്കുക എന്നതാണ് നമുക്ക് അവര്‍ക്ക് നല്കാവുന്ന ഏറ്റവും അനുയോജ്യമായ പാരിതോഷികം.
ജനങ്ങള്‍ തങ്ങളുടെ ജീവിതം ദൈവീക ഗുണഗണങ്ങളനുസരിച്ച് ക്രമപ്പെടുത്തുമ്പോള്‍ ഉണ്ടാകുന്ന സ്ഥിതിവിശേഷം ഭൂമിയെ സ്വര്‍ഗമാക്കുകയും, സാര്‍വലൗകീക സമാധാനത്തെ ആനയിച്ചുകൊണ്ടുവരുകയും ചെയ്യും.
ഇസ്‌ലാം തങ്ങള്‍ക്ക് നല്കിയ അവകാശങ്ങള്‍ക്കുള്ള കൃതജ്ഞതയായി തങ്ങളുടെ സാമൂഹിക ഉത്തരവാദിത്വം നിറവേറ്റാന്‍ സ്ത്രീകള്‍ പരിശ്രമിക്കേണ്ടതാണ്.
കേവലം നാമമാത്രമായ സ്വാതന്ത്ര്യം കൊണ്ടുവന്നു എന്നതിലുപരിയായി, മോചിതരായ അടിമകളുടെ എല്ലാ അവകാശങ്ങളും സ്ഥാപിക്കാനുള്ള സമഗ്രമായ നടപടികളാണ് ഇസ്‌ലാം സ്വീകരിച്ചത്.
തങ്ങളുടെ ആത്മീയത മെച്ചപ്പെടുത്താന്‍ മുസ്‌ലീങ്ങള്‍ പരിശ്രമിക്കാത്തിടത്തോളം കാലം അവരുടെ അവസ്ഥയില്‍ യാതൊരു പുരോഗതിയും പ്രതീക്ഷിക്കാവുന്നതല്ല.
ആർദ്രതയും അനുകമ്പയും സ്നേഹവും സാഹോദര്യവും പഠിപ്പിക്കുന്ന മതം മനുഷ്യ ചോരയ്ക്ക് വേണ്ടി നിലവിളിക്കുമോ? മതാധ്യാപനങ്ങൾക്ക് വേട്ടക്കാരനെ സൃഷ്ടിക്കാൻ കഴിയുമോ? യഥാർഥത്തിൽ മതതീവ്രവാദം ആരുടെ സൃഷ്ടിയാണ്?
സ്ത്രീപുരുഷ സംസർഗം സാമാന്യവത്കരിക്കപ്പെട്ട ആധുനിക കാലഘട്ടത്തിൽ ഇസ്‌ലാമിക മൂല്യങ്ങൾ എങ്ങനെ പാലിക്കാമെന്ന് അഹ്‌മദിയ്യാ ഖലീഫ വിശദീകരിക്കുന്നു.


