ജുമുഅ ഖുത്ബ

അഹ്‌മദിയ്യാ മുസ്‌ലിം ജമാഅത്തിന്‍റെ ആഗോള നേതാവും അഞ്ചാം ഖലീഫയുമായ ഹദ്റത്ത് മിര്‍സാ മസ്റൂര്‍ അഹ്‌മദ്(അയ്യദഹുല്ലാഹ്)ന്‍റെ ജുമുഅ ഖുത്ബകളുടെ സംഗ്രഹങ്ങള്‍

തിരുനബിചരിത്രം: വിവിധ സൈനിക നീക്കങ്ങള്‍

മുഅ്ത്ത യുദ്ധത്തില്‍ 3000 മുസ്‌ലീങ്ങളും 2 ലക്ഷം റോമാക്കാരും തമ്മില്‍ ഏറ്റുമുട്ടി. മുസ്‌ലീങ്ങള്‍ക്ക് യുദ്ധമുതലുകള്‍ ലഭിച്ചിരുന്നു എന്നത് അവരുടെ വിജയത്തിന്‍റെ വ്യക്തമായ തെളിവാണ്.

തിരുനബി ചരിത്രം: മുഅ്ത്ത യുദ്ധം

ശത്രുക്കൾ പൂർണ്ണമായ രീതിയിൽ മുസ്‌ലിങ്ങളെ വളഞ്ഞിരുന്നു, ഇത്തരം സാഹചര്യത്തിൽ മുസ്‌ലീങ്ങളുടെ ജീവൻ രക്ഷപ്പെടുത്തി പുറത്തേക്ക് കൊണ്ടുവരുന്നത് തന്നെ ഒരു വിജയമായിരുന്നു.

തിരുനബി ചരിത്രം: ഖൈബർ യുദ്ധത്തിന് ശേഷമുള്ള വിവിധ യുദ്ധനീക്കങ്ങൾ

ബനൂ ഹവാസിൻ വിഭാഗക്കാർ ഇസ്‌ലാമിന്‍റെ ശത്രുക്കൾക്ക് സഹായം നൽകുന്നുണ്ടെന്നും അവർ ഇസ്‌ലാമിന്‍റെ സഖ്യകക്ഷികളെ കൊള്ളയടിച്ച് ഒളിച്ചിരിക്കുകയാണെന്നും വിവരം ലഭിച്ചതിനെ തുടര്‍ന്ന് പ്രവാചകന്‍(സ) അവര്‍ക്കെതിരെ ശുജാഅ്‌(റ)ന്‍റെ നേതൃത്വത്തില്‍ ഒരു സൈന്യത്തെ അയക്കുകയുണ്ടായി.

തിരുനബി ചരിത്രം: ഖൈബർ യുദ്ധത്തെ തുടര്‍ന്നുള്ള വിവിധ യുദ്ധനീക്കങ്ങൾ

ഇന്ന് പുരോഹിതർ മുസ്‌ലീങ്ങളുടെ വിശ്വാസം സ്ഥിരീകരിക്കാൻ അവരുടെ ഹൃദയം തുറന്നു നോക്കിയത് പോലെയാണ് പെരുമാറുന്നത്. ഇത്തരത്തിൽ അഹ്‌മദികളെ ശഹീദാക്കുന്നതിനെ ന്യായീകരിക്കുകയും ചെയ്യുന്നു. അല്ലാഹു അവരെ വേഗത്തിൽ ശിക്ഷിക്കട്ടെ.

തിരുനബിചരിത്രം: ഖൈബർ യുദ്ധത്തിനുള്ള ശേഷമുള്ള സംഭവങ്ങളും ദാത്തുറിഖാ യുദ്ധവും

ഖൈബറിന്‍റെ വിജയം കാരണം മദീനയിലെ ജീവിതനിലവാരം ഉയർന്നു. ഈ യുദ്ധത്തിന് ശേഷമാണ് മദീനവാസികൾ ആദ്യമായി വയറുനിറയെ ഭക്ഷണം കഴിച്ചത് എന്ന് നിവേദനങ്ങളിൽ രേഖപ്പെട്ടു കിടക്കുന്നു.

ഖൈബര്‍ യുദ്ധത്തിന് അനുബന്ധമായി നടന്ന സംഭവങ്ങള്‍

ഖൈബറിൽ നിന്ന് ലഭിച്ച യുദ്ധമുതലുകളിൽ തൗറാത്തിന്‍റെ ചില കയ്യെഴുത്ത് പ്രതികളും ഉള്‍പ്പെട്ടിരുന്നു. നബി തിരുമേനി(സ) അത് ശ്രദ്ധാപൂർവം സംരക്ഷിക്കുകയും യഹൂദികളുടെ അഭ്യർഥനപ്രകാരം അത് തിരിച്ചു നല്കുകയും ചെയ്തു.

