തിരുനബി(സ)യുടെ ജീവിതത്തിൽ നിന്നുള്ള സംഭവങ്ങൾ: ഉഹുദ് യുദ്ധത്തിലെ രക്തസാക്ഷികൾ

ഉഹുദ് യുദ്ധ വേളയിൽ രക്തസാക്ഷികള്‍ക്ക് വേണ്ടി ജനാസ നമസ്‌കാരം നിര്‍വഹിച്ചില്ലെങ്കിലും, പിന്നീട് നബിയുടെ വിയോഗത്തിന്‍റെ കാലഘട്ടത്തോട് അടുത്ത്, പ്രത്യേകമായി ഉഹുദിലെ രക്തസാക്ഷികള്‍ക്കായി ജനാസ നമസ്‌കാരം നിര്‍വഹിക്കുകയും വളരെ വേദനയോടെ അവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുകയും ചെയ്തു.

തിരുനബിചരിത്രം: ഉഹുദ് യുദ്ധത്തിലെ സംഭവങ്ങൾ

ദൈവത്തിന്റെ( മഹത്വം ചോദ്യം ചെയ്യപ്പെട്ടപ്പോൾ നബിതിരുമേനി(സ)ക്ക് നിശ്ശബ്ദനായിരിക്കാന്‍ കഴിഞ്ഞില്ല. യഥാർഥ മഹത്ത്വം ദൈവത്തിന് മാത്രമാണെന്ന് പ്രഖ്യാപിക്കാൻ നബിതിരുമേനി(സ) അനുചരന്മാരോട് നിര്ദേ ശിച്ചു.

തിരുനബി ചരിത്രം: ഉഹുദ് യുദ്ധത്തിൽ സഹാബാക്കളുടെ ധീരമായ പോരാട്ടങ്ങൾ; ലോക സമാധാനത്തിന് വേണ്ടി പ്രാര്‍ത്ഥനക്കുള്ള ആഹ്വാനം

നബിതിരുമേനി(സ) പറഞ്ഞു; ‘മഹത്ത്വവും ഗാംഭീര്യവും അല്ലാഹുവിനാകുന്നു എന്ന് പ്രഖ്യാപിക്കുക’. ഇത് കേട്ട അബൂസുഫിയാൻ മറുപടി പറഞ്ഞു; ‘ഞങ്ങള്‍ക്ക് ഉസ്സയുണ്ട്, നിങ്ങള്‍ക്ക് ഉസ്സയില്ല.’ നബിതിരുമേനി(സ) തന്‍റെ അനുചരരോട് ഇപ്രകാരം മറുപടി പറയാൻ നിര്‍ദേശിച്ചു; ഞങ്ങള്‍ക്ക് അല്ലാഹു സംരക്ഷകനായുണ്ട്. നിങ്ങള്‍ക്ക് സംരക്ഷകനായി ആരും തന്നെയില്ല