ജുമുഅ ഖുത്ബ

അഹ്‌മദിയ്യാ മുസ്‌ലിം ജമാഅത്തിന്‍റെ ആഗോള നേതാവും അഞ്ചാം ഖലീഫയുമായ ഹദ്റത്ത് മിര്‍സാ മസ്റൂര്‍ അഹ്‌മദ്(അയ്യദഹുല്ലാഹ്)ന്‍റെ ജുമുഅ ഖുത്ബകളുടെ സംഗ്രഹങ്ങള്‍

തിരുനബിചരിത്രം: വിവിധ സൈനിക നീക്കങ്ങളില്‍ പ്രവാചകന്‍റെ(സ) അനുചരന്മാരുമായി ബന്ധപ്പെട്ട സംഭവങ്ങള്‍

ചില നിവേദനങ്ങള്‍ അനുസരിച്ച്, ആറ് സ്ത്രീകളും—മറ്റു വിവരണങ്ങള്‍ പ്രകാരം 20 സ്ത്രീകളും—ഖൈബര്‍ യുദ്ധത്തില്‍ പങ്കെടുക്കാന്‍ തങ്ങളെ വളരെ ധീരമായി സമര്‍പിച്ചതായി വന്നിരിക്കുന്നു.

തിരുനബിചരിത്രം: കുര്‍സ് ബിന്‍ ജാബിറിന്‍റെ സൈനിക നീക്കവും ദൂ ഖറദ് യുദ്ധവും

ലോകത്ത് യഥാര്‍ഥ സമാധാനം സ്ഥാപിക്കാന്‍ ഏറ്റവും അനുയോജ്യമായ മധ്യമ നിലയിലുള്ള അധ്യാപനമാണ് ഇസ്‌ലാം അവതരിപ്പിക്കുന്നത്. തിന്മയ്ക്കുള്ള പ്രതിഫലം തത്തുല്യമായ തിന്മയാണെന്നും, എന്നാല്‍ മാപ്പുനല്കിക്കൊണ്ട് നന്മ വരുത്തുന്നത് ദൈവത്തിന്‍റെ അടുക്കല്‍ പ്രതിഫലാര്‍ഹാമാണെന്നും അത് പഠിപ്പിക്കുന്നു.

തിരുനബിചരിത്രം: അബ്‌ദുല്ലാഹ്‌ ബിൻ റവാഹ(റ), അംറ് ബിൻ ഉമയ്യ ദംരി(റ) എന്നിവരുടെ സൈനീക നീക്കങ്ങൾ

അല്ലയോ മുഹമ്മദ് (സ)! ഞാൻ ആളുകളെ ഭയന്നിരുന്നില്ല പക്ഷേ ഞാൻ അങ്ങയെ കണ്ടപ്പോൾ എന്‍റെ ഹൃദയം തളർന്നു പോയി. പിന്നെയും ഞാൻ ധൈര്യം സംഭരിച്ച് ആക്രമിക്കാൻ ശ്രമിച്ചു, പക്ഷേ എനിക്ക് വിജയിക്കാൻ സാധിച്ചില്ല.

തിരുനബി ചരിത്രം: ബനൂ ഫസാറയിലേക്കുള്ള സൈനികനീക്കം

ഒരു യുദ്ധാവസ്ഥയില്‍, ഒരു രാഷ്ട്രം ജീവിതത്തിന്റെയും മരണത്തിന്റെയും വക്കിലൂടെ കടന്നുപോകുമ്പോള്‍, ചില യുദ്ധതന്ത്രങ്ങള്‍ അനുവദനീയമാണ്.

സാമ്പത്തിക ത്യാഗങ്ങളിലൂടെ നൻമ സ്വായത്തമാക്കുക: വഖ്ഫെ ജദീദിന്‍റെ 68ആം വർഷാരംഭ വിളംബരം

മുന്‍കാലഘട്ടങ്ങളിലേക്കാള്‍ കൂടുതല്‍ ഈ കാലഘട്ടത്തില്‍ ഭൗതികത പിടിമുറുക്കിയിരിക്കുന്നു. ഈ ഭൗതികതയ്ക്കിടയിലും ഇന്നും ദൈവമാര്‍ഗത്തില്‍ ത്യാഗങ്ങള്‍ ചെയ്യുന്നുവരുണ്ട്.

തിരുനബി(സ)യുടെ കാലഘട്ടത്തിലെ വിവിധ യുദ്ധ നീക്കങ്ങൾ

ആയിസിലേക്ക് പുറപ്പെട്ട സൈനിക സംഘം പിടികൂടിയ ബന്ധികളിൽ ‘അബുൽ-‘അസ് ബിൻ അർ-റബീ(റ)യും ഉൾപ്പെട്ടിരുന്നു . അദ്ദേഹം തിരുനബി(സ)യുടെ ജാമാതാവും ഹസ്രത്ത് ഖദീജ(റ) യുടെ അടുത്ത ബന്ധുവുമായിരുന്നു.

