ജുമുഅ ഖുത്ബ

അഹ്‌മദിയ്യാ മുസ്‌ലിം ജമാഅത്തിന്‍റെ ആഗോള നേതാവും അഞ്ചാം ഖലീഫയുമായ ഹദ്റത്ത് മിര്‍സാ മസ്റൂര്‍ അഹ്‌മദ്(അയ്യദഹുല്ലാഹ്)ന്‍റെ ജുമുഅ ഖുത്ബകളുടെ സംഗ്രഹങ്ങള്‍

തൗഹീദ് സ്ഥാപിക്കുന്നതിൽ മുഹമ്മദ് നബി ﷺ കാണിച്ചുതന്ന ഉത്തമ മാതൃക

ദൈവത്തിൻ്റെ ഏകത്വം (തൗഹീദ്) സ്ഥാപിക്കാൻ വേണ്ടിയാണ് എല്ലാ പ്രവാചകന്മാരും അവതരിച്ചത്. എന്നാൽ നിർഭാഗ്യവശാൽ, ജനങ്ങളിൽ ഭൂരിഭാഗവും ഇന്ന് ഈ ആശയത്തെ ഉപേക്ഷിച്ചിരിക്കുന്നു.

വാഗ്ദത്ത മസീഹിന്‍റെ (അ) ആരാധനയും ദൈവത്തോടുള്ള ഭക്തിയും

ജനങ്ങളുടെ ഹൃദയങ്ങളിൽ ദൈവത്തോടുള്ള സ്നേഹം ഊട്ടിയുറപ്പിക്കുന്നതിലായിരുന്നു അദ്ദേഹത്തിന്‍റെ ചിന്ത എപ്പോഴും വ്യാപൃതമായിരുന്നത്.

നബിതിരുമേനി ﷺ യുടെ മാതൃക പിന്തുടർന്നുകൊണ്ടുള്ള വാഗ്ദത്ത മസീഹ് (അ) ൻ്റെ ദൈവാരാധന

ആരാധനയിൽ മുഴുകാനുള്ള കഴിവ് അല്ലാഹു നല്കിയ ഒരു അനുഗ്രഹമാണെന്നും അല്ലെങ്കിൽ ഇത്രയധികം ഭക്തിയോടെ ആരാധിക്കാൻ എല്ലാവർക്കും കഴിയില്ലെന്നും വാഗ്ദത്ത മസീഹ് (അ) വിവരിച്ചിട്ടുണ്ട്.

സ്നേഹത്തിന്റെയും ആരാധനയുടെയും സമന്വയം: പ്രവാചകൻﷺ യുടെ മാതൃക

യഥാർത്ഥ പ്രാർത്ഥനയിൽ കണ്ണുകൾ കരയുകയും ഹൃദയം ഉരുകുകയും ചിന്തകൾ പൂർണ്ണമായും പ്രാർത്ഥനയിൽ മുഴുകുകയും ചെയ്യണം.

പരിശുദ്ധ പ്രവാചകന് (സ) അല്ലാഹുവിനോടുണ്ടായിരുന്ന സ്നേഹം

യുദ്ധത്തിന് പുറപ്പെടുകയും അവിശ്വാസികളെ വധിക്കുകയും ചെയ്യുന്നതാണ് ഏറ്റവും ഉത്തമമായ പുണ്യം എന്ന് ഇന്ന് മുസ്ലിങ്ങൾ തെറ്റായി ചിന്തിക്കുന്നു. എന്നാൽ, ദൈവമാർഗ്ഗത്തിൽ യുദ്ധം ചെയ്യുന്നതിനേക്കാൾ ശ്രേഷ്ഠമായ കാര്യം എല്ലായ്‌പ്പോഴും അല്ലാഹുവിനെ സ്മരിക്കുന്നതിൽ (ദിക്ർ) മുഴുകിയിരിക്കുക എന്നതാണെന്ന് പരിശുദ്ധ പ്രവാചകൻ(സ) ഒരിക്കൽ തന്റെ അനുചരന്മാരോട് പറഞ്ഞു.

സർവശക്തനായ ദൈവത്തോട് തിരുനബി(സ)ക്കുണ്ടായിരുന്ന സ്നേഹം

യഥാർത്ഥ ഏകദൈവ വിശ്വാസികൾ തങ്ങളുടെ പുണ്യങ്ങൾ ഒട്ടും തന്നെ പ്രദർശിപ്പിക്കാത്തവരും സത്യം സ്വീകരിക്കുന്നതിൽ ലോകത്തെ ഒട്ടും ഭയ പ്പെടാത്തവരുമാണെന്ന് നിങ്ങൾ നന്നായി മനസ്സിലാക്കുക.

