ജുമുഅ ഖുത്ബ

അഹ്‌മദിയ്യാ മുസ്‌ലിം ജമാഅത്തിന്‍റെ ആഗോള നേതാവും അഞ്ചാം ഖലീഫയുമായ ഹദ്റത്ത് മിര്‍സാ മസ്റൂര്‍ അഹ്‌മദ്(അയ്യദഹുല്ലാഹ്)ന്‍റെ ജുമുഅ ഖുത്ബകളുടെ സംഗ്രഹങ്ങള്‍

തിരുനബിചരിത്രം: കിടങ്ങ് യുദ്ധത്തിന് മുന്നോടിയായ സംഭവങ്ങള്‍

സമ്പൂർണ തയ്യാറെടുപ്പിനുശേഷം, മുസ്‌ലീങ്ങളെ ഉന്മൂലനം ചെയ്യുക എന്ന ഉദ്ദേശത്തോടെ മഹാപ്രളയത്തെ പോലെ അറേബ്യൻ മരുഭൂമിയിലെ ഈ രക്തദാഹികളായ മൃഗങ്ങൾ മദീനയിലേക്ക് ഒഴുകി. മുസ്‌ലിംങ്ങളെ ഭൂമുഖത്ത് നിന്ന് തുടച്ചു നീക്കുന്നത് വരെ മടങ്ങിവരില്ലെന്ന് അവർ തീരുമാനിച്ചു

തിരുനബിചരിത്രം: ഇഫ്ക്ക് സംഭവം അഥവാ ഒരു ഗുരുതരമായ അപവാദം

നബിതിരുമേനി(സ)യും പ്രവാചകന്മാരും തങ്ങള്‍ അദൃശ്യ കാര്യങ്ങളെക്കുറിച്ച് അറിവുള്ളവരാണ് എന്ന് ഒരിക്കലും വാദിച്ചിട്ടില്ല. അദൃശ്യകാര്യങ്ങളെക്കുറിച്ച് അറിവ് ഉണ്ടാവുക ദൈവീകഗുണത്തില്‍ പെട്ടതാണ്

ജൽസ സാലാന ജർമനി – മസീഹ് മൗഊദ്(അ) മുന്നോട്ടുവച്ച ലക്ഷ്യങ്ങളുടെ പൂർത്തീകരണം

പൂര്‍ണമായ വിശ്വസ്തതയോടെ ഈ ജല്‍സയില്‍ പങ്കെടുക്കുകയാണെങ്കില്‍ ഇത് പരിശുദ്ധി കൈവരിക്കാനുള്ള ഒരു മാര്‍ഗ്ഗമാകുന്നു

തിരുനബിചരിത്രം: ബനൂ മുസ്തലിഖ് സൈനിക നീക്കവും, ഒരു ഗുരുതരമായ അപവാദവും

മുന്‍കാലങ്ങളില്‍ ആളുകള്‍ കൂടെ നടക്കുമ്പോള്‍ ഭാര്യമാരില്‍ നിന്ന് അകലം പാലിക്കുമായിരുന്നു, ചിലര്‍ ഇന്നും ഇത് ചെയ്യുന്നു. അതിനാല്‍, തിരുനബി(സ)യുടെ ഈ മാതൃകയും അദ്ദേഹത്തിന്‍റെ ഈ നല്ല പെരുമാറ്റവും അവര്‍ക്ക് മാതൃകയാണ്

തിരുനബിചരിത്രം: ബനൂ മുസ്തലിഖ് യുദ്ധ നീക്കം

കപട വിശ്വാസികളായ കുറച്ചാളുകളുടെ കുതന്ത്രത്തിൽപ്പെട്ട് മുസ്‌ലിങ്ങൾ പരസ്പരം ഭിന്നിച്ച് യുദ്ധത്തിന്‍റെ അവസ്ഥ വരെ എത്തുകയുണ്ടായി. എന്നാൽ നബി(സ)യുടെ സന്ദർഭോചിതമായ ഇടപെടലൽ കൊണ്ടും വ്യക്തിപ്രഭാവത്താലും വലിയൊരു അപകടത്തിൽ നിന്നും മുസ്‌ലിങ്ങൾ രക്ഷപ്പെട്ടു.

