ജുമുഅ ഖുത്ബ

അഹ്‌മദിയ്യാ മുസ്‌ലിം ജമാഅത്തിന്‍റെ ആഗോള നേതാവും അഞ്ചാം ഖലീഫയുമായ ഹദ്റത്ത് മിര്‍സാ മസ്റൂര്‍ അഹ്‌മദ്(അയ്യദഹുല്ലാഹ്)ന്‍റെ ജുമുഅ ഖുത്ബകളുടെ സംഗ്രഹങ്ങള്‍

തിരുനബിചരിത്രം: ബനൂനദീര്‍ കോട്ടകളുടെ ഉപരോധം

അന്നത്തെ സാഹചര്യങ്ങളുടെ അടിസ്ഥാനത്തിൽ ഇത്തരം കോട്ടകൾ ജയിച്ചടക്കുക എന്നത് വളരെ പ്രയാസമേറിയതും കഠിനവുമായിരുന്നു എന്ന് മാത്രമല്ല ഒരു നീണ്ട ഉപരോധം തന്നെ ആവശ്യമായിരുന്നു

തിരുനബിചരിത്രം: ബനൂനദീർ ഗോത്രത്തിന്‍റെ വഞ്ചന

ഒരു ജൂതൻ തൗറാത്ത് കൊണ്ട് സത്യം ചെയ്ത് പറഞ്ഞു, പ്രവാചകൻ(സ)ക്ക് നിങ്ങളുടെ ഗൂഢാലോചനയെക്കുറിച്ച് തീര്‍ച്ചയായും അറിവ് ലഭിച്ചിട്ടുണ്ടാകും. തീര്‍ച്ചയായും മുഹമ്മദ്(സ) ദൈവത്തിന്‍റെ പ്രവാചകനാണെന്നും പ്രവാചകകുല ശ്രേഷ്ഠനാണെന്നും അദ്ദേഹം പ്രഖ്യാപിച്ചു

തിരുനബി ചരിത്രം: ബനൂ നദീറിന്‍റെ വിശ്വാസ വഞ്ചന    

തങ്ങളുടെ രഹസ്യം പുറത്തായിരിക്കുന്നു എന്നറിഞ്ഞപ്പോൾ ബനൂ ഖുറൈസ ഭയപ്പെടുകയും മാപ്പപേക്ഷിച്ചുകൊണ്ട് നബിതിരുമേനി(സ)യുമായി ഒരു പുതിയ ഉടമ്പടിക്കും പരസ്പര ധാരണക്കും തയ്യാറായി.

തിരുനബിചരിത്രം: ബിഅ്റ് മഊന സംഭവം

ഇസ്‌ലാം വാളുകൊണ്ടല്ല വിജയം നേടിയത്. പകരം, ഹൃദയങ്ങള്‍ കീഴടക്കുകയും ധാര്‍മികത പ്രചോദിപ്പിക്കുകയും ചെയ്യുന്ന ഉന്നതമായ രീതിയാണ് ഇസ്‌ലാം അവലംബിച്ചത്

തിരുനബിചരിത്രം: ഹദ്‌റത്ത് ഖുബൈബി(റ)ന്‍റെ രക്തസാക്ഷിത്വം

അല്ലാഹു തന്നെ സ്‌നേഹിക്കുകയും തന്‍റെ വഴിയില്‍ ത്യാഗങ്ങള്‍ അര്‍പ്പിക്കുകയും ചെയ്യുന്നവരെ അവരുടെ മരണത്തിന് ശേഷവും സംരക്ഷിക്കുന്നു

ഖിലാഫത്ത്: ഒരു ദൈവാനുഗ്രഹം

അഹ്‌മദിയ്യാ ഖിലാഫത്തിന്‍റെ ചരിത്രം സാക്ഷ്യം വഹിക്കുന്നത് ഈ ഖിലാഫത്തിനൊപ്പം എപ്പോഴും ദൈവിക സഹായമുണ്ട് എന്നും ജമാഅത്ത് നിരന്തരം അഭിവൃദ്ധിപ്പെട്ടു കൊണ്ടിരിക്കുകയാണ് എന്നുമാണ്.