നബിതിരുമേനി(സ)യുടെ ദൈവ സ്നേഹം

നബിതിരുമേനി(സ) ദൈവസ്മരണയെ ദൈനംദിന പ്രവൃത്തികളുമായി ബന്ധിപ്പിച്ചു, ഇത് ദൈവത്തോടുള്ള നബി തിരുമേനി(സ)യുടെ അപാരവും നിരന്തരവുമായ സ്നേഹത്തെ എടുത്തുകാണിക്കുന്നു.

വാഗ്ദത്ത മസീഹിന് അല്ലാഹുവിനോടുള്ള അചഞ്ചല സ്നേഹം

ജനങ്ങള്‍ സന്തോഷവേളകളില്‍ സ്വര്‍ണവളകള്‍ ധരിക്കുന്നു. എന്നാല്‍ താന്‍ അല്ലാഹുവിന് വേണ്ടി ഇരുമ്പ് വളകള്‍ (വിലങ്ങുകള്‍) അണിയാന്‍ തയ്യാറാണെന്ന് വാഗ്ദത്ത മസീഹ്(അ) പറഞ്ഞു.

തിരുനബി(സ)ക്ക് അല്ലാഹുവിനോടുള്ള സ്‌നേഹം

വാസ്തവത്തിൽ, ദൈവസ്നേഹം നേടിയെടുക്കാനായി തിരുനബി(സ) കടന്നുപോയ യാതനയും മാനവകുലത്തെ സംബന്ധിച്ച് അദ്ദേഹത്തിനുണ്ടായിരുന്ന വേദനയുമാണ് ദൈവസ്നേഹത്തെ അദ്ദേഹത്തിലേക്ക് ആകർഷിച്ചത്.

പ്രിയപ്പെട്ടതില്‍ നിന്ന് ചെലവഴിക്കുക: തഹ്‌രീക്കെ ജദീദിന്‍റെ സർവസാരം

അഹ്‌മദിയ്യാ ജമാഅത്തിന്‍റെ വ്യാപനത്തിലൂടെ ഇസ്‌ലാമിക പതാക ലോകത്തെല്ലായിടത്തും നിലനാട്ടപ്പെടുന്നതിന് വേണ്ടിയാണ് ഇത്തരം സാമ്പത്തിക ത്യാഗങ്ങളുണ്ടാകുന്നത്.

തിരുനബി ചരിത്രം: ചില സംഭവങ്ങളുടെ വിവരണം; ഹമാസ്-ഇസ്രായേൽ യുദ്ധത്തില്‍ നീതിക്കായുള്ള ആഹ്വാനം

ഈ സന്ദര്‍ഭത്തില്‍ നാം വളരെയധികം പ്രാർഥിക്കുകയും നീതിയുടെ സന്ദേശം എല്ലായിടത്തും പ്രചരിപ്പിക്കാൻ ശ്രമിക്കുകയും ചെയ്യേണ്ടതാണ്.

തിരുനബി ചരിത്രം: ചില സംഭവങ്ങളുടെ വിവരണം, ഫലസ്തീന്‍-ഇസ്രായേല്‍ പ്രശ്നത്തെ മുൻനിറുത്തിയുള്ള പ്രാർഥനകള്‍

മുസ്‌ലിം രാജ്യങ്ങള്‍ ഒരുമിക്കണം. എല്ലാ മുസ്‌ലിം രാജ്യങ്ങളും ഒരേ ശബ്ദത്തില്‍ പ്രതികരിക്കുകയാണെങ്കില്‍ അത് ശക്തമായ ഒരു സ്വാധീനം ചെലുത്തുന്നതായിരിക്കും.

തിരുനബി ചരിത്രം: ഹദ്റത്ത് ആയിശ(റ)യുടെ വിവാഹം; ഇസ്രായേല്‍-ഫലസ്തീന്‍ പ്രശ്നത്തെ കുറിച്ച് മാർഗനിർദേശം

യുദ്ധം നടക്കുകയാണെങ്കില്‍ അതിന്‍റെ പരിണിത ഫലങ്ങള്‍ സാധാരണക്കാരന് ചിന്തിക്കാന്‍ പോലും സാധിക്കില്ല. ഈ സാഹചര്യത്തില്‍ മുസ്‌ലിം രാഷ്ട്രങ്ങള്‍ പര്‌സപര ഭിന്നതകള്‍ ഒഴിവാക്കിക്കൊണ്ട് ഐക്യപ്പെടേണ്ടതാണ്.