റമദാന്‍റെ ചൈതന്യം വര്‍ഷം ഉടനീളം നിലനിര്‍ത്തുക

ഈ റമദാനിൽ നാം സൽക്കർമങ്ങളിലേക്കും ആരാധന കർമങ്ങളിലേക്കും ശ്രദ്ധ തിരിച്ചു. എന്നാല്‍, ഈ പരിശ്രമം റമദാൻ മാസത്തോടുകൂടി അവസാനിപ്പിക്കേണ്ടതല്ല. മറിച്ച്, അത് വർഷം മുഴുവൻ തുടർന്നുകൊണ്ടുപോകേണ്ടതാണ്.

മസീഹ് മൗഊദ് ദിനത്തിന്‍റെ പ്രാധാന്യം

ഹദ്റത്ത് അഹ്‍മദ്(അ)ന്‍റെ സത്യസാക്ഷ്യത്തിനായി അല്ലാഹു പല ദൃഷ്ടാന്തങ്ങളും പ്രകടമാക്കി. അതിൽ ആകാശീയമായ ഒരു ദൃഷ്ടാന്തം ആയിരുന്നു സ്പഷ്ടമായി പൂര്‍ത്തിയായ സൂര്യ ചന്ദ്രഗ്രഹണങ്ങൾ.

റമദാനും വിശുദ്ധ ഖുര്‍ആനും തമ്മിലുള്ള ബന്ധം

നാം വിശുദ്ധ ഖുർആനെ സ്നേഹിക്കുന്നു എന്ന വാദം, വാക്കുകളിൽ മാത്രം ഒതുക്കാതെ, അതിന്‍റെ അധ്യാപനങ്ങള്‍ ജീവിതത്തിൽ പകർത്താന്‍ ശ്രമിക്കേണ്ടതാണ്.

റമദാന്‍: പ്രാര്‍ഥനയുടെയും പരിവര്‍ത്തനത്തിന്‍റെയും മാസം

റമദാൻ മാസത്തിൽ മാത്രമേ ആരാധനകൾ അനുഷ്ഠിക്കേണ്ടതുള്ളൂ എന്ന് ചിലർ ചിന്തിക്കാറുണ്ട്. ഇത് തികച്ചും തെറ്റായ ചിന്താഗതി ആണ്. വർഷം മുഴുവനും നിലനിർത്തുന്നതിന് വേണ്ടിയാണ്, ഈ മാസത്തിൽ ആരാധനകളിലേക്ക് പ്രത്യേകം ശ്രദ്ധ ചെലുത്തപ്പെട്ടിരിക്കുന്നത്.

ദൈവത്തിലേക്കുള്ള ക്ഷണം : വിശുദ്ധ ഖുര്‍ആന്‍റെ മാര്‍ഗ്ഗ നിര്‍ദേശങ്ങള്‍

പ്രത്യേക വാക്കുകളുടെയോ വാക്യങ്ങളുടെയോ നിഘണ്ടുപരമായ വിശകലനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ച് സംവാദങ്ങളിൽ ഏർപ്പെടുന്നത് ഒരു പ്രയോജനവും നൽകില്ല. പകരം, ലോകമെമ്പാടും ഇസ്‌ലാമിന്‍റെ ശ്രേഷ്ഠത സ്ഥാപിക്കുക എന്നതാണ് നമ്മുടെ ഏക ലക്ഷ്യം

പരിശുദ്ധ പ്രവാചകൻ: മനുഷ്യ കുലത്തിനുള്ള ഉത്തമ മാതൃക

ഒരു സമൂഹം മുഴുവൻ ഒന്നടങ്കം ഒരാളുടെ മഹത്വത്തെ കുറിച് ഏകകണ്ഠമായി അംഗീകരിക്കുകയും ചെയ്ത ഒരു ചരിത്രം നബിതിരുമേനി(സ)യുടെ കാര്യത്തിലല്ലാതെ വേറെ എവിടെയുമില്ല.

തിരുനബിചരിത്രം: തബൂക്ക് യുദ്ധാനന്തരം നടന്ന സംഭവങ്ങൾ

തബൂക്ക് യുദ്ധവും മടക്കയാത്രയും അങ്ങേയറ്റം വിജയകരമായിരുന്നു. ഇസ്ലാമിന്റെ വിജയവാർത്ത അതിവേഗം പ്രചരിക്കുകയും അറേബ്യയിലുടനീളം ഇസ്ലാമിന്റെ പതാക ഉയർത്തപ്പെടുകയും ചെയ്തു.

