ജുമുഅ ഖുത്ബ

അഹ്‌മദിയ്യാ മുസ്‌ലിം ജമാഅത്തിന്‍റെ ആഗോള നേതാവും അഞ്ചാം ഖലീഫയുമായ ഹദ്റത്ത് മിര്‍സാ മസ്റൂര്‍ അഹ്‌മദ്(അയ്യദഹുല്ലാഹ്)ന്‍റെ ജുമുഅ ഖുത്ബകളുടെ സംഗ്രഹങ്ങള്‍

തിരുനബി(സ)യുടെ ജീവിതം: ബദ്ര്‍ യുദ്ധത്തിന് മുന്നോടിയായി നടന്ന സംഭവങ്ങള്‍

മക്കയിൽ നിന്ന് പുറപ്പെടുന്നതിന് മുമ്പ് ഖുറൈശികൾ കഅ്ബയില്‍ ചെന്ന് പ്രാർത്ഥിച്ചു, ‘ദൈവമേ! ഈ രണ്ട് കക്ഷികളിൽ വച്ച് നിന്‍റെ പക്കല്‍ കൂടുതൽ ശ്രേഷ്ഠമായ കക്ഷിക്ക് വിജയം നല്കുകയും എതിര്‍കക്ഷിയെ അപമാനിക്കുകയും ചെയ്യേണമേ’.

തിരുനബി(സ)യുടെ ജീവിതം: ആദ്യകാല സൈനിക നീക്കങ്ങള്‍

ഖുറൈശികള്‍ തങ്ങളുടെ കച്ചവട ലാഭം മുസ്‌ലിങ്ങള്‍ക്കെതിരെ യുദ്ധം ചെയ്യാന്‍ ഉപയോഗിക്കുമായിരുന്നുവെന്ന് ചരിത്രം തെളിയിക്കുന്നു. ആയതിനാല്‍, അവരെ യുദ്ധത്തില്‍ നിന്ന് തടയാന്‍ അവരുടെ യാത്രാസംഘങ്ങളുടെ നീക്കം തടയേണ്ടത് അനിവാര്യമായിരുന്നു.

തിരുനബി(സ)യുടെ ജീവിതം: ബദ്ര്‍ യുദ്ധത്തിലേക്ക് നയിച്ച സാഹചര്യങ്ങള്‍

ഖുറൈശികള്‍ മുസ്‌ലിങ്ങളോട് ചെയ്ത ക്രൂരതകളും ഇസ്‌ലാമിനെ തുടച്ചു നീക്കാന്‍ ആവിഷ്കരിച്ച പദ്ധതികളും ഏത് ധാര്‍മിക മാനദണ്ഡമനുസരിച്ചും രണ്ട് ജനതകള്‍ക്കിടയില്‍ യുദ്ധം പൊട്ടിപ്പുറപ്പെടാന്‍ മതിയായ കാരണങ്ങളായിരുന്നു.

ഖിലാഫത്തിനും ജമാഅത്തിനും ഇടയില്‍ ദൈവം സ്ഥാപിച്ച അതുല്യമായ ബന്ധം

ഖിലാഫത്തുമായി ബന്ധപ്പെട്ട അനുഗ്രഹങ്ങള്‍ മനുഷ്യമനസ്സിന് ഗ്രഹിക്കാന്‍ കഴിയാത്തത്ര മഹത്തരവും, നിഗൂഢമായ വഴികളിലൂടെ സംഭവിക്കുന്നതുമാണ്.

എതിര്‍പ്പുകള്‍ക്കിടയിലും അഹ്‌മദിയ്യാ മുസ്‌ലിം ജമാഅത്തിന്‍റെ പുരോഗതി

എതിരാളികള്‍ അഹ്‌മദിയ്യാ മുസ്‌ലിം ജമാഅത്തിനെ അടിച്ചമര്‍ത്താന്‍ സംഘടിത ശ്രമങ്ങള്‍ നടത്തുന്നു. എന്നാല്‍ അല്ലാഹു വാഗ്ദത്ത മസീഹ്(അ)ന് നല്കിയ വാഗ്ദാനം അനുസരിച്ച് ജമാഅത്ത് ലോകമെമ്പാടും വ്യാപിച്ചു കൊണ്ടിരിക്കുന്നു.

പരസ്പര കൂടിയാലോചനയുടെ പ്രാധാന്യം ഖുര്‍ആനിക അധ്യാപനങ്ങളുടെ വെളിച്ചത്തില്‍

തിരുനബി(സ) പല കാര്യങ്ങളിലും അനുയായികളുടെ അഭിപ്രായം ആരാഞ്ഞിരുന്നു എന്ന കാര്യം കൂടിയാലോചനയുടെ പ്രാധാന്യം നമുക്ക് മനസ്സിലാക്കിത്തരുന്ന വസ്തുതയാണ്.

നീതി, ഉദാരത, ബന്ധുത്വം: നന്മയുടെ മൂന്ന് നിലവാരങ്ങള്‍

ഒരു യഥാര്‍ഥ വിശ്വാസി ജനങ്ങളോട് നന്മ ചെയ്യുന്നതില്‍ മുന്നേറാന്‍ പരിശ്രമിച്ചു കൊണ്ടിരിക്കേണ്ടതാണ്. നിസ്വാര്‍ഥമായ സ്നേഹം കരസ്ഥമാക്കുന്നതു വരെ നാം നമ്മുടെ നന്മയുടെ നിലവാരം ഉയര്‍ത്തണം.