തിരുനബിചരിത്രം: ഖുര്‍ത്ത യുദ്ധം

സുമാമ പറഞ്ഞു, ‘അല്ലയോ അല്ലാഹുവിന്‍റെ ദൂതരെ! താങ്കളും താങ്കളുടെ മതവും താങ്കളുടെ പട്ടണവും എനിക്ക് ഈ ലോകത്ത് വെച്ച് ഏറ്റവും വെറുക്കപ്പെട്ടവയായിരുന്നു. എന്നാൽ ഇന്ന് താങ്കളും താങ്കളുടെ മതവും താങ്കളുടെ പട്ടണവും എനിക്ക് ഏറ്റവും പ്രിയപ്പെട്ടതാകുന്നു’.

തിരുനബിചരിത്രം: ഹുദൈബിയ സന്ധിയെ കുറിച്ചുള്ള ആക്ഷേപങ്ങൾക്കുള്ള മറുപടികൾ

ഈ സന്ധിയിൽ കക്ഷിയായിരുന്ന മക്കയിലെ ഖുറൈശികൾ നബിതിരുമേനി[സ] സന്ധിക്കെതിരെ പ്രവർത്തിച്ചു എന്ന് ആക്ഷേപിച്ചിട്ടില്ല എന്നിരിക്കെ 1300 വർഷങ്ങൾക്ക് ശേഷമുള്ള, വിവിധ സൂക്ഷമ കാര്യങ്ങളെ കുറിച്ചോ അന്നുണ്ടായിരുന്ന സാഹചര്യങ്ങളുടെ പശ്ചാത്തലങ്ങളെ കുറിച്ചോ പൂർണമായ അറിവില്ലാത്ത ഇവർക്ക് ആക്ഷേപം ഉന്നയിക്കാനുള്ള എന്ത് അവകാശമാണുള്ളത്.

തിരുനബിചരിത്രം: ഹുദൈബിയ സന്ധിയെ കുറിച്ചുള്ള ചര്‍ച്ചകള്‍

കഅ്ബയുടെ പേരിൽ ഖുറൈശികൾ ആവശ്യപ്പെടുന്നതെന്തും സ്വീകരിക്കുമെന്നും ഹറമിന്‍റെ ആദരവ് എന്തുവിലകൊടുത്തും സംരക്ഷിക്കുമെന്നുമുള്ള പ്രതിജ്ഞ നബിതിരുമേനി(സ) പൂർണ്ണ വിശ്വസ്തതയോടെ നിറവേറ്റി.

തിരുനബിചരിത്രം: ഹുദൈബിയ സന്ധി സംബന്ധിച്ച ചര്‍ച്ചകളുടെ ആരംഭം

തിരുനബി(സ) സ്വഹാബികളോട് പറഞ്ഞു: “വരൂ, നിങ്ങളുടെ കൈ എന്‍റെ കൈയ്യിൽ വയ്ക്കുക. പിന്തിരിഞ്ഞോടുകയില്ലെന്നും വേണ്ടി വന്നാൽ ജീവത്യാഗത്തിനും തങ്ങൾ തയ്യാറാണെന്നും പ്രതിജ്ഞ ചെയ്യുക.

തിരുനബി ചരിത്രം: രണ്ട് കെട്ടിച്ചമച്ച സംഭവങ്ങള്‍

ഇസ്‌ലാമിക ചരിത്ര ഗ്രന്ഥങ്ങളില്‍ രേഖപ്പെട്ടിട്ടുള്ള രണ്ട് സംഭവങ്ങളാണ് അസ്മാ എന്ന സ്ത്രീയുടെയും അബൂ അഫക്ക് എന്ന വ്യക്തിയുടെയും വധശിക്ഷയുമായി ബന്ധപ്പെട്ട സംഭവങ്ങള്‍. എന്നാല്‍, ഈ രണ്ട് സംഭവങ്ങളിലും കാര്യമായ പൊരുത്തക്കേടുകള്‍ ഉണ്ടെന്നും ആയതിനാല്‍ ഇവ കെട്ടിച്ചമച്ചതാകാമെന്നുമാണ് ഇവയെ സൂക്ഷ്മമായി പരിശോധിക്കുമ്പോള്‍ വ്യക്തമാകുന്നത്.

തിരുനബി ചരിത്രം: ബദ്ര്‍ യുദ്ധത്തിന് ശേഷമുള്ള സംഭവങ്ങള്‍

ഇസ്‌ലാമിനെതിരെ ആളുകളെ പ്രേരിപ്പിച്ചുവെന്ന കാരണത്താല്‍ വധിക്കപ്പെട്ട അസ്മാ ബിന്‍ത്ത് മര്‍വാന്‍ എന്ന ഒരു സ്ത്രീയുടെ സംഭവം ചരിത്രത്തില്‍ രേഖപ്പെട്ടതായി കാണാം. എന്നാല്‍, വിശദമായ പഠനത്തില്‍ നിന്നും മനസ്സിലാകുന്നത് ഈ സംഭവം അടിസ്ഥാനരഹിതമാണ് എന്നാണ്.