തിരുനബിചരിത്രം: തബൂക്ക് യുദ്ധത്തെ തുടർന്നുള്ള സംഭവങ്ങള്‍

സത്യം പറഞ്ഞത് കൊണ്ടാണ് താൻ പൊറുക്കപ്പെട്ടതെന്നും, അതിനാൽ ജീവിതത്തിലുടനീളം സത്യം മാത്രം പറയുക എന്നത് തൻ്റെ പശ്ചാത്താപത്തിന്റെ ഭാഗമാണെന്നും കഅ്ബ്(റ) പറഞ്ഞു.

തിരുനബിചരിത്രം: തബൂക്ക് സൈനികയാത്രയുമായി ബന്ധപ്പെട്ട സംഭവങ്ങള്‍

തിരുനബി(സ) പ്രസ്താവിച്ചു: അവർ തങ്ങളുടെ വീടുകളിൽ വെച്ച് നടത്തിയ പ്രാർത്ഥനകൾ, ആയുധങ്ങൾ പ്രയോഗിക്കുന്നതിനേക്കാൾ കൂടുതൽ ഫലപ്രദമായിരുന്നു

തിരുനബിചരിത്രം: തബൂക്ക് സൈനികയാത്രക്കിടയിലെ സംഭവങ്ങള്‍

കളവ് പറയൽ വലിയ പാപങ്ങളിൽ ഒന്നാണെന്നും ഹൃദയത്തിൻ്റെ സമ്പത്താണ് ഏറ്റവും വലിയ സമ്പത്തെന്നും സൂക്ഷ്മതയാണ് ഏറ്റവും വലിയ വിഭവമെന്നും ഹൃദയങ്ങളിൽ ദൃഢത സ്ഥാപിക്കുന്നതാണ് ഏറ്റവും നല്ല വാക്കെന്നും പ്രവാചകന്‍ ﷺ പറഞ്ഞു

സാമ്പത്തിക ത്യാഗം മുഖേനയുള്ള ദൈവാനുഗ്രഹങ്ങള്‍ – തഹ്‌രീകെ ജദീദിന്റെ 92-ാം വര്‍ഷ വിളംബരം

യഥാര്‍ഥത്തില്‍ നിസ്സാരം എന്ന് തോന്നുന്ന ഈ ചെറിയ ത്യാഗങ്ങളിലൂടെയാണ് ലോകമെമ്പാടും ഈ ജമാഅത്ത് പ്രവര്‍ത്തിക്കുന്നത്. തങ്ങളുടെ കാര്യത്തിനായി ബില്യണ്‍ കണക്കിന് പണം ചെലവഴിക്കുന്ന ആളുകളേക്കാള്‍ എത്രയോ വലുതാണ് ജമാഅത്തിന്റെ വിജയം

തിരുനബിചരിത്രം: തബൂക്ക് യുദ്ധം

തബൂക്കിലേക്കുള്ള യാത്ര വിഷമങ്ങള്‍ നിറഞ്ഞതും, എന്നാല്‍ അല്ലാഹുവിന്‍റെ ദൃഷ്ടാന്തങ്ങൾ കാണിച്ച് തന്നതുമായ ഒന്നായിരുന്നു.

തിരുനബിചരിത്രം: തബൂക്ക് യുദ്ധത്തിനായുള്ള ഒരുക്കങ്ങൾ

“അല്ലാഹുവേ, ഈ ചെറിയ സംഘം നശിപ്പിക്കപ്പെട്ടാൽ, പിന്നെ നിന്നെ ആരാധിക്കാൻ ഭൂമുഖത്ത് ആരും അവശേഷിക്കില്ല.”
ഈ പ്രാര്‍ഥന നബിതിരുമേനി(സ) തന്‍റെ ഏറവും ആദ്യത്തെ യുദ്ധത്തിൽ ചെയ്തിരുന്നു. അവിടുന്ന് പങ്കെടുത്ത അവസാനത്തെ യുദ്ധത്തിലും ഇതേ പ്രാര്‍ഥന തന്നെയായിരുന്നു അദ്ദേഹം ആവര്‍ത്തിച്ചത്

തിരുനബിചരിത്രം: തബൂക്ക് സൈനികനീക്കത്തിനുള്ള ഒരുക്കങ്ങൾ

സ്വഹാബികൾ കാഴ്ച്ച വച്ച സാമ്പത്തിക ത്യാഗത്തിൻറെ മാതൃക അഹ്മദികൾ മനസ്സിലാക്കുന്നത് അല്ലാഹുവിൻറെ അനുഗ്രഹമാണ്. ചിലർ തങ്ങളുടെതെല്ലാം ത്യജിക്കുന്നു