ജുമുഅ ഖുത്ബ
അഹ്‌മദിയ്യാ മുസ്‌ലിം ജമാഅത്തിന്‍റെ ആഗോള നേതാവും അഞ്ചാം ഖലീഫയുമായ ഹദ്റത്ത് മിര്‍സാ മസ്റൂര്‍ അഹ്‌മദ്(അയ്യദഹുല്ലാഹ്)ന്‍റെ ജുമുഅ ഖുത്ബകളുടെ സംഗ്രഹങ്ങള്‍

ഹദ്‌റത്ത് മസീഹ് മൗഊദ് (അ) ന്റെ ദയയും ഔദാര്യവും
മതപരമായ കാര്യങ്ങളിലെ എതിർപ്പുകൾ സഹിക്കാൻ വാഗ്ദത്ത മസീഹിന്(അ) സാധിക്കുമായിരുന്നില്ലെങ്കിലും, ഭൗതികമായ കാര്യങ്ങളിലെ എതിർപ്പുകളെ അദ്ദേഹം അവഗണിക്കുകയായിരുന്നു പതിവ്.

ഹദ്‌റത്ത് മസീഹ് മൗഊദ് (അ) ന്റെ ദയയും ഔദാര്യവും
ഭൗതിക വ്യാപാരികൾ തങ്ങളുടെ സമ്പാദ്യത്തിൽ ഭരമേൽപ്പിക്കുമ്പോൾ ഹദ്‌റത്ത് മസീഹ് മൗഊദ് (അ) ദൈവത്തിലായിരുന്നു പൂർണമായി ഭരമേൽപ്പിച്ചിരുന്നത്.

വാഗ്ദത്ത മസീഹിന്റെ(അ) അതുല്യമായ ഉദാരത
വാഗ്ദത്ത മസീഹ്(അ) ജോലി ചെയ്തിരുന്ന കാലത്ത് വരുമാനത്തിൽ നിന്ന് അത്യാവശ്യമായിട്ടുള്ളത് മാത്രം മാറ്റിവെച്ചുകൊണ്ട് ബാക്കി വരുന്ന തുക വിധവകൾക്കും ആവശ്യക്കാർക്കും വിതരണം ചെയ്യുമായിരുന്നു.

നബിതിരുമേനിയുടെ (സ) കാരുണ്യവും ഉദാരതയും
തന്റെ പക്കലുള്ള സമ്പത്ത് താൻ ഒരിക്കലും ജനങ്ങളിൽ നിന്ന് മറച്ചുവെക്കില്ലെന്നും, യാചനയിൽ നിന്ന് വിട്ടുനിൽക്കുന്നവനെ അല്ലാഹു സംരക്ഷിക്കുമെന്നും നബിതിരുമേനി(സ) അരുളി.

തിരുനബി ചരിത്രം : നബിതിരുമേനിയുടെ സമാനതകളില്ലാത്ത ദാനശീലം
വിശ്വാസവും പിശുക്കും ഒരു വ്യക്തിയിൽ ഒരുമിച്ച് നിലനിൽക്കുകയില്ല എന്ന് വിശുദ്ധ പ്രവാചകൻ (സ) പറഞ്ഞു

മുഹമ്മദ് നബിതിരുമേനി ﷺ യുടെ വിനയത്തിന്റെ മാതൃക പിന്തുടരുന്നതിൽ ഹദ്റത്ത് മസീഹ് മൗഊദ് (അ) ന്റെ മികവ്
ആരാണ് ശ്രേഷ്ഠനെന്ന് അല്ലാഹുവിന് മാത്രമേ അറിയൂ. മറ്റുള്ളവരെ അധിക്ഷേപിക്കുന്ന ശീലം ആ വ്യക്തിയെ നശിപ്പിക്കും… നിങ്ങളെക്കാൾ താഴ്ന്നവർ എന്ന് കരുതാതെ, അവരോട് വിനയത്തോടെ പെരുമാറുകയും അവരുടെ അഭിപ്രായങ്ങൾക്ക് വില നൽകുകയും ചെയ്യുന്നവനാണ് യഥാർത്ഥത്തിൽ ശ്രേഷ്ഠൻ.

തിരുനബി(സ)യുടെ വിനയത്തിന്റെ മാതൃക പിൻപറ്റുന്നതിൽ വാഗ്ദത്ത മസീഹ്(അ) കാണിച്ച ഉജ്ജ്വലമായ രീതി
ഉയർന്നു നിൽക്കുന്ന ഒരു പർവ്വതം തകർന്നടിഞ്ഞ് നിലംപതിക്കുന്നത് പോലെ ഒരാൾ സ്വന്തം അഹങ്കാരത്തെ തച്ചുടയ്ക്കണം. ഈ രീതിയിൽ, തന്റെ അഹങ്കാരത്തിന്റെയും മേൽക്കോയ്മയുടെയും എല്ലാ ചിന്തകളെയും ഇല്ലാതാക്കേണ്ടതുണ്ട്.