യു.കെ വാർഷിക സമ്മേളനത്തിന്‍റെ അനുഗ്രഹങ്ങൾ – യഥാർത്ഥ ഇസ്‌ലാമിന്‍റെ പ്രതിഫലനം

എല്ലാ വളണ്ടിയർമാരും അതിഥികളെ നിസ്വാര്‍ത്ഥമായി സേവിക്കുമ്പോൾ ജമാഅത്തിന്‍റെ സന്ദേശം നിശബ്ദമായി പ്രചരിക്കുന്നതിന് അത് കാരണമാകുന്നു

ജൽസ സാലാന യു.കെയിൽ പങ്കെടുക്കുന്നവർക്കുള്ള മാർഗനിർദേശം

വാഗ്ദത്ത മസീഹ്(അ)ന്‍റെ ആഗ്രഹങ്ങൾക്കനുസൃതമായിസ്നേഹത്തിന്‍റെയും ഐക്യത്തിന്‍റെയും അന്തരീക്ഷം സ്ഥാപിക്കാൻ എല്ലാവരും പരിശ്രമിക്കേണ്ടതാണ്.

തിരുനബിചരിത്രം: ബനൂ മുസ്തലിഖിലേക്കിലുള്ള യുദ്ധനീക്കം

അല്ലാഹുവല്ലാതെ മറ്റാരും നബിതിരുമേനി(സ)ക്ക് ഈ കാര്യം അറിയിച്ച് കൊടുക്കാൻ സാധ്യതയില്ല എന്ന് മനസ്സിലാക്കിയ അദ്ദേഹം പ്രഭാവിതനാവുകയും തന്‍റെ രണ്ട് ആണ്‍ മക്കളോടൊപ്പം ഇസ്‌ലാം സ്വീകരിക്കുകയും ചെയ്തു.

ബനൂ മുസ്തലിഖിലേക്കുള്ള സൈനിക നീക്കവും,  മുഹറത്തിൽ നിന്ന് പഠിക്കാനുള്ള പാഠങ്ങളും

ബനൂ മുസ്തലിഖിന്‍റെ തലവൻ ഹാരിസ് ബിൻ അബീ ദർറാർ തന്‍റെ ജനങ്ങളെയും മറ്റ് അറബികളെയും നബി(സ)ക്കെതിരെ യുദ്ധം ചെയ്യാൻ പ്രേരിപ്പിക്കുകയും അവരെ അതിന് വേണ്ടി ഒരുക്കുകയും ചെയ്തിരുന്നു.

തിരുനബിചരിത്രം: ബദ്‌റുൽ മൗഇദ്, ദൂമത്തുൽ ജന്ദൽ യുദ്ധനീക്കങ്ങൾ

രാജ്യത്ത് സമാധാനം സ്ഥാപിക്കുക എന്ന ലക്ഷ്യത്തോടുകൂടി ഉണ്ടായ ആദ്യത്തെ യുദ്ധനീക്കമായിരുന്നു ഇത്. ദൂമ നിവാസികള്‍ക്ക് മുസ്‌ലിംങ്ങളുമായി യാതൊരു തര്‍ക്കവും ഉണ്ടായിരുന്നില്ല

നബിതിരുമേനിയുടെ (സ) കാരുണ്യവും ഉദാരതയും

തന്റെ പക്കലുള്ള സമ്പത്ത് താൻ ഒരിക്കലും ജനങ്ങളിൽ നിന്ന് മറച്ചുവെക്കില്ലെന്നും, യാചനയിൽ നിന്ന് വിട്ടുനിൽക്കുന്നവനെ അല്ലാഹു സംരക്ഷിക്കുമെന്നും നബിതിരുമേനി(സ) അരുളി.

മുഹമ്മദ് നബിതിരുമേനി ﷺ യുടെ വിനയത്തിന്റെ മാതൃക പിന്തുടരുന്നതിൽ ഹദ്റത്ത് മസീഹ് മൗഊദ് (അ) ന്റെ മികവ്

ആരാണ് ശ്രേഷ്ഠനെന്ന് അല്ലാഹുവിന് മാത്രമേ അറിയൂ. മറ്റുള്ളവരെ അധിക്ഷേപിക്കുന്ന ശീലം ആ വ്യക്തിയെ നശിപ്പിക്കും… നിങ്ങളെക്കാൾ താഴ്ന്നവർ എന്ന് കരുതാതെ, അവരോട് വിനയത്തോടെ പെരുമാറുകയും അവരുടെ അഭിപ്രായങ്ങൾക്ക് വില നൽകുകയും ചെയ്യുന്നവനാണ് യഥാർത്ഥത്തിൽ ശ്രേഷ്ഠൻ.

