ജുമുഅ ഖുത്ബ
അഹ്മദിയ്യാ മുസ്ലിം ജമാഅത്തിന്റെ ആഗോള നേതാവും അഞ്ചാം ഖലീഫയുമായ ഹദ്റത്ത് മിര്‍സാ മസ്റൂര്‍ അഹ്മദ്(അയ്യദഹുല്ലാഹ്)ന്റെ ജുമുഅ ഖുത്ബകളുടെ സംഗ്രഹങ്ങള്‍

വാഗ്ദത്ത മസീഹ് (അ)-ന്റെ ലളിത ജീവിതം
വാഗ്ദത്ത മസീഹ് (അ) ഒരാളെ കാണുമ്പോഴെല്ലാം പുഞ്ചിരിക്കുമായിരുന്നു. അവിടുത്തെ കാണുന്ന ഏതൊരാൾക്കും തങ്ങളുടെ ജീവിതത്തിലെ എല്ലാ പ്രയാസങ്ങളും അപ്രത്യക്ഷമായതുപോലെ അനുഭവപ്പെടുമായിരുന്നു.

വാഗ്ദത്ത മസീഹിന്റെ(അ) ലളിതജീവിതം
യാതൊരുവിധ അലങ്കാരങ്ങളിലും ആഡംബരങ്ങളിലും വാഗ്ദത്ത മസീഹ്(അ) പങ്കുചേർന്നിരുന്നില്ല എന്നത് അവിടുത്തെ ജീവിതത്തിലെ പ്രധാന സവിശേഷതകളിലൊന്നായിരുന്നു

‘നിങ്ങൾ ഇഷ്ടപ്പെടുന്നതിൽ നിന്ന് ചെലവഴിക്കുക’ – ത്യാഗത്തിന്റെ യഥാർത്ഥ തത്ത്വചിന്ത
നന്മയിലേക്കുള്ള വാതിൽ ഇടുങ്ങിയതാണ്. ഉപയോഗശൂന്യവും അധികപ്പറ്റുമായ സമ്പത്തിൽ നിന്നും മാത്രം ചെലവഴിച്ചുകൊണ്ട് അതിലൂടെ പ്രവേശിക്കാൻ കഴിയില്ല, മറിച്ച് തങ്ങൾ ഇഷ്ടപ്പെടുന്നതിൽ നിന്ന് ചെലവഴിക്കുന്നതിലൂടെ മാത്രമേ സാധിക്കൂ.

പ്രവാചകന്റെ (സ)പരമമായ ലാളിത്യവും മിതത്വവും
ജീവിതത്തിന്റെ എല്ലാ തുറകളിലും പരമമായ ലാളിത്യം പുലർത്തിക്കൊണ്ട്, ഉള്ളിൽ സംതൃപ്തി കണ്ടെത്തുക എന്നതാണ് പ്രവാചകചര്യയും ഇന്നത്തെ കാലഘട്ടത്തിന്റെ ആവശ്യവും

പ്രവാചകന്റെ (സ) സംതൃപ്തിയും ലാളിത്യവും നിറഞ്ഞ ജീവിതം
അപരിചിതനായ ഒരാൾ വരുമ്പോൾ ഇരിക്കുന്നവരിൽ ആരാണ് പ്രവാചകൻ (സ) എന്ന് തിരിച്ചറിയാൻ കഴിയാത്ത വിധം, പ്രവാചകൻ (സ) തന്റെ സ്വഹാബികൾക്കിടയിൽ അവരിലൊരാളായി സാധാരണ നിലയിലാണ് ഇരുന്നിരുന്നത്

മുഹമ്മദ് നബിയുടെ (സ)യുടെ ജീവിതം: സംതൃപ്തിയും ലാളിത്യവും
ഭൗതിക ആഡംബരങ്ങൾ വെടിഞ്ഞ് ലാളിത്യത്തിലും അധ്വാനത്തിലും സംതൃപ്തി കണ്ടെത്താനാണ് മുഹമ്മദ് നബി (സ) തന്റെ ജീവിതത്തിലൂടെയും ഉപദേശങ്ങളിലൂടെയും പഠിപ്പിച്ചത്;
അതോടൊപ്പം പീഡനങ്ങൾ അനുഭവിക്കുന്ന പാകിസ്താനിലെയും മലേഷ്യയിലെയും അഹ്മദികൾക്കായി പ്രാർത്ഥനകൾ വർദ്ധിപ്പിക്കാനും ഈ ഖുതുബയിൽ ആഹ്വാനം ചെയ്യുന്നു.

