ജുമുഅ ഖുത്ബ

അഹ്‌മദിയ്യാ മുസ്‌ലിം ജമാഅത്തിന്‍റെ ആഗോള നേതാവും അഞ്ചാം ഖലീഫയുമായ ഹദ്റത്ത് മിര്‍സാ മസ്റൂര്‍ അഹ്‌മദ്(അയ്യദഹുല്ലാഹ്)ന്‍റെ ജുമുഅ ഖുത്ബകളുടെ സംഗ്രഹങ്ങള്‍

തിരുനബിചരിത്രം: വിവിധ സൈനിക നീക്കങ്ങളില്‍ പ്രവാചകന്‍റെ(സ) അനുചരന്മാരുമായി ബന്ധപ്പെട്ട സംഭവങ്ങള്‍

ചില നിവേദനങ്ങള്‍ അനുസരിച്ച്, ആറ് സ്ത്രീകളും—മറ്റു വിവരണങ്ങള്‍ പ്രകാരം 20 സ്ത്രീകളും—ഖൈബര്‍ യുദ്ധത്തില്‍ പങ്കെടുക്കാന്‍ തങ്ങളെ വളരെ ധീരമായി സമര്‍പിച്ചതായി വന്നിരിക്കുന്നു.

തിരുനബിചരിത്രം: കുര്‍സ് ബിന്‍ ജാബിറിന്‍റെ സൈനിക നീക്കവും ദൂ ഖറദ് യുദ്ധവും

ലോകത്ത് യഥാര്‍ഥ സമാധാനം സ്ഥാപിക്കാന്‍ ഏറ്റവും അനുയോജ്യമായ മധ്യമ നിലയിലുള്ള അധ്യാപനമാണ് ഇസ്‌ലാം അവതരിപ്പിക്കുന്നത്. തിന്മയ്ക്കുള്ള പ്രതിഫലം തത്തുല്യമായ തിന്മയാണെന്നും, എന്നാല്‍ മാപ്പുനല്കിക്കൊണ്ട് നന്മ വരുത്തുന്നത് ദൈവത്തിന്‍റെ അടുക്കല്‍ പ്രതിഫലാര്‍ഹാമാണെന്നും അത് പഠിപ്പിക്കുന്നു.

തിരുനബിചരിത്രം: അബ്‌ദുല്ലാഹ്‌ ബിൻ റവാഹ(റ), അംറ് ബിൻ ഉമയ്യ ദംരി(റ) എന്നിവരുടെ സൈനീക നീക്കങ്ങൾ

അല്ലയോ മുഹമ്മദ് (സ)! ഞാൻ ആളുകളെ ഭയന്നിരുന്നില്ല പക്ഷേ ഞാൻ അങ്ങയെ കണ്ടപ്പോൾ എന്‍റെ ഹൃദയം തളർന്നു പോയി. പിന്നെയും ഞാൻ ധൈര്യം സംഭരിച്ച് ആക്രമിക്കാൻ ശ്രമിച്ചു, പക്ഷേ എനിക്ക് വിജയിക്കാൻ സാധിച്ചില്ല.

തിരുനബി ചരിത്രം: ബനൂ ഫസാറയിലേക്കുള്ള സൈനികനീക്കം

ഒരു യുദ്ധാവസ്ഥയില്‍, ഒരു രാഷ്ട്രം ജീവിതത്തിന്റെയും മരണത്തിന്റെയും വക്കിലൂടെ കടന്നുപോകുമ്പോള്‍, ചില യുദ്ധതന്ത്രങ്ങള്‍ അനുവദനീയമാണ്.

