റമദാനും വിശുദ്ധ ഖുര്‍ആനും തമ്മിലുള്ള ബന്ധം

നാം വിശുദ്ധ ഖുർആനെ സ്നേഹിക്കുന്നു എന്ന വാദം, വാക്കുകളിൽ മാത്രം ഒതുക്കാതെ, അതിന്‍റെ അധ്യാപനങ്ങള്‍ ജീവിതത്തിൽ പകർത്താന്‍ ശ്രമിക്കേണ്ടതാണ്.

റമദാന്‍: പ്രാര്‍ഥനയുടെയും പരിവര്‍ത്തനത്തിന്‍റെയും മാസം

റമദാൻ മാസത്തിൽ മാത്രമേ ആരാധനകൾ അനുഷ്ഠിക്കേണ്ടതുള്ളൂ എന്ന് ചിലർ ചിന്തിക്കാറുണ്ട്. ഇത് തികച്ചും തെറ്റായ ചിന്താഗതി ആണ്. വർഷം മുഴുവനും നിലനിർത്തുന്നതിന് വേണ്ടിയാണ്, ഈ മാസത്തിൽ ആരാധനകളിലേക്ക് പ്രത്യേകം ശ്രദ്ധ ചെലുത്തപ്പെട്ടിരിക്കുന്നത്.

തിരുനബിചരിത്രം: ഖൈബര്‍ യുദ്ധത്തിന് ശേഷമുള്ള സംഭവങ്ങള്‍

യഹൂദികളുടെ കുറ്റകൃത്യങ്ങളും അപ്പോഴത്തെ സാഹചര്യങ്ങളും വിശകലനം ചെയ്യുമ്പോൾ, നബിതിരുമേനി(സ)യുടെ പ്രവർത്തനങ്ങൾ എത്രത്തോളം ഉചിതമായിരുന്നെന്ന് മാത്രമല്ല, എത്രത്തോളം കാരുണ്യത്തോടുകൂടിയാണ് യഹൂദികൾക്ക് മാപ്പ് നൽകിയതെന്നും സ്വന്തം നാട്ടിൽതന്നെ താമസം തുടരാൻ അനുവാദം നൽകിയതെന്നും മനസ്സിലാകുന്നതാണ്.

റമദാന്‍: ആത്മസംസ്കരണത്തിന്‍റെ വിശുദ്ധ മാസം

റമദാന്‍ ബാഹ്യമായ വ്രതാനുഷ്ഠാനത്തിന്‍റെ മാത്രം മാസമല്ല. മറിച്ച്, ശാശ്വതമായ ഒരു ആത്മീയ മാറ്റം കൈവരിക്കാനുള്ള ഒരു ജീവിതരീതിയാണ് റമദാന്‍ മുന്നോട്ട് വയ്ക്കുന്നത്.

ഹദ്റത്ത് ആയിശ(റ)യുടെ പ്രായവുമായി ബന്ധപ്പെട്ട വിമര്‍ശനങ്ങള്‍ക്കുള്ള മറുപടി

നബി തിരുമേനി(സ) ഹദ്റത്ത് ആയിശ(റ)യെ വിവാഹം ചെയ്യുമ്പോള്‍ അവര്‍ക്ക് പ്രായപൂര്‍ത്തി ആയിട്ടില്ല എന്ന് പൊതുവില്‍ വിമര്‍ശിക്കപ്പെടാറുണ്ട്. എന്നാല്‍, ചരിത്ര വസ്തുതകളുടെ അടിസ്ഥാനത്തില്‍ പരിശോധിക്കുമ്പോള്‍ ഇത് വാസ്തവവിരുദ്ധമായ ആരോപണമാണെന്ന് മനസ്സിലാക്കാം.

വാഗ്ദത്ത പരിഷ്‌കർത്താവും ലോക സമാധാന സ്ഥാപനത്തിലുള്ള അദ്ദേഹത്തിന്‍റെ പങ്കും

മതപരമായ വിഷയങ്ങളിലും ഭൗതീക വിഷയങ്ങളിലും ഉള്ള ഹദ്റത്ത് മിർസാ ബശീറുദ്ദീൻ മഹ്‌മൂദ് അഹ്‌മദ്(റ)ന്‍റെ രചനകൾ വിജ്ഞാനത്തിന്‍റെ നിധിയാണ്. എല്ലാ അർത്ഥത്തിലും അദ്ദേഹം വാഗ്ദത്ത മസീഹ്(അ)ന് നൽകപ്പെട്ട സുവാര്‍ത്തയുടെ പൂർത്തീകരണം ആയിരുന്നു.

തിരുനബിചരിത്രം: ഖൈബര്‍ കോട്ടകളുടെ ഉപരോധവും കിനാനയുടെ വധവും

നിധിയുടെ സ്ഥാനം വെളിപ്പെടുത്താത്തതിന്‍റെ പേരില്‍ കിനാന പീഡിപ്പിക്കപ്പെട്ടു എന്നത് തെറ്റാണ്. ഒരു മുസ്‌ലിമിനെ കൊലപ്പെടുത്തിയതിന്‍റെ പേരിലാണ് അദ്ദേഹം വധിക്കപ്പെട്ടത്.

ഖൈബർ യുദ്ധവും നിലവിലുള്ള അവസ്ഥയുടെ അടിസ്ഥാനത്തിൽ ലോക സമാധാനത്തിനു വേണ്ടി ദുആക്കുള്ള ആഹ്വാനവും

ശത്രുവുമായി മുഖാമുഖം വരാന്‍ ഒരിക്കലും ആഗ്രഹിക്കരുതെന്നും, എന്നാല്‍ അങ്ങനെ യുദ്ധം ചെയ്യാന്‍ നിര്‍ബന്ധിതരായാല്‍ ഒരിക്കലും പിന്തിരിഞ്ഞു പോകരുതെന്നും പ്രവാചകന്‍(സ) മുസ്‌ലീങ്ങളെ ഉപദേശിച്ചു.

ഫലസ്തീനിലും മുഴുലോകത്തും സമാധാനത്തിനായുള്ള അഭ്യർത്ഥനയും പ്രാർഥനയ്ക്കായുള്ള ആഹ്വാനവും

ഗുരുതരമായ ആഗോള സാഹചര്യങ്ങളെ മുന്‍നിര്‍ത്തി അഹ്‍മദിയ്യാ ഖലീഫ പ്രാര്‍ഥനകള്‍ക്കും, അതുപോലെ ലോകത്തും—വിശിഷ്യാ ഫലസ്തീനിലും—സമാധാനം സ്ഥാപിക്കാനും, മുസ്‌ലിം ലോകത്ത് ഐക്യം സ്ഥാപിക്കാനും ആഹ്വാനം ചെയ്യുന്നു.

വിവിധ സൈനിക നീക്കങ്ങളില്‍ പ്രവാചകന്‍റെ(സ) അനുചരന്മാരുമായി ബന്ധപ്പെട്ട സംഭവങ്ങള്‍

ചില നിവേദനങ്ങള്‍ അനുസരിച്ച്, ആറ് സ്ത്രീകളും—മറ്റു വിവരണങ്ങള്‍ പ്രകാരം 20 സ്ത്രീകളും—ഖൈബര്‍ യുദ്ധത്തില്‍ പങ്കെടുക്കാന്‍ തങ്ങളെ വളരെ ധീരമായി സമര്‍പിച്ചതായി വന്നിരിക്കുന്നു.