പ്രവാചകൻ മുഹമ്മദ്(സ) വിനയം പ്രകടിപ്പിക്കുന്നതിൽ കാണിച്ച ഉന്നതമായ മാതൃക
ഈ ലോകത്തിലെ സുഖസൗകര്യങ്ങളില്‍ തനിക്ക് താല്പര്യമില്ലെന്നും, അല്‍പനേരം ഒരു മരത്തണലിൽ വിശ്രമിച്ച് വീണ്ടും യാത്രതുടരാന്‍ നില്ക്കുന്ന ഒരു യാത്രക്കാരനെ പോലെയാണ് താനെന്നാണ് നബി തിരുമേനി(സ) പറയാറുണ്ടായിരുന്നത്.

പ്രവാചകൻ മുഹമ്മദ്(സ)യുടെ അസാധാരണമായ വിനയം
മുഹമ്മദ് (സ) എന്ന നാമത്തിൽ അന്തർലീനമായിരിക്കുന്നത് പ്രിയങ്കരനായിരിക്കുക (മഹബൂബിയ്യത്ത്) എന്ന ഗുണമാണ്; എന്തെന്നാൽ എല്ലാ പ്രശംസനീയമായ ഉൽകൃഷ്ട ഗുണങ്ങളും തികഞ്ഞ സൗന്ദര്യവും ഉൾക്കൊള്ളുന്നതിന് പ്രൗഢിയും ഗാംഭീര്യവും ആദരവും മഹിമയും ആവശ്യമാണ്

വാഗ്ദത്ത മസീഹ് (അ)-ന്റെ ഉന്നത നിലവാരത്തിലുള്ള സത്യസന്ധത
അല്ലാഹുവിനെ പ്രീതിപ്പെടുത്താനായി സത്യത്തിൽ ഉറച്ചുനിൽക്കുന്നത് വഴി താൻ ശിക്ഷിക്കപ്പെട്ടാലും തനിക്ക് പരാതിയില്ലെന്നും വാഗ്ദത്ത മസീഹ് (അ) പറഞ്ഞു.

തിരുനബി ചരിത്രം: ചില സംഭവങ്ങളുടെ വിവരണം; ഹമാസ്-ഇസ്രായേൽ യുദ്ധത്തില്‍ നീതിക്കായുള്ള ആഹ്വാനം
ഈ സന്ദര്‍ഭത്തില്‍ നാം വളരെയധികം പ്രാർഥിക്കുകയും നീതിയുടെ സന്ദേശം എല്ലായിടത്തും പ്രചരിപ്പിക്കാൻ ശ്രമിക്കുകയും ചെയ്യേണ്ടതാണ്.

തിരുനബി ചരിത്രം: ചില സംഭവങ്ങളുടെ വിവരണം, ഫലസ്തീന്‍-ഇസ്രായേല്‍ പ്രശ്നത്തെ മുൻനിറുത്തിയുള്ള പ്രാർഥനകള്‍
മുസ്‌ലിം രാജ്യങ്ങള്‍ ഒരുമിക്കണം. എല്ലാ മുസ്‌ലിം രാജ്യങ്ങളും ഒരേ ശബ്ദത്തില്‍ പ്രതികരിക്കുകയാണെങ്കില്‍ അത് ശക്തമായ ഒരു സ്വാധീനം ചെലുത്തുന്നതായിരിക്കും.

തിരുനബി ചരിത്രം: ഹദ്റത്ത് ആയിശ(റ)യുടെ വിവാഹം; ഇസ്രായേല്‍-ഫലസ്തീന്‍ പ്രശ്നത്തെ കുറിച്ച് മാർഗനിർദേശം
യുദ്ധം നടക്കുകയാണെങ്കില്‍ അതിന്‍റെ പരിണിത ഫലങ്ങള്‍ സാധാരണക്കാരന് ചിന്തിക്കാന്‍ പോലും സാധിക്കില്ല. ഈ സാഹചര്യത്തില്‍ മുസ്‌ലിം രാഷ്ട്രങ്ങള്‍ പര്‌സപര ഭിന്നതകള്‍ ഒഴിവാക്കിക്കൊണ്ട് ഐക്യപ്പെടേണ്ടതാണ്.