സാമ്പത്തിക ത്യാഗങ്ങളിലൂടെ നൻമ സ്വായത്തമാക്കുക: വഖ്ഫെ ജദീദിന്‍റെ 68ആം വർഷാരംഭ വിളംബരം

മുന്‍കാലഘട്ടങ്ങളിലേക്കാള്‍ കൂടുതല്‍ ഈ കാലഘട്ടത്തില്‍ ഭൗതികത പിടിമുറുക്കിയിരിക്കുന്നു. ഈ ഭൗതികതയ്ക്കിടയിലും ഇന്നും ദൈവമാര്‍ഗത്തില്‍ ത്യാഗങ്ങള്‍ ചെയ്യുന്നുവരുണ്ട്.

തിരുനബി(സ)യുടെ കാലഘട്ടത്തിലെ വിവിധ യുദ്ധ നീക്കങ്ങൾ

ആയിസിലേക്ക് പുറപ്പെട്ട സൈനിക സംഘം പിടികൂടിയ ബന്ധികളിൽ ‘അബുൽ-‘അസ് ബിൻ അർ-റബീ(റ)യും ഉൾപ്പെട്ടിരുന്നു . അദ്ദേഹം തിരുനബി(സ)യുടെ ജാമാതാവും ഹസ്രത്ത് ഖദീജ(റ) യുടെ അടുത്ത ബന്ധുവുമായിരുന്നു.

തിരുനബിചരിത്രം: ഖുര്‍ത്ത യുദ്ധം

സുമാമ പറഞ്ഞു, ‘അല്ലയോ അല്ലാഹുവിന്‍റെ ദൂതരെ! താങ്കളും താങ്കളുടെ മതവും താങ്കളുടെ പട്ടണവും എനിക്ക് ഈ ലോകത്ത് വെച്ച് ഏറ്റവും വെറുക്കപ്പെട്ടവയായിരുന്നു. എന്നാൽ ഇന്ന് താങ്കളും താങ്കളുടെ മതവും താങ്കളുടെ പട്ടണവും എനിക്ക് ഏറ്റവും പ്രിയപ്പെട്ടതാകുന്നു’.

തിരുനബിചരിത്രം: ഹുദൈബിയ സന്ധിയെ കുറിച്ചുള്ള ആക്ഷേപങ്ങൾക്കുള്ള മറുപടികൾ

ഈ സന്ധിയിൽ കക്ഷിയായിരുന്ന മക്കയിലെ ഖുറൈശികൾ നബിതിരുമേനി[സ] സന്ധിക്കെതിരെ പ്രവർത്തിച്ചു എന്ന് ആക്ഷേപിച്ചിട്ടില്ല എന്നിരിക്കെ 1300 വർഷങ്ങൾക്ക് ശേഷമുള്ള, വിവിധ സൂക്ഷമ കാര്യങ്ങളെ കുറിച്ചോ അന്നുണ്ടായിരുന്ന സാഹചര്യങ്ങളുടെ പശ്ചാത്തലങ്ങളെ കുറിച്ചോ പൂർണമായ അറിവില്ലാത്ത ഇവർക്ക് ആക്ഷേപം ഉന്നയിക്കാനുള്ള എന്ത് അവകാശമാണുള്ളത്.

തിരുനബിചരിത്രം: ഹുദൈബിയ സന്ധിയെ കുറിച്ചുള്ള ചര്‍ച്ചകള്‍

കഅ്ബയുടെ പേരിൽ ഖുറൈശികൾ ആവശ്യപ്പെടുന്നതെന്തും സ്വീകരിക്കുമെന്നും ഹറമിന്‍റെ ആദരവ് എന്തുവിലകൊടുത്തും സംരക്ഷിക്കുമെന്നുമുള്ള പ്രതിജ്ഞ നബിതിരുമേനി(സ) പൂർണ്ണ വിശ്വസ്തതയോടെ നിറവേറ്റി.

