പശ്ചാത്താപവും പാപപൊറുതിയും കൊണ്ടുള്ള യഥാര്‍ഥ വിവക്ഷ

ദൈവത്തിന്‍റെ കൃപയില്ലാതെ ഒരാൾക്ക് ഒന്നും നേടാൻ കഴിയില്ല. അതിനാൽ ഒരാൾ എപ്പോഴും അവന്‍റെ കൃപയും സഹായവും തേടിക്കൊണ്ടിരിക്കേണ്ടതുണ്ട്.

ഭാരവാഹികളെ തിരഞ്ഞെടുക്കുമ്പോള്‍ അര്‍ഹതയ്ക്ക് പ്രഥമ പരിഗണന നല്കുക

ഭാരവാഹികള്‍ തങ്ങളില്‍ അര്‍പ്പിതമായ കടമകള്‍ ആത്മാര്‍ഥമായും, തങ്ങളുടെ എല്ലാ കഴിവുകളും ഉപയോഗിച്ചു കൊണ്ടും നിറവേറ്റാന്‍ പരിശ്രമിച്ചു കൊണ്ടിരിക്കേണ്ടതാണ്.

സ്വരാജ്യസ്നേഹത്തിന്‍റെ യഥാര്‍ഥ മാനങ്ങള്‍ ഉള്‍വഹിക്കുന്ന ഇസ്‌ലാമികാധ്യാപനങ്ങള്‍

രാജ്യത്തിന്‍റെ യശസ്സും അഭിമാനവും ഉയര്‍ത്തുകയും, രാജ്യത്തിന്‍റെയും അതിലെ ജനങ്ങളുടെയും അഭിവൃദ്ധിക്ക് വേണ്ടി കഠിനമായി പരിശ്രമിക്കുകയും ചെയ്യുക എന്നതാണ് യഥാര്‍ഥ രാജ്യസ്നേഹം കൊണ്ട് അര്‍ഥമാക്കുന്നത്

ഇസ്‌ലാം അഹ്‌മദിയ്യത്ത് ജനമനസ്സുകള്‍ കീഴടക്കുന്നു

ലോകമെമ്പാടും, വാഗ്ദത്ത മസീഹിനും(അ) ആ മഹാത്മാവിന്‍റെ ജമാഅത്തിനും മേൽ സ്പഷ്ടമായ നിലയിൽ അല്ലാഹു അനുഗ്രഹങ്ങൾ വർഷിച്ചു കൊണ്ടിരിക്കുന്നു. ഇത് അഹ്‌മദിയ്യാ മുസ്‌ലിം ജമാഅത്തിന്‍റെ സത്യതക്കുള്ള ഏറ്റവും വലിയ തെളിവാണ്.

ദുആ ഔഷധമാകുന്നു

ഓഗസ്റ്റ്‌ 9, 2023 താന്‍ ഇത്രയധികം പാപം ചെയ്തല്ലോ എന്നു ചിന്തിച്ച് പാപിയായ മനുഷ്യന്‍ ദുആയില്‍ നിന്ന് ഒരിക്കലും പിന്തിരിയരുത്. ദുആ ഔഷധമാണ്. പാപത്തോട് വിമുഖത തോന്നിത്തുടങ്ങിയത് എങ്ങനെയെന്ന് ഒടുവില്‍ അയാള്‍ കാണുന്നതാണ്. പാപത്തില്‍ നിപതിച്ച് ദുആ സ്വീകാര്യതയില്‍ നിരാശരാവുകയും തൗബയിലേക്ക് മടങ്ങാതിരിക്കുകയും ചെയ്യുന്നവര്‍ അവസാനം പ്രവാചകന്മാരെയും അവര്‍ ചെലുത്തുന്ന പ്രഭാവങ്ങളെയും നിഷേധിക്കുന്നു. [മല്‍ഫൂസാത്ത് വാ. 1 പേ. 4] വിവര്‍ത്തനം: ബി. എം. ആരിഫ് മുഹമ്മദ്‌

യു.കെ ജല്‍സ സാലാന: ഒരാത്മീയ സംഗമത്തിന്‍റെ അപരിമേയമായ അനുഗ്രഹങ്ങളുടെ ലഘുവിവരണം

സർവശക്തനായ ദൈവവുമായി ജീവിതകാലം മുഴുവൻ ബന്ധപ്പെട്ടിരിക്കാൻ അല്ലാഹു നമ്മെ പ്രാപ്തരാക്കട്ടെ. നമ്മുടെ വിശ്വാസം ദൃഢപ്പെടുന്നതിന് ഈ ജല്‍സ കാരണമായിത്തീരട്ടെ.

പാപവും മാനസാന്തരവും: ഭാഗം 2

ഓഗസ്റ്റ്‌ 2, 2023 മനുഷ്യന്‍ നിരന്തരം അല്ലാഹുവിനോടു കരഞ്ഞുവിലപിച്ചു പാപപൊറുതി തേടുമ്പോള്‍ ‘നാം നിനക്ക് പൊറുത്തു തന്നിരിക്കുന്നു, നീ ഇഷ്ടം പോലെ ചെയ്തു കൊള്ളുക’ എന്നു ദൈവം പറയുമെന്ന് ഹദീസില്‍ വന്നിരിക്കുന്നു. വാസ്തവത്തില്‍, അയാള്‍ക്ക് മനഃപരിവര്‍ത്തനം ഉണ്ടായി എന്നാണ് ഇതുകൊണ്ട് അര്‍ഥമാക്കുന്നത്. പാപത്തോട് സ്വാഭാവികമായ നിലയില്‍ അയാള്‍ക്ക് വെറുപ്പു തോന്നുമാറാകുന്നു. മാലിന്യം തിന്നുന്ന ആടിനെ കാണുമ്പോള്‍ തനിക്കും അതു തിന്നണമെന്ന് ഒരാള്‍ പറയുകയില്ലല്ലോ. ഇതുപോലെ, ദൈവം പൊറുത്തു കൊടുത്ത മനുഷ്യനും Read more…