ധനത്യാഗത്തിലൂടെയുള്ള ആത്മീയവിജയം: തഹ്‌രീകെ ജദീദിന്‍റെ യഥാര്‍ഥ സാരം

ലോകം ഭൗതിക വിഭവങ്ങള്‍ക്കും, സാമ്പത്തിക നേട്ടങ്ങൾക്കും, ധനസമ്പാദനത്തിനും വേണ്ടി പരക്കം പായുമ്പോൾ, അഹ്‌മദികൾ ധനത്യാഗത്തിൽ നിർവൃതി കണ്ടെത്തുന്നവരായി മാറുന്നു.

ധനത്യാഗത്തിലൂടെയുള്ള ആത്മീയവിജയം: തഹ്‌രീകെ ജദീദിന്‍റെ യഥാര്‍ഥ സാരം

ലോകം ഭൗതിക വിഭവങ്ങള്‍ക്കും, സാമ്പത്തിക നേട്ടങ്ങൾക്കും, ധനസമ്പാദനത്തിനും വേണ്ടി പരക്കം പായുമ്പോൾ, അഹ്‌മദികൾ ധനത്യാഗത്തിൽ നിർവൃതി കണ്ടെത്തുന്നവരായി മാറുന്നു.

അഹ്‌മദിയ്യാ മുസ്‌ലിം ജമാഅത്തിന്‍റെ ആഗോള നേതാവും ഖലീഫത്തുല്‍ മസീഹ് അഞ്ചാമനുമായ ഹദ്റത്ത് മിര്‍സാ മസ്റൂര്‍ അഹ്‌മദ്(അയ്യദഹുല്ലാഹ്) നവംബര്‍ 8, 2024ന് മസ്ജിദ് മുബാറക്ക്‌ ഇസ്‌ലാമാബാദ് ടില്‍ഫോര്‍ഡില്‍ വച്ച് നിര്‍വഹിച്ച ജുമുഅ ഖുത്ബയുടെ സംഗ്രഹം.

അവലംബം: Al Fazl International

വിവര്‍ത്തനം: സി.എന്‍. താഹിര്‍ അഹ്‍മദ്

തശഹുദും തഅവ്വുദും സൂറ: ഫാത്തിഹയും സൂറ: ബഖറയിലെ 275ാം ആയത്തും പാരായണം ചെയ്തതിന് ശേഷം ഖലീഫാ തിരുമനസ്സ് ഹദ്റത്ത് മിർസാ മസ്‌റൂർ അഹ്‌മദ്‌(അയ്യദഹുല്ലാഹ്) പറഞ്ഞു:

അല്ലാഹുവിന്‍റെ അനുഗ്രഹത്താൽ വിശുദ്ധ ഖുർആനിലെ കൽപ്പനകൾ പ്രാവർത്തികമാക്കി അഹ്‌മദിയ്യാ മുസ്‌ലിം ജമാഅത്ത് ധനത്യാഗത്തിൽ എപ്പോഴും മുന്നിട്ടു നിൽക്കുന്നവരാണ്. ജമാഅത്തിൽ വിവിധതരത്തിലുള്ള ചന്ദകൾ ഉണ്ട്; നിർബന്ധ ചന്ദകളായ ചന്ദ ആം, ചന്ദ വസിയ്യത്ത്, അതിന് പുറമെ തഹ്‌രീകെ ജദീദ്, വഖ്ഫെ ജദീദ് പദ്ധതികളും ഉണ്ട്.

ജമാഅത്തിന് ധനത്യാഗത്തിന്‍റെ ആവശ്യം വരുമ്പോൾ, ജമാഅത്തംഗങ്ങൾ ധനത്യാഗത്തിനായി എപ്പോഴും സന്നദ്ധരാകുന്നു. രഹസ്യമായും പരസ്യമായും, സാമ്പത്തിക ഞെരുക്കം ഉണ്ടാകുമോ എന്നു പോലും ഭയക്കാതെ ത്യാഗത്തിനായി മുന്നോട്ട് വരുന്നു.