വാഗ്ദത്ത മസീഹ് (അ) അല്ലാഹുവിൽ അർപ്പിച്ച പൂർണ്ണമായ തവക്കുൽ
പ്രവാചകന്മാരുടെ ഭയവും സാധാരണക്കാരുടെ ഭയവും തമ്മിലുള്ള പ്രധാന വ്യത്യാസം, പ്രവാചകന്മാർ കഠിനമായ ആശങ്കയിലും ഒരിക്കലും നിരാശരാകുന്നില്ല എന്നതാണ്. അല്ലാഹു തങ്ങളെ നശിപ്പിക്കാൻ വിട്ടുതരില്ലെന്ന പൂർണ്ണ ബോധ്യം അവർക്കുണ്ടായിരിക്കും.

വാഗ്ദത്ത മസീഹിന്റെ (അ) അല്ലാഹുവിലുള്ള വിശ്വാസവും ആശ്രയവും
ദൈവത്തിന്റെ ദൃഷ്ടിയിൽ സംസ്കാരം എന്നതുകൊണ്ട് അർത്ഥമാക്കുന്നത് ഒരാൾ തന്റെ വിശ്വാസം പൂർണ്ണമായും ദൈവത്തിൽ അർപ്പിക്കുകയും ദൈവത്തിന്റെ മഹത്വവും ഗാംഭീര്യവും തന്റെ ഹൃദയത്തിൽ കാത്തുസൂക്ഷിക്കുകയും ചെയ്യുക എന്നതാണ്

വാഗ്ദത്ത മസീഹ്(അ)ന് അല്ലാഹുവിന്മേല്‍ ഉണ്ടായിരുന്ന തവക്കുലിന്റെ (ഭരമേല്‍പ്പിക്കല്‍) അതിമഹത്തായ മാതൃക
ദൈവത്തിൽ ഭരമേല്പിക്കുന്നവര് വലിയ നിധികൾ കൈവശമുള്ളവരെപ്പോലെയാണ്. കാരണം അവരുടെ സംതൃപ്തി ഭൗതിക സമ്പത്തിലല്ല; മറിച്ച്, ദൈവം തങ്ങളെ ഒരിക്കലും ഉപേക്ഷിക്കുകയില്ല എന്ന തിരിച്ചറിവിലാണ്.

അല്ലാഹുവിലുള്ള നബി തിരുമേനി (സ) യുടെ അസാധാരണമായ തവക്കുലിൻ്റെ (ഭരമേല്പിക്കലിൻ്റെ) ഉദാഹരണങ്ങൾ
പരാജയം തൊട്ടുമുന്നിൽ കണ്ട നിമിഷത്തിലും ദൈവത്തിലുള്ള നബി തിരുമേനി (സ) യുടെ വിശ്വാസം തെല്ലും പതറിയില്ല; ഒടുവിൽ മുസ്ലിംകൾ മഹത്തായ വിജയം വരിക്കുകയും ചെയ്തതിലൂടെ ആ വിശ്വാസം സാക്ഷാത്കരിക്കപ്പെടുകയാണുണ്ടായത്.

പരിശുദ്ധ പ്രവാചകൻ(സ) – സത്യസന്ധതയുടെ ഉത്തമ മാതൃക
സത്യസന്ധത, ദയ, അനുകമ്പ, വിശ്വസ്തത, നീതി എന്നിങ്ങനെ മനുഷ്യരിൽ സ്വാഭാവികമായി കാണപ്പെടുന്ന എല്ലാ ഗുണങ്ങളും ശരിയായ സമയത്തും ശരിയായ സ്ഥാനത്തും പ്രകടിപ്പിക്കപ്പെടുമ്പോഴാണ് അത് യഥാർത്ഥ ധാർമ്മികതയായി മാറുന്നത്.

വാഗ്ദത്ത മസീഹ്(അ) അല്ലാഹുവിന്റെ തൗഹീദ് (ഏകത്വം) ഉയർത്തിപ്പിടിച്ച രീതി
തൗഹീദിന്റെ സന്ദേശം സ്ഥാപിക്കുന്നതിനും പ്രചരിപ്പിക്കുന്നതിനുമായി വാഗ്ദത്ത മസീഹ്(അ) അങ്ങേയറ്റം പരിശ്രമിച്ചിരുന്നു. അദ്ദേഹത്തിന്റെ അനുയായികൾ ഇന്ന് തുടരേണ്ട ഏറ്റവും വലിയ ദൗത്യവും ഇത് തന്നെയാണ്.

പ്രവാചകന്റെ (സ) തൗഹീദിനായുള്ള അടിയുറച്ച പോരാട്ടം
ഇസ്ലാം വിജയിച്ച സമയത്ത് പ്രവാചകൻ(സ) തനിക്കായി കൊട്ടാരം പണിയിക്കുകയോ മറ്റ് ആഡംബര ജീവിത വിഭവങ്ങൾ ശേഖരിക്കുകയോ ചെയ്യുന്നതിന് പകരം അനാഥർക്കും ദരിദ്രർക്കും നിരാശ്രയർക്കും സമ്പത്ത് നൽകുകയാണ് ചെയ്തത്.