തിരുനബി ചരിത്രം: പേർഷ്യൻ സാമ്രാജ്യത്തിനു മേൽ റോമാ സാമ്രാജ്യത്തിന്‍റെ വിജയത്തെ കുറിച്ചുള്ള പ്രവചനം

“റോമാക്കാര്‍ പരാജയപ്പെട്ടിരിക്കുന്നു. ഏറ്റവും അടുത്ത് കിടക്കുന്ന ദേശത്ത് വെച്ച്. അവരുടെ പരാജയത്തിനുശേഷം താമസിയാതെ അവര്‍ വിജയിക്കുന്നതുമാണ്” – വിശുദ്ധ ഖുര്‍ആന്‍ 30:2-5

അല്ലാഹുവിന്റെ പ്രീതി നേടാൻ പരിശ്രമിച്ച ഭക്തരായ വ്യക്തികൾ

ദൈവത്തിന്‍റെയും അവന്‍റെ ദൂതന്‍റെയും കല്പനകള്‍ അനുസരിച്ചു കൊണ്ടും മാനവികതയ്ക്ക് സേവനം ചെയ്തുകൊണ്ടും തങ്ങളുടെ ജീവിതം ചിലവഴിക്കുന്നവര്‍ സ്വര്‍ഗാവകാശികളാകുന്നു.

ജല്‍സ സാലാന ജര്‍മനിയെ സംബന്ധിച്ച് ലഘുവിവരണം

ജൽസ ഏറ്റവും മികച്ച രീതിയിലാണ് സംഘടിപ്പിച്ചിരുന്നത്. പരസ്പരമുള്ള സ്നേഹം എങ്ങനെയാണ് ലോകത്തെ ഒരു മികച്ച പ്രദേശമാക്കുമെന്നതിന് ജൽസ ഒരു ഉത്തമ ഉദാഹരമാണ്.

പശ്ചാത്താപവും പാപപൊറുതിയും കൊണ്ടുള്ള യഥാര്‍ഥ വിവക്ഷ

ദൈവത്തിന്‍റെ കൃപയില്ലാതെ ഒരാൾക്ക് ഒന്നും നേടാൻ കഴിയില്ല. അതിനാൽ ഒരാൾ എപ്പോഴും അവന്‍റെ കൃപയും സഹായവും തേടിക്കൊണ്ടിരിക്കേണ്ടതുണ്ട്.

ഭാരവാഹികളെ തിരഞ്ഞെടുക്കുമ്പോള്‍ അര്‍ഹതയ്ക്ക് പ്രഥമ പരിഗണന നല്കുക

ഭാരവാഹികള്‍ തങ്ങളില്‍ അര്‍പ്പിതമായ കടമകള്‍ ആത്മാര്‍ഥമായും, തങ്ങളുടെ എല്ലാ കഴിവുകളും ഉപയോഗിച്ചു കൊണ്ടും നിറവേറ്റാന്‍ പരിശ്രമിച്ചു കൊണ്ടിരിക്കേണ്ടതാണ്.

ഇസ്‌ലാം അഹ്‌മദിയ്യത്ത് ജനമനസ്സുകള്‍ കീഴടക്കുന്നു

ലോകമെമ്പാടും, വാഗ്ദത്ത മസീഹിനും(അ) ആ മഹാത്മാവിന്‍റെ ജമാഅത്തിനും മേൽ സ്പഷ്ടമായ നിലയിൽ അല്ലാഹു അനുഗ്രഹങ്ങൾ വർഷിച്ചു കൊണ്ടിരിക്കുന്നു. ഇത് അഹ്‌മദിയ്യാ മുസ്‌ലിം ജമാഅത്തിന്‍റെ സത്യതക്കുള്ള ഏറ്റവും വലിയ തെളിവാണ്.

യു.കെ ജല്‍സ സാലാന: ഒരാത്മീയ സംഗമത്തിന്‍റെ അപരിമേയമായ അനുഗ്രഹങ്ങളുടെ ലഘുവിവരണം

സർവശക്തനായ ദൈവവുമായി ജീവിതകാലം മുഴുവൻ ബന്ധപ്പെട്ടിരിക്കാൻ അല്ലാഹു നമ്മെ പ്രാപ്തരാക്കട്ടെ. നമ്മുടെ വിശ്വാസം ദൃഢപ്പെടുന്നതിന് ഈ ജല്‍സ കാരണമായിത്തീരട്ടെ.

ജല്‍സയുടെ യഥാർഥ ഉദ്ദേശ്യം പൂർത്തിയാക്കുക

ഈ സമ്മേളനത്തെ വെറുമൊരു ലൗകികമേളയായി കണക്കാക്കരുത്. മറിച്ച്, ഇതിന് ഒരു നിയതലക്ഷ്യമുണ്ട്; നമ്മുടെ ആത്മീയവും ബൗധികവും ധാർമികവുമായ അവസ്ഥകൾ മെച്ചപ്പെടുത്തുകയും, ദൈവത്തോടും അവന്‍റെ ദൂതനോടും(സ) സ്നേഹം സ്ഥാപിക്കുകയും ചെയ്യുക എന്നതാണ് ആ ലക്ഷ്യം.