ലേഖനങ്ങള്‍
ഇസ്‌ലാമിക ഹിജാബിനെതിരെ രോഷം പ്രകടിപ്പിക്കുന്ന ആധുനിക സമൂഹം മീഡിയകളിലും ഫാഷന്‍ വ്യവസായങ്ങളിലുമുള്ള സ്ത്രീ ലൈംഗികവത്കരണത്തിന് നേരെ കണ്ണടയ്ക്കുന്നതായാണ് കാണാന്‍ സാധിക്കുന്നത്.
ആര്‍ത്തവം, ഈദ് ഖുത്ബ, ഇഅ്‌തികാഫ്, പര്‍ദ്ദ, നോമ്പ് തുടങ്ങിയ വിഷയങ്ങളിലുള്ള ചോദ്യങ്ങള്‍ക്ക് അഹ്‌മദിയ്യാ ഖലീഫ നല്കിയ മറുപടികള്‍.
ഹിംസയില്‍ അധിഷ്ഠിതമായ ഒരു പോരാട്ടമായി ഗസ്‌വയെ ഹിന്ദിനെ മനസ്സിലാക്കുന്നത് ഇസ്‌ലാമിന്‍റെ അടിസ്ഥാന തത്വങ്ങള്‍ക്കും, മതസ്വാതന്ത്ര്യത്തിന് പ്രാധാന്യം നല്കുന്ന വിശുദ്ധ ഖുര്‍ആന്‍റെ ആത്മാവിനും എതിരാണ്.
അക്രമത്തെ പിന്തുണക്കുന്നതിന് വേണ്ടി മാത്രമാണ് വീറ്റോ അധികാരം ഉപയോഗിക്കപ്പെട്ടിട്ടുള്ളത് എന്ന് ചരിത്രം വ്യക്തമാക്കുന്നുണ്ട്. ഈ അധികാരം നിലനില്‍ക്കെ ലോകത്ത് സമാധാനം സ്ഥാപിക്കാന്‍ ഒരിക്കലും സാധ്യമല്ല.
ലോകത്ത് നടമാടുന്ന അധാര്‍മികതയും മുസ്‌ലിം ലോകത്തിന്‍റെ ദയനീയാവസ്ഥയും, ഒരു മഹാഗുരുവിന്‍റെ അഥവാ വാഗ്ദത്ത മഹ്ദിയുടെ ആഗമനം ആവശ്യമായിരിക്കുന്നുവെന്ന് വ്യക്തമായി വിളിച്ചോതുന്നുണ്ട്.
ഇരുപക്ഷത്തും നീതി സ്ഥാപിക്കാന്‍ അല്ലാഹു ലോകശക്തികളെ പ്രാപ്തമാക്കുമാറാകട്ടെ. അവര്‍ ഒരു വശത്തേക്ക് ചായുകയും അങ്ങനെ മറുഭാഗത്തിന്‍റെ അവകാശങ്ങള്‍ കവര്‍ന്നെടുക്കുകയും ചെയ്യുന്നവരാകാതിരിക്കട്ടെ.
രാജ്യത്തിന്‍റെ യശസ്സും അഭിമാനവും ഉയര്‍ത്തുകയും, രാജ്യത്തിന്‍റെയും അതിലെ ജനങ്ങളുടെയും അഭിവൃദ്ധിക്ക് വേണ്ടി കഠിനമായി പരിശ്രമിക്കുകയും ചെയ്യുക എന്നതാണ് യഥാര്‍ഥ രാജ്യസ്നേഹം കൊണ്ട് അര്‍ഥമാക്കുന്നത്
സംസ്ഥാന ഇജ്തിമ പ്രദാനം ചെയ്യുന്ന അനുഭവങ്ങള്‍ മായാസ്മരണകളാണ്. വൈജ്ഞാനികവും ആത്മീയവുമായ പരിപാടികള്‍, സൗഹൃദസംഭാഷണങ്ങള്‍, അപൂര്‍വ അവസരങ്ങള്‍ എന്നിവ അതിനെ അനുപമമായ ആത്മീയ സംഗമവേദിയാക്കുന്നു.
മതം മനുഷ്യന് സമാധാനവും സന്തോഷവും നല്കുന്നുവെന്ന കാര്യം ദീര്‍ഘകാലത്തെ ഗവേഷണം തെളിയിച്ചിട്ടുള്ള വസ്തുതയാണ്. സമീപകാലത്ത് നടന്നിട്ടുള്ള പഠനങ്ങളും ഈ വാദത്തെ സാക്ഷ്യപ്പെടുത്തുന്നതായി കാണാന്‍ സാധിക്കും.
അഹ്‌മദികളും ഖലീഫയും തമ്മിലുള്ള സ്‌നേഹത്തിന്‍റെ വിശുദ്ധിയും ആത്മാര്‍ഥതയും സമാനതകളില്ലാത്തതാണ്. ഗോത്ര, വംശ, ദേശീയ, രാഷ്ട്രീയ അതിരുകള്‍ക്കതീതമാണത്.