തിരുനബി ചരിത്രം : തൗഹീദിൻറെ സംരക്ഷണം
നബി തിരുമേനി (സ) അരുളിച്ചെയ്തു. ഒരാൾ സത്യം ചെയ്യുന്നുണ്ടെങ്കിൽ അത് അല്ലാഹുവിന്റെ നാമത്തിൽ ആയിരിക്കണം; അല്ലെങ്കിൽ മൗനം പാലിക്കണം. ദൈവത്തിൽ പങ്കുചേർക്കുന്നതിന്റെ ചെറിയൊരു സൂചന പോലും നബി തിരുമേനി (സ)ക്ക് സഹിക്കാൻ കഴിയുമായിരുന്നില്ല.

വിശ്വാസഭദ്രതയ്ക്കായി ഭൗതിക മാർഗങ്ങളെ ഉപയോഗപ്പെടുത്തുക
ഒരാൾ ഭൗതികത സമ്പാദിക്കുന്നത് തനിക്ക് വേണ്ടി മാത്രമാകരുത്, മറിച്ച് അത് മനുഷ്യരാശിക്കും തന്റെ കുടുംബത്തിനും ചുറ്റുമുള്ള സമൂഹത്തിനും പ്രയോജനപ്പെടുന്ന രീതിയിലായിരിക്കണം

സർവശക്തനായ അല്ലാഹുവിന്റെ ഏകത്വത്തോടുള്ള നബിതിരുമേനി ﷺ യുടെ അചഞ്ചലമായ സ്നേഹം
തിരുനബി ﷺ യിലൂടെയല്ലാതെ തൗഹീദ് കൈവരിക്കാൻ കഴിയില്ലെന്നും, ബുദ്ധിയിൽ മാത്രം വിശ്വസിക്കുന്നവർ ദൈവത്തെ തിരിച്ചറിയുന്നതിൽ പരാജയപ്പെടുമെന്നും വാഗ്ദത്ത മസീഹ് (അ) പഠിപ്പിച്ചു.

ആഗോള അരക്ഷിതാവസ്ഥയും മുസ്ലിം രാജ്യങ്ങളുടെ പങ്കും
നിലവിലുള്ള ഭരണകൂടത്തെ പിഴുതെറിയാനും ഇറാനിയൻ ജനതയ്ക്ക് സ്വാതന്ത്ര്യം നൽകാനുമാണ് തങ്ങൾ ഇത് ചെയ്തതെന്ന് അമേരിക്ക പറഞ്ഞു. എന്നാൽ ഇറാനെ അല്പമെങ്കിലും എതിർത്തിരുന്നവർ പോലും അതിന് അനുകൂലമായി മാറാൻ തുടങ്ങിയിരിക്കുന്നു എന്നതാണ് ഫലം.

തൗഹീദ് സ്ഥാപിക്കുന്നതിൽ മുഹമ്മദ് നബി ﷺ കാണിച്ചുതന്ന ഉത്തമ മാതൃക
ദൈവത്തിൻ്റെ ഏകത്വം (തൗഹീദ്) സ്ഥാപിക്കാൻ വേണ്ടിയാണ് എല്ലാ പ്രവാചകന്മാരും അവതരിച്ചത്. എന്നാൽ നിർഭാഗ്യവശാൽ, ജനങ്ങളിൽ ഭൂരിഭാഗവും ഇന്ന് ഈ ആശയത്തെ ഉപേക്ഷിച്ചിരിക്കുന്നു.

വാഗ്ദത്ത മസീഹിന്റെ (അ) ആരാധനയും ദൈവത്തോടുള്ള ഭക്തിയും
ജനങ്ങളുടെ ഹൃദയങ്ങളിൽ ദൈവത്തോടുള്ള സ്നേഹം ഊട്ടിയുറപ്പിക്കുന്നതിലായിരുന്നു അദ്ദേഹത്തിന്റെ ചിന്ത എപ്പോഴും വ്യാപൃതമായിരുന്നത്.

നബിതിരുമേനി ﷺ യുടെ മാതൃക പിന്തുടർന്നുകൊണ്ടുള്ള വാഗ്ദത്ത മസീഹ് (അ) ൻ്റെ ദൈവാരാധന
ആരാധനയിൽ മുഴുകാനുള്ള കഴിവ് അല്ലാഹു നല്കിയ ഒരു അനുഗ്രഹമാണെന്നും അല്ലെങ്കിൽ ഇത്രയധികം ഭക്തിയോടെ ആരാധിക്കാൻ എല്ലാവർക്കും കഴിയില്ലെന്നും വാഗ്ദത്ത മസീഹ് (അ) വിവരിച്ചിട്ടുണ്ട്.


