ജുമുഅ ഖുത്ബ

അഹ്‌മദിയ്യാ മുസ്‌ലിം ജമാഅത്തിന്‍റെ ആഗോള നേതാവും അഞ്ചാം ഖലീഫയുമായ ഹദ്റത്ത് മിര്‍സാ മസ്റൂര്‍ അഹ്‌മദ്(അയ്യദഹുല്ലാഹ്)ന്‍റെ ജുമുഅ ഖുത്ബകളുടെ സംഗ്രഹങ്ങള്‍

തിരുനബി(സ)യുടെ ജീവിതം: ബദ്ര്‍ യുദ്ധത്തിലേക്ക് നയിച്ച സാഹചര്യങ്ങള്‍

ഖുറൈശികള്‍ മുസ്‌ലിങ്ങളോട് ചെയ്ത ക്രൂരതകളും ഇസ്‌ലാമിനെ തുടച്ചു നീക്കാന്‍ ആവിഷ്കരിച്ച പദ്ധതികളും ഏത് ധാര്‍മിക മാനദണ്ഡമനുസരിച്ചും രണ്ട് ജനതകള്‍ക്കിടയില്‍ യുദ്ധം പൊട്ടിപ്പുറപ്പെടാന്‍ മതിയായ കാരണങ്ങളായിരുന്നു.

ഖിലാഫത്തിനും ജമാഅത്തിനും ഇടയില്‍ ദൈവം സ്ഥാപിച്ച അതുല്യമായ ബന്ധം

ഖിലാഫത്തുമായി ബന്ധപ്പെട്ട അനുഗ്രഹങ്ങള്‍ മനുഷ്യമനസ്സിന് ഗ്രഹിക്കാന്‍ കഴിയാത്തത്ര മഹത്തരവും, നിഗൂഢമായ വഴികളിലൂടെ സംഭവിക്കുന്നതുമാണ്.

എതിര്‍പ്പുകള്‍ക്കിടയിലും അഹ്‌മദിയ്യാ മുസ്‌ലിം ജമാഅത്തിന്‍റെ പുരോഗതി

എതിരാളികള്‍ അഹ്‌മദിയ്യാ മുസ്‌ലിം ജമാഅത്തിനെ അടിച്ചമര്‍ത്താന്‍ സംഘടിത ശ്രമങ്ങള്‍ നടത്തുന്നു. എന്നാല്‍ അല്ലാഹു വാഗ്ദത്ത മസീഹ്(അ)ന് നല്കിയ വാഗ്ദാനം അനുസരിച്ച് ജമാഅത്ത് ലോകമെമ്പാടും വ്യാപിച്ചു കൊണ്ടിരിക്കുന്നു.

പരസ്പര കൂടിയാലോചനയുടെ പ്രാധാന്യം ഖുര്‍ആനിക അധ്യാപനങ്ങളുടെ വെളിച്ചത്തില്‍

തിരുനബി(സ) പല കാര്യങ്ങളിലും അനുയായികളുടെ അഭിപ്രായം ആരാഞ്ഞിരുന്നു എന്ന കാര്യം കൂടിയാലോചനയുടെ പ്രാധാന്യം നമുക്ക് മനസ്സിലാക്കിത്തരുന്ന വസ്തുതയാണ്.

നീതി, ഉദാരത, ബന്ധുത്വം: നന്മയുടെ മൂന്ന് നിലവാരങ്ങള്‍

ഒരു യഥാര്‍ഥ വിശ്വാസി ജനങ്ങളോട് നന്മ ചെയ്യുന്നതില്‍ മുന്നേറാന്‍ പരിശ്രമിച്ചു കൊണ്ടിരിക്കേണ്ടതാണ്. നിസ്വാര്‍ഥമായ സ്നേഹം കരസ്ഥമാക്കുന്നതു വരെ നാം നമ്മുടെ നന്മയുടെ നിലവാരം ഉയര്‍ത്തണം.

പരിശുദ്ധ പ്രവാചകൻ: മനുഷ്യ കുലത്തിനുള്ള ഉത്തമ മാതൃക

ഒരു സമൂഹം മുഴുവൻ ഒന്നടങ്കം ഒരാളുടെ മഹത്വത്തെ കുറിച് ഏകകണ്ഠമായി അംഗീകരിക്കുകയും ചെയ്ത ഒരു ചരിത്രം നബിതിരുമേനി(സ)യുടെ കാര്യത്തിലല്ലാതെ വേറെ എവിടെയുമില്ല.

തിരുനബിചരിത്രം: തബൂക്ക് യുദ്ധാനന്തരം നടന്ന സംഭവങ്ങൾ

തബൂക്ക് യുദ്ധവും മടക്കയാത്രയും അങ്ങേയറ്റം വിജയകരമായിരുന്നു. ഇസ്ലാമിന്റെ വിജയവാർത്ത അതിവേഗം പ്രചരിക്കുകയും അറേബ്യയിലുടനീളം ഇസ്ലാമിന്റെ പതാക ഉയർത്തപ്പെടുകയും ചെയ്തു.