സമ്പത്തിന്‍റെയും അധികാരത്തിന്‍റെയും പ്രശസ്തിയുടെയും ലഹരിയിൽ ഉന്മത്തരായിക്കിടക്കുന്ന ലോകശക്തികള്‍ തങ്ങളുടെ ദുഷ്ചെയ്തികളില്‍ നിന്ന് പശ്ചാത്തപിച്ചില്ലെങ്കില്‍ ഒരു മഹാവിപത്ത് അവരെ പിടികൂടുക തന്നെ ചെയ്യും.
ഭാവിയില്‍ വെളിപ്പെടാനുള്ള അമാനുഷിക ശക്തികളുള്ള ഒരു അത്ഭുതസൃഷ്ടിയാണ് ദജ്ജാല്‍ എന്നാണ് പൊതുവില്‍ കണക്കാക്കപ്പെടുന്നത്. എന്നാല്‍, പുരോഗതിയുടെയും സ്വാതന്ത്ര്യത്തിന്‍റെയും കപടമുഖമണിഞ്ഞ ഒരു ലോകവ്യവസ്ഥിതിയാണ് ദജ്ജാല്‍ എന്നാണ് പ്രവാചകന്‍(സ)യുടെ വാക്കുകള്‍ നമുക്ക് മനസ്സിലാക്കിത്തരുന്നത്.
ലോകത്ത് സമാധാനം സ്ഥാപിക്കപ്പെടുന്നതിനും, മുസ്‌ലിം രാഷ്ട്രങ്ങൾ ഐക്യപ്പെടുന്നതിന് വേണ്ടിയും പ്രാർഥിക്കേണ്ടത് നമ്മുടെ കടമയാണ്.
മതത്തെ മറ്റുള്ളവരുടെ മേല്‍ അടിച്ചേല്‍പ്പിക്കാനല്ല, മറിച്ച്, ജാതിമതവര്‍ഗവിശ്വാസഭേദമന്യേ എല്ലാവര്‍ക്കിടയിലും നീതി നടപ്പിലാക്കാനാണ് ശരീഅത്ത് അനുശാസിക്കുന്നത്.
ഇസ്‌ലാമിനെ മനപ്പൂർവം അവഹേളിക്കുന്നവര്‍ക്ക് മറുപടി നല്കുന്നതിന് പകരം അഹ്‌മദിയ്യാ മുസ്‌ലിം ജമാഅത്തിനെ എതിർക്കുന്നതിലാണ് ചില മുസ്‌ലിം നേതാക്കൾ തങ്ങളുടെ ഊർജ്ജം മുഴുവൻ ചിലവഴിച്ചു കൊണ്ടിരിക്കുന്നത്.
സംഘർഷങ്ങളാലും ധാർമിക അനിശ്ചിതത്വങ്ങളാലും വിഭജിക്കപ്പെട്ട ഈ ലോകത്ത്, പ്രവാചകൻ മുഹമ്മദ്(സ)യുടെ ജീവിതം മനുഷ്യരാശിക്ക് കാലാതീതമായ മാതൃക പ്രദാനം ചെയ്യുന്നു.
നമ്മുടെ പെണ്മക്കള്‍ക്കും സഹോദരിമാര്‍ക്കും തുല്യമായ പരിചരണവും പരിഗണനയും ആദരവും നല്കുക എന്നതാണ് നമുക്ക് അവര്‍ക്ക് നല്കാവുന്ന ഏറ്റവും അനുയോജ്യമായ പാരിതോഷികം.
ജനങ്ങള്‍ തങ്ങളുടെ ജീവിതം ദൈവീക ഗുണഗണങ്ങളനുസരിച്ച് ക്രമപ്പെടുത്തുമ്പോള്‍ ഉണ്ടാകുന്ന സ്ഥിതിവിശേഷം ഭൂമിയെ സ്വര്‍ഗമാക്കുകയും, സാര്‍വലൗകീക സമാധാനത്തെ ആനയിച്ചുകൊണ്ടുവരുകയും ചെയ്യും.
ഇസ്‌ലാം തങ്ങള്‍ക്ക് നല്കിയ അവകാശങ്ങള്‍ക്കുള്ള കൃതജ്ഞതയായി തങ്ങളുടെ സാമൂഹിക ഉത്തരവാദിത്വം നിറവേറ്റാന്‍ സ്ത്രീകള്‍ പരിശ്രമിക്കേണ്ടതാണ്.
കേവലം നാമമാത്രമായ സ്വാതന്ത്ര്യം കൊണ്ടുവന്നു എന്നതിലുപരിയായി, മോചിതരായ അടിമകളുടെ എല്ലാ അവകാശങ്ങളും സ്ഥാപിക്കാനുള്ള സമഗ്രമായ നടപടികളാണ് ഇസ്‌ലാം സ്വീകരിച്ചത്.