തിരുനബി ചരിത്രം: രണ്ട് കെട്ടിച്ചമച്ച സംഭവങ്ങള്‍
ഇസ്‌ലാമിക ചരിത്ര ഗ്രന്ഥങ്ങളില്‍ രേഖപ്പെട്ടിട്ടുള്ള രണ്ട് സംഭവങ്ങളാണ് അസ്മാ എന്ന സ്ത്രീയുടെയും അബൂ അഫക്ക് എന്ന വ്യക്തിയുടെയും വധശിക്ഷയുമായി ബന്ധപ്പെട്ട സംഭവങ്ങള്‍. എന്നാല്‍, ഈ രണ്ട് സംഭവങ്ങളിലും കാര്യമായ പൊരുത്തക്കേടുകള്‍ ഉണ്ടെന്നും ആയതിനാല്‍ ഇവ കെട്ടിച്ചമച്ചതാകാമെന്നുമാണ് ഇവയെ സൂക്ഷ്മമായി പരിശോധിക്കുമ്പോള്‍ വ്യക്തമാകുന്നത്.

തിരുനബി ചരിത്രം: ബദ്ര്‍ യുദ്ധത്തിന് ശേഷമുള്ള സംഭവങ്ങള്‍
ഇസ്‌ലാമിനെതിരെ ആളുകളെ പ്രേരിപ്പിച്ചുവെന്ന കാരണത്താല്‍ വധിക്കപ്പെട്ട അസ്മാ ബിന്‍ത്ത് മര്‍വാന്‍ എന്ന ഒരു സ്ത്രീയുടെ സംഭവം ചരിത്രത്തില്‍ രേഖപ്പെട്ടതായി കാണാം. എന്നാല്‍, വിശദമായ പഠനത്തില്‍ നിന്നും മനസ്സിലാകുന്നത് ഈ സംഭവം അടിസ്ഥാനരഹിതമാണ് എന്നാണ്.

തിരുനബി ചരിത്രം: പേർഷ്യൻ സാമ്രാജ്യത്തിനു മേൽ റോമാ സാമ്രാജ്യത്തിന്‍റെ വിജയത്തെ കുറിച്ചുള്ള പ്രവചനം
“റോമാക്കാര്‍ പരാജയപ്പെട്ടിരിക്കുന്നു. ഏറ്റവും അടുത്ത് കിടക്കുന്ന ദേശത്ത് വെച്ച്. അവരുടെ പരാജയത്തിനുശേഷം താമസിയാതെ അവര്‍ വിജയിക്കുന്നതുമാണ്” – വിശുദ്ധ ഖുര്‍ആന്‍ 30:2-5

അല്ലാഹുവിന്റെ പ്രീതി നേടാൻ പരിശ്രമിച്ച ഭക്തരായ വ്യക്തികൾ
ദൈവത്തിന്‍റെയും അവന്‍റെ ദൂതന്‍റെയും കല്പനകള്‍ അനുസരിച്ചു കൊണ്ടും മാനവികതയ്ക്ക് സേവനം ചെയ്തുകൊണ്ടും തങ്ങളുടെ ജീവിതം ചിലവഴിക്കുന്നവര്‍ സ്വര്‍ഗാവകാശികളാകുന്നു.

ജല്‍സ സാലാന ജര്‍മനിയെ സംബന്ധിച്ച് ലഘുവിവരണം
ജൽസ ഏറ്റവും മികച്ച രീതിയിലാണ് സംഘടിപ്പിച്ചിരുന്നത്. പരസ്പരമുള്ള സ്നേഹം എങ്ങനെയാണ് ലോകത്തെ ഒരു മികച്ച പ്രദേശമാക്കുമെന്നതിന് ജൽസ ഒരു ഉത്തമ ഉദാഹരമാണ്.

പശ്ചാത്താപവും പാപപൊറുതിയും കൊണ്ടുള്ള യഥാര്‍ഥ വിവക്ഷ
ദൈവത്തിന്‍റെ കൃപയില്ലാതെ ഒരാൾക്ക് ഒന്നും നേടാൻ കഴിയില്ല. അതിനാൽ ഒരാൾ എപ്പോഴും അവന്‍റെ കൃപയും സഹായവും തേടിക്കൊണ്ടിരിക്കേണ്ടതുണ്ട്.

ഭാരവാഹികളെ തിരഞ്ഞെടുക്കുമ്പോള്‍ അര്‍ഹതയ്ക്ക് പ്രഥമ പരിഗണന നല്കുക
ഭാരവാഹികള്‍ തങ്ങളില്‍ അര്‍പ്പിതമായ കടമകള്‍ ആത്മാര്‍ഥമായും, തങ്ങളുടെ എല്ലാ കഴിവുകളും ഉപയോഗിച്ചു കൊണ്ടും നിറവേറ്റാന്‍ പരിശ്രമിച്ചു കൊണ്ടിരിക്കേണ്ടതാണ്.