തിരുനബിചരിത്രം: തബൂക്ക് യുദ്ധത്തെ തുടർന്നുള്ള സംഭവങ്ങള്‍

സത്യം പറഞ്ഞത് കൊണ്ടാണ് താൻ പൊറുക്കപ്പെട്ടതെന്നും, അതിനാൽ ജീവിതത്തിലുടനീളം സത്യം മാത്രം പറയുക എന്നത് തൻ്റെ പശ്ചാത്താപത്തിന്റെ ഭാഗമാണെന്നും കഅ്ബ്(റ) പറഞ്ഞു.

തിരുനബിചരിത്രം: തബൂക്ക് സൈനികയാത്രയുമായി ബന്ധപ്പെട്ട സംഭവങ്ങള്‍

തിരുനബി(സ) പ്രസ്താവിച്ചു: അവർ തങ്ങളുടെ വീടുകളിൽ വെച്ച് നടത്തിയ പ്രാർത്ഥനകൾ, ആയുധങ്ങൾ പ്രയോഗിക്കുന്നതിനേക്കാൾ കൂടുതൽ ഫലപ്രദമായിരുന്നു

തിരുനബിചരിത്രം: തബൂക്ക് സൈനികയാത്രക്കിടയിലെ സംഭവങ്ങള്‍

കളവ് പറയൽ വലിയ പാപങ്ങളിൽ ഒന്നാണെന്നും ഹൃദയത്തിൻ്റെ സമ്പത്താണ് ഏറ്റവും വലിയ സമ്പത്തെന്നും സൂക്ഷ്മതയാണ് ഏറ്റവും വലിയ വിഭവമെന്നും ഹൃദയങ്ങളിൽ ദൃഢത സ്ഥാപിക്കുന്നതാണ് ഏറ്റവും നല്ല വാക്കെന്നും പ്രവാചകന്‍ ﷺ പറഞ്ഞു

സാമ്പത്തിക ത്യാഗം മുഖേനയുള്ള ദൈവാനുഗ്രഹങ്ങള്‍ – തഹ്‌രീകെ ജദീദിന്റെ 92-ാം വര്‍ഷ വിളംബരം

യഥാര്‍ഥത്തില്‍ നിസ്സാരം എന്ന് തോന്നുന്ന ഈ ചെറിയ ത്യാഗങ്ങളിലൂടെയാണ് ലോകമെമ്പാടും ഈ ജമാഅത്ത് പ്രവര്‍ത്തിക്കുന്നത്. തങ്ങളുടെ കാര്യത്തിനായി ബില്യണ്‍ കണക്കിന് പണം ചെലവഴിക്കുന്ന ആളുകളേക്കാള്‍ എത്രയോ വലുതാണ് ജമാഅത്തിന്റെ വിജയം

തിരുനബിചരിത്രം: തബൂക്ക് യുദ്ധം

തബൂക്കിലേക്കുള്ള യാത്ര വിഷമങ്ങള്‍ നിറഞ്ഞതും, എന്നാല്‍ അല്ലാഹുവിന്‍റെ ദൃഷ്ടാന്തങ്ങൾ കാണിച്ച് തന്നതുമായ ഒന്നായിരുന്നു.

തിരുനബിചരിത്രം: തബൂക്ക് യുദ്ധത്തിനായുള്ള ഒരുക്കങ്ങൾ

“അല്ലാഹുവേ, ഈ ചെറിയ സംഘം നശിപ്പിക്കപ്പെട്ടാൽ, പിന്നെ നിന്നെ ആരാധിക്കാൻ ഭൂമുഖത്ത് ആരും അവശേഷിക്കില്ല.”
ഈ പ്രാര്‍ഥന നബിതിരുമേനി(സ) തന്‍റെ ഏറവും ആദ്യത്തെ യുദ്ധത്തിൽ ചെയ്തിരുന്നു. അവിടുന്ന് പങ്കെടുത്ത അവസാനത്തെ യുദ്ധത്തിലും ഇതേ പ്രാര്‍ഥന തന്നെയായിരുന്നു അദ്ദേഹം ആവര്‍ത്തിച്ചത്

തിരുനബിചരിത്രം: തബൂക്ക് സൈനികനീക്കത്തിനുള്ള ഒരുക്കങ്ങൾ

സ്വഹാബികൾ കാഴ്ച്ച വച്ച സാമ്പത്തിക ത്യാഗത്തിൻറെ മാതൃക അഹ്മദികൾ മനസ്സിലാക്കുന്നത് അല്ലാഹുവിൻറെ അനുഗ്രഹമാണ്. ചിലർ തങ്ങളുടെതെല്ലാം ത്യജിക്കുന്നു

തിരുനബിചരിത്രം: മക്കാ വിജയത്തിന് ശേഷമുള്ള സൈനികനീക്കങ്ങൾ

രാജ്യം കീഴടക്കുവാനോ, ജനങ്ങളെ നിർബന്ധിച്ച് ഇസ്‌ലാം സ്വീകരിപ്പിക്കുവാനോ നബിതിരുമേനി(സ)ക്ക് താത്പര്യമുണ്ടായിരുന്നില്ല എന്ന് ഇത് ചൂണ്ടിക്കാണിക്കുന്നു.