ഭൗതിക നേട്ടങ്ങൾക്കും, ധനം സമ്പാദിക്കുന്നതിനുമായി ലോകം പരക്കം പായുമ്പോൾ, അഹ്‌മദികൾ ധനത്യാഗത്തിൽ നിർവൃതി കണ്ടെത്തുന്നവരായി മാറുന്നു. ചിലയാളുകൾ തങ്ങൾ ചെയ്ത ത്യാഗങ്ങൾ പുറത്താരും അറിയാതിരിക്കുന്നതിന് വേണ്ടി രഹസ്യമായാണ് ഇത്തരം ത്യാഗങ്ങൾ ചെയ്യുന്നത്. ജമാഅത്തിലെ അധികമാളുകളും കുറഞ്ഞ വരുമാനമുള്ളവരും മധ്യ സാമ്പത്തിക നിലയിലുള്ളവരുമാണ്. ജമാഅത്തംഗങ്ങൾ അനിതരസാധാരണമായ രീതിയിൽ ത്യാഗങ്ങൾ ചെയ്യുന്നവരാണ്. ഒരിക്കലും തന്നെ ജമാഅത്ത് ഇത്രമാത്രം സാമ്പത്തിക പദ്ധതികൾ മുന്നോട്ടുവയ്ക്കുന്നു, ഞങ്ങളുടെ വരുമാനം പരിമിതമാണ്, ഞങ്ങൾ എവിടെ നിന്ന് ചിലവ് ചെയ്യുമെന്ന് അവർ ചോദിക്കാറില്ല, മറിച്ച് വളരെ ആവേശത്തോടുകൂടിയാണ് അവര്‍ ഇത്തരം ത്യാഗങ്ങളിൽ പങ്കുചേരുന്നത്.

ചിലയാളുകളെ കുറിച്ച് എനിക്കറിയാം , അവർ വലിയ വലിയ ത്യാഗങ്ങൾ ചെയ്തുകൊണ്ട്, മറിച്ച് നിർബന്ധ ചിലവുകൾ പോലും കുറച്ചു കൊണ്ടാണ് ത്യാഗങ്ങൾ ചെയ്യുന്നത്. ഇതെല്ലാം ഞങ്ങളുടെ ത്യാഗങ്ങളാണ്, ഞങ്ങളിൽ എന്തിനാണ് ഇത്രയും ഭാരം ചുമത്തുന്നതെന്ന് അവർ ഒരിക്കലും പരാതി പറയാറില്ല.

ചിലയാളുകൾ ത്യാഗങ്ങൾക്ക് വേണ്ടി തിരഞ്ഞെടുത്ത ഒരു മാർഗം, അവർക്ക് വരുമാനം ലഭിക്കുന്ന സമയത്തെല്ലാം അതിൽ നിന്നും ഒരു ഭാഗം ഒരു കുടുക്കയിൽ നിക്ഷേപിക്കുന്നു. വർഷാവസാനം അത് ചന്ദയായി നൽകുകയും ചെയ്യുന്നു.

ഹദ്റത്ത് മുസ്‌ലിഹ് മൗഊദ്(റ) തഹ്‌രീകെ ജദീദ് പദ്ധതി ആരംഭിച്ചപ്പോൾ ലളിതമായ ജീവിതം നയിക്കാനുള്ള നിർദ്ദേശം നൽകി. അതിന്‍റെ ഫലമായി പല ആളുകളും ലളിതമായ ജീവിതം നയിച്ചു കൊണ്ട് വലിയ രീതിയിൽ ആണ് ജമാഅത്തിനായി സാമ്പത്തിക ത്യാഗങ്ങൾ നടത്തുന്നത്. ബാഹ്യമായി നോക്കുമ്പോൾ അവർക്ക് ഇത്രയധികം ത്യാഗങ്ങൾ നൽകാൻ സാധിക്കുകയില്ല എന്ന് കരുതുമെങ്കിലും ആയിരക്കണക്കിന് ഡോളറുകളും പൗണ്ടുകളും യൂറോകളുമാണ് അവർ സാമ്പത്തിക ത്യാഗം ചെയ്യുന്നത്.