തിരുനബി(സ)യുടെ ജീവിതത്തില്‍ നിന്നുള്ള സംഭവങ്ങള്‍: റജീഅ് സൈനികനീക്കം

അബൂ സുഫിയാൻ അനിയന്ത്രിതമായി പറഞ്ഞു; ‘ദൈവത്താണ മുഹമ്മദിനെ അദ്ദേഹത്തിന്‍റെ അനുചരൻമാർ സ്നേഹിക്കുന്നത് പോലെ ഒരു മനുഷ്യൻ മറ്റൊരു മനുഷ്യനെ സ്നേഹിക്കുന്നത് ഞാൻ കണ്ടിട്ടില്ല’

തിരുനബി(സ)യുടെ ജീവിതത്തില്‍ നിന്നുള്ള സംഭവങ്ങള്‍: ഉഹുദ് യുദ്ധത്തിനു ശേഷമുള്ള വിവിധ സൈനികനീക്കങ്ങള്‍

യുദ്ധാവസരത്തില്‍ പോലും കുട്ടികളെയോ സ്ത്രീകളെയോ മുതിര്‍ന്നവരെയോ യുദ്ധത്തില്‍ നേരിട്ട് പങ്കെടുക്കാത്ത മതനേതാക്കളെയോ കൊല്ലരുതെന്ന് നബിതിരുമേനി(സ) നിര്‍ദേശിച്ചിരുന്നു.

തിരുനബി ചരിത്രം: ഹംറാഉൽ അസദ്, ഉഹുദ് യുദ്ധങ്ങളുടെ പരിണിതഫലങ്ങൾ; പ്രാർഥനക്ക് വേണ്ടിയുള്ള ആഹ്വാനം

ബദ്‌റിൽ നേടിയ ഉജ്ജ്വല വിജയത്തിന് മുന്നിൽ ഉഹുദിലെ പരാജയം മുസ്‌ലിങ്ങളെ സംബന്ധിച്ചിടത്തോളം നിസ്സാരമായിരുന്നു. മറ്റൊരു കാഴ്ചപ്പാടിൽ ഈ പരാജയവും ഒരു വിജയം തന്നെയായിരുന്നു

തിരുനബി ചരിത്രം: ഉഹുദ് യുദ്ധത്തിലെ രക്തസാക്ഷികളും ഹംറാഉൽ അസദ് യുദ്ധവും

ഉഹുദ് യുദ്ധത്തില്‍ രക്തസാക്ഷികളായവരുടെ കുടുംബങ്ങൾക്ക് ശ്രേഷ്ഠരായ സംരക്ഷകരെ പ്രദാനം ചെയ്യേണമേ എന്ന് നബി തിരുമേനി(സ) പ്രാർഥിക്കുകയുണ്ടായി.

വാഗ്ദത്ത മസീഹ്(അ) അല്ലാഹുവിന്‍റെ തൗഹീദ് (ഏകത്വം) ഉയർത്തിപ്പിടിച്ച രീതി

തൗഹീദിന്‍റെ സന്ദേശം സ്ഥാപിക്കുന്നതിനും പ്രചരിപ്പിക്കുന്നതിനുമായി വാഗ്ദത്ത മസീഹ്(അ) അങ്ങേയറ്റം പരിശ്രമിച്ചിരുന്നു. അദ്ദേഹത്തിന്‍റെ അനുയായികൾ ഇന്ന് തുടരേണ്ട ഏറ്റവും വലിയ ദൗത്യവും ഇത് തന്നെയാണ്.

പ്രവാചകന്റെ (സ) തൗഹീദിനായുള്ള അടിയുറച്ച പോരാട്ടം

ഇസ്‌ലാം വിജയിച്ച സമയത്ത് പ്രവാചകൻ(സ) തനിക്കായി കൊട്ടാരം പണിയിക്കുകയോ മറ്റ് ആഡംബര ജീവിത വിഭവങ്ങൾ ശേഖരിക്കുകയോ ചെയ്യുന്നതിന് പകരം അനാഥർക്കും ദരിദ്രർക്കും നിരാശ്രയർക്കും സമ്പത്ത് നൽകുകയാണ് ചെയ്തത്.

തിരുനബി ചരിത്രം : തൗഹീദിൻറെ സംരക്ഷണം

നബി തിരുമേനി (സ) അരുളിച്ചെയ്തു. ഒരാൾ സത്യം ചെയ്യുന്നുണ്ടെങ്കിൽ അത് അല്ലാഹുവിന്റെ നാമത്തിൽ ആയിരിക്കണം; അല്ലെങ്കിൽ മൗനം പാലിക്കണം. ദൈവത്തിൽ പങ്കുചേർക്കുന്നതിന്റെ ചെറിയൊരു സൂചന പോലും നബി തിരുമേനി (സ)ക്ക് സഹിക്കാൻ കഴിയുമായിരുന്നില്ല.