തിരുനബി ചരിത്രം: രണ്ട് കെട്ടിച്ചമച്ച സംഭവങ്ങള്‍

ഇസ്‌ലാമിക ചരിത്ര ഗ്രന്ഥങ്ങളില്‍ രേഖപ്പെട്ടിട്ടുള്ള രണ്ട് സംഭവങ്ങളാണ് അസ്മാ എന്ന സ്ത്രീയുടെയും അബൂ അഫക്ക് എന്ന വ്യക്തിയുടെയും വധശിക്ഷയുമായി ബന്ധപ്പെട്ട സംഭവങ്ങള്‍. എന്നാല്‍, ഈ രണ്ട് സംഭവങ്ങളിലും കാര്യമായ പൊരുത്തക്കേടുകള്‍ ഉണ്ടെന്നും ആയതിനാല്‍ ഇവ കെട്ടിച്ചമച്ചതാകാമെന്നുമാണ് ഇവയെ സൂക്ഷ്മമായി പരിശോധിക്കുമ്പോള്‍ വ്യക്തമാകുന്നത്.

തിരുനബി ചരിത്രം: ബദ്ര്‍ യുദ്ധത്തിന് ശേഷമുള്ള സംഭവങ്ങള്‍

ഇസ്‌ലാമിനെതിരെ ആളുകളെ പ്രേരിപ്പിച്ചുവെന്ന കാരണത്താല്‍ വധിക്കപ്പെട്ട അസ്മാ ബിന്‍ത്ത് മര്‍വാന്‍ എന്ന ഒരു സ്ത്രീയുടെ സംഭവം ചരിത്രത്തില്‍ രേഖപ്പെട്ടതായി കാണാം. എന്നാല്‍, വിശദമായ പഠനത്തില്‍ നിന്നും മനസ്സിലാകുന്നത് ഈ സംഭവം അടിസ്ഥാനരഹിതമാണ് എന്നാണ്.

തിരുനബി ചരിത്രം: പേർഷ്യൻ സാമ്രാജ്യത്തിനു മേൽ റോമാ സാമ്രാജ്യത്തിന്‍റെ വിജയത്തെ കുറിച്ചുള്ള പ്രവചനം

“റോമാക്കാര്‍ പരാജയപ്പെട്ടിരിക്കുന്നു. ഏറ്റവും അടുത്ത് കിടക്കുന്ന ദേശത്ത് വെച്ച്. അവരുടെ പരാജയത്തിനുശേഷം താമസിയാതെ അവര്‍ വിജയിക്കുന്നതുമാണ്” – വിശുദ്ധ ഖുര്‍ആന്‍ 30:2-5

അല്ലാഹുവിന്റെ പ്രീതി നേടാൻ പരിശ്രമിച്ച ഭക്തരായ വ്യക്തികൾ

ദൈവത്തിന്‍റെയും അവന്‍റെ ദൂതന്‍റെയും കല്പനകള്‍ അനുസരിച്ചു കൊണ്ടും മാനവികതയ്ക്ക് സേവനം ചെയ്തുകൊണ്ടും തങ്ങളുടെ ജീവിതം ചിലവഴിക്കുന്നവര്‍ സ്വര്‍ഗാവകാശികളാകുന്നു.

ജല്‍സ സാലാന ജര്‍മനിയെ സംബന്ധിച്ച് ലഘുവിവരണം

ജൽസ ഏറ്റവും മികച്ച രീതിയിലാണ് സംഘടിപ്പിച്ചിരുന്നത്. പരസ്പരമുള്ള സ്നേഹം എങ്ങനെയാണ് ലോകത്തെ ഒരു മികച്ച പ്രദേശമാക്കുമെന്നതിന് ജൽസ ഒരു ഉത്തമ ഉദാഹരമാണ്.

പശ്ചാത്താപവും പാപപൊറുതിയും കൊണ്ടുള്ള യഥാര്‍ഥ വിവക്ഷ

ദൈവത്തിന്‍റെ കൃപയില്ലാതെ ഒരാൾക്ക് ഒന്നും നേടാൻ കഴിയില്ല. അതിനാൽ ഒരാൾ എപ്പോഴും അവന്‍റെ കൃപയും സഹായവും തേടിക്കൊണ്ടിരിക്കേണ്ടതുണ്ട്.