തിരുനബിചരിത്രം: ഹുദൈബിയ സന്ധി സംബന്ധിച്ച ചര്‍ച്ചകളുടെ ആരംഭം

തിരുനബി(സ) സ്വഹാബികളോട് പറഞ്ഞു: “വരൂ, നിങ്ങളുടെ കൈ എന്‍റെ കൈയ്യിൽ വയ്ക്കുക. പിന്തിരിഞ്ഞോടുകയില്ലെന്നും വേണ്ടി വന്നാൽ ജീവത്യാഗത്തിനും തങ്ങൾ തയ്യാറാണെന്നും പ്രതിജ്ഞ ചെയ്യുക.

തിരുനബിചരിത്രം: ഹുദൈബിയ സന്ധി

തീർച്ചയായും നാം നിനക്ക് സ്പഷ്ടമായൊരു വിജയം നൽകിയിരിക്കുന്നു. മുൻപും പിമ്പുമുള്ള നിന്‍റെ ന്യൂനതകളെ അല്ലാഹു നിന്നിൽ നിന്ന് മറക്കുന്നതിനും നിന്‍റെ മേൽ അവന്‍റെ അനുഗ്രഹത്തെ പൂർത്തീകരിക്കുന്നതിനും നിന്നെ നേർമാർഗ്ഗത്തിൽ നയിക്കുന്നതിനും, അല്ലാഹു നിനക്ക് പ്രബലമായ സഹായം നൽകുന്നതിനും വേണ്ടിയാണിത്.

ധനത്യാഗത്തിലൂടെയുള്ള ആത്മീയവിജയം: തഹ്‌രീകെ ജദീദിന്‍റെ യഥാര്‍ഥ സാരം

ലോകം ഭൗതിക വിഭവങ്ങള്‍ക്കും, സാമ്പത്തിക നേട്ടങ്ങൾക്കും, ധനസമ്പാദനത്തിനും വേണ്ടി പരക്കം പായുമ്പോൾ, അഹ്‌മദികൾ ധനത്യാഗത്തിൽ നിർവൃതി കണ്ടെത്തുന്നവരായി മാറുന്നു.

തിരുനബി ചരിത്രം: ബനൂ ഖുറൈളയുടെ ശിക്ഷയെ സംബന്ധിച്ച ആക്ഷേപങ്ങൾക്കുള്ള മറുപടി

ശത്രുവിന്‍റെ ജീവന് വേണ്ടി സ്വയം ആത്മഹത്യ ചെയ്യുന്ന ഏതെങ്കിലും സമൂഹം ഉണ്ടോ.? ഇല്ലെങ്കിൽ, തങ്ങളുടെ ശത്രുവിനെ ജീവനോടെ നിലനിർത്താൻ വേണ്ടി സ്വയം ആത്മഹത്യ ചെയ്യാൻ തീരുമാനിക്കാത്തതിന്‍റെ പേരിൽ മുസ്‌ലിങ്ങളെ കുറ്റക്കാരായി കണക്കാക്കാനാവില്ല.

തിരുനബി ചരിത്രം: ബനൂ ഖുറൈളയുടെ വഞ്ചനയ്ക്ക് ശേഷം പുറപ്പെടുവിച്ച വിധി

ബനൂ നദീറിന്‍റെ തലവൻ ഹുയ്യയ് പറഞ്ഞു: അല്ലയോ മുഹമ്മദ്(സ), താങ്കളെ എതിർത്തതിൽ എനിക്ക് ഖേദമില്ല. എന്നിരുന്നാലും, ദൈവത്തെ ഉപേക്ഷിക്കുന്നവൻ ദൈവത്താൽ ഉപേക്ഷിക്കപ്പെടുന്നു എന്നതാണ് സത്യം.

മസ്ജിദ് ഫസ്ല്‍ : ലണ്ടനിലെ ആദ്യത്തെ പള്ളി

ദൈവത്തെ ആരാധിക്കുന്നതിലും അവന്‍റെ കല്‍പ്പനകള്‍ പൂര്‍ത്തീകരിക്കുന്നതിലും അവന്‍റെ സൃഷ്ടികളെ സേവിക്കുന്നതിലുമാണ് നമ്മുടെ നിലനില്‌പ്പെന്ന വസ്തുതയിലേക്ക് നാം നമ്മുടെ ഭാവി തലമുറയെ ഉദ്‌ബോധിപ്പിക്കേണ്ടതാണ്.

