തിരുനബി ചരിത്രം: മുഅ്ത്ത യുദ്ധം
ശത്രുക്കൾ പൂർണ്ണമായ രീതിയിൽ മുസ്‌ലിങ്ങളെ വളഞ്ഞിരുന്നു, ഇത്തരം സാഹചര്യത്തിൽ മുസ്‌ലീങ്ങളുടെ ജീവൻ രക്ഷപ്പെടുത്തി പുറത്തേക്ക് കൊണ്ടുവരുന്നത് തന്നെ ഒരു വിജയമായിരുന്നു.
ശത്രുക്കൾ പൂർണ്ണമായ രീതിയിൽ മുസ്‌ലിങ്ങളെ വളഞ്ഞിരുന്നു, ഇത്തരം സാഹചര്യത്തിൽ മുസ്‌ലീങ്ങളുടെ ജീവൻ രക്ഷപ്പെടുത്തി പുറത്തേക്ക് കൊണ്ടുവരുന്നത് തന്നെ ഒരു വിജയമായിരുന്നു.
ബനൂ ഹവാസിൻ വിഭാഗക്കാർ ഇസ്‌ലാമിന്‍റെ ശത്രുക്കൾക്ക് സഹായം നൽകുന്നുണ്ടെന്നും അവർ ഇസ്‌ലാമിന്‍റെ സഖ്യകക്ഷികളെ കൊള്ളയടിച്ച് ഒളിച്ചിരിക്കുകയാണെന്നും വിവരം ലഭിച്ചതിനെ തുടര്‍ന്ന് പ്രവാചകന്‍(സ) അവര്‍ക്കെതിരെ ശുജാഅ്(റ)ന്‍റെ നേതൃത്വത്തില്‍ ഒരു സൈന്യത്തെ അയക്കുകയുണ്ടായി.
ഇന്ന് പുരോഹിതർ മുസ്‌ലീങ്ങളുടെ വിശ്വാസം സ്ഥിരീകരിക്കാൻ അവരുടെ ഹൃദയം തുറന്നു നോക്കിയത് പോലെയാണ് പെരുമാറുന്നത്. ഇത്തരത്തിൽ അഹ്‌മദികളെ ശഹീദാക്കുന്നതിനെ ന്യായീകരിക്കുകയും ചെയ്യുന്നു. അല്ലാഹു അവരെ വേഗത്തിൽ ശിക്ഷിക്കട്ടെ.
പഹൽഗാമില്‍ നടന്ന ഭീകരാക്രമണത്തെ അഹ്‍മദിയ്യാ മുസ്‌ലിം ജമാഅത്ത് ശക്തമായി അപലപിക്കുകയും സമാധാനത്തിനും ഐക്യത്തിനും വേണ്ടി അഭ്യർഥിക്കുകയും ചെയ്യുന്നു. നിരപരാധിയായ ഒരു വ്യക്തിയെ കൊല്ലുന്നത് മുഴുവൻ മനുഷ്യരാശിയെയും കൊല്ലുന്നതിന് തുല്യമാണെന്ന് ഇസ്‌ലാം പ്രഖ്യാപിക്കുന്നു. ആയതിനാല്‍, ഇത്തരം അതിക്രമങ്ങൾക്ക് ഇസ്‌ലാമുമായി യാതൊരു ബന്ധവുമില്ല. ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ നടന്ന ഭീകരാക്രമണത്തില്‍ 27 മനുഷ്യജീവനുകള്‍ നഷ്ടപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരിക്കുന്ന അവസരത്തില്‍ അഹ്‍മദിയ്യാ മുസ്‌ലിം ജമാഅത്ത് ഇന്ത്യ ഈ നീചകൃത്യത്തെ ശക്തമായി അപലപിക്കുന്നു. Read more…
ഖൈബറിന്‍റെ വിജയം കാരണം മദീനയിലെ ജീവിതനിലവാരം ഉയർന്നു. ഈ യുദ്ധത്തിന് ശേഷമാണ് മദീനവാസികൾ ആദ്യമായി വയറുനിറയെ ഭക്ഷണം കഴിച്ചത് എന്ന് നിവേദനങ്ങളിൽ രേഖപ്പെട്ടു കിടക്കുന്നു.
ഖൈബറിൽ നിന്ന് ലഭിച്ച യുദ്ധമുതലുകളിൽ തൗറാത്തിന്‍റെ ചില കയ്യെഴുത്ത് പ്രതികളും ഉള്‍പ്പെട്ടിരുന്നു. നബി തിരുമേനി(സ) അത് ശ്രദ്ധാപൂർവം സംരക്ഷിക്കുകയും യഹൂദികളുടെ അഭ്യർഥനപ്രകാരം അത് തിരിച്ചു നല്കുകയും ചെയ്തു.
ഈ റമദാനിൽ നാം സൽക്കർമങ്ങളിലേക്കും ആരാധന കർമങ്ങളിലേക്കും ശ്രദ്ധ തിരിച്ചു. എന്നാല്‍, ഈ പരിശ്രമം റമദാൻ മാസത്തോടുകൂടി അവസാനിപ്പിക്കേണ്ടതല്ല. മറിച്ച്, അത് വർഷം മുഴുവൻ തുടർന്നുകൊണ്ടുപോകേണ്ടതാണ്.
ഹദ്റത്ത് അഹ്മദ്(അ)ന്‍റെ സത്യസാക്ഷ്യത്തിനായി അല്ലാഹു പല ദൃഷ്ടാന്തങ്ങളും പ്രകടമാക്കി. അതിൽ ആകാശീയമായ ഒരു ദൃഷ്ടാന്തം ആയിരുന്നു സ്പഷ്ടമായി പൂര്ത്തിയായ സൂര്യ ചന്ദ്രഗ്രഹണങ്ങൾ.
അന്ധകാരം അതിന്റെ പരമസീമയിൽ എത്തുന്ന ഇരുളടഞ്ഞ കാലഘട്ടത്തിനാണ് ലൈലത്തുൽ ഖദ്ർ എന്ന് പറയുന്നത്. ആ അന്ധകാരത്തെ നീക്കുന്ന ഒരു പ്രകാശത്തെ അത്തരമൊരു കാലം ആവശ്യപ്പെടുന്നതിനാൽ ഒരു ദൈവദൂതന് അവതീര്ണനാകുന്ന സമയം കൂടിയാകുന്നു അത്.
നാം വിശുദ്ധ ഖുർആനെ സ്നേഹിക്കുന്നു എന്ന വാദം, വാക്കുകളിൽ മാത്രം ഒതുക്കാതെ, അതിന്റെ അധ്യാപനങ്ങള് ജീവിതത്തിൽ പകർത്താന് ശ്രമിക്കേണ്ടതാണ്.