തിരുനബി(സ)യുടെ വിനയത്തിന്റെ മാതൃക പിൻപറ്റുന്നതിൽ വാഗ്ദത്ത മസീഹ്(അ) കാണിച്ച ഉജ്ജ്വലമായ രീതി

ഉയർന്നു നിൽക്കുന്ന ഒരു പർവ്വതം തകർന്നടിഞ്ഞ് നിലംപതിക്കുന്നത് പോലെ ഒരാൾ സ്വന്തം അഹങ്കാരത്തെ തച്ചുടയ്ക്കണം. ഈ രീതിയിൽ, തന്റെ അഹങ്കാരത്തിന്റെയും മേൽക്കോയ്മയുടെയും എല്ലാ ചിന്തകളെയും ഇല്ലാതാക്കേണ്ടതുണ്ട്.

പ്രവാചകൻ മുഹമ്മദ്‌(സ) വിനയം പ്രകടിപ്പിക്കുന്നതിൽ കാണിച്ച ഉന്നതമായ മാതൃക

ഈ ലോകത്തിലെ സുഖസൗകര്യങ്ങളില്‍ തനിക്ക് താല്പര്യമില്ലെന്നും, അല്‍പനേരം ഒരു മരത്തണലിൽ വിശ്രമിച്ച് വീണ്ടും യാത്രതുടരാന്‍ നില്ക്കുന്ന ഒരു യാത്രക്കാരനെ പോലെയാണ് താനെന്നാണ് നബി തിരുമേനി(സ) പറയാറുണ്ടായിരുന്നത്.

പ്രവാചകൻ മുഹമ്മദ്(സ)യുടെ  അസാധാരണമായ വിനയം

മുഹമ്മദ് (സ) എന്ന നാമത്തിൽ അന്തർലീനമായിരിക്കുന്നത് പ്രിയങ്കരനായിരിക്കുക (മഹബൂബിയ്യത്ത്) എന്ന ഗുണമാണ്; എന്തെന്നാൽ എല്ലാ പ്രശംസനീയമായ ഉൽകൃഷ്ട ഗുണങ്ങളും തികഞ്ഞ സൗന്ദര്യവും ഉൾക്കൊള്ളുന്നതിന് പ്രൗഢിയും ഗാംഭീര്യവും ആദരവും മഹിമയും ആവശ്യമാണ്

വാഗ്ദത്ത മസീഹ് (അ)-ന്റെ ഉന്നത നിലവാരത്തിലുള്ള സത്യസന്ധത

അല്ലാഹുവിനെ പ്രീതിപ്പെടുത്താനായി സത്യത്തിൽ ഉറച്ചുനിൽക്കുന്നത് വഴി താൻ ശിക്ഷിക്കപ്പെട്ടാലും തനിക്ക് പരാതിയില്ലെന്നും വാഗ്ദത്ത മസീഹ് (അ) പറഞ്ഞു.

വാഗ്ദത്ത മസീഹ്(അ)ന്റെ സത്യസന്ധതയുടെ മാതൃക

“സത്യാന്വേഷിയായ ഒരാളുടെ ചിന്താഗതിയോടെ നിങ്ങൾ എന്റെ ജീവിതത്തിലേക്ക് കണ്ണോടിക്കുകയാണെങ്കിൽ, സർവ്വശക്തനായ ദൈവം എന്നെ എപ്പോഴും കളവ് എന്ന മാലിന്യത്തിൽ നിന്ന് സംരക്ഷിച്ചിട്ടുണ്ട് എന്നതിനുള്ള തെളിവ് നിങ്ങൾക്ക് കാണാൻ സാധിക്കും”- വാഗ്ദത്ത മസീഹ്(അ)

അസത്യമെന്ന തിന്മയ്‌ക്കെതിരെയുള്ള ജാഗ്രത

ഒരാള്‍ താന്‍ കേട്ട കാര്യങ്ങള്‍ യാതൊരു പരിശോധനയും കൂടാതെ, അതേപടി മറ്റുള്ളവരോട് പറയുന്നത് കള്ളം പറയുന്നതിന് തുല്യമാണെന്ന് പ്രവാചകന്‍ മുഹമ്മദ്‌(സ) പഠിപ്പിച്ചിരിക്കുന്നു.

പരിശുദ്ധ പ്രവാചകൻ(സ) – സത്യസന്ധതയുടെ ഉത്തമ മാതൃക

സത്യസന്ധത, ദയ, അനുകമ്പ, വിശ്വസ്തത, നീതി എന്നിങ്ങനെ മനുഷ്യരിൽ സ്വാഭാവികമായി കാണപ്പെടുന്ന എല്ലാ ഗുണങ്ങളും ശരിയായ സമയത്തും ശരിയായ സ്ഥാനത്തും പ്രകടിപ്പിക്കപ്പെടുമ്പോഴാണ് അത് യഥാർത്ഥ ധാർമ്മികതയായി മാറുന്നത്.