ജുമുഅ ഖുത്ബ
അഹ്‌മദിയ്യാ മുസ്‌ലിം ജമാഅത്തിന്‍റെ ആഗോള നേതാവും അഞ്ചാം ഖലീഫയുമായ ഹദ്റത്ത് മിര്‍സാ മസ്റൂര്‍ അഹ്‌മദ്(അയ്യദഹുല്ലാഹ്)ന്‍റെ ജുമുഅ ഖുത്ബകളുടെ സംഗ്രഹങ്ങള്‍

തിരുനബിചരിത്രം: ഖൈബര്‍ യുദ്ധത്തിന് ശേഷമുള്ള സംഭവങ്ങള്‍
യഹൂദികളുടെ കുറ്റകൃത്യങ്ങളും അപ്പോഴത്തെ സാഹചര്യങ്ങളും വിശകലനം ചെയ്യുമ്പോൾ, നബിതിരുമേനി(സ)യുടെ പ്രവർത്തനങ്ങൾ എത്രത്തോളം ഉചിതമായിരുന്നെന്ന് മാത്രമല്ല, എത്രത്തോളം കാരുണ്യത്തോടുകൂടിയാണ് യഹൂദികൾക്ക് മാപ്പ് നൽകിയതെന്നും സ്വന്തം നാട്ടിൽതന്നെ താമസം തുടരാൻ അനുവാദം നൽകിയതെന്നും മനസ്സിലാകുന്നതാണ്.

വാഗ്ദത്ത പരിഷ്‌കർത്താവും ലോക സമാധാന സ്ഥാപനത്തിലുള്ള അദ്ദേഹത്തിന്‍റെ പങ്കും
മതപരമായ വിഷയങ്ങളിലും ഭൗതീക വിഷയങ്ങളിലും ഉള്ള ഹദ്റത്ത് മിർസാ ബശീറുദ്ദീൻ മഹ്‌മൂദ് അഹ്‌മദ്(റ)ന്‍റെ രചനകൾ വിജ്ഞാനത്തിന്‍റെ നിധിയാണ്. എല്ലാ അർത്ഥത്തിലും അദ്ദേഹം വാഗ്ദത്ത മസീഹ്(അ)ന് നൽകപ്പെട്ട സുവാര്‍ത്തയുടെ പൂർത്തീകരണം ആയിരുന്നു.

തിരുനബിചരിത്രം: ഖൈബര്‍ കോട്ടകളുടെ ഉപരോധവും കിനാനയുടെ വധവും
നിധിയുടെ സ്ഥാനം വെളിപ്പെടുത്താത്തതിന്‍റെ പേരില്‍ കിനാന പീഡിപ്പിക്കപ്പെട്ടു എന്നത് തെറ്റാണ്. ഒരു മുസ്‌ലിമിനെ കൊലപ്പെടുത്തിയതിന്‍റെ പേരിലാണ് അദ്ദേഹം വധിക്കപ്പെട്ടത്.

തിരുനബിചരിത്രം: ഖൈബർ യുദ്ധം; നിലവിലുള്ള അവസ്ഥയുടെ അടിസ്ഥാനത്തിൽ ലോക സമാധാനത്തിനു വേണ്ടി ദുആക്കുള്ള ആഹ്വാനം
ശത്രുവുമായി മുഖാമുഖം വരാന്‍ ഒരിക്കലും ആഗ്രഹിക്കരുതെന്നും, എന്നാല്‍ അങ്ങനെ യുദ്ധം ചെയ്യാന്‍ നിര്‍ബന്ധിതരായാല്‍ ഒരിക്കലും പിന്തിരിഞ്ഞു പോകരുതെന്നും പ്രവാചകന്‍(സ) മുസ്‌ലീങ്ങളെ ഉപദേശിച്ചു.

തിരുനബിചരിത്രം: വിവിധ സൈനിക നീക്കങ്ങളില്‍ പ്രവാചകന്‍റെ(സ) അനുചരന്മാരുമായി ബന്ധപ്പെട്ട സംഭവങ്ങള്‍
ചില നിവേദനങ്ങള്‍ അനുസരിച്ച്, ആറ് സ്ത്രീകളും—മറ്റു വിവരണങ്ങള്‍ പ്രകാരം 20 സ്ത്രീകളും—ഖൈബര്‍ യുദ്ധത്തില്‍ പങ്കെടുക്കാന്‍ തങ്ങളെ വളരെ ധീരമായി സമര്‍പിച്ചതായി വന്നിരിക്കുന്നു.

തിരുനബിചരിത്രം: കുര്‍സ് ബിന്‍ ജാബിറിന്‍റെ സൈനിക നീക്കവും ദൂ ഖറദ് യുദ്ധവും
ലോകത്ത് യഥാര്‍ഥ സമാധാനം സ്ഥാപിക്കാന്‍ ഏറ്റവും അനുയോജ്യമായ മധ്യമ നിലയിലുള്ള അധ്യാപനമാണ് ഇസ്‌ലാം അവതരിപ്പിക്കുന്നത്. തിന്മയ്ക്കുള്ള പ്രതിഫലം തത്തുല്യമായ തിന്മയാണെന്നും, എന്നാല്‍ മാപ്പുനല്കിക്കൊണ്ട് നന്മ വരുത്തുന്നത് ദൈവത്തിന്‍റെ അടുക്കല്‍ പ്രതിഫലാര്‍ഹാമാണെന്നും അത് പഠിപ്പിക്കുന്നു.

തിരുനബിചരിത്രം: അബ്‌ദുല്ലാഹ് ബിൻ റവാഹ(റ), അംറ് ബിൻ ഉമയ്യ ദംരി(റ) എന്നിവരുടെ സൈനീക നീക്കങ്ങൾ
അല്ലയോ മുഹമ്മദ് (സ)! ഞാൻ ആളുകളെ ഭയന്നിരുന്നില്ല പക്ഷേ ഞാൻ അങ്ങയെ കണ്ടപ്പോൾ എന്‍റെ ഹൃദയം തളർന്നു പോയി. പിന്നെയും ഞാൻ ധൈര്യം സംഭരിച്ച് ആക്രമിക്കാൻ ശ്രമിച്ചു, പക്ഷേ എനിക്ക് വിജയിക്കാൻ സാധിച്ചില്ല.

തിരുനബി ചരിത്രം: ബനൂ ഫസാറയിലേക്കുള്ള സൈനികനീക്കം
ഒരു യുദ്ധാവസ്ഥയില്‍, ഒരു രാഷ്ട്രം ജീവിതത്തിന്റെയും മരണത്തിന്റെയും വക്കിലൂടെ കടന്നുപോകുമ്പോള്‍, ചില യുദ്ധതന്ത്രങ്ങള്‍ അനുവദനീയമാണ്.

സാമ്പത്തിക ത്യാഗങ്ങളിലൂടെ നൻമ സ്വായത്തമാക്കുക: വഖ്ഫെ ജദീദിന്‍റെ 68ആം വർഷാരംഭ വിളംബരം
മുന്‍കാലഘട്ടങ്ങളിലേക്കാള്‍ കൂടുതല്‍ ഈ കാലഘട്ടത്തില്‍ ഭൗതികത പിടിമുറുക്കിയിരിക്കുന്നു. ഈ ഭൗതികതയ്ക്കിടയിലും ഇന്നും ദൈവമാര്‍ഗത്തില്‍ ത്യാഗങ്ങള്‍ ചെയ്യുന്നുവരുണ്ട്.

തിരുനബി(സ)യുടെ കാലഘട്ടത്തിലെ വിവിധ യുദ്ധ നീക്കങ്ങൾ
ആയിസിലേക്ക് പുറപ്പെട്ട സൈനിക സംഘം പിടികൂടിയ ബന്ധികളിൽ ‘അബുൽ-‘അസ് ബിൻ അർ-റബീ(റ)യും ഉൾപ്പെട്ടിരുന്നു . അദ്ദേഹം തിരുനബി(സ)യുടെ ജാമാതാവും ഹസ്രത്ത് ഖദീജ(റ) യുടെ അടുത്ത ബന്ധുവുമായിരുന്നു.

തിരുനബിചരിത്രം: മക്കാ വിജയത്തിന് അനുബന്ധമായ ചില സംഭവങ്ങൾ
സർ വില്യം മ്യൂർ, സർ മോണ്ട്ഗോമറി തുടങ്ങിയ ഓറിയന്റലിസ്റ്റുകൾ മക്കാ വിജയത്തെക്കുറിച്ച് എഴുതവെ നബി(സ)യുടെ നീതിപൂർവമായ പെരുമാറ്റത്തെ എടുത്ത് പറഞ്ഞിട്ടുണ്ട്

തിരുനബിചരിത്രം: മക്കാ വിജയത്തെ തുടര്‍ന്നുള്ള സംഭവങ്ങള്‍
നബിതിരുമേനി(സ) പറഞ്ഞു: അല്ലാഹുവിനു വേണ്ടിയാണ് ഞാൻ മദീനയിലേക്ക് പലായനം ചെയ്തത്. എന്‍റെ ജീവിതവും മരണവും ഇനി മദീനയില്‍ തന്നെയായിരിക്കും.

തിരുനബി ചരിത്രം: മക്കാ വിജയവുമായി ബന്ധപ്പെട്ട സംഭവങ്ങള്‍
തന്നെ എല്ലാ രീതിയിലും എതിര്‍ത്തവരോട് മക്കാവിജയ സമയത്ത് പ്രവാചകന്‍(സ) പറഞ്ഞു: “ഇന്ന് നിങ്ങള്‍ക്ക് മേല്‍ യാതൊരു കുറ്റവുമില്ല.”

തിരുനബിചരിത്രം: മക്കാ വിജയം
ഇത് കാരുണ്യത്തിന്‍റെ ദിവസമാണ്. ഇന്നെ ദിവസം അല്ലാഹു കഅബയെ ആദരിക്കുകയും ഖുറൈശികളെ ബഹുമാനിക്കുകയും ചെയ്യുന്നതാണ്.

തിരുനബിചരിത്രം: മക്കയിലേക്കുള്ള ജൈത്രയാത്ര
മദീനയിൽ നിന്ന് പുറപ്പെടുമ്പോൾ തിരുനബി(സയുടെ) കൂടെ 7,400 പുരുഷന്മാർ ഉണ്ടായിരുന്നു, വഴിയിൽ കൂടുതൽ ആളുകൾ അവരോടൊപ്പം ചേർന്നു. തിരുനബി(സ) മക്കയിൽ എത്തിയപ്പോഴേക്കും അംഗസംഖ്യ പതിനായിരത്തിലേക്ക് എത്തിയിരുന്നു.

തിരുനബിചരിത്രം: മക്കാ വിജയത്തിലേക്ക് നയിച്ച ഘടകങ്ങൾ; ഇസ്‌റായേൽ ഇറാൻ യുദ്ധ പശ്ചാത്തലത്തിൽ പ്രാർത്ഥനകൾക്കുള്ള ആഹ്വാനം
അവിശ്വാസികളായ രാഷ്ട്രങ്ങൾ ഒരു ഐക്യ രാഷ്ട്രം പോലെയായി. അതിനാൽ, മുസ്‌ലിങ്ങളും ഒരൊറ്റ രാഷ്ട്രമായി ഐക്യപ്പെടണം, കാരണം അവർക്ക് അതിജീവിക്കാൻ കഴിയുന്ന ഒരേയൊരു മാർഗ്ഗമാണിത് – മറ്റ് മാർഗമേതുമില്ല.

സോഷ്യല്‍ മീഡിയയില്‍ ആക്ഷേപങ്ങളോട് പ്രതികരിക്കുമ്പോള്‍ പാലിക്കേണ്ട കാര്യങ്ങള്‍
തെറ്റായ രീതിയിൽ പ്രതികരിച്ച് കൊണ്ട് ജമാഅത്തിനെ സംബന്ധിച്ച് ജനങ്ങളില്‍ തെറ്റിദ്ധാരണ ഉണ്ടാകാന്‍ നാം കാരണക്കാരാകരുത്.

ഖിലാഫത്ത്: ലോകരക്ഷക്കുള്ള ഏക മാര്‍ഗ്ഗം
എന്തുതന്നെ എതിർപ്പുകൾ ഉണ്ടായിട്ടും അഹ്‌മദിയ്യത്തിന്‍റെ പുരോഗതി ഒരിക്കലും നിലച്ചിട്ടില്ല എന്ന് മാത്രമല്ല ഖിലാഫത്തിന് അസാധാരണമായ തിളക്കം കരസ്ഥമായി.

തിരുനബിചരിത്രം: മക്കാ വിജയത്തിന്‍റെ പശ്ചാത്തലം; ഒരു രക്തസാക്ഷിയെ കുറിച്ചുള്ള അനുസ്മരണം
‘ഖുർആൻ നിനക്ക് നിയമമാക്കി കൽപ്പിച്ചവൻ തീർച്ചയായും നിന്നെ പ്രത്യാഗമന സ്ഥാനത്തേക്ക് തിരിച്ചെത്തിക്കുന്നവനാണ്’ (വിശുദ്ധ ഖുർആൻ, 28:86)

തിരുനബിചരിത്രം: രണ്ട് സൈനീക നീക്കങ്ങള്‍; രണ്ട് പുണ്യാത്മാക്കളെ കുറിച്ചുള്ള അനുസ്മരണം
അദ്ദേഹം അറിവിന്‍റെ ഒരു സമുദ്രമായിരുന്നു . അദ്ദേഹത്തിന്‍റെ ജീവിതം നിർവചിക്കപ്പെട്ടത് അദ്ദേഹത്തിന്‍റെ കര്‍മ്മങ്ങളിലൂടെയാണ്. വിശ്രമം എന്ന വാക്ക് അദ്ദേഹത്തിന്‍റെ നിഘണ്ടുവിൽ ഇല്ലായിരുന്നു.