വിശ്വാസഭദ്രതയ്ക്കായി ഭൗതിക മാർഗങ്ങളെ ഉപയോഗപ്പെടുത്തുക

ഒരാൾ ഭൗതികത സമ്പാദിക്കുന്നത് തനിക്ക് വേണ്ടി മാത്രമാകരുത്, മറിച്ച് അത് മനുഷ്യരാശിക്കും തന്‍റെ കുടുംബത്തിനും ചുറ്റുമുള്ള സമൂഹത്തിനും പ്രയോജനപ്പെടുന്ന രീതിയിലായിരിക്കണം

സർവശക്തനായ അല്ലാഹുവിന്റെ ഏകത്വത്തോടുള്ള നബിതിരുമേനി ﷺ യുടെ അചഞ്ചലമായ സ്നേഹം

തിരുനബി ﷺ യിലൂടെയല്ലാതെ തൗഹീദ് കൈവരിക്കാൻ കഴിയില്ലെന്നും, ബുദ്ധിയിൽ മാത്രം വിശ്വസിക്കുന്നവർ ദൈവത്തെ തിരിച്ചറിയുന്നതിൽ പരാജയപ്പെടുമെന്നും വാഗ്ദത്ത മസീഹ് (അ) പഠിപ്പിച്ചു.

ആഗോള അരക്ഷിതാവസ്ഥയും മുസ്‌ലിം രാജ്യങ്ങളുടെ പങ്കും

നിലവിലുള്ള ഭരണകൂടത്തെ പിഴുതെറിയാനും ഇറാനിയൻ ജനതയ്ക്ക് സ്വാതന്ത്ര്യം നൽകാനുമാണ് തങ്ങൾ ഇത് ചെയ്തതെന്ന് അമേരിക്ക പറഞ്ഞു. എന്നാൽ ഇറാനെ അല്പമെങ്കിലും എതിർത്തിരുന്നവർ പോലും അതിന് അനുകൂലമായി മാറാൻ തുടങ്ങിയിരിക്കുന്നു എന്നതാണ് ഫലം.

തൗഹീദ് സ്ഥാപിക്കുന്നതിൽ മുഹമ്മദ് നബി ﷺ കാണിച്ചുതന്ന ഉത്തമ മാതൃക

ദൈവത്തിൻ്റെ ഏകത്വം (തൗഹീദ്) സ്ഥാപിക്കാൻ വേണ്ടിയാണ് എല്ലാ പ്രവാചകന്മാരും അവതരിച്ചത്. എന്നാൽ നിർഭാഗ്യവശാൽ, ജനങ്ങളിൽ ഭൂരിഭാഗവും ഇന്ന് ഈ ആശയത്തെ ഉപേക്ഷിച്ചിരിക്കുന്നു.

വാഗ്ദത്ത മസീഹിന്‍റെ (അ) ആരാധനയും ദൈവത്തോടുള്ള ഭക്തിയും

ജനങ്ങളുടെ ഹൃദയങ്ങളിൽ ദൈവത്തോടുള്ള സ്നേഹം ഊട്ടിയുറപ്പിക്കുന്നതിലായിരുന്നു അദ്ദേഹത്തിന്‍റെ ചിന്ത എപ്പോഴും വ്യാപൃതമായിരുന്നത്.

നബിതിരുമേനി ﷺ യുടെ മാതൃക പിന്തുടർന്നുകൊണ്ടുള്ള വാഗ്ദത്ത മസീഹ് (അ) ൻ്റെ ദൈവാരാധന

ആരാധനയിൽ മുഴുകാനുള്ള കഴിവ് അല്ലാഹു നല്കിയ ഒരു അനുഗ്രഹമാണെന്നും അല്ലെങ്കിൽ ഇത്രയധികം ഭക്തിയോടെ ആരാധിക്കാൻ എല്ലാവർക്കും കഴിയില്ലെന്നും വാഗ്ദത്ത മസീഹ് (അ) വിവരിച്ചിട്ടുണ്ട്.

സ്നേഹത്തിന്റെയും ആരാധനയുടെയും സമന്വയം: പ്രവാചകൻﷺ യുടെ മാതൃക

യഥാർത്ഥ പ്രാർത്ഥനയിൽ കണ്ണുകൾ കരയുകയും ഹൃദയം ഉരുകുകയും ചിന്തകൾ പൂർണ്ണമായും പ്രാർത്ഥനയിൽ മുഴുകുകയും ചെയ്യണം.