വിശ്വാസഭദ്രതയ്ക്കായി ഭൗതിക മാർഗങ്ങളെ ഉപയോഗപ്പെടുത്തുക
ഒരാൾ ഭൗതികത സമ്പാദിക്കുന്നത് തനിക്ക് വേണ്ടി മാത്രമാകരുത്, മറിച്ച് അത് മനുഷ്യരാശിക്കും തന്‍റെ കുടുംബത്തിനും ചുറ്റുമുള്ള സമൂഹത്തിനും പ്രയോജനപ്പെടുന്ന രീതിയിലായിരിക്കണം
ഒരാൾ ഭൗതികത സമ്പാദിക്കുന്നത് തനിക്ക് വേണ്ടി മാത്രമാകരുത്, മറിച്ച് അത് മനുഷ്യരാശിക്കും തന്‍റെ കുടുംബത്തിനും ചുറ്റുമുള്ള സമൂഹത്തിനും പ്രയോജനപ്പെടുന്ന രീതിയിലായിരിക്കണം
തിരുനബി ﷺ യിലൂടെയല്ലാതെ തൗഹീദ് കൈവരിക്കാൻ കഴിയില്ലെന്നും, ബുദ്ധിയിൽ മാത്രം വിശ്വസിക്കുന്നവർ ദൈവത്തെ തിരിച്ചറിയുന്നതിൽ പരാജയപ്പെടുമെന്നും വാഗ്ദത്ത മസീഹ് (അ) പഠിപ്പിച്ചു.
നിലവിലുള്ള ഭരണകൂടത്തെ പിഴുതെറിയാനും ഇറാനിയൻ ജനതയ്ക്ക് സ്വാതന്ത്ര്യം നൽകാനുമാണ് തങ്ങൾ ഇത് ചെയ്തതെന്ന് അമേരിക്ക പറഞ്ഞു. എന്നാൽ ഇറാനെ അല്പമെങ്കിലും എതിർത്തിരുന്നവർ പോലും അതിന് അനുകൂലമായി മാറാൻ തുടങ്ങിയിരിക്കുന്നു എന്നതാണ് ഫലം.
ഇസ്‌ലാമിക രാജ്യങ്ങൾ തങ്ങളുടെ അഭിവൃദ്ധിക്കായി പാശ്ചാത്യ ശക്തികളെ ആശ്രയിക്കുന്നതിന് പകരം ദൈവത്തിൽ വിശ്വാസമർപ്പിക്കണമെന്നും, പരസ്പരമുള്ള ഐക്യത്തിന് മുൻഗണന നല്കണമെന്നും, പശ്ചിമേഷ്യയിൽ നിലനിൽക്കുന്ന സംഘർഷങ്ങൾക്ക് സമാധാനപരമായ പരിഹാരം കണ്ടെത്താൻ ശ്രമിക്കണമെന്നും, അഹ്‌മദിയ്യാ മുസ്‌ലിം ജമാഅത്തിന്‍റെ ആഗോള നേതാവ് ഇസ്‌ലാമിക രാഷ്ട്രങ്ങളെ ഉപദേശിച്ചു. അഹ്‍മദിയ്യാ മുസ്‌ലിം ജമാഅത്തിന്‍റെ ആഗോള നേതാവും അഞ്ചാം ഖലീഫയുമായ ഹദ്റത്ത് മിര്‍സാ മസ്റൂര്‍ അഹ്‍മദ്(അയ്യദഹുല്ലാഹ്) മാര്‍ച്ച് 6-ന് നിര്‍വഹിച്ച ജുമുഅ ഖുതുബയില്‍ മുസ്‌ലിം ലോകം തങ്ങളുടെ സുരക്ഷയ്ക്കായി പാശ്ചാത്യ Read more
ദൈവത്തിൻ്റെ ഏകത്വം (തൗഹീദ്) സ്ഥാപിക്കാൻ വേണ്ടിയാണ് എല്ലാ പ്രവാചകന്മാരും അവതരിച്ചത്. എന്നാൽ നിർഭാഗ്യവശാൽ, ജനങ്ങളിൽ ഭൂരിഭാഗവും ഇന്ന് ഈ ആശയത്തെ ഉപേക്ഷിച്ചിരിക്കുന്നു.
ജനങ്ങളുടെ ഹൃദയങ്ങളിൽ ദൈവത്തോടുള്ള സ്നേഹം ഊട്ടിയുറപ്പിക്കുന്നതിലായിരുന്നു അദ്ദേഹത്തിന്‍റെ ചിന്ത എപ്പോഴും വ്യാപൃതമായിരുന്നത്.
ആരാധനയിൽ മുഴുകാനുള്ള കഴിവ് അല്ലാഹു നല്കിയ ഒരു അനുഗ്രഹമാണെന്നും അല്ലെങ്കിൽ ഇത്രയധികം ഭക്തിയോടെ ആരാധിക്കാൻ എല്ലാവർക്കും കഴിയില്ലെന്നും വാഗ്ദത്ത മസീഹ് (അ) വിവരിച്ചിട്ടുണ്ട്.
യഥാർത്ഥ പ്രാർത്ഥനയിൽ കണ്ണുകൾ കരയുകയും ഹൃദയം ഉരുകുകയും ചിന്തകൾ പൂർണ്ണമായും പ്രാർത്ഥനയിൽ മുഴുകുകയും ചെയ്യണം.
യുദ്ധത്തിന് പുറപ്പെടുകയും അവിശ്വാസികളെ വധിക്കുകയും ചെയ്യുന്നതാണ് ഏറ്റവും ഉത്തമമായ പുണ്യം എന്ന് ഇന്ന് മുസ്ലിങ്ങൾ തെറ്റായി ചിന്തിക്കുന്നു. എന്നാൽ, ദൈവമാർഗ്ഗത്തിൽ യുദ്ധം ചെയ്യുന്നതിനേക്കാൾ ശ്രേഷ്ഠമായ കാര്യം എല്ലായ്‌പ്പോഴും അല്ലാഹുവിനെ സ്മരിക്കുന്നതിൽ (ദിക്ർ) മുഴുകിയിരിക്കുക എന്നതാണെന്ന് പരിശുദ്ധ പ്രവാചകൻ(സ) ഒരിക്കൽ തന്റെ അനുചരന്മാരോട് പറഞ്ഞു.
മതത്തെ മറ്റുള്ളവരുടെ മേല്‍ അടിച്ചേല്‍പ്പിക്കാനല്ല, മറിച്ച്, ജാതിമതവര്‍ഗവിശ്വാസഭേദമന്യേ എല്ലാവര്‍ക്കിടയിലും നീതി നടപ്പിലാക്കാനാണ് ശരീഅത്ത് അനുശാസിക്കുന്നത്.