തബൂക്ക് സൈനികനീക്കത്തിനുള്ള ഒരുക്കങ്ങൾ

സ്വഹാബികൾ കാഴ്ച്ച വച്ച സാമ്പത്തിക ത്യാഗത്തിൻറെ മാതൃക അഹ്മദികൾ മനസ്സിലാക്കുന്നത് അല്ലാഹുവിൻറെ അനുഗ്രഹമാണ്. ചിലർ തങ്ങളുടെതെല്ലാം ത്യജിക്കുന്നു

മക്കാ വിജയത്തിന് ശേഷമുള്ള സൈനികനീക്കങ്ങൾ

രാജ്യം കീഴടക്കുവാനോ, ജനങ്ങളെ നിർബന്ധിച്ച് ഇസ്‌ലാം സ്വീകരിപ്പിക്കുവാനോ നബിതിരുമേനി(സ)ക്ക് താത്പര്യമുണ്ടായിരുന്നില്ല എന്ന് ഇത് ചൂണ്ടിക്കാണിക്കുന്നു.

തിരുനബിചരിത്രം: ഹുനൈൻ യുദ്ധത്തിന് ശേഷമുള്ള സംഭവങ്ങൾ

ഒരിക്കൽ പ്രവാചകൻ ﷺ യുടെ കടുത്ത ശത്രുവായിരുന്ന മാലിക് ബിൻ ഔഫ് പിന്നീട് നബിതിരുമേനി ﷺ യുടെ ആത്മാർഥനും വിശ്വസ്തനുമായ അനുയായിയായി മാറി

ഹുനൈൻ യുദ്ധത്തിലെ യുദ്ധമുതലുകളുടെ വിതരണം

ഏതെങ്കിലും ഒരു സ്ഥാനമോ പദവിയോ സമ്പത്തോ നേടാൻ വേണ്ടി മാത്രം ഖലീഫ ആഹ്വാനം ചെയ്യുമ്പോൾ ത്യാഗത്തിനായി ആരും മുന്നോട്ടു വരരുത്; പകരം അല്ലാഹുവിനുവേണ്ടി ത്യാഗം ചെയ്യാൻ തയ്യാറുള്ളവർ മാത്രം മുന്നോട്ട് വരുക

തിരുനബിചരിത്രം: ഹുനൈൻ യുദ്ധം

പതിനായിരം പേരടങ്ങിയ സൈന്യം വീണ്ടും പ്രവാചകൻ ﷺ യുടെ ചുറ്റും ഒരുമിച്ചു. അങ്ങനെ തോൽവി ഉറപ്പാണെന്ന് തോന്നിയിരുന്ന അവസ്ഥ അത്ഭുതകരമായ വിജയമായി മാറി

ഹുനൈന്‍ യുദ്ധനീക്കം

മുസ്ലീം സൈന്യം ചിതറിയപ്പോള്‍ നബി തിരുമേനി ﷺ യുദ്ധക്കളത്തില്‍ ഉറച്ചുനിന്നു എന്നും ഒരു ഘട്ടത്തില്‍ ശത്രുസൈന്യത്തിന് നേരെ മുന്നോട്ട് പോയി എന്നും രേഖപ്പെടുത്തിയിട്ടുണ്ട്

തിരുനബിചരിത്രം: ഹുനൈൻ യുദ്ധത്തിന്‍റെ പശ്ചാത്തലം

ഹവാസിൻകാരെപ്പോലെ ഒരു ജനതയുമായി ഇതിനുമുമ്പ് നബിതിരുമേനി(സ) യുദ്ധം ചെയ്തിട്ടില്ലെന്നും, എല്ലാവരും ഒറ്റക്കെട്ടായി ശക്തമായ ആക്രമണം നടത്തണമെന്നും, ആദ്യം ആക്രമിക്കുന്നവർക്കായിരിക്കും അന്തിമവിജയം എന്നും മാലിക് പറയുന്നത് കേട്ടു

മക്കാവിജയത്തിനു ശേഷമുളള ചില സൈനിക നീക്കങ്ങൾ

നോഹയുടെ കാലത്ത് നിലനിന്നിരുന്ന അതേ വിഗ്രഹങ്ങൾ അറേബ്യയിലും നിലവിലുണ്ടായിരുന്നുവെന്നും നോഹയുടെ കാലത്തെ കുലീനരായ ആളുകളുടെ പേരിലാണ് അവയ്ക്ക് പേരിട്ടതെന്നും രേഖപ്പെടുത്തിയിട്ടുണ്ട്

തിരുനബിചരിത്രം: മക്കാ വിജയത്തിന് ശേഷം കഠിന ശത്രുക്കൾ ഇസ്‌ലാം സ്വീകരിക്കുന്നു

വിഗ്രഹങ്ങൾ നീക്കം ചെയ്യുന്നതിലൂടെ ജനങ്ങളുടെ ഹൃദയങ്ങളിൽ ഇവയെ കുറിച്ച് ഉണ്ടായിരുന്ന ഭയം ഇല്ലാതാവുകയും ഏക സത്യദൈവത്തെ മാത്രമേ ഭയപ്പെടേണ്ടതുള്ളൂ എന്ന് അവർ മനസ്സിലാക്കുകയും ചെയ്തു

ജൽസാ സാലാന യുകെ: അവലോകനവും പങ്കെടുത്തവരുടെ പ്രതികരണങ്ങളും

ഈ ജമാഅത്ത് ലോകമെമ്പാടുമുള്ള ഹൃദയങ്ങളെ സമാധാനത്തിലും ഐക്യത്തിലും ഒരുമിപ്പിക്കാൻ പ്രേരിപ്പിക്കുന്നു. കൂടാതെ അത് പഠിപ്പിക്കുന്ന കാര്യങ്ങൾ യഥാർഥത്തിൽ പ്രാവർത്തികമാക്കുകയും ചെയ്യുന്നു