തിരുനബിചരിത്രം: കിടങ്ങ് യുദ്ധവും ബനൂ ഖുറൈളക്കെതിരെയുള്ള സൈനീക നീക്കവും

ആ വ്യക്തി നബിതിരുമേനി[സ]യോട് പറഞ്ഞു. താങ്കൾ ആയുധങ്ങൾ അഴിച്ചുവെച്ചിട്ടുണ്ടാകാം. എന്നാൽ മലക്കുകൾ അഴിച്ചുവെച്ചിട്ടില്ല. താങ്കൾ ബനൂ ഖുറൈളയുടെ കാര്യത്തിൽ ഒരു തീരുമാനത്തിൽ എത്തേണ്ടതുണ്ട്.

തിരുനബിചരിത്രം: കിടങ്ങ് യുദ്ധം

യുദ്ധത്തിൽ ഉണ്ടായ ക്ഷീണവും ഐക്യത്തിലുണ്ടായ വിള്ളലും ആദ്യമേ തന്നെ അവിശ്വാസികളുടെ ഹൃദയങ്ങളെ ദുർബലമാക്കിയിരുന്നു. പിന്നീടുണ്ടായ ശക്തമായ കൊടുങ്കാറ്റിന്‍റെ പ്രത്യാഘാതങ്ങൾ അവർക്ക് ഏറ്റ മറ്റൊരു പ്രഹരമായിരുന്നു. അതിനെ താങ്ങാൻ അവർക്ക് സാധിച്ചില്ല.

തിരുനബിചരിതം: കിടങ്ങ് യുദ്ധം

രാത്രിയിൽ കാവൽ നിന്ന സമയത്ത് തിരുനബി(സ)ക്ക് കഠിനമായ തണുപ്പ് അനുഭവപ്പെടുമ്പോൾ, ശരീരം ചൂടാകുന്നത് വരെ അദ്ദേഹം തന്‍റെ കൂടാരത്തിനുള്ളിലേക്ക് പോവുകയും, അതിനുശേഷം അദ്ദേഹം വീണ്ടും ഡ്യൂട്ടിയിൽ ഹാജരാവുകയും ചെയ്തിരുന്നു.

ജുമുഅ ഖുത്ബ

അവിശ്വാസികളുടെ സൈന്യം മദീനയില്‍ എത്തിയപ്പോൾ, തങ്ങളുടെ മുമ്പിൽ ഒരു കിടങ്ങ് തടസ്സമായി നില്ക്കുന്നത് കാണുകയാൽ, എല്ലാവരും അമ്പരക്കുകയും ആശയക്കുഴപ്പത്തിലാകുകയും ചെയ്തു. അതിനാൽ, കിടങ്ങിനപ്പുറം സമതലത്തിൽ ക്യാമ്പ് ചെയ്യാൻ അവർ നിർബന്ധിതരായി.

തിരുനബിചരിത്രം: കിടങ്ങ് യുദ്ധം

ശത്രുസൈന്യത്തെ ചെറുക്കുന്നതിനായി മദീനക്ക് ചുറ്റും കിടങ്ങ് കുഴിക്കാന്‍ തീരുമാനിക്കപ്പെട്ടു. ഈ അവസരത്തില്‍ ഇസ്‌ലാമിന് ഭാവിയില്‍ ലഭിക്കാന്‍ പോകുന്ന നേട്ടങ്ങളെ സംബന്ധിച്ച് പ്രവാചകന്‍(സ)ക്ക് ദൃഷ്ടാങ്ങളും ലഭിക്കുകയുണ്ടായി.