ഈ ഭൗതിക സാഹചര്യത്തിൽ ഇത്രയധികം സാമ്പത്തിക ത്യാഗങ്ങൾ ചെയ്യുന്നത് വലിയൊരു കാര്യമാണ്. നിർധനരാജ്യങ്ങളായ പാക്കിസ്ഥാൻ, ഇന്ത്യ, ആഫ്രിക്കയിലെ അഹ്‍മദികളുടെ വരുമാനമാർഗം വളരെ കുറവാണ്. വളരെ പ്രയാസത്തിലാണ് അവരുടെ ജീവിതം കഴിഞ്ഞു പോകുന്നത്. ഈ അവസ്ഥയിലും നിരന്തരം അവർ ത്യാഗങ്ങൾ ചെയ്യുന്നു. അല്ലാഹുവിന്‍റെ തൃപ്തി കരസ്ഥമാക്കുന്നതിന് വേണ്ടി രഹസ്യമായും പരസ്യമായും അവൻന്‍റെ മാർഗത്തിൽ ധനം ചിലവഴിക്കുന്നു.

ഏതെങ്കിലും ഒരു പദ്ധതിയെ കുറിച്ച് അറിയിപ്പ് ഉണ്ടാകുമ്പോൾ അല്ലെങ്കിൽ തഹരീകെ ജദീദിന്‍റെയോ, വഖ്ഫെ ജദീദിന്‍റെയോ പ്രഖ്യാപനം ഉണ്ടാകുമ്പോൾ കടം വാങ്ങിയിട്ടാണ് ചിലയാളുകൾ അതിനായി പണം നൽകുന്നത്. എന്നാൽ കടം വാങ്ങി നൽകുക അവരെ സംബന്ധിച്ചിടത്തോളം നിർബന്ധമല്ല. ഇങ്ങനെ കടം വാങ്ങുന്നതിൽ അവർക്ക് ഒരു ഭയവും ഉണ്ടാകുന്നില്ല എന്നതാണ് വസ്തുത. കാരണം അവർക്കറിയാം അല്ലാഹുവിന്‍റെ മാർഗത്തിൽ ചെലവ് ചെയ്യുന്നതിലൂടെ അല്ലാഹു അതു സ്വയം പൂർത്തിയാക്കി നൽകുമെന്ന്. അഹ്‍മദിയ്യാ മുസ്‌ലിം ജമാഅത്തിന് അല്ലാഹു ത്യാഗനിർഭരരായ നിരവധി ആളുകളെ നൽകിയിട്ടുണ്ട്. അവർ മറ്റുള്ളവരെപ്പോലെ അഞ്ച്, പത്ത് രൂപ നൽകി നൂറ് തവണ പള്ളിയിൽ അറിയിപ്പ് നടത്തുന്നവരല്ല. ആഫ്രിക്ക, ഏഷ്യ, യൂറോപ്പ് രാജ്യങ്ങളിലെ ആളുകളുടെ ധനത്യാഗത്തിന്‍റെ നിരവധി സംഭവങ്ങൾ എന്‍റെ മുന്നിൽ വരാറുണ്ട്. നിർധനരായിട്ടുള്ള ആളുകൾ വലിയ ത്യാഗം ചെയ്തുകൊണ്ടാണ് ചന്ദകൾ നൽകുന്നത്. സാമ്പത്തികമായി അവർ നൽകുന്ന തുക ചെറുതാണെങ്കിലും അല്ലാഹുവിന്‍റെ ദൃഷ്ടിയിൽ അവരുടെ ത്യാഗം വളരെ വലുതാണ്. ധനത്യാഗത്തിലൂടെ അല്ലാഹുവിന്‍റെ തൃപ്തി കരസ്ഥമാകുമെന്നും എല്ലാവിധത്തിലുള്ള ഭയവും ദൂരീകരിക്കപ്പെടുമെന്നും അവരുടെ ആവശ്യങ്ങൾ പൂർത്തിയാക്കപ്പെടുമെന്നുമുള്ള വസ്തുത ദൂരദേശങ്ങളിൽ വസിക്കുന്ന ദരിദ്രരായ ആളുകൾ പോലും ഉൾക്കൊള്ളുന്നതാണ്.

തൻസാനിയയിലെ സദർ സാഹിബ് എഴുതുന്നു, പുതുതായി ബൈഅത്ത് ചെയ്ത് ജമാഅത്തിൽ പ്രവേശിച്ച അബ്ദുല്ല സാഹിബ് പറഞ്ഞു, ചന്ദ നൽകുന്നതിലൂടെ എനിക്ക് രണ്ടു പ്രയോജനങ്ങൾ ആണ് ഉണ്ടാകുന്നത്. ഒന്ന്, ഭൗതികമായിട്ടുള്ള വിഭവങ്ങളിൽ ഉണ്ടാകുന്ന വർദ്ധനവാണ്. മറ്റൊന്ന്, ഞാൻ ഒരു കച്ചവടം നടത്തുകയാണ്, കച്ചവട സാധനങ്ങൾ എല്ലാം വളരെ പെട്ടെന്ന് വിറ്റു പോവുകയും എനിക്ക് വലിയ ലാഭം ഉണ്ടാവുകയും ചെയ്യുന്നു. ഞാൻ മനസ്സിലാക്കുന്നത് ഇതെല്ലാം അല്ലാഹുവിന്‍റെ മാർഗത്തിൽ ചെയ്യുന്ന ധനത്യാഗത്തിന്‍റെ ഫലമാണ് എന്നാണ്.

ഖലീഫാ തിരുമനസ്സ് പറയുന്നു, എനിക്കൊരു പഴയ സംഭവം ഓർമ വരുന്നത്, കറാച്ചിയിൽ ഒരു ബഹുമാന്യ സുഹൃത്ത് ശൈഖ് മജീദ് സാഹിബ് ഉണ്ടായിരുന്നു. അദ്ദേഹം വളരെയധികം ധനത്യാഗം ചെയ്യുന്ന വ്യക്തിയായിരുന്നു. തന്‍റെ വരുമാനത്തിൽ നിന്ന് വീട്ടിലെ ചിലവിനായുള്ള പണം മാറ്റിയതിനു ശേഷം അദ്ദേഹം ബാക്കിയെല്ലാം ജമാഅത്തിന്‍റെ ധനപരമായിട്ടുള്ള പദ്ധതികൾക്ക് വേണ്ടി സമർപ്പിക്കുമായിരുന്നു. ഹദ്റത്ത് ഖലീഫത്തുൽ മസീഹ് നാലാമന്‍റെ ഖിലാഫത്ത് കാലഘട്ടത്തിൽ വിശുദ്ധ ഖുർആന്‍റെ പ്രസിദ്ധീകരണത്തിനും, മറ്റു പദ്ധതികൾക്കുമായി അദ്ദേഹം വളരെയധികം ധനത്യാഗം നടത്തിയിരുന്നു. അദ്ദേഹം പറയാറുണ്ടായിരുന്നത്, താൻ കച്ചവടം ചെയ്യുന്നത് തന്നെ ജമാഅത്തിന് വേണ്ടിയാണ് എന്നാണ്. ഇത്തരം ആളുകളെയാണ് അല്ലാഹു ജമാഅത്തിന് നൽകിയിരിക്കുന്നത്. അവർ സമ്പാദിക്കുന്നത് തന്നെ ജമാഅത്തിന്‍റെ സാമ്പത്തിക ആവശ്യങ്ങൾ പൂർത്തീകരിക്കുന്നതിന് വേണ്ടിയാണ്.

ബെൽജിയത്തിൽ നിന്നും ഒരു വനിത എഴുതുന്നു, ഞാൻ ജോലി അന്വേഷിക്കുകയായിരുന്നു. പല സ്ഥലത്തും ജോലിക്ക് അപേക്ഷ നൽകിയെങ്കിലും പ്രവർത്തന പരിചയമില്ല എന്നു പറഞ്ഞുകൊണ്ട് ജോലി നിഷേധിക്കപ്പെട്ടു. ആ സമയം തഹരീകെ ജദീദ് വർഷം അവസാനിക്കുകയായിരുന്നു. ഞാൻ വാഗ്ദാനം മുഴുവൻ നൽകിയിരുന്നെങ്കിലും ഇനിയും ധനത്യാഗം ചെയ്യുകയാണെങ്കിൽ അല്ലാഹുവിന്‍റെ കാരുണ്യം ഉണ്ടാകുമെന്നും എന്‍റെ പ്രയാസങ്ങളെ അല്ലാഹു ദൂരീകരിക്കുമെന്നും എനിക്ക് ചിന്ത വന്നു. അങ്ങനെ ഞാൻ ചന്ദ വർധിപ്പിക്കുകയും കൂടുതൽ പണം നൽകുകയും ചെയ്തു. അതിനുശേഷം കുറച്ചു ദിവസങ്ങൾ കഴിഞ്ഞപ്പോൾ എനിക്ക് രണ്ട് സ്ഥലത്തുനിന്ന് ജോലിക്കുള്ള ഓഫർ ലഭിച്ചു. പിന്നീട് ഞാൻ ആഗ്രഹിച്ച സ്ഥലത്ത് തന്നെ ജോലിയിൽ പ്രവേശിക്കുകയും ചെയ്തു. ഇതെന്നെ സംബന്ധിച്ചിടത്തോളം വലിയൊരു അടയാളമാണ്.

ഖാദിയാനിൽ നിന്നും വക്കീലുൽ മാൽ എഴുതുന്നു, കേരളത്തിൽ നിന്നുള്ള ഒരു സഹോദരന് ജോലിയൊന്നും ലഭിക്കുന്നുണ്ടായിരുന്നില്ല. വളരെ മോശം അവസ്ഥയായിരുന്നു. പിന്നീട് ഫുട്പാത്തിൽ ഒരു മേശയിട്ട് അതിൽ തുണി കച്ചവടം ആരംഭിച്ചു. വരുമാനത്തിൽ നിന്നും കൃത്യമായി ചന്ദ നൽകുകയും ചെയ്തു. പിന്നീട് കച്ചവടത്തിൽ അല്ലാഹു വലിയ അനുഗ്രഹം നൽകി. ഇപ്പോൾ വലിയ തുക ചന്ദയായി നൽകാൻ സാധിക്കുന്നു. രണ്ടുമൂന്നു വർഷത്തിനുള്ളിൽ കച്ചവടം വിപുലമായി. മറ്റുള്ളവരുടെ കച്ചവടത്തിന് പല സാഹചര്യങ്ങളും പ്രതികൂലമായപ്പോൾ, അല്ലാഹു ഇദ്ദേഹത്തിന്‍റെ കച്ചവടത്തിൽ അനുഗ്രഹം ചൊരിഞ്ഞു. ഇതാണ് ചന്ദയുടെ അനുഗ്രഹങ്ങൾ. അഹ്‌മദികളുടെ ത്യാഗങ്ങളും ദുആകളും അല്ലാഹു സ്വീകരിക്കുന്നു. അദ്ദേഹം പറയുന്നു, അല്ലാഹുവിന്‍റെ മാർഗത്തിൽ ചെയ്ത ധനത്യാഗത്തിന്‍റെ ഫലമായിട്ടാണ് എന്‍റെ കച്ചവടത്തിൽ അല്ലാഹു അനുഗ്രഹം ചൊരിഞ്ഞത്. ഫുട്പാത്തിൽ കച്ചവടം നടത്തിയിരുന്ന ഇദ്ദേഹത്തിന് ഇപ്പോൾ വലിയ കടകളും ഷോറൂമും ഉണ്ട്. അല്ലാഹുവിന്‍റെ അനുഗ്രഹത്താൽ ലക്ഷക്കണക്കിന് രൂപ ചന്ദയായി നൽകുന്നു. ഈ വർഷം തഹ്‌രീകെ ജദീദിൽ പത്ത് ലക്ഷം രൂപ ചന്ദയായി നൽകുകയുണ്ടായി. ഇത്തരത്തിലുള്ള നിരവധി ധനത്യാഗത്തിന്‍റെ വിശ്വാസ വർധക സംഭവങ്ങൾ ഖലീഫാ തിരുമനസ്സ് വിവരിച്ചു. തഹ്‌രീകെ ജദീദിന്‍റെ 91ാം വർഷത്തിന്‍റെ പ്രഖ്യാപനം നടത്തിക്കൊണ്ടു ഖലീഫാ തിരുമനസ്സ് പറഞ്ഞു: കഴിഞ്ഞ വർഷം, ലോകമെമ്പാടുമുള്ള അഹ്‍മദിയ്യാ മുസ്‌ലിം ജമാഅത്ത് അംഗങ്ങൾക്ക് 17.98 മില്യൺ പൗണ്ട് ധനത്യാഗം നടത്താനുള്ള സൗഭാഗ്യം ഉണ്ടായി. ഇത് കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 7,79,000 പൗണ്ട് കൂടുതലാണ്. തഹ്‌രീകെ ജദീദ് ചന്ദ നൽകിയ രാജ്യങ്ങളുടെ സ്ഥാനങ്ങൾ ഇപ്രകാരമാണ്:

  1. ജർമനി
  2. ബ്രിട്ടൻ
  3. യു.എസ്.എ.
  4. കാനഡ
  5. മിഡിൽ ഈസ്റ്റിലെ ഒരു രാജ്യം
  6. ഇന്ത്യ
  7. ഓസ്ട്രേലിയ
  8. ഇന്തോനേഷ്യ
  9. മിഡിൽ ഈസ്റ്റിലെ രാജ്യം
  10. ഘാന

ഇന്ത്യയിൽ നിന്നുള്ള ആദ്യപത്ത് സംസ്ഥാനങ്ങൾ കരസ്ഥമാക്കിയ സംസ്ഥാനങ്ങള്‍ ഇപ്രകാരമാണ്:

  1. കേരളം
  2. തമിഴ്നാട്
  3. തെലുങ്കാന
  4. ഒഡീഷ
  5. കർണാടക
  6. ജമ്മു കശ്മീർ
  7. പഞ്ചാബ്
  8. ബംഗാൾ
  9. മഹാരാഷ്ട്ര
  10. ഡൽഹി

ഇന്ത്യയിലെ ആദ്യ പത്ത് സ്ഥാനങ്ങള്‍ കരസ്ഥമാക്കിയ ജമാഅത്തുകൾ ഇപ്രകാരമാണ്.

  1. ഹൈദരാബാദ്
  2. ഖാദിയാൻ
  3. കാലിക്കറ്റ്
  4. കോയമ്പത്തൂർ
  5. മഞ്ചേരി
  6. മേലപ്പാളയം
  7. ബാംഗ്ലൂർ
  8. കൊൽക്കത്ത
  9. കേരങ്ക്
  10. കരുളായി

അല്ലാഹു ഇവരുടെ ത്യാഗങ്ങളെ സ്വീകരിക്കുമാറാകട്ടെ.

ഖുതുബയുടെ അവസാനത്തിൽ ഖലീഫാ തിരുമനസ്സ് പരേതരായ അമിനാ ചക്ക്മക്ക് സാഹി സാഹിബ, മഹ്‌മൂദ് അഹ്‌മദ്‌ അയാസ് സാഹിബ് എന്നിവരെ അനുസ്മരിക്കുകയും അവരുടെ ജനാസ നമസ്കരിക്കുന്നതാണെന്ന് അറിയിക്കുകയും ചെയ്തു.

0 Comments

മറുപടി രേഖപ്പെടുത്തുക

Avatar placeholder

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Mirza_Ghulam_Ahmad
Hazrat Mirza Ghulam Ahmad – The Promised Messiah and Mahdi as
Mirza Masroor Ahmad
Hazrat Mirza Masroor Ahmad aba, the Worldwide Head and the fifth Caliph of the Ahmadiyya Muslim Community
wcpp
Download and Read the Book
World Crisis and the Pathway to Peace

More Articles

